ലോകം

ഇന്ത്യ

കേരളം


1658

ഔറംഗസേബിന്റെ കിരീടധാരണം (ഭരണം 1707 വരെ)

ഡച്ച് അഡ്മിറല്‍ വാന്‍ഗൂണ്‍സ് പോര്‍ട്ടുഗീസുകാരില്‍ നിന്നും കൊളംബോ പിടിച്ചെടുത്തശേഷം കേരളത്തിലേക്ക് ശ്രദ്ധിക്കുന്നു. അവര്‍ കൊല്ലംകോട്ട (തങ്കശ്ശേരി) പിടിച്ചെടുത്തശേഷം കൊല്ലം റാണിയുമായി കരാര്‍ ഉണ്ടാക്കുന്നു.


1659

ഫ്രഞ്ചുകാര്‍ ആഫ്രിക്കയിലെ സെനിഗള്‍ (Senegal) തീരത്ത് വ്യാപാരകേന്ദ്രം തുടങ്ങുന്നു

ഷാജഹാന്‍ തടവറയില്‍

പോര്‍ട്ടുഗീസുകാര്‍ കൊല്ലംകോട്ട തിരിച്ചുപിടിക്കുന്നു


1661

ലൂയി പതിനാലാമന്‍ വേഴ്സയില്‍ കൊട്ടാരംപണി തുടങ്ങുന്നു

വാന്‍ഗൂണ്‍സ് മറ്റൊരു ആക്രമണത്തിലൂടെ കൊല്ലം തിരിച്ചുപിടിച്ചു. കൊല്ലവും വേണാടുമായി ഡച്ച് ഉടമ്പടി


1662

അഡ്മിറല്‍ വാന്‍ഡര്‍ മെയിഡന്റെ നേതൃത്വത്തില്‍ ഡച്ചുകാര്‍ പള്ളിപ്പുറം (ആയകോട്ട) കോട്ട പോര്‍ട്ടുഗീസുകാരില്‍ നിന്നും പിടിച്ചെടുക്കുന്നു.


1663

കൊച്ചി ഡച്ചുകാര്‍ക്ക് അധീനമായി. കൊച്ചിയിലെ പുതിയ രാജാവും ഡച്ചുകാരും തമ്മില്‍ ഉടമ്പടി.
കണ്ണൂരിലെ സെന്റ ആഞ്ജലോസ് കോട്ട പോര്‍ട്ടുഗീസുകാരില്‍ നിന്നും ഡച്ചുകാര്‍ പിടിച്ചെടുത്തു.


1664

ന്യൂ ആംസ്റ്റര്‍ഡാം ഡച്ചുകാരില്‍ നിന്നും ഇംഗ്ലീഷുകാര്‍ പിടിച്ചെടുക്കുന്നു. അതിന്റെ പേര് 'ന്യൂയോര്‍ക്ക്' എന്നാക്കുന്നു. ജോണ്‍ മില്‍ട്ടണ്‍ (1608-1674) 'നഷ്ടസ്വര്‍ഗം' പൂര്‍ത്തിയാക്കുന്നു.

ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിക്കുന്നു.

ശിവജി സുരാട്ട് തകര്‍ക്കുന്നു. ശിവജി 'ഛത്രപതി' ആയി - കണ്ണൂരിലെ കുരുമുളക് കുത്തക ഡച്ചുകാര്‍ക്ക്. ആലി രാജാവുമായി ഡച്ചുകാര്‍ കരാറില്‍. ദക്ഷിണ കേരളത്തില്‍ ഡച്ച് ക്യാപ്റ്റന്‍ ന്യൂഹാഫ് രാജാക്കന്മാരുമായി കരാര്‍ ഒപ്പിടുന്നു


1668

ബോംബേ, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പാട്ടത്തിന് നല്‍കുന്നു


1672

വേണാട്ടില്‍ രാജാവും യോഗക്കാരും പിള്ളമാരും തമ്മിലുള്ള തര്‍ക്കം രൂക്ഷം


1673

ഹെന്റ്റിക് വാന്‍റീഡ് കൊച്ചിയില്‍ കമാണ്ടര്‍ ആയി എത്തുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന പുസ്തകരചന ആരംഭിക്കുന്നു.