വിമോചനസമരവും ആദ്യ ഇ.എം.എസ് മന്ത്രിസഭയുടെ തകര്‍ച്ചയും

ഭരണവും ഭരണരീതിയും മാറിമറിഞ്ഞപ്പോള്‍...
രാജാക്കന്മാരും ദിവാന്മാരും ഭരിച്ചിരുന്ന ഹജൂര്‍ കച്ചേരി അഥവാ സെക്രട്ടേറിയറ്റില്‍ ഐക്യകേരളത്തെ പ്രതിനിധീകരിച്ച് ആദ്യമന്ത്രിസഭയിലെ മന്ത്രിമാര്‍ എത്തിയത് മാധ്യമങ്ങള്‍ക്ക് പുതിയ വാര്‍ത്തയായിരുന്നു.
രാജാവും ദിവാനും ബ്രിട്ടീഷ് കളക്ടറും ഇല്ലാത്തതും തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നിവയായി വേര്‍തിരിഞ്ഞുകിടന്ന കേരളം ഒന്നായി അവിടെ ജനങ്ങളുടെ ഭരണം വരണമെന്ന് ആഗ്രഹിച്ചതുമായ മലയാളികളുടെ ചിരകാലസ്വപ്നസാക്ഷാത്ക്കാരമായിരുന്നു ഐക്യകേരളവും ആദ്യമന്ത്രിസഭയും. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് സാധാരണക്കാര്‍ ആദ്യമന്ത്രിസഭയെ കണ്ടത്. ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യമന്ത്രിസഭാകാലത്തെ ചില പഴയ ചിത്രങ്ങള്‍.

ഇ.എം.എസ് നമ്പൂതിരിപ്പാട്


രാജാവും ദിവാനും ബ്രിട്ടീഷ് കളക്ടറും ഇല്ലാത്തതും തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നിവയായി വേര്‍തിരിഞ്ഞുകിടന്ന കേരളം ഒന്നായി അവിടെ ജനങ്ങളുടെ ഭരണം വരണമെന്ന് ആഗ്രഹിച്ചതുമായ മലയാളികളുടെ ചിരകാല സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഐക്യകേരളവും ആദ്യമന്ത്രിസഭയും. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് സാധാരണക്കാര്‍ ആദ്യമന്ത്രിസഭയെ കണ്ടത്.ആര്‍.എസ്.പി. നേതാവ് എന്‍. ശ്രീകണ്ഠന്‍ നായര്‍ വിമോചനസമരത്തിന് അനുകൂലമായി രംഗത്ത്.

1959 ജൂലൈ 31ന് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പ്രകാരം ഭരണഘടനയുടെ 356-ാം വകുപ്പുപ്രകാരം സംസ്ഥാന സര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിടുകയും സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.

ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ മാല്‍ക്കംമാക് ഡൊണാള്‍ഡ്, ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവുവിനെ സന്ദര്‍ശിച്ച് സംഭാഷണം നടത്തുന്നു.

ശങ്കേഴ്സ് വീക്കിലി ബാലപ്രദര്‍ശനം വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി കോട്ടണ്‍ഹില്‍ സ്കൂളില്‍ ഉദ്ഘാടനം ചെയ്യുന്നു.

നോര്‍വേ ഫിഷറീസ് മന്ത്രി നീല്‍സ് ലൈമ്പോ കേരള മുഖ്യമന്ത്രി ഇ.എം.എസ്സുമായി ചര്‍ച്ച നടത്തുന്നു.

നീല്‍സ് ലൈസോയും വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയും. മധ്യത്തില്‍ ഇന്‍ഡോനോര്‍വീജിയന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ പ്രൊഫ. ഗെര്‍ഹാര്‍ഡ്സന്‍.

മൊറാര്‍ജി ദേശായി വി.ജെ.ടി ഹാളില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തപ്പോള്‍ ഒപ്പം ഇ.എം.എസ്സും.

മൊറാര്‍ജി ദേശായി ബാലരാമപുരം സ്പിന്നിങ് മില്ലിന് തറക്കല്ലിടുന്നു.

തണ്ണീര്‍മുക്കംവെച്ചൂര്‍ ബണ്ടിന്റെ പണി കേന്ദ്രമന്ത്രി വി.കെ. കൃഷ്ണമേനോന്‍ നിര്‍വഹിക്കുന്നു. മന്ത്രിമാരായ ടി.വി. തോമസ്, ടി.എ. മജീദ് എന്നിവരേയും ചിത്രത്തില്‍ കാണാം.

തണ്ണീര്‍മുക്കംവെച്ചൂര്‍ ബണ്ടിന്റെ പണി ആരംഭിച്ചപോള്‍.

ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവുവിന്റെ ചായസല്‍ക്കാരത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവ് പി.ടി. ചാക്കോയും പട്ടംതാണുപിള്ളയും മറ്റ് എം.എല്‍.എമാരും.

ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവുവിന്റെ ചായസല്‍ക്കാരത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവ് പി.ടി. ചാക്കോയും പട്ടംതാണുപിള്ളയും മറ്റ് എം.എല്‍.എമാരും.

തിരുവനന്തപുരത്തെ ശിശുദിനാഘോഷത്തോടനുബന്ധിച്ച് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ ഭക്ഷ്യമന്ത്രി കെ.സി. ജോര്‍ജ്.

തിരുവനന്തപുരത്തെ ശിശുദിനാഘോഷത്തോടനുബന്ധിച്ച് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ അവതരിപ്പിച്ച പരിപാടി.

കേന്ദ്ര ആരോഗ്യമന്ത്രി ഡി.പി. കാര്‍മാര്‍ക്കര്‍ ആയുര്‍വേദ കോളജേില്‍ പ്രസംഗിക്കുന്നു. സംസ്ഥാന ആരോഗ്യമന്ത്രി ഡോ. എ.ആര്‍. മേനോനെയും കാണാം.

കേന്ദ്രമന്ത്രി രോഗികളെ സന്ദര്‍ശിക്കുന്നു

കളമശ്ശേരി പോളിടെക്നിക്കിന്റെ ശിലാസ്ഥാപനം വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി നിര്‍വഹിക്കുന്നു.

തിരുവനന്തപുരം ജയില്‍ വളപ്പിലെ ക്വാര്‍ട്ടേഴ്സ് പണി മന്ത്രി വി.ആര്‍.കൃഷ്ണയ്യര്‍ നിര്‍വഹിക്കുന്നു.

വി.ജെ.ടി. ഹാളില്‍ കൈത്തറി വാരാഘോഷം മുഖ്യമന്ത്രി ഇ.എം.എസ്. ഉദ്ഘാടനം ചെയ്യുന്നു. അധ്യക്ഷത വഹിക്കുന്നത് മേയര്‍ പി. ഗോവിന്ദന്‍കുട്ടി നായര്‍.

പ്രധാമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആലപ്പുഴയില്‍ എത്തിയപ്പോള്‍ സ്വീകരിക്കുന്ന താലപ്പൊലി ഏന്തിയ കുട്ടികള്‍. തൊട്ടടുത്ത് മുഖ്യമന്ത്രി ഇ.എം.എസ്.

എ.കെ.ജി. ഒരു കലാകാരിക്ക് സമ്മാനം നല്‍കുന്നു. തൊട്ടടുത്ത് ഇ.എം.എസ്.

മദ്രാസില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ പി.സി. ജോഷി പ്രസംഗിക്കുന്നു.

അഖിലേന്ത്യ പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് അഡ്മിനിസ്ട്രേറ്റീവ് അസോസിയേഷന്‍ സമ്മേളനത്തില്‍ ഇ.എം.എസ്. പ്രസംഗിക്കുന്നു.

മുഖ്യമന്ത്രി ഇ.എം.എസ്. മദ്രാസിലെ വാഹിനി സ്റ്റുഡിയോ സന്ദര്‍ശിച്ചപ്പോള്‍

അഖിലേന്ത്യ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് പ്രദര്‍ശനം ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവു ഉദ്ഘാടനം ചെയ്യുന്നു.

കേരള അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ കനകക്കുന്നിലെ ഫലപുഷ്പപ്രദര്‍ശനം ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവു ഉദ്ഘാടനം ചെയ്യുന്നു. ഗോദവര്‍മരാജ സമീപം.

ഡല്‍ഹിയില്‍ നടന്ന പ്രദര്‍ശനം മുഖ്യമന്ത്രി ഇ.എം.എസ്. കാണാനെത്തിയപ്പോള്‍

മദ്രാസ് മുഖ്യമന്ത്രി കാമരാജന്‍ നാടാരും കേരള വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിയും തമ്മില്‍ സംഭാഷണം നടത്തുന്നു.

ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവു പ്രധാനമന്ത്രി നെഹ്റു എന്നിവരോടൊത്ത് ഇ.എം.എസ്.

ഇ.എം.എസ്സും രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദും. ഇ.എം.എസ്സിന്റെ മടിയില്‍ മകള്‍ രാധ.

കേരളദിനാഘോഷത്തോടനുബന്ധിച്ച് പഴവങ്ങാടിയില്‍ നടന്ന യോഗം ഇ.എം.എസ്. ഉദ്ഘാടനം ചെയ്യുന്നു. അധ്യക്ഷത വഹിക്കുന്നത് മേയര്‍ ഗോവിന്ദന്‍കുട്ടിനായര്‍, എ.പി. ഉദയഭാനു, പി.എസ്. നടരാജപിള്ള എന്നിവര്‍ സമീപം.

ഏജീസ് ഓഫീസിനുസമീപം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അര്‍ധകായ പ്രതിമ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് അനാച്ഛാദനം ചെയ്തപ്പോള്‍. ചിത്രത്തില്‍ മുഖ്യമന്ത്രി ഇ.എം.എസ്സിനെയും കാണാം.

കേന്ദ്രം മന്ത്രിസഭയെ ഡിസ്മിസ് ചെയ്തതിനെ തുടര്‍ന്ന് ഇ.എം.എസ്. സെക്രട്ടേറിയറ്റ് ജീവനക്കാരോട് വിടപറയുന്നു.

1959 ജൂലൈ 31ന് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പ്രകാരം ഭരണഘടനയുടെ 356-ാം വകുപ്പുപ്രകാരം സംസ്ഥാന സര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിടുകയും സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.

ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ ഡിസ്മിസ് ചെയ്തതിനെതിരേ ഇന്ത്യയിലെങ്ങും പുരോഗമനവാദികളുടെ പ്രതിഷേധം ഉയര്‍ന്നു. ഈ കാര്യത്തില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയാണ് പലരും കുറ്റപ്പെടുത്തിയത്. എന്നാല്‍ അഴിമതിയും സ്വജനപക്ഷപാതവും സ്വേച്ഛാധിപത്യവും അടിച്ചമര്‍ത്തലും നിറഞ്ഞതായിരുന്നു ഇ.എം.എസ്. മന്ത്രിസഭയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇതിനിടയില്‍ ഉണ്ടായ വിവാദം അമേരിക്കയുടെ താത്പര്യപ്രകാരമാണ് കേരളത്തില്‍ വിമോചനസമരം ഉണ്ടായതെന്നാണ്. ഇതിനുവേണ്ടി അമേരിക്ക കേരളത്തിലേക്ക് പണമൊഴുക്കിയതായി പില്‍ക്കാലത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യമന്ത്രിസഭാകാലത്തെ ചില പഴയ ചിത്രങ്ങളാണ്. പല പഴയ പത്രങ്ങളില്‍നിന്നും ശേഖരിച്ചതിനാല്‍ ഗുണനിലവാരം കുറവാണ്. നല്ല ചിത്രങ്ങള്‍ കിട്ടിയാല്‍ മാറ്റിക്കൊടുക്കും.top