പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയുടെ പശ്ചിമതീരങ്ങളിലും കൊച്ചിയിലും നില ഉറപ്പിച്ച ശേഷമാണ് ഇന്ത്യയിലെ ശക്തമായ മുഗള്‍സാമ്രാജ്യത്തിനു തുടക്കമായത്. അവസാനത്തെ ഡല്‍ഹി സുല്‍ത്താന്‍ ഇബ്രാഹിം ലോധി ആയിരുന്നു. അദ്ദേഹത്തെ 1526 ഏപ്രില്‍ 12ന് പാനിപ്പട്ട് യുദ്ധത്തില്‍ പരാജയപ്പെടുത്തിയാണ് ബാബര്‍ ഇന്ത്യയിലെ മുഗള്‍സാമ്രാജ്യത്തിന് തുടക്കം ഇട്ടത്. അങ്ങനെ ഡല്‍ഹി സുല്‍ത്താനേറ്റിന്റെ കഥകഴിഞ്ഞു.
വാസ്ഗോഡിഗാമ ഇന്ത്യയിലെ പോര്‍ട്ടുഗീസ് വൈസ്റോയി ആയി ഇന്ത്യയിലെത്തിയ 1524-ലാണ് അഫ്ഘാന്‍ ഭരണാധികാരിയായ ബാബര്‍ ഇന്ത്യ പിടിച്ചെടുക്കാന്‍ പഞ്ചാബില്‍ പ്രവേശിച്ചത് . ആദ്യം മുഹമ്മദ് ഗോറിയുടെ പ്രതിനിധി എന്ന നിലയിലും 1206 മുതല്‍ 1210 വരെ സുല്‍ത്താന്‍ പദവിയിലും കുത്ബ്ദീന്‍ ഐബക്കാണ് ഇന്ത്യ ഡല്‍ഹി കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്നത്. ഗോറി മരണത്തോടെ സുല്‍ത്താന്‍ ഭരണം ആരംഭിച്ചു. അടിമവംശം (1206-1290), ഖില്‍ജി വംശം (1290-1320), തുക്ലക്ക് വംശം (1320-1412), സയ്യിദ് വംശം (1414-1451), ലോദിവംശം (1451-56) എന്നീ വംശങ്ങളിലായി 34 സുല്‍ത്താന്മാര്‍ ഡല്‍ഹി സിംഹാസനത്തിലിരുന്ന് ഭരണം നടത്തി. ഇതാണ് ബാബര്‍ പിടിച്ചെടുത്തത്.
ബാബര്‍ എന്നിറയപ്പെടുന്ന നാസിറുദ്ദിന്‍ മുഹമ്മദ് 1494 ഉസ്ബക്കിസ്ഥാനിലാണ് ജനിച്ചത്. അച്ഛന്‍ വഴി ചെങ്കിസ്ഖാന്റെയും വംശജനായിരുന്ന ബാബര്‍ ഫര്‍ഗാനയിലെ രാജാവായി . പിന്നീട് കാബൂള്‍ പിടിച്ചെടുത്ത് സാമ്രാജ്യവികസനം തുടങ്ങി. കണ്ടഹര്‍ പിടിച്ചെടുത്ത് അഫ്ഗാനില്‍ നില ഭദ്രമാക്കിയശേഷമാണ് ബാബര്‍ ഇന്ത്യയിലേയ്ക്ക് തിരിഞ്ഞത്. ഇന്ത്യയില്‍ മുഗള്‍സാമ്രാജ്യം സ്ഥാപിച്ച ബാബറിനെ പിന്തുടര്‍ന്ന് മകന്‍ ഹുമയൂണ്‍ (1530-1540) സിംഹാസനസ്തനായി. എന്നാല്‍ അഫ്ഗാനികളുടെ നേതൃതസ്ഥാനത്തേയ്ക്ക് ഉയര്‍ന്ന ഷെര്‍ഷാ ഹുമയൂണിനെ സ്ഥാനഭ്രഷ്ടനാക്കി 1540-1545 ഡല്‍ഹി ഭരിച്ചു. എന്നാല്‍ ഷെര്‍ഷയുടെ മരണത്തെത്തുടര്‍ന്ന് ഹുമയൂണ്‍ അധികാരം തിരിച്ചു (1555) പിടിച്ചു.
അക്ബര്‍ (1556-1605) ഹുമയൂണ്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് മകന്‍ അക്ബര്‍ (1556-1605) ചക്രവര്‍ത്തിയായി. അദ്ദേഹത്തിന്റെ ഭരണകാലത്ത് സാമ്രാജ്യം അഫ്ഗാന്‍ മുതല്‍ അസാംവരേയും വടക്ക് കാശ്മീര്‍ മുതല്‍ തെക്ക് ഗോദാവരി വരേയും വ്യാപിച്ചു. ഭരണസൗകര്യത്തിനുവേണ്ടി രാജ്യത്തെ പതിനഞ്ച് സുബകളായി വിഭജിച്ചു. കാശ്മീര്‍കണ്ടഹാര്‍ ഉള്‍പ്പെട്ട കാബൂള്‍, ലാഹോര്‍, സിന്ധു ഉള്‍പ്പെട്ട മുള്‍ട്ടാന്‍ , ഡല്‍ഹി, അഗ്ര, ഔധ്, അജ്മീന്‍, ഗുജറാത്ത്, മാള്‍വ, അലഹബാദ്, ഒറീസ, ബീഹാര്‍ (ബംഗാള്‍), ഖാണ്ടേഷ്, ബീഹാര്‍, അഹമ്മദ് നഗര്‍ എന്നിവയായിരുന്നു അത്.
ജഹാംഗീര്‍ (വിശ്വജേതാവ്) അക്ബറിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ സലിംരാജകുമാര്‍, ജഹാംഗീര്‍ (വിശ്വജേതാവ്) എന്നപേര്‍ സ്വീകരിച്ച് (1605-1627) ചക്രവര്‍ത്തിയായി. ഗോവയിലെ പോര്‍ട്ടുഗീസുകാരുമായും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായും ജഹാംഗീര്‍ ബന്ധപ്പെട്ടിരുന്നു.
ഷാജഹാന്‍ (1628-1658) ജഹാംഗീറിന്റെ മരണത്തെ തുടര്‍ന്ന് മകന്‍ ഷാജഹാന്‍ (1628-1658) ചക്രവര്‍ത്തിയായി. താജ്മഹല്‍, പേള്‍ മോസ്ക്, റെഡ്ഫോര്‍ട്ട് തുടങ്ങിയവ ഇദ്ദേഹത്തിന്റെ സംഭവനകളാണ്. ഷാജഹാന്നുശേഷം മകന്‍ ഔറംഗസേബ് (1658-1707) ചക്രവര്‍ത്തിയായി. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് മുഗള്‍സാമ്രാജ്യം തകരാന്‍ തുടങ്ങി. പിന്നീട് പുതിയ പുതിയ രാജ്യങ്ങളായി സാമ്രാജ്യം വിഭജിക്കപ്പെട്ടു. ഈ സമയത്താണ് യൂറോപ്പ്യന്മാര്‍ ഇന്ത്യയിലെ കച്ചവടമേധാവിത്വത്തിനും, രാഷ്ട്രീയാധികാരത്തിനും മത്സരം തുടങ്ങിയത്.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later