ലോകം

ഇന്ത്യ

കേരളം


1615

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രതിനിധികള്‍ കോഴിക്കോട്ടേയ്ക്ക്


1616

വില്യം ഷേക്സ്പിയറുടെ മരണം

ഡച്ച് കമ്പനി പ്രതിനിധി വാന്‍ഡന്‍ ബ്രൂക്ക് കോഴിക്കോട്ടെത്തി, പോര്‍ട്ടുഗീസുകാരെ ഒഴിപ്പിക്കാന്‍ സഹകരിക്കാമെന്ന് സാമൂതിരിയ്ക്ക് ഉറപ്പുകൊടുക്കുന്നു.


1618

കച്ചവടത്തിനുള്ള തിട്ടൂരം ജഹാംഗീര്‍ ചക്രവര്‍ത്തിയില്‍ നിന്നും ഇംഗ്ലീഷുകാര്‍ നേടുന്നു.


1619

ഡച്ചുകാര്‍ ഇന്‍ഡോനേഷ്യയിലെ ബറ്റേവിയ അവരുടെ കിഴക്കന്‍ തലസ്ഥാനം ആക്കുന്നു


1620

യൂറോപ്പ് (ആംസ്റ്റര്‍ഡാം)ല്‍ നിന്നും ആദ്യത്തെ വീക്കിലി ന്യൂസ്പേപ്പര്‍ പ്രസിദ്ധീകരിക്കുന്നു. ചാള്‍സ് ഒന്നാമന്‍ ഇംഗ്ലണ്ടിലെ രാജാവ്. പ്യൂരിട്ടന്മാര്‍ ഇംഗ്ലണ്ടിന്റെ മതപീഡനം സഹിക്കാതെ അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ക്കുന്നു


1621

പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെ മലബാറില്‍ ഡച്ച് ഇംഗ്ലീഷ് ഉപരോധം


1625

ഡച്ചുകാര്‍ അമേരിക്കയില്‍ ന്യൂ ആംസ്റ്റര്‍ഡാം നഗരം (പിന്നീട് ന്യൂയോര്‍ക്ക്) നിര്‍മ്മിക്കുന്നു

പോര്‍ട്ടുഗീസുകാരെ ഓടിക്കുന്നതിന്റെ ഭാഗമായി ഡച്ച് അഡ്മിറല്‍ വാന്‍സ്പ്യൂല്‍റ്റ് സാമൂതിരിയെ സന്ദര്‍ശിച്ച് സംഭാഷണം നടത്തുന്നു. ഡച്ചുകാര്‍ക്ക് പ്രതിവര്‍ഷം മൂവായിരം കണ്ടിമുളക് നല്‍കാമെന്ന് സാമൂതിരിയുടെ വാഗ്ദാനം.


1628

ഷാജഹാന്‍ മുഗള്‍ ചക്രവര്‍ത്തി (1658 വരെ)


1632

താജ്മഹലിന്റെ പണി തുടങ്ങുന്നു


1633

പ്രശസ്ത ശാസ്ത്രജ്ഞന്‍ ഗലീലിയോയെ മതക്കോടതി വിചാരണ ചെയ്തു ജയിലിലടയ്ക്കുന്നു -