ഇംഗ്ലീഷ് വൈദ്യശാസ്ത്രവും ആശുപത്രികളും

പാരമ്പര്യ വൈദ്യസമ്പ്രദായങ്ങളാണ് യൂറോപ്പ്യന്മാര്‍ വരുന്നതിനുമുമ്പ് കേരളത്തില്‍ നിലനിന്നിരുന്നത്. ആയുര്‍വേദ ചികിത്സയായിരുന്നു ഇതില്‍ പ്രധാനം. വളരെ പ്രശസ്തരായ വൈദ്യന്മാര്‍ ഉള്‍ക്കൊള്ളുന്ന കുടുംബങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. നേത്രചികിത്സ, ബാലചികിത്സ, വിഷചികിത്സ, മര്‍മ്മചികിത്സ തുടങ്ങി ഓരോ വിഭാഗത്തിലും പ്രാവീണ്യം നേടിയ വൈദ്യന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അലോപ്പതി അഥവാ ഇംഗ്ലീഷ് വൈദ്യശാസ്ത്രം കേരളത്തിന്റെ ചികിത്സാരംഗത്തെ മാറ്റിമറിച്ചു.
വേലുത്തമ്പിയും പാലിയത്തച്ചനും ഇംഗ്ലീഷുകാര്‍ക്ക് എതിരെ മലബാറും കൊച്ചിയും തിരുവിതാംകൂറും 1857 വരെ കേരളസമൂഹം മാറുന്നു സ്വാതിതിരുനാള്‍ പാരമ്പര്യത്തിന്റെ യവനിക പിച്ചിച്ചീന്തുന്നു തിരുവിതാംകൂര്‍ ഏറ്റെടുക്കാന്‍ ഗവര്‍ണര്‍ ജനറലിന്റെ നീക്കം തിരുവിതാംകൂറില്‍ വര്‍ക്കല തുരപ്പ്, മലബാറില്‍ തീവണ്ടി കേരളത്തിലെ യൂറോപ്യന്‍ നിക്ഷേപങ്ങളുടെ തുടക്കം ഇംഗ്ലീഷ് വൈദ്യശാസ്ത്രവും ആശുപത്രികളും സ്കൂളുകളും കോളേജുകളും പണ്ടാരപ്പാട്ട വിളംബരവും വിദ്യാഭ്യാസരംഗവും നിയമസഭ വരുന്നു ചാന്നാര്‍ലഹള മുതല്‍ മലയാളി മെമ്മോറിയല്‍ വരെ അരുവിപ്പുറം പ്രതിഷ്ഠയും സ്വാമി വിവേകാനന്ദന്റെ സന്ദര്‍ശനവും എസ്.എന്‍.ഡി.പി. യോഗവും സാമുദായിക സംഘടനകളും ദേശീയപ്രസ്ഥാനങ്ങളുടെ തുടക്കവും ഗാന്ധിജിയുടെ സന്ദര്‍ശനങ്ങളും മലയാള ഭാഷയുടെ വികാസവും രാമകൃഷ്ണപിള്ളയുടെ നാടുകടത്തലും മലബാര്‍ കലാപം അഥവാ മാപ്പിള കലാപം ദേശീയതയുടെ ചൂട് മലബാര്‍ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മുസ്ലീം ലീഗിന്റെയും തുടക്കം സര്‍. സി.പി.യും തിരുവിതാംകൂര്‍ രാഷ്ട്രീയവും കൊച്ചിരാഷ്ട്രീയം സ്വാതന്ത്ര്യലബ്ധി വരെ തിരുകൊച്ചിയും ഐക്യകേരളവും


ഡച്ചുകാരാണ് കൊച്ചിയില്‍ ആദ്യമായി കുഷ്ഠരോഗാശുപത്രി തുടങ്ങിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കൊച്ചിയിലും മലബാറിലും തിരുവിതാംകൂറിലും അലോപ്പതി അഥവാ ഇംഗ്ലീഷ് ചികിത്സാരീതി തുടങ്ങി. 1813 കാലത്ത് കൊച്ചിയിലും തിരുവിതാംകൂറിലും മസൂരിയ്ക്ക് കുത്തിവയ്പ് ആണ് ഈ രംഗത്ത് തുടക്കം. ഇംഗ്ലീഷ് ഉദ്യോഗസ്ഥന്മാരെ ചികിത്സിയ്ക്കാന്‍ എത്തിയ ഡോക്ടര്‍മാരെ പില്‍ക്കാലത്ത് രാജാവിനെയും രാജകുടുംബങ്ങളെയും ചികിത്സിക്കാനുള്ള ദര്‍ബാര്‍ ഫിസിഷ്യന്മാരാക്കി. തിരുവിതാംകൂറില്‍ നിയമിച്ചു. ഇവരുടെ നേതൃത്വത്തിലാണ് ഇംഗ്ലീഷ് വൈദ്യശാസ്ത്രവിഭാഗം ഇവിടെ ആരംഭിച്ചത്. 1819ല്‍ റാണി ഗൗരി പാര്‍വ്വതി ഭായി തൈയ്ക്കാട് ചെറിയ ഇംഗ്ലീഷ് ഡിസ്പെന്‍സറി തുടങ്ങാന്‍ അനുവാദം നല്‍കി. 1837ല്‍ സ്വാതി തിരുനാള്‍ മഹാരാജാവ് തൈയ്ക്കാടുള്ള ആശുപത്രിയില്‍ രോഗികളെ കിടത്തി ചികിത്സിയ്ക്കാന്‍ സൗകര്യം ഉണ്ടാക്കി. സ്വാതിയുടെ അനുജന്‍ ഉത്രം തിരുനാള്‍ മഹാരാജാവ് ഇംഗ്ലീഷ് വൈദ്യത്തില്‍ അതീവ കമ്പക്കാരനായിരുന്നു. ഇംഗ്ലീഷ് വൈദ്യശാസ്ത്രം പഠിച്ച് അദ്ദേഹം രോഗികളെ ചികിത്സയും നടത്തിയിരുന്നു. പഠനത്തിനുവേണ്ടി അദ്ദേഹം ആനക്കൊമ്പില്‍ നിര്‍മ്മിച്ച "മനുഷ്യ അസ്ഥികൂടം" ഇപ്പോഴും തിരുവനന്തപുരം മ്യൂസിയത്തിലുണ്ട്. ആയില്യം തിരുനാള്‍ മഹാരാജാവാണ് 1864ല്‍ തിരുവനന്തപുരത്ത് സിവില്‍ ആശുപത്രി (ജനറല്‍ ആശുപത്രി) തുടങ്ങിയത്. ആലപ്പുഴ ജില്ലാ ആശുപത്രി 1866ലും, കോട്ടയം ജില്ലാ ആശുപത്രി 1866ലും നിലവില്‍ വന്നു. ഊളന്‍പാറ കുഷ്ഠരോഗാശുപത്രി (1896), ഊളന്‍പാറ ഭ്രാന്താശുപത്രി (1903), തൈയ്ക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കണ്ണാശുപത്രി (1905) തുടങ്ങിയവ സ്ഥാപിച്ചത് ശ്രീമൂലം തിരുനാളിന്റെ കാലത്താണ്.

തിരുവനന്തപുരം സിവില്‍ (ജനറല്‍)
ആശുപത്രി (1864)

അഞ്ചപ്പയ്യ (1815-25) ദിവാനായിരുന്നപ്പോഴാണ് കൊച്ചിയിലെ ഇംഗ്ലീഷ് വൈദ്യശാഖയുടെ തുടക്കം. എന്നാല്‍ ശങ്കരവാരിയര്‍ (1840-1856) ദിവാനായിരുന്നപ്പോള്‍ സ്ഥാപിച്ച ധര്‍മ്മാശുപത്രി പിന്നീട് ജനറല്‍ ആശുപത്രിയായി ഉയര്‍ന്നു. എറണാകുളം ജില്ലാ ആശുപത്രി 1848-ലും, തൃശൂര്‍ ആശുപത്രി 1875-ലും, ചിറ്റൂര്‍ ആശുപത്രി 1885ലും, ഇരിങ്ങാലക്കുട ആശുപത്രി 1888-ലും, തൃപ്പൂണിത്തുറ ആശുപത്രി 1888-ലും, കുന്നംകുളം ആശുപത്രി 1888-ലും, മട്ടാഞ്ചേരി ആശുപത്രി 1890-ലും ആരംഭിച്ചു. മലബാറില്‍ ആണ് ഇംഗ്ലീഷ് വൈദ്യശാസ്ത്രശാഖ ആദ്യം ശക്തിപ്രാപിച്ചത്. ഡച്ചുകാര്‍ സ്ഥാപിച്ച പള്ളിപോര്‍ട്ട് കുഷ്ഠരോഗാശുപത്രി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഏറ്റെടുത്ത് സംരക്ഷിച്ചു. പിന്നീട് തലശ്ശേരിയിലും കോഴിക്കോട്ടും സര്‍ജന്മാരെ നിയമിച്ചു. 1845ല്‍ ആദ്യത്തെ ജനറല്‍ ആശുപത്രി കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി. 20 വര്‍ഷത്തിനുശേഷം പാലക്കാട്, കൊച്ചി (ഇംഗ്ലീഷുകാരുടെ കൈവശമുള്ള)യിലും ആശുപത്രി തുടങ്ങി. പിന്നീട് ആശുപത്രികളുടെ ചുമതല അതത് സ്ഥലങ്ങളിലെ മുന്‍സിപ്പാലിറ്റികളുടെ കീഴിലാക്കി. 1920-ല്‍ പള്ളിപോര്‍ട്ട് കുഷ്ഠരോഗാശുപത്രി നിര്‍ത്തലാക്കി, അവിടത്തെ രോഗികളെ ചേവായൂര്‍ കേന്ദ്രത്തിലും തിരുവനന്തപുരത്തും കുഷ്ഠരോഗാശുപത്രിയിലേക്കും അയച്ചു. 1928-ല്‍ പാലക്കാട്, കൊച്ചി, കണ്ണൂര്‍, പൊന്നാനി, മഞ്ചേരി, ചേറ്റുവാ, മാനന്തവാടി എന്നിവിടങ്ങളില്‍ ആശുപത്രികള്‍ പ്രവര്‍ത്തനം തുടങ്ങി.



top