ജനാധിപത്യം കേരളത്തില്‍

മൂന്നായിക്കിടന്ന കേരളം ഒന്നാകുന്ന ദിനം. പ്രായപൂര്‍ത്തി വോട്ടവകാശം കളക്ടര്‍ക്കും മഹാരാജാക്കന്മാര്‍ക്കും പകരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഭരണം ഇതെല്ലാം സ്വാതന്ത്ര്യസമരകാലത്ത് മലയാളികളുടെ സ്വപ്നമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കും ഇന്ത്യന്‍ റിപ്പബ്ലിക്കിനുശേഷവും മാത്രമേ ഈ സ്വപ്നങ്ങള്‍ പൂര്‍ത്തിയായുള്ളൂ. പക്ഷേ ഐക്യകേരളരൂപീകരണത്തിന് പിന്നേയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുന്നു.

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ ദിവാൻ കെ.കൃഷ്ണസ്വാമി റാവു
കൊച്ചി മഹാരാജ കേരളാ വർമ്മ (1941 - 43) കൊച്ചി കേരളാ വർമ മഹാരാജാവ് (1946 - 47)
മുലം തിരുനാൾ രാമവർമ്മ (1885 - 1924) രാജാ രാമവർമ്മ (1948 - 1964, പരീക്ഷിത്ത് തമ്പുരാൻ)
HH മഹാരാജ രവിവർമ കുഞ്ഞപ്പൻ തമ്പുരാൻ, കൊച്ചി (1943 - 46) പൂരാടം തിരുനാൾ സേതു ലക്ഷ്മി ബായി (1924 - 31)
ദിവാൻ കെ.കൃഷ്ണസ്വാമി റാവു ദിവാൻ എം. കൃഷ്ണൻ നായർ
ദിവാൻ മുഹമ്മദ് ഹബീബുള്ള ദിവാൻ പി.ജി.എൻ. ഉണ്ണിത്താൻ
ഡി. രാജഗോപാലാചാരി ദിവാൻ രാമറാവു
ദിവാൻ രാമസ്വാമി അയ്യർ ദിവാൻ ശങ്കരാസുബ് അയ്യർ
ദിവാൻ സുബ്രഹ്മണ്യ അയ്യർ ദിവാൻ ടി. ഓസ്റ്റിൻ
ദിവാൻ ടി. രാഘവയ്യ ദിവാൻ വി.പി മാധവറാവു
അഹമ്മദ്കുട്ടി എ.ജെ. ജോൺ
എ.കെ.ജി. അപ്പു എ.
അറ്റകോയ തങ്ങൾ സി. കേശവൻ
ചടയാൻ എം. ചക്കേരി അഹമ്മദ് കുട്ടി
സർക്യൂട്ട്ഹൗസ് ആലുവ
ദാമോദരൻ എം.പി. ഇ.എം.എസ്
കെ. കേളപ്പൻ കെ. മാധവൻ നായർ
ഖാദർകുട്ടി എ.കെ. ഖാൻ ബഹദൂർ മുഹമ്മദ് ഷംനാദ്
കോങ്ങാട്ടിൽ രാമൻ മേനോൻ കോഴിപുരത്ത് മാധവ മേനോൻ
കെ.പി. ഗോപാലൻ കെ.പി. കേശവ മേനോൻ
കൃഷ്ണയ്യർ കൃഷ്ണയ്യർ
കുഞ്ഞൻ എ.ടി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ
കുഞ്ഞിരാമ കുറുപ്പ് പി. കുഞ്ഞിരാമൻ കിടവ്
കുട്ടിമാളു അമ്മ മാധവൻ നമ്പ്യാർ
മധുസൂദനാനന്ദ തങ്ങള്‍ മാണിക്കോതു കുമാരൻ
മെലോത്ത് നാരായണൻ നമ്പ്യാർ മോഗ്രൽ എം.എസ്
മൊയ്തൻകുട്ടി മുഹമ്മദ് ഷാഫി
എൻ. ഗോപാല മേനോൻ നാരായണ മേനോൻ
നാരായണക്കുറുപ്പ് എം. നാരായണൻ നമ്പ്യാർ ടി.സി.
പത്മപ്രഭാ ഗൌഡർ പനമ്പള്ളി ഗോവിന്ദമേനോൻ
പട്ടം എ. താണുപിള്ള പി.കെ. ഗോപാലകൃഷ്ണൻ
ആർ. രാഘവൻ മേനോൻ രാഘവൻ കെ.
രാമകൃഷ്ണൻ കെ. ശങ്കരൻ കെ.
പരിഷ്കരണ സമിതി 1947 (Reforms Committee 1947)
ശങ്കരനാരായണ മേനോൻ ഉമ്മർ കോയ

തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷ് മലബാറിലും സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും വോട്ടവകാശം ഉണ്ടായിരുന്നില്ല. തിരുവിതാംകൂറിലും കൊച്ചിയിലും മഹാരാജാക്കന്മാര്‍ക്ക് കീഴിലുള്ള സഭകളിലേക്കാണ് തിരഞ്ഞെടുപ്പുകള്‍ നടന്നത്. മലബാര്‍, മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് മദ്രാസ് സഭകളിലേക്കാണ് മലബാറില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തത്. പരിമിതമായ അധികാരങ്ങളേ ഈ സഭകള്‍ക്ക് ഉണ്ടായിുന്നുള്ളൂ. കരംതീരുവ, ബിരുദം, പട്ടാളത്തില്‍നിന്നും പിരിഞ്ഞുവന്ന വലിയ ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. അനൗദ്യോഗിക ഉ്യോഗസ്ഥന്മാരെ നോമിനേറ്റ് ചെയ്യാനുള്ള അധികാരം രാജാക്കന്മാര്‍ ഭരിച്ചിരുന്ന സ്ഥലങ്ങളില്‍ ദിവാന്മാര്‍ക്കായിരുന്നു. എങ്കിലും ഈ സഭകളാണ് ജനാധിപത്യ സമ്പ്രദായത്തിന്റെ കിളിവാതിലുകള്‍.


ഇന്ത്യയിലെ ആദ്യത്തെ നിയമനിര്‍മാണസഭ തിരുവിതാംകൂറില്‍

ശ്രീമൂലം തിരുനാള്‍ മഹാരാജാവ് (1885-1924) നാടുഭരിക്കുന്ന കാലത്ത് 1888 മാര്‍ച്ച് 30ന് തിരുവിതാംകൂര്‍ നിയമനിര്‍മാണസഭ (തിരുവിതാംകൂര്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍) രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യനിയമനിര്‍മാണസഭയായിരുന്നു ഇത്. ആറു ഉദ്യോഗസ്ഥന്മാരേയും രണ്ട് അനൗദ്യോഗികഅംഗങ്ങളെയും ആണ് ഇതിലേക്ക് മഹാരാജാവ് നാമനിര്‍ദേശം ചെയ്തത്. ദിവാനായിരുന്നു അധ്യക്ഷന്‍. 1888 ആഗസ്റ്റ് 23ന് ദിവാന്റെ അധ്യക്ഷതയില്‍ ആദ്യയോഗം നടന്നു. മഹാരാജാവ് വിളംബരമായി ഒപ്പുവയ്ക്കേണ്ട നിയമങ്ങള്‍ ഈ കൗണ്‍സില്‍ ആണ് ആദ്യം പാസ്സാക്കിയിരുന്നത്. കൗണ്‍സിലിന്റെ അംഗസംഖ്യ കാലാകാലങ്ങളില്‍ വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. കൗണ്‍സിലിന്റെ കാലാവധി മൂന്ന് വര്‍ഷമായിരുന്നു. 1919ല്‍ കൗണ്‍സിലിന്റെ സംഖ്യ 25 ആയി. ഇതില്‍ എട്ടുപേര്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. കരംതീരുവ, ബിരുദം തുടങ്ങിയവരുടെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥികള്‍ക്ക് മത്സരിക്കാന്‍ അനുവദിച്ചിരുന്നത്. കൗണ്‍സിലിന്റെ അംഗസംഖ്യ കാലാകാലങ്ങളില്‍ കൂട്ടിക്കൊണ്ടിരുന്നു. 1932 വരെ കൗണ്‍സില്‍ തുടര്‍ന്നു. പിന്നീട് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് നിയമസഭ പരിഷ്കാരം കൊണ്ടുവന്നു.


ശ്രീമൂലം പ്രജാസഭ

ഭരണത്തില്‍ ജനഹിതം അറിയാന്‍ തിരുവിതാംകൂറില്‍ 1904 ഒക്ടോബര്‍ ഒന്നിന് രൂപീകരിച്ച മറ്റൊരു സഭയാണ് ശ്രീമൂലം പ്രജാസഭ അഥവാ ശ്രീമൂലം പോപ്പുലര്‍ അസംബ്ലി. ഭരണപങ്കാളിത്തമോ നിയമനിര്‍മാണാധികാരമോ ഈ സഭയ്ക്ക് ഇല്ലായിരുന്നു. ആദ്യം ഒരു വര്‍ഷമായിരുന്നു കാലാവധി. 1904 ഒക്ടോബര്‍ 22ന് വി.ജെ.ടി ഹാളില്‍ പ്രഥമ യോഗം കൂടി. പേഷ്കാര്‍മാര്‍ രഞ്ഞെടുക്കപ്പെടുന്നവര്‍ക്കും സര്‍ക്കാര്‍ നിശ്ചയിക്കുന്നവര്‍ക്കും മാത്രമായിരുന്നു അംഗത്വം.

തിരുവിതാംകൂര്‍ നിയമനിര്‍മാണസഭയുടെ പരിണാമം
തിരുകൊച്ചി ഏകീകരണം (1949 ജൂലൈ 1)
തിരുവിതാംകൂര്‍ നിയമനിര്‍മാണസഭ (1948-1949)
ശ്രീമൂലം അസംബ്ലി
⇐ ദ്വിസഭ (1932) ⇒
ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍
ശ്രീമൂലം പ്രജാസഭ (1904)
തിരുവിതാംകൂര്‍ നിയമനിര്‍മാണ നിര്‍മാണസമിതി (1888)

ഭരണപങ്കാളിത്തമോ നിയമനിര്‍മാണാധികാരമോ സഭയ്ക്ക് ഇല്ലായിരുന്നു. ഒരു വര്‍ഷമായിരുന്നു കാലാവധി. കൃഷി, വ്യവസായം. വാണിജ്യം, പൊതുതാത്പര്യം എന്നീ മേഖലകളില്‍നിന്നും അതത് ഡിവിഷനുകളിലെ ദിവാന്‍ പേഷ്കാര്‍മാര്‍ (കളക്ടര്‍ക്ക് തുല്യമായ ഉദ്യോഗസ്ഥന്‍) നിര്‍ദേശിക്കന്നവരും സര്‍ക്കാര്‍ നിശ്ചയിക്കുന്നവരും ഉള്‍പ്പെടെ 100 പേരായിരുന്നു അംഗസംഖ്യ. എന്നാല്‍ 1905ല്‍ മെയ് ഒന്നിന് സഭയ്ക്ക് പുതിയ നിബന്ധനകള്‍ വന്നു. ഇതുപ്രകാരം വിവിധ മേഖലകളിലെ 77 മെമ്പര്‍മാരെ തിരഞ്ഞെടുപ്പിലൂടെയും 23 പേരെ നാമനിര്‍ദേശം വഴിയും നിശ്ചയിച്ചു.

50 രൂപ വാര്‍ഷികഭൂനികുതി കൊടുക്കുന്നവര്‍ക്കും സര്‍വകലാശാല ബിരുദധാരികള്‍ക്കും ആണ് വോട്ടവകാശം ഉണ്ടായിരുന്നത്. ഇതുകൂടാതെ മുന്‍സിപ്പല്‍ കൗണ്‍സില്‍, പ്ലാന്‍റേഷന്‍ അസോസിയേഷന്‍, കച്ചവടം, ഭൂപ്രഭുക്കന്മാര്‍ എന്നിവര്‍ക്കും മത്സരിക്കാന്‍ അനുവാദം ഉണ്ടായിരുന്നു. 1907ല്‍ ശ്രീമൂലം പ്രജാസഭയില്‍ നിന്നും നാല് അംഗങ്ങളെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (നിയമനിര്‍മാണസഭ) യിലേക്ക് തിരഞ്ഞെടുക്കാന്‍ അനുവാദം ലഭിച്ചു. അയ്യന്‍കാളി, മഹാകവി കുമാരനാശാന്‍ തുടങ്ങിയ തുടങ്ങിയവര്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗങ്ങളായിരുന്നു. അധഃസ്ഥിതരുടെ ശബ്ദം ആദ്യമായി അധികാരകേന്ദ്രങ്ങളിലെത്തിയത് ഈ സഭ വഴിയാണ്. അതേപോലെ വനിതകള്‍ക്കും ശ്രീമൂലം പ്രജാസഭയില്‍ അംഗങ്ങളാകാന്‍ കഴിഞ്ഞുവെന്നത് മറ്റൊരു പ്രത്യേകതയാണ്.


തിരുവിതാംകൂറില്‍ ദ്വിമണ്ഡലസഭ വന്നു

ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് 1931ല്‍ ആണ് അധികാരമേറ്റത്. അടുത്തവര്‍ഷം (1932 ഒക്ടോബര്‍ 28ന്) അദ്ദേഹം നിയമനിര്‍മാണസഭ പരിഷ്കരിച്ചു. ഇതുവഴി "ശ്രീമൂലം അസംബ്ലി" എന്ന അധോസഭയ്ക്കും "ശ്രീചിത്തിരാസ്റ്റേറ്റ് കൗണ്‍സില്‍" എന്ന ഉപരിസഭയും രൂപീകരിച്ചു. 1933 ജനുവരി ഒന്നിനാണ് രണ്ടുസഭകളും നിലവില്‍ വന്നത്. ശ്രീമൂലം അസംബ്ലിയില്‍ 10 ഔദ്യോഗിക അംഗങ്ങള്‍ ഉള്‍പ്പെടെ 72 പേരാണ് ഉണ്ടായിരുന്നത്. 62 അനൗദ്യോഗിക അംഗങ്ങളില്‍ 43 പേരെപൊതുമണ്ഡലങ്ങളില്‍നിന്നും 5 പേരെ തോട്ടഉടമകള്‍, ഭൂപ്രഭുക്കന്മാര്‍, വന്‍കിട കച്ചവടക്കാര്‍ എന്നിവരുടെ മണ്ഡലങ്ങളില്‍ നിന്നും തിരഞ്ഞെടുത്തിരുന്നു. 14 സീറ്റുകള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കുവേണ്ടി റിസര്‍വ് ചെയ്തിരുന്നു. ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സിലില്‍ 27 അനൗദ്യോഗികഅംഗങ്ങളും 10 ഔദ്യോഗികഅംഗങ്ങളും ആണ് ഉണ്ടായിരുന്നത്. 27 അനൗദ്യോഗിക അംഗങ്ങളില്‍ 16 പേര്‍ പൊതുമണ്ഡലങ്ങളില്‍ നിന്നും 6 പേര്‍ വിശേഷതാത്പര്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യേക മണ്ഡലങ്ങളില്‍ നിന്നും അഞ്ചുപേര്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നവരുമായിരുന്നു. ഇരുസഭകള്‍ക്കും വാര്‍ഷിക ബജറ്റിലും ഭരണകാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനും അധികാരമുണ്ടായിരുന്നു. പക്ഷേ ലെജിസ്ലേറ്റീവ് കൗണ്‍സിലിന് ബജറ്റിന്റെ ഏത് ഇനത്തിലും തുക വെട്ടിക്കുറയ്ക്കാന്‍ അധികാരമുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ പരിഷ്കാരം ഈഴവര്‍ തുടങ്ങിയ പിന്നോക്കജാതിക്കാരെ അസംതൃപ്തരാക്കി. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ പ്രാതിനിധ്യം കിട്ടണമെന്നാവശ്യപ്പെട്ട് ആരംഭിച്ച നിവര്‍ത്തന പ്രക്ഷോഭണഫലമായി നിയമസഭ വീണ്ടും പരിഷ്കരിച്ചു. 1937 പുതിയ പരിഷ്കാരപ്രകാരം തിരഞ്ഞെടുപ്പ് നടന്നു.

ദ്വിമണ്ഡലസഭ സ്വാതന്ത്ര്യലബ്ധിവരെ തുടര്‍ന്നു. 1947 സെപ്തംബര്‍ നാലിന് ഉത്തരവാദഭരണം മഹാരാജാവ് അനുവദിച്ചു. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ഭരണനിര്‍മാണസഭ (ട്രാവന്‍കൂര്‍ റെപ്രസെന്‍റേറ്റീവ് ബോഡി) യിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. ഈ സഭയെ പിന്നീട് "നിയമസഭ"യാക്കി മഹാരാജാവ് അംഗീകരിച്ചു. അതോടെ പട്ടം താണുപിള്ള പ്രധാനമന്ത്രിയായി ആദ്യമന്ത്രിസഭ അധികാരത്തില്‍ വന്നു. 1949 ജൂലായ് ഒന്നിന് തിരുകൊച്ചി സംസ്ഥാനം നിലവില്‍ വരുന്നതുവരെ ഈ സഭ നിലനിന്നു.


നിയമസഭ കൊച്ചിയില്‍

തിരുവിതാംകൂറിനെ അപേക്ഷിച്ച് നിയമസഭ രൂപീകരിക്കുന്നതില്‍ കൊച്ചി വളരെക്കാലം പിന്നിലായിരുന്നു. എന്നാല്‍ ജനാധിപത്യം ആരംഭിക്കുന്നതില്‍ കൊച്ചിയാണ് മുന്നില്‍. 1925 ഏപ്രില്‍ മൂന്നിനാണ് കൊച്ചിയില്‍ ആദ്യ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ യോഗം നടന്നത്. 45 അംഗ കൗണ്‍സിലില്‍ 30 പേര്‍ തിരഞ്ഞെടുക്കപ്പെട്ടവരും 15 പേര്‍ നാമനിര്‍ദേശം ചെയ്തവരുമായിരുന്നു. കരംതീരുവ, വിദ്യാഭ്യാസയോഗ്യത എന്നിവയായിരുന്നു. പൊതുമണ്ഡലത്തിലെ അംഗങ്ങള്‍ക്കുള്ള യോഗ്യത. ഭൂപ്രഭുക്കന്മാര്‍ക്കും തോട്ട ഉടമകള്‍ക്കും കച്ചവടക്കാര്‍ക്കും പ്രത്യേക മണ്ഡലങ്ങളുണ്ടായിരുന്നു. കാലാകാലങ്ങളില്‍ അംഗങ്ങളുടെ സംഖ്യ വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. 1938 ല്‍ കൊച്ചി നിയമസഭയില്‍ ദ്വിഭരണസംവിധാനം (ഡയാര്‍ക്കി) നിലവില്‍ വന്നതോടെ ഒരു മന്ത്രിയെ നിയമിക്കാനും ചില അധികാരങ്ങള്‍ അദ്ദേഹത്തിന് നല്‍കാനും തീരുമാനിച്ചു. അമ്പാട്ടു ശിവരാമമേനോന്‍ ആയിരുന്നു ആദ്യമന്ത്രി. അദ്ദേഹം മരിച്ചതിനെ തുടര്‍ന്ന് ഡോ. എ.ആര്‍. മേനോന്‍ മന്ത്രിയായി. 1946ല്‍ മന്ത്രിമാരുടെ എണ്ണം കൂട്ടി. 1947 ആഗസ്റ്റ് 14ന് മഹാരാജാവ് ഉത്തരവാദഭരണം പ്രഖ്യാപിച്ചു. പ്രായപൂര്‍ത്തിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ 1948 സെപ്തംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇക്കണ്ടവാര്യരുടെ മന്ത്രിസഭ അധികാരത്തില്‍ വന്നു. 1949 ജൂലൈ ഒന്നിന് തിരുകൊച്ചി സംസ്ഥാനം രൂപീകരിക്കുന്നതുവരെ ഈ മന്ത്രിസഭ തുടര്‍ന്നു.

കൊച്ചി നിയമനിര്‍മാണസഭയുടെ പരിണാമം
തിരുകൊച്ചി ഏകീകരണം (1949)
നിയമനിര്‍മാണസഭ (1948)
കൊച്ചി നിയമനിര്‍മാണസമിതി (1925)
നഗരസഭ
പോര്‍ട്ടുഗീസ് ഭരണം
കൊച്ചി രാജ്യം
കുലശേഖരരാജവംശം (പുത്രികരാജ്യം)

തിരഞ്ഞെടുപ്പ് മലബാറില്‍

മദ്രാസ് സംസ്ഥാനത്തിന്റെ (പ്രസിഡന്‍സി) ഭാഗമായിരുന്നു മലബാര്‍ പ്രദേശം. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് എന്നീ താലൂക്കുകളായിരുന്നു മലബാറിലേത്. ഇവിടങ്ങളിലെ പ്രതിനിധികള്‍ മദ്രാസ് നിയമസഭയിലാണ് അംഗങ്ങളായിരുന്നത്. മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് 1920ല്‍ ആദ്യപൊതുതിരഞ്ഞെടുപ്പ് നടന്നു. അഞ്ചുപേരാണ് മലബാറില്‍നിന്നും അംഗങ്ങളായത്. 1923-26 ല്‍ 9 പേരും 192730 ല്‍ മൂന്നുപേരും 193036ല്‍ അഞ്ചുപേരും അംഗങ്ങളായിരുന്നു. 

1935ലെ ഗവണ്‍മെന്‍റ് ഓഫ് ആക്ട് പ്രകാരം മദ്രാസില്‍ ലെജിസ്ലേറ്റീവ് അസംബ്ലി, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ എന്നീ രണ്ട് മണ്ഡലങ്ങള്‍ ഉണ്ടായി. 1937 1956 വരെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ മലബാറില്‍ നിന്നും 8 പേരും 1937 മുതല്‍ 1946 വരെ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ 15 പേരും മലബാറില്‍നിന്നും അംഗങ്ങളായിരുന്നു. 1946-1951 വരെ അസംബ്ലിയില്‍ 20 പേര്‍ അംഗമായി. ഇന്ത്യന്‍ ഭരണഘടന പ്രകാരം 1951-1956 വരെ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ഉണ്ടായിരുന്ന അംഗങ്ങളില്‍ 31 പേര്‍ മലബാറില്‍ നിന്നായിരുന്നു. 

കോങ്ങാട്ടില്‍ രാമന്‍മേനോന്‍, ആര്‍. രാഘവമേനോന്‍, കോഴിപ്പുറത്ത് മാധവമേനോന്‍, കെ.പി. കുട്ടികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ മലബാറിനെ പ്രതിനിധീകരിച്ച് മദ്രാസില്‍ മന്ത്രിമാരായിരുന്നിട്ടുണ്ട്.

മദ്രാസ് നിയമനിര്‍മാണസഭയുടെ പരിണാമം
മദ്രാസ് നിയമനിര്‍മാണസമിതി
മദ്രാസ് സഭ
ഇന്ത്യാ ഗവണ്‍മെന്‍റ് നിയമം (1947)
പ്രാദേശിക നിയമനിര്‍മാണസഭ
നിയമനിര്‍മാണസമിതി
⇐ ദ്വിസഭ ⇒
നിയമനിര്‍മാണസഭ
ഇന്ത്യ ഗവണ്‍മെന്‍റിന്റെ നിയമം (1935)
മദ്രാസ് സമിതി (1921-1930)
ഇന്ത്യാ ഗവണ്‍മെന്‍റിന്റെ നിയമം (1919)
മിന്‍റോ മോര്‍ലി ഭരണപരിഷ്കാരം (1909)
ഇന്ത്യന്‍ കൗണ്‍സില്‍ നിയമം (1892)
ഇന്ത്യന്‍ കൗണ്‍സില്‍ നിയമം (1861)
ചാര്‍ട്ടര്‍നിയമം (1853)
റെഗുലേഷന്‍ നിയമം (1773)
മദ്രാസ് നാട്ടുരാജ്യം
പല്ലവ, ചോള, ചേര, പാണ്ഡ്യ വിജയനഗര രാജവംശങ്ങള്‍

ഐക്യകേരളവും ജനാധിപത്യത്തിന്റെ തുടക്കവും

സ്വാതന്ത്ര്യത്തിനുശേഷം കൊച്ചിയിലും തിരുവിതാംകൂറിലും നിലനിന്ന രാജഭരണം അവസാനിച്ചത് 1949 ജൂലൈ ഒന്നിനായിരുന്നു. ആ ദിനത്തില്‍ തിരുവിതാംകൂറും കൊച്ചിയും ലയിച്ച് "തിരുകൊച്ചി"യായി. കൊച്ചിരാജാവ് പരീക്ഷത്ത് തമ്പുരാന്‍ പെന്‍ഷന്‍ വാങ്ങി സാധാരണ പൗരനാകാന്‍ ആഗ്രഹിച്ചു. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ പുതിയ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് തുല്യമായ രാജപ്രമുഖനായി. അദ്ദേഹത്തിന്റെ കീഴില്‍ പിന്നീട് ഇന്ത്യന്‍ ഭരണഘടന പ്രകാരം ജനകീയമന്ത്രിസഭകള്‍ നിലവില്‍വന്നു. അവ താഴെ പറയുന്നു.


തിരുകൊച്ചിയിലെ ജനകീയ മന്ത്രിസഭകള്‍

24.03.1948 പട്ടംതാണുപിള്ള പ്രധാനമന്ത്രിയായുള്ള ആദ്യ ജനകീയമന്ത്രിസഭ അധികാരമേറ്റു.
20.10.1948 പറവൂര്‍ ടി.കെ. നാരായണപിള്ള പ്രധാനമന്ത്രിയായി മന്ത്രിസഭ രൂപീകരിച്ചു.
01.07.1949 തിരുകൊച്ചി സംയോജനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിയായി മാറി. പറവൂര്‍ ടി.കെ. മുഖ്യമന്ത്രിയായി തുടര്‍ന്നു.
03.03.1951 സി. കേശവന്‍ മുഖ്യമന്ത്രി
12.03.1952 എ.ജെ. ജോണ്‍ മുഖ്യമന്ത്രിയായി
16.03.1954 പട്ടംതാണുപിള്ള മുഖ്യമന്ത്രിയായി
14.02.1956 പനമ്പിള്ളി ഗോവിന്ദമേനോന്‍ മുഖ്യമന്ത്രി
01.11.1956 ഐക്യകേരളം രൂപംകൊണ്ടു

1956 നവംബര്‍ ഒന്നിന് ഐക്യകേരളം നിലവില്‍വന്നതോടെ രാജപ്രമുഖന്റെ ഉപദേഷ്ടാവായിരുന്ന വി.എസ്.റാവു ആക്ടിങ് ഗവര്‍ണര്‍ ആയി. അധികം താമസിയാതെ കേരള ഗവര്‍ണര്‍ ആയി ഡോ.ബി. രാമകൃഷ്ണറാവു നിയമിതനായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പിനുശേഷം ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ 1957 ഏപ്രില്‍ 5ന് അധികാരത്തില്‍ വന്നു.



top