അറ്റ്‌ലാന്റ: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് അഞ്ചാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം അറ്റ്‌ലാന്റയിൽ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ മാധ്യമങ്ങൾ തിരുത്തൽ ശക്തി ആകണമെന്ന് കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇന്തോ അമേരിക്കൻ പ്രസ് ക്ലബിന്റെ അന്താരാഷ്ട്ര മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോർജിയൻ തലസ്ഥാനമായ അറ്റ്‌ലാന്റ എയർപോർട്ട് ഹോട്ടൽ മാരിയറ്റിൽ ആരംഭിച്ച ഉൽഘാടന സമ്മേളനത്തിൽ പ്രസ് ക്ലബ് പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫൻ അധ്യക്ഷനായിരുന്നു. പ്രസ് ക്ലബ് സ്ഥാപക ചെയർമാൻ ജിൻസ് മോൻ സക്കറിയ, വൈസ് പ്രസിഡണ്ട് വിനീതനായർ, അനിൽ മാത്യു, മുരളി നായർ എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി കേരള സംസ്ഥാന വനിതാകമ്മീഷൻ അംഗം E M രാധ, മാധ്യമപ്രവർത്തകരായ ജിശേഖരൻ നായർ, എസ് ആർ ശക്തിധരൻ. പിഎം മനോജ്, വിഎസ് രാജേഷ്, സജി ഡൊമിനിക്ക്, ലാലു ജോസഫ്. എന്നിവർ സംസാരിച്ചു. അമേരിക്കൻ സ്കൂളുകളിൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഇന്ത്യക്കാരുടെ മക്കൾക്കുള്ള സ്കോളർഷിപ്പുകൾ ചടങ്ങിൽ സെന്റ് മേരീസ് റസിഡൻഷ്യൽ സ്കുൾ സൊസൈറ്റി സെക്രട്ടറി സരോഷ്ര് പി എബ്രഹാം വിതരണം ചെയ്തു .