വിമോചനസമരവും ആദ്യ ഇ.എം.എസ് മന്ത്രിസഭയുടെ തകര്‍ച്ചയും

ഭരണവും ഭരണരീതിയും മാറിമറിഞ്ഞപ്പോള്‍...
രാജാക്കന്മാരും ദിവാന്മാരും ഭരിച്ചിരുന്ന ഹജൂര്‍ കച്ചേരി അഥവാ സെക്രട്ടേറിയറ്റില്‍ ഐക്യകേരളത്തെ പ്രതിനിധീകരിച്ച് ആദ്യമന്ത്രിസഭയിലെ മന്ത്രിമാര്‍ എത്തിയത് മാധ്യമങ്ങള്‍ക്ക് പുതിയ വാര്‍ത്തയായിരുന്നു.
രാജാവും ദിവാനും ബ്രിട്ടീഷ് കളക്ടറും ഇല്ലാത്തതും തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നിവയായി വേര്‍തിരിഞ്ഞുകിടന്ന കേരളം ഒന്നായി അവിടെ ജനങ്ങളുടെ ഭരണം വരണമെന്ന് ആഗ്രഹിച്ചതുമായ മലയാളികളുടെ ചിരകാലസ്വപ്നസാക്ഷാത്ക്കാരമായിരുന്നു ഐക്യകേരളവും ആദ്യമന്ത്രിസഭയും. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് സാധാരണക്കാര്‍ ആദ്യമന്ത്രിസഭയെ കണ്ടത്. ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യമന്ത്രിസഭാകാലത്തെ ചില പഴയ ചിത്രങ്ങള്‍.

ഇ.എം.എസ് നമ്പൂതിരിപ്പാട്


രാജാവും ദിവാനും ബ്രിട്ടീഷ് കളക്ടറും ഇല്ലാത്തതും തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നിവയായി വേര്‍തിരിഞ്ഞുകിടന്ന കേരളം ഒന്നായി അവിടെ ജനങ്ങളുടെ ഭരണം വരണമെന്ന് ആഗ്രഹിച്ചതുമായ മലയാളികളുടെ ചിരകാല സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഐക്യകേരളവും ആദ്യമന്ത്രിസഭയും. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് സാധാരണക്കാര്‍ ആദ്യമന്ത്രിസഭയെ കണ്ടത്.ആര്‍.എസ്.പി. നേതാവ് എന്‍. ശ്രീകണ്ഠന്‍ നായര്‍ വിമോചനസമരത്തിന് അനുകൂലമായി രംഗത്ത്.

1959 ജൂലൈ 31ന് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പ്രകാരം ഭരണഘടനയുടെ 356-ാം വകുപ്പുപ്രകാരം സംസ്ഥാന സര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിടുകയും സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.

1950-ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ ഇ.എം.എസ്., എ.കെ.ജി., സി. അച്യുതമേനോന്‍

നേതാക്കളുടെ സംഗമം... ഇ.എം.എസ്., എ.കെ.ജി., വി.എസ്. അച്യുതാനന്ദന്‍, ഇ.കെ. നായനാര്‍, കെ.ആര്‍. ഗൗരിയമ്മ തുടങ്ങിയ നേതാക്കള്‍ ഒന്നിച്ച്.

ബി മുഖ്യമന്ത്രിയായി ചാര്‍ജ് എടുക്കുന്നതിനുമുമ്പ് ഇ.എം.എസ്. പുന്നപ്രയില്‍ വി. കൃഷ്ണപിള്ളയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

മുഖ്യമന്ത്രിയായി ഇ.എം.എസ്.

ഇ.എം.എസ്., ഗവര്‍ണര്‍ ഡോ. ബി. രാമകൃഷ്ണറാവുവിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

ഇ.എം.എസ്. മന്ത്രിസഭ.

കേരളത്തിന്റെ ആദ്യബജറ്റ് ധനമന്ത്രി സി. അച്യുതമേനോന്‍ അവതരിപ്പിക്കുന്നു.

തിരുവനന്തപുരത്ത് എത്തിയ ആചാര്യ വിനോഭ ഭാവെയുമായി മുഖ്യമന്ത്രി ഇ.എം.എസ്. ചര്‍ച്ച നടത്തുന്നു.

വിനോഭ ഭാവെയുടെ ഭൂദാനയാത്രയില്‍ ഇ.എം.എസ്. പങ്കെടുത്തപ്പോള്‍.

ഇ.എം.എസ്സും ജ്യോതിബാസുവും.

ഇ.എം.എസ്സും സി. അച്യുതമേനോനും.

പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, മന്നത്ത് പദ്മനാഭന്‍ എന്നിവരോടൊപ്പം ഇ.എം.എസ്., എം.ജി. കോളേജ് ഉദ്ഘാടനവേളയില്‍.

പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു.

എം.ജി. കോളേജിലെ ചടങ്ങില്‍ പ്രസംഗിക്കാനെത്തിയ ഇ.എം.എസ്സിനെ മന്നം സ്വീകരിച്ച് പ്രസംഗസ്ഥലത്തേക്ക് നയിക്കുന്നു.

ഇ.എം.എസ്., മദ്രാസ് ധനമന്ത്രി സി. സുബ്രഹ്മണ്യം, സി. അച്യുതമേനോന്‍.

മദ്രാസ് മന്ത്രിമാരായ എം.കെ. ഭക്തവത്സലം, പി. കക്കന്‍, സി. സുബ്രഹ്മണ്യം എന്നിവര്‍ കന്യാകുമാരിക്കുള്ള യാത്രാമധ്യേ ഇ.എം.എസ്സുമായി ചര്‍ച്ച നടത്തുന്നു. സംസ്ഥാന മന്ത്രിമാരായ കെ.പി. ഗോപാലന്‍, സി. അച്യുതമേനോന്‍ എന്നിവര്‍ സമീപത്ത്.

മന്ത്രിമാരായ ടി.വി. തോമസും കെ.ആര്‍. ഗൗരിയമ്മയും വിവാഹിതരായപ്പോള്‍.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രദര്‍ശനം കാണാന്‍ ഗവര്‍ണര്‍ ഡോ. ബി. രാമകൃഷ്ണറാവുവും ഭാര്യയും എത്തിയപ്പോള്‍.

മൂന്നാമത്തെ നാളികേര കൃഷിമത്സരത്തില്‍ ഒന്നാംസമ്മാനം നേടിയ കെ.വി. അയ്യപ്പന്‍കുഞ്ഞിന് മന്ത്രി സി. അച്യുതമേനോന്‍ സമ്മാനം നല്‍കുന്നു.

പി.ഡബ്ല്യു.ഡി. എന്‍ജിനീയര്‍മാരുടെ സമ്മേളനത്തില്‍ പൊതുമരാമത്ത് മന്ത്രി ടി.എ. മജീദ് പ്രസംഗിക്കുന്നു.

ദക്ഷിണമേഖല സമിതിയോഗത്തില്‍ പങ്കെടുത്തവര്‍ക്ക് മദ്രാസ് മേയര്‍ സ്വീകരണം നല്‍കിയപ്പോള്‍.

മദ്രാസില്‍ നടന്ന ദക്ഷിണമേഖലാസമിതിയില്‍ മുഖ്യമന്ത്രി ഇ.എം.എസ്., ആന്ധ്ര മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, മദ്രാസ് ഗവര്‍ണര്‍, മദ്രാസ് മുഖ്യമന്ത്രി, മൈസൂര്‍ മുഖ്യമന്ത്രി എന്നിവര്‍.

കേന്ദ്രപ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോനും കേരളമന്ത്രി സഭാംഗങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇ.എം.എസ്.

ഇ.എം.എസ്സും വി.കെ. കൃഷ്ണമേനോനും തമ്മില്‍ ചര്‍ച്ച നടത്തുന്നു.

കേന്ദ്രപ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോന്‍ തിരുവനന്തപുരത്തുവച്ച് മദ്രാസ് ഏരിയ ജി.ഒ.സി. ലഫ്റ്റനന്റ് കേണല്‍ എന്‍. ശങ്കരന്‍നായരുമായി സംസാരിക്കുന്നു.

വി.കെ.കൃഷ്ണമേനോന് എറണാകുളം വിമാനത്താവളത്തില്‍വച്ച് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു.

മുഖ്യമന്ത്രി ഇ.എം.എസ്. വെളളായണി കാര്‍ഷികകോളേജ് വിദ്യാര്‍ഥി യൂണിയന്‍ ഉദ്ഘാടനം ചെയ്യുന്നു.

മുഖ്യമന്ത്രി പരിഷത്ത് സംഘടിപ്പിച്ച പ്രദര്‍ശനസമ്മേളനത്തില്‍ പ്രസംഗിക്കുന്നു.

കേന്ദ്ര ആഭ്യന്തരഡെപ്യൂട്ടി വളയറ്റ് ആല്‍വ, മുഖ്യമന്ത്രി ഇ.എം.എസ്സുമായി സംഭാഷണം നടത്തുന്നു.

യു.എസ്.എയിലെ സി.സി.സി. മെമ്മോറിയല്‍ ഫണ്ടിന്റെ പ്രവര്‍ത്തക മിസിസ്സ് അന്നാസ് ട്രൗസ പൂജപ്പുര മഹിളാമന്ദിരത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി മനസ്സിലാക്കാന്‍ എത്തിയപ്പോള്‍.

രണ്ടാമത് പോലീസ് സ്പോര്‍ട്സ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവു ഉദ്ഘാടനംചെയ്യുന്നു.

രണ്ടാമത് പോലീസ് സ്പോര്‍ട്സ് സമാപനസമ്മേളനത്തില്‍ വിജയികള്‍ക്ക് നിയമമന്ത്രി വി.ആര്‍. കൃഷ്ണയ്യര്‍ സമ്മാനം നല്‍കുന്നു.

സാഹിത്യഅക്കാദമി പ്രസിഡന്റ് കെ.പി. കേശവമേനോന്‍ 5000 രൂപയുടെ ചെക്ക് കേസരി ബാലകൃഷ്ണപിള്ളയ്ക്ക് പറവൂരിലെ വസതിയില്‍ വച്ച് നല്‍കുന്നു.

സാഹിത്യഅക്കാദമി പ്രസിഡന്റ് കെ.പി. കേശവമേനോന്‍ 5000 രൂപയുടെ ചെക്ക് കേസരി ബാലകൃഷ്ണപിള്ളയ്ക്ക് പറവൂരിലെ വസതിയില്‍ വച്ച് നല്‍കുന്നു. എസ്.കെ. പൊറ്റക്കാട്, വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി, വിദ്യാഭ്യാസ സെക്രട്ടറി പി.കെ. നമ്പ്യാര്‍, കുറ്റിപ്പുഴ, പ്രാക്കുളം ഭാസി, കെടാമംഗലം, വയലാര്‍ രാമവര്‍മ എന്നിവരേയും കാണാം.ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യമന്ത്രിസഭാകാലത്തെ ചില പഴയ ചിത്രങ്ങളാണ്. പല പഴയ പത്രങ്ങളില്‍നിന്നും ശേഖരിച്ചതിനാല്‍ ഗുണനിലവാരം കുറവാണ്. നല്ല ചിത്രങ്ങള്‍ കിട്ടിയാല്‍ മാറ്റിക്കൊടുക്കും.top