കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിന് നെതര്‍ലണ്ടിന്‍റെ സാങ്കേതിക സഹായം ലഭിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ ആപേക്ഷ, ഇന്ത്യന്‍ അമ്പാസിഡറും മലയാളിയുമായ വേണുരാജാമണിയാണ് ഡച്ച് സര്‍ക്കാരിന് നല്‍കിയത്. കുട്ടനാട്ടിലെ വെള്ളപൊക്കം പോലുള്ള കാര്യങ്ങള്‍ ഫലപ്രദമായി തടയുന്നതിന് ഡച്ച് സര്‍ക്കാരിന് ധാരാളം വിദഗ്ധരുണ്ട്. 17-ാം നൂറ്റാണ്ടില്‍ കച്ചവടത്തിന് എത്തിയ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി അന്ന് അനേകം നാട്ടുരാജ്യങ്ങളായി കിടന്ന കേരളക്കരയുടെ വളര്‍ച്ച് വന്‍ സംഭാവനയാണ് നല്‍കിയിട്ടുള്ളത് വയലില്‍ വരമ്പ് തിരിക്കുന്നതിനും, ശാസ്ത്രീയമായി ഉപ്പ് നിര്‍മ്മാണത്തിനും, തെങ്ങിന്‍ തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിനു ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അവരാണ് കേരളത്തെ പഠിപ്പിച്ചത്