ലോകം

ഇന്ത്യ

കേരളം


1636

വടക്കേ അമേരിക്കയിലെ ഹാര്‍വാര്‍ഡ് കോളേജിന് തറക്കല്ലിടുന്നു


1639

ഇംഗ്ലീഷുകാര്‍ മദ്രാസില്‍ സെന്റ് ജോര്‍ജ് കോട്ട സ്ഥാപിക്കുന്നു


1641

ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരില്‍ നിന്നും മലാക്ക പിടിച്ചെടുക്കുന്നു


1642

ഉത്തരകേരളത്തില്‍ നിന്നും ഡച്ചുകാര്‍ മധ്യകേരളത്തിലായി. ചെമ്പകശ്ശേരി (പുറക്കാട്)യില്‍ നിന്നും ഇഞ്ചിയും കുരുമുളകും ശേഖരിക്കാനും പുറക്കാട് ഫാക്ടറി സ്ഥാപിക്കാനും ഡച്ചുകാരുമായി ഉടമ്പടി.


1644

ഇംഗ്ലണ്ടില്‍ ശീതസമരം രൂക്ഷം

വിഴിഞ്ഞത്ത് (വേണാട്ടില്‍) ഇംഗ്ലീഷുകാര്‍ പണ്ടികശാല സ്ഥാപിക്കുന്നു


1645

ആസ്ട്രേലിയയും ന്യൂസ് ലാന്‍ഡും കണ്ടുപിടിക്കുന്നു


1646

ദില്ലിയില്‍ റെഡ്ഫോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയായി


1649

ഇംഗ്ലണ്ടില്‍ ചാള്‍സ് ഒന്നാമന്‍ രാജാവിനെ വധിക്കുന്നു.

ഇംഗ്ലണ്ട് ഒലിവര്‍ ക്രോംവെല്ലിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ഭരണം (1658 വരെ)


1650

കായംകുളവുമായി ഡച്ചുകാരുടെ സൗഹൃദം. അവിടെ പണ്ടികശാല സ്ഥാപിക്കുന്നു


1651

ഹുഗ്ലിയില്‍ ഇംഗ്ലീഷുകാര്‍ ഫാക്ടറി തുടങ്ങി


1652

ഡച്ചുകാരും ഇംഗ്ലീഷുകാരും തമ്മില്‍ ആദ്യയുദ്ധം. ഡച്ചുകാര്‍ ആഫ്രിക്കയില്‍ കേപ്പ് കോളനി സ്ഥാപിക്കുന്നു.


1653

താജ് മഹല്‍ പൂര്‍ത്തിയാകുന്നു. ഡച്ചുകാര്‍ ചിന്‍സുറയില്‍ ഫാക്ടറി സ്ഥാപിക്കുന്നു

കൂനന്‍കുരിശ് കലാപം