ഡച്ചുകാര്‍ വിടപറഞ്ഞശേഷം ഐക്യകേരളം വരെ നാഴികക്കല്ലുകള്‍

രാജാക്കന്മാര്‍ തമ്മിലുള്ള പിണക്കവും മറ്റ് നാട്ടുരാജ്യങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം കിട്ടാന്‍ നടത്തിയ യുദ്ധങ്ങളും യഥേഷ്ടം തുടര്‍ന്നു. ഈ അനൈക്യം മുതലെടുത്താണ് പോര്‍ട്ടുഗീസുകാര്‍ കേരളത്തിന്റെ കുറച്ചു ഭാഗത്തെങ്കിലും രാഷ്ട്രീയാധികാരം നിയന്ത്രിച്ചതും കേരളം മുഴുവന്‍ അവരുടെ കച്ചവടം വികസിപ്പിച്ചതും. ചിന്നിച്ചിതറി കിടന്ന ഈ നാട്ടുരാജ്യങ്ങളെ തമ്മിലടുപ്പിച്ചും, യുദ്ധത്തില്‍ പക്ഷംപിടിച്ചും യൂറോപ്പ്യന്മാര്‍ കേരളം മുഴുവന്‍ അവരുടെ കൊടിക്കീഴിലാക്കുന്ന കാഴ്ച തുടര്‍ന്ന് കേരളജനത ദര്‍ശിച്ചു.
ഹെർമൻ ഗുണ്ടർട്ട്  ഹോര്‍ത്തൂസ് മലബാറിക്കൂസ്
ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകം (നെതര്‍ലണ്ടിലെ ആംസ്റ്റര്‍ഡാമില്‍) 1686
ആദ്യമായി മലയാളത്തില്‍ പൂര്‍ണ്ണമായി അച്ചടിച്ച പുസ്തകം - സംക്ഷേപവേദാര്‍ത്ഥം (റോം)-1772
കരമനയില്‍ ആദ്യകോണ്‍ക്രീറ്റ് പാലം
കോട്ടയം സി.എം.എസ് (1840)
തിരുവനന്തപുരം സിവില്‍ (ജനറല്‍) ആശുപത്രി (1864)
തിരുവനന്തപുരം പബ്ലിക് ലൈബ്രറി (1829)

വ൪ഷം നാഴികക്കല്ലുകള്‍
1798 കാര്‍ത്തികതിരുനാള്‍ (ധര്‍മരാജാവ്) അന്തരിച്ചു. 
തിരുവിതാംകൂറില്‍ ബാലരാമവര്‍മ്മ ഭരണത്തില്‍.
1799 (മേയ് 4) ടിപ്പുസുല്‍ത്താന്റെ മരണം. 
മലബാര്‍ പൂര്‍ണ്ണമായും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അധീനമായി.
1800 പഴശ്ശിരാജ വീണ്ടും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ യുദ്ധം തുടങ്ങുന്നു.
1802 വേലുത്തമ്പി തിരുവിതാംകൂര്‍ ദളവ (പ്രധാനമന്ത്രി).
1805 (നവംബര്‍ 30) പഴശ്ശിരാജ വെടിയേറ്റ് മരിച്ചു.
തിരുവിതാംകൂറില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പുതിയ ഉടമ്പടി ഉണ്ടാക്കുന്നു.
കൊച്ചിയിലെ ശക്തന്‍ തമ്പുരാന്‍ അന്തരിച്ചു.
1809 കൊച്ചിയിലും തിരുവിതാംകൂറിലും ഇംഗ്ലീഷ് വിരുദ്ധ സമരം
വേലുത്തമ്പിയുടെ കുണ്ടറ വിളംബരം, ആത്മഹത്യ
1810 കേണല്‍ മണ്‍റോ തിരുവിതാംകൂറിലും കൊച്ചിയിലും റസിഡന്‍റ്
തിരുവിതാംകൂറില്‍ ബാലരാമവര്‍മ്മ രാജാവ് അന്തരിച്ചു
റാണി ഗൗരിലക്ഷ്മിഭായി സിംഹാസനത്തില്‍.
1812 കേണല്‍ മണ്‍റോ തിരുവിതാംകൂര്‍ ദിവാന്‍ സ്ഥാനം കൂടി ഏറ്റെടുക്കുന്നു
വയനാട്ടില്‍ കുറിച്ച്യ കലാപം
1813 സ്വാതി തിരുന്നാളിന്‍െറ ജനനം
1815 റാണി ഗൗരിലക്ഷ്മിഭായി അന്തരിച്ചതിനെത്തുടര്‍ന്ന് തിരുവിതാംകൂറില്‍ റാണി ഗൗരി പാര്‍വ്വതിഭായി ഭരണത്തില്‍
1821 കോട്ടയത്ത് സി.എം.എസ്. പ്രസ് ആരംഭിച്ചു.
1824 പാര്‍വ്വതി പുത്തനാര്‍ വെട്ടാന്‍ ഉത്തരവ്.
1829 തിരുവിതാംകൂറില്‍ സ്വാതി തിരുനാള്‍ രാജാവായി സ്ഥാനമേറ്റു.
1830 ഹജൂര്‍ കച്ചേരി തിരുവിതാംകൂര്‍ സര്‍ക്കാര്‍ തിരുവനന്തപുരത്തേക്ക് മാറ്റി
1834 തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂള്‍ തുടങ്ങി
1836 തിരുവനന്തപുരത്ത് വാനനിരീക്ഷണകേന്ദ്രം ആരംഭിച്ചു.
1837 തിരുവനന്തപുരത്ത് സര്‍ക്കാര്‍ പ്രസ് തുടങ്ങി
1840 ജനറല്‍ കല്ലന്‍ തിരുവിതാംകൂറിലേയും കൊച്ചിയിലേയും റസിഡന്‍റ്
1846 സ്വാതി തിരുനാള്‍ അന്തരിച്ചു; ഉത്രാടം തിരുനാള്‍ പുതിയ രാജാവ്
1847 തലശ്ശേരിയില്‍ നിന്നും ഡോക്ടര്‍ ഗുണ്ടര്‍ട്ട് കേരളത്തിലെ ആദ്യ പത്രമായ "രാജ്യസമാചാരം' പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരത്ത് ടൗണ്‍ പോലീസ് നിലവില്‍ വന്നു.
1848 ബാസല്‍മിഷന്‍ കല്ലായില്‍ സ്കൂള്‍ തുടങ്ങി
1858 സര്‍ ടി. മാധവറാവു തിരുവിതാംകൂര്‍ ദിവാന്‍
തെക്കന്‍ തിരുവിതാംകൂറില്‍ മേല്‍മുണ്ട് കലാപം
1859 ആലപ്പുഴയില്‍ ജെയിംസ് ഡാറ കയര്‍ ഫാക്ടറി തുടങ്ങി
1860 തിരുവിതാംകൂറില്‍ അഞ്ചല്‍ പൊതുജനങ്ങള്‍ക്ക് കൂടി തുറന്നുകൊടുത്തു.
1862 വില്യം ബാര്‍ട്ടണ്‍ തിരുവിതാംകൂര്‍ ചീഫ് എന്‍ജിനീയര്‍
1864 തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രി (സിവില്‍ ആശുപത്രി) തുടങ്ങി
1865 തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് തറക്കല്ലിട്ടു
1866 തിരുവനന്തപുരത്ത് മഹാരാജാസ് കോളേജ് ആരംഭിച്ചു
കോഴിക്കോട്ടും, ഫോര്‍ട്ട് കൊച്ചിയും മുനസിപ്പാലിറ്റികളായി.
1867 വര്‍ക്കല കനാല്‍ പണി തുടങ്ങി
1870 ഫറോക്കില്‍ പാലം പണിതു
തിരുവനന്തപുരത്ത് മാനസികാരോഗാശുപത്രി തുടങ്ങി
1871 കൊല്ലത്ത് ആശുപത്രി തുടങ്ങി
1873 നേപ്പിയര്‍ മ്യൂസിയത്തിന് തറക്കല്ലിട്ടു
1875 കേരളവര്‍മ്മ വലിയ കോയി തമ്പുരാന്‍ തടവില്‍
വര്‍ക്കല ആദ്യ തുര്‍പ്പ് ഗതാഗതത്തിന് തുറന്നുകൊടുത്തു
തൃശൂരില്‍ സര്‍ക്കാര്‍ ആശുപത്രി
1876 തിരുവനന്തപുരത്തു നിന്നും നെടുമങ്ങാട്ടേക്കും തെന്മലയ്ക്കും റോഡ് വെട്ടി.
1878 എം.സി. റോഡിന്റെ പണി തീര്‍ന്നു
1879 കോഴിക്കോട് യങ് രാജാസ് ഇംഗ്ലീഷ് സ്കൂള്‍ തുടങ്ങി
1880 തിരുവിതാംകൂറില്‍ ആയില്യം തിരുനാള്‍ രാജാവ് അന്തരിച്ചു; 
വിശാഖം തിരുനാള്‍ പുതിയ രാജാവ്
കേരളവര്‍മ്മ വലിയ കോയി തമ്പുരാന്‍ മോചിതനായി
1885 വിശാഖം തിരുനാള്‍ അന്തരിച്ചു. ശ്രീമൂലം തിരുനാള്‍ തിരുവിതാംകൂര്‍ രാജാവ്
1886 മുല്ലപ്പെരിയാല്‍ കരാര്‍ ഒപ്പിട്ടു
1887 പൂജപ്പുരയില്‍ സെന്‍ട്രല്‍ ജയില്‍ തുടങ്ങി.
1888 തിരുവിതാംകൂറില്‍ നിയമനിര്‍മ്മാണ സഭ രൂപീകരിച്ചു.
ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ
1891 തിരുവിതാംകൂറില്‍ മലയാളി മെമ്മോറിയല്‍ സമര്‍പ്പണം
1892 സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍.
1896 തിരുവനന്തപുരത്ത് വി.ജെ.ടി. ഹാള്‍ തുടങ്ങി.
1900 വൈസ്റോയി കഴ്സണ്‍ പ്രഭു തിരുവനന്തപുരത്ത്
1903 എസ്.എന്‍.ഡി.പി. യോഗം നിലവില്‍ വന്നു.
1904 കൊല്ലംതിരുനെല്‍വേലി റെയില്‍പ്പാത ഉദ്ഘാടനം ചെയ്തു.
1907 മൂന്നാറില്‍ കണ്ണന്‍ ദേവന്‍ കമ്പനി വൈദ്യുതി ഉല്പാദനം തുടങ്ങി.
മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ആരംഭിച്ചു
അയ്യന്‍കാളി സാധുപരിപാലനയോഗം ആരംഭിച്ചു
1910 തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തി

1912
തിരുവനന്തപുരത്ത് ആദ്യത്തെ മോട്ടോര്‍ വാഹനം രജിസ്റ്റര്‍ ചെയ്തു
1918 കൊല്ലത്തുനിന്ന് തീവണ്ടി ചാക്ക വരെ നീട്ടി
1921 മലബാര്‍ കലാപം
തൃശൂര്‍ മുന്‍സിപ്പാലിറ്റി നിലവില്‍ വന്നു
1924 മഹാകവി കുമാരനാശാന്‍ ബോട്ട് അപകടത്തില്‍ മരണമടഞ്ഞു.
വൈക്കം സത്യാഗ്രഹം
ചട്ടമ്പി സ്വാമി സമാധിയായി
ശ്രീമൂലം തിരുനാള്‍ രാജാവ് അന്തരിച്ചു; സേതുലക്ഷ്മിഭായി തിരുവിതാംകൂറിലെ റീജന്‍റ്
1925 കൊച്ചിയില്‍ നിയമസഭ
കോഴിക്കോട് ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തനം തുടങ്ങി
1928 ശ്രീനാരായണഗുരു സമാധിായായി
പയ്യന്നൂരില്‍ നാലാമത് കോണ്‍ഗ്രസ് സമ്മേളനം
1929 തിരുവനന്തപുരത്ത് പവ്വര്‍ഹൗസ് ഉദ്ഘാടനം ചെയ്തു
1930 പയ്യന്നൂര്‍ ഉപ്പുസത്യാഗ്രഹം
1931 ഗുരുവായൂര്‍ സത്യാഗ്രഹം
തീവണ്ടി സര്‍വീസ് തമ്പാനൂരിലേക്ക് നീട്ടി
തിരുവിതാംകൂറില്‍ ശ്രീചിത്തിര തിരുനാള്‍ രാജാവായി
1933 വെല്ലിംഗ്ടണ്‍ പ്രഭു ജലവിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു
1935 പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി പണി ആരംഭിച്ചു
തിരുവനന്തപുരംബോംബെ വിമാനസര്‍വീസ്
1936 സര്‍. സി.പി. തിരുവിതാംകൂര്‍ ദിവാന്‍
ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരം
1937 തിരുവിതാംകൂര്‍ സര്‍വ്വകലാശാല നിലവില്‍ വന്നു
1938 തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപം കൊണ്ടു
ആഗസ്ത് 1 നെയ്യാറ്റിന്‍കര വെടിവയ്പ്
പാങ്ങോട് കല്ലറ സമരം
കടയ്ക്കല്‍ സമരം
ഡിസംബര്‍ 22 വട്ടിയൂര്‍ക്കാവ് സമ്മേളനം
1939 മലബാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടു
പള്ളിവാസല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
1941 കൊച്ചിയില്‍ പ്രജാമണ്ഡലം രൂപീകരിച്ചു
കയ്യൂര്‍ സമരം
1943 തിരുവനന്തപുരത്ത് റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു.
1946 വയലാര്‍പുന്നപ്ര സമരം
1947 (ജൂലായ് 25) സര്‍ സി.പി.യ്ക്ക് വെട്ടേറ്റു
(ആഗസ്റ്റ് 19) സി.പി. തിരുവിതാംകൂര്‍ വിട്ടു; പി.ജി.എന്‍. ഉണ്ണിത്താന്‍ ദിവാന്റെ ചുമതലകള്‍ ഏറ്റെടുത്തു.
(സെപ്തംബര്‍ 4) തിരുവിതാംകൂറില്‍ ഭരണഘടന എഴുതി ഉണ്ടാക്കാന്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്റെ വിളംബരം
(ഒക്ടോബര്‍) കൊച്ചിയിലെ രാജേന്ദ്ര മൈതാനത്ത് ലാത്തിചാര്‍ജ്.
കൊച്ചി പ്രധാനമന്ത്രിയുടെ രാജി
1948 തിരുവിതാംകൂറില്‍ പൊതു തെരഞ്ഞെടുപ്പ്
പട്ടംതാണുപിള്ള പ്രധാനമന്ത്രി
പട്ടം രാജിവച്ചതിനെ തുടര്‍ന്ന് ടി.കെ. നാരായണപിള്ള പ്രധാനമന്ത്രി
1949 (ജൂലൈ 1) തിരുവിതാംകൂര്‍കൊച്ചി സംയോജനം
ശ്രി ചിത്തിര തിരുനാള്‍ രാജപ്രമുഖന്‍
1951 തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ്
1956 (മാര്‍ച്ച് 26) പ്രസിഡന്‍റ് ഭരണത്തിലായ തിരുകൊച്ചിയില്‍ ഉപദേഷ്ടാവായി പി.എസ്. റാവു എത്തുന്നു
(നവംബര്‍ 1) ഐക്യകേരളം നിലവില്‍വന്നു
(നവംബര്‍ 20) ഡോ. ബി. രാമകൃഷ്ണറാവു കേരളാ ഗവര്‍ണര്‍
1957 കേരളത്തിലെ പൊതു തിരഞ്ഞെടുപ്പ്.



top