കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍മാരും കമാണ്ടര്‍മാരും

രണ്ടുവിധത്തിലാണ് ഡച്ചുകാര്‍ കേരളത്തില്‍ ഭരണം നടത്തിയിരുന്നത്. ഒന്ന് കൊച്ചിരാജ്യത്തെ അവര്‍ക്കുള്ള മേല്‍ക്കോയ്മ സ്ഥാനം. രണ്ട് കൊച്ചിയിലും കേരളത്തിന്റെ പല ഭാഗങ്ങളിലും അവര്‍ക്ക് സ്വന്തമായിട്ടുള്ള കോട്ടകളിലും കച്ചവടകേന്ദ്രങ്ങളിലും നേരിട്ടുള്ള ഭരണം.

കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍മാരും കമാണ്ടര്‍മാരും
വാന്‍റീഡ് (Van Rheede) 1673-77. മരണം സൂററ്റില്‍ 1691 ഡിസംബര്‍ 15.
ജേക്കബ് ലോബോ (Jacob Lobo) 1677-78
മാര്‍ട്ടിന്‍ ഹുയ്സ്മാന്‍ (Martin Huysmen) 1680-81
ഗുള്‍മര്‍വോര്‍സ് ബര്‍ഗ്ഗ് (Gulmer Vorsburg) 1684-1686
ഐസാക്ക് വാന്‍ഡീലന്‍ (Isak Van Dielen) 1687-1693. 1693 ഡിസംബര്‍ 25ന് കൊച്ചിയില്‍വച്ച് മരിച്ചു.
ഹെന്‍ഡ്രിക് സ്വാഡര്‍ക്രൂണ്‍ (Hendrick Zwaadercroom)1693-1698
പീറ്റര്‍ കൊസാര്‍ട്ട് (ആക്ടിങ്) (Peter Cocsaart) 1698
മാഗ്നസ് വിക്കള്‍മാന്‍ (Magnes Weckelman) 1698-1701
ഡബ്ല്യു. മൂര്‍മാന്‍ (W.Moerman) 1705-1709
ബാരന്റ് കെന്റല്‍ (Barent Kentel) 1709-1716
മേജര്‍ ഹാന്‍സ് ബര്‍ക്ക്മാന്‍ (Major Hans Berkman) 1717-1724
ജേക്കബ് ഡി ജോങ് (Jacob De Jong) 1724-1731
അഡ്രിയാന്‍ മേറ്റന്‍ (Adrian Van Maten) 1731-1735
വാന്‍ ഗൂളനോസി (J. Stein Van Gollenese) 1735-1743
സിര്‍സ്മാ (Siersma) 1748-1758
എബ്രഹാം കര്‍ണലീസ് ഡിലാ ഹൈ (Abraham Cornelis de Pa Haye) 1750-1751
സി. കുനീസ് (C.Cunes) 1751-1757
സി.ഡി. ജോങ് (C .De.Jong) 1757-1761
വെയര്‍മാന്‍ (Wayerman) 1761-1764
സി ബ്രീക്ക്പോട്ട് (C.Breekpot) 1764-1769
സി.എല്‍ സെനീറ്റ് (C.L.Snett) 1769-1771
മൂണ്‍സ് (Moons) 1771-1781
ആംഗിള്‍ബീക്ക് (Anglebeck) 1781-1793
വാന്‍സ്പാള്‍ (Jan Lambertus Van Spall) 1793-1795.
top