ഇ.എം.എസ് നമ്പൂതിരിപ്പാട്
രാജാവും ദിവാനും ബ്രിട്ടീഷ് കളക്ടറും ഇല്ലാത്തതും തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നിവയായി വേര്‍തിരിഞ്ഞുകിടന്ന കേരളം ഒന്നായി അവിടെ ജനങ്ങളുടെ ഭരണം വരണമെന്ന് ആഗ്രഹിച്ചതുമായ മലയാളികളുടെ ചിരകാല സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഐക്യകേരളവും ആദ്യമന്ത്രിസഭയും. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് സാധാരണക്കാര്‍ ആദ്യമന്ത്രിസഭയെ കണ്ടത്.
ആര്‍.എസ്.പി. നേതാവ് എന്‍. ശ്രീകണ്ഠന്‍ നായര്‍ വിമോചനസമരത്തിന് അനുകൂലമായി രംഗത്ത്.
1959 ജൂലൈ 31ന് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പ്രകാരം ഭരണഘടനയുടെ 356-ാം വകുപ്പുപ്രകാരം സംസ്ഥാന സര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിടുകയും സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.
1957 ഏപ്രില്‍ അഞ്ചിനാണ് ഇ.എം.എസ്. സര്‍ക്കാര്‍ അധികാരത്തിലേറിയത്. വിദ്യാഭ്യാസ കാര്‍ഷികമേഖലകളില്‍ ഇ.എം.എസ്. സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ ഒരുവിഭാഗം ആളുകളെ ചൊടിപ്പിച്ചു. വിദ്യാഭ്യാസരംഗത്തെ നിയന്ത്രണം ആദ്യം പ്രശ്നമായത് മതമേധാവികളെയാണ്. കാലാകാലങ്ങളിലായി ജന്മികളായിക്കഴിഞ്ഞവര്‍ക്ക് ഭൂമി നഷ്ടപ്പെടുന്നത് അവരില്‍ ആശങ്ക ഉയര്‍ത്തി. ഭരണയന്ത്രം ഉപയോഗിച്ച് കാലാകാലങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കുകയും തന്‍കാര്യങ്ങള്‍ നടത്തുകയും ചെയ്തിരുന്ന സമ്പന്നവര്‍ഗത്തിനുള്ള മേല്‍ക്കൈ നഷ്ടപ്പെട്ടു. പോലീസ് ഉള്‍പ്പെടെയുള്ള ഭരണസംവിധാനങ്ങള്‍ നാട്ടിലെ താഴേക്കിടയിലുള്ള തൊഴിലാളികളും കര്‍ഷകരും തീരുമാനിക്കുന്നിടത്ത് എത്തിയത് പ്രമാണിവര്‍ഗം ഇഷ്ടപ്പെട്ടില്ല. അതേസമയം നിഷ്പക്ഷമായ ഭരണസംവിധാനം എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപനം പലേടത്തും ലംഘിക്കപ്പെട്ടു. ഭരണകാര്യങ്ങളില്‍ ചെറിയ ചെറിയ നേതാക്കള്‍ പോലും ഇടപെടാന്‍ തുടങ്ങി. പാര്‍ട്ടിസെല്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന കിട്ടാന്‍ തുടങ്ങി. ഭരണയന്ത്രം നേര്‍വഴിക്ക് നയിക്കാനാണ് പാര്‍ട്ടിസെല്ലുകളുടെ തീരുമാനങ്ങള്‍ക്ക് സര്‍ക്കാര്‍ ആദ്യം മുന്‍ഗണന നല്‍കിയത്. എന്നാല്‍ പ്രാദേശികതലത്തില്‍ പോലും നേതാക്കള്‍ ഇത് ദുരുപയോഗം ചെയ്തു. ഇതോടെ പലേടത്തും അരാജകത്വവും അഴിമതിയും തുടങ്ങി. കമ്യൂണിസ്റ്റ് ഭരണം ഇഷ്ടപ്പെടാത്ത ഉദ്യോഗസ്ഥര്‍ ഇതിനെ ആളിക്കത്തിക്കാന്‍ തുടങ്ങി. ഇതെല്ലാമാണ് ഇ.എം.എസ്. സര്‍ക്കാരിനെതിരേ വിമോചനസമരത്തിന് വഴിയൊരുക്കിയത്. കേന്ദ്രസര്‍ക്കാരിനും കമ്യൂണിസ്റ്റ് ഭരണത്തിന് എതിരായിരുന്നു. അമേരിക്കന്‍ സാമ്രാജ്യവും ഇതിനെതിരേ രഹസ്യനീക്കം നടത്താന്‍ തുടങ്ങി. കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാനേതാക്കളില്‍ പലരും കേരളത്തിലെ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ തുടങ്ങി. എന്‍.എസ്.എസ്. നേതാവ് മന്നത്ത് പദ്മനാഭന്‍ ആദ്യഘട്ടത്തില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എതിരായിരുന്നില്ല. ചില സമയത്ത് രഹസ്യമായി മന്ത്രിസഭയെ സഹായിച്ച സംഭവങ്ങളും ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഉദാഹരണത്തിന് ശബരിമല തീവയ്പ്കേസ് സംബന്ധിച്ച റിപ്പോര്‍ട്ടുതന്നെ എടുക്കാം. 1950ല്‍ ഇടവമാസത്തിലാണ് ശബരിമലയില്‍ തീപിടിത്തം ഉണ്ടായത്. ഇതിന്റെ റിപ്പോര്‍ട്ട് വര്‍ഷങ്ങളായി ചില ക്രിസ്ത്യന്‍ നേതാക്കളുടെ സമ്മര്‍ദ്ദഫലമായി പ്രസിദ്ധീകരിക്കാതിരിക്കുന്നുവെന്ന് ആക്ഷേപം ഉണ്ടായി. തെരഞ്ഞെടുപ്പുകാലത്ത് കമ്യൂണിസ്റ്റുകാര്‍, തങ്ങള്‍ അധികാരത്തില്‍വന്നാല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് മധ്യതിരുവിതാംകൂറിലെ നായന്മാരുടെ വോട്ടിനെ കുറെ അനുകൂലമാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു കഴിഞ്ഞു. ഇതേപോലെ ആദ്യമന്ത്രിസഭയിലെ അംഗമായ ദേവികുളത്തുനിന്നുള്ള റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനാല്‍ അവിടെ ഉപതെരഞ്ഞെടുപ്പ് നടന്നു. റോസമ്മ പുന്നൂസിനെ വിജയിപ്പിച്ചതിന്റെ പിന്നിലെ പ്രധാനകേന്ദ്രം മന്നം ആയിരുന്നുവെന്ന് അന്ന് പരസ്യമായ രഹസ്യമാണ്, സി.പി.ഐ നേതാവ് എം.എന്‍. ഗോവിന്ദന്‍ നായരും മന്നത്ത് പദ്മനാഭനും തമ്മില്‍ അഭേദ്യബന്ധം ഉണ്ടായിരുന്നു. വിദ്യാഭ്യാസബില്ലിനെതിരേ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയം എറണാകുളത്തു ചേര്‍ന്ന ഓള്‍കേരള ബിഷപ്സ് കോണ്‍ഫറന്‍സ് പാസ്സാക്കിയപ്പോള്‍ മന്നത്ത് പദ്മനാഭന്‍, ആ ബില്ലിന് എല്ലാവരും പിന്തുണ നല്‍കണമെന്നാണ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുമ്പോള്‍ നിയമനത്തില്‍ നിയന്ത്രണം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ പാലക്കാട് ഒരു എന്‍ജിനീയറിങ് കോളേജ് പ്രശ്നത്തില്‍ ഒരു എം.എല്‍.എ.യുടെ ഇടപെടല്‍ ആണ് മന്നവും സര്‍ക്കാരും തമ്മില്‍ അകലാന്‍ പ്രധാനകാരണമായത്.
1950-ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ ഇ.എം.എസ്., എ.കെ.ജി., സി. അച്യുതമേനോന്‍
നേതാക്കളുടെ സംഗമം... ഇ.എം.എസ്., എ.കെ.ജി., വി.എസ്. അച്യുതാനന്ദന്‍, ഇ.കെ. നായനാര്‍, കെ.ആര്‍. ഗൗരിയമ്മ തുടങ്ങിയ നേതാക്കള്‍ ഒന്നിച്ച്.
മുഖ്യമന്ത്രിയായി ചാര്‍ജ് എടുക്കുന്നതിനുമുമ്പ് ഇ.എം.എസ്. പുന്നപ്രയില്‍ വി. കൃഷ്ണപിള്ളയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.
മുഖ്യമന്ത്രിയായി ഇ.എം.എസ്.
ഇ.എം.എസ്., ഗവര്‍ണര്‍ ഡോ. ബി. രാമകൃഷ്ണറാവുവിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.
ഇ.എം.എസ്. മന്ത്രിസഭ.
കേരളത്തിന്റെ ആദ്യബജറ്റ് ധനമന്ത്രി സി. അച്യുതമേനോന്‍ അവതരിപ്പിക്കുന്നു.
തിരുവനന്തപുരത്ത് എത്തിയ ആചാര്യ വിനോഭ ഭാവെയുമായി മുഖ്യമന്ത്രി ഇ.എം.എസ്. ചര്‍ച്ച നടത്തുന്നു.
വിനോഭ ഭാവെയുടെ ഭൂദാനയാത്രയില്‍ ഇ.എം.എസ്. പങ്കെടുത്തപ്പോള്‍.
ഇ.എം.എസ്സും ജ്യോതിബാസുവും.
ഇ.എം.എസ്സും സി. അച്യുതമേനോനും.
പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, മന്നത്ത് പദ്മനാഭന്‍ എന്നിവരോടൊപ്പം ഇ.എം.എസ്., എം.ജി. കോളേജ് ഉദ്ഘാടനവേളയില്‍.
പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു.
എം.ജി. കോളേജിലെ ചടങ്ങില്‍ പ്രസംഗിക്കാനെത്തിയ ഇ.എം.എസ്സിനെ മന്നം സ്വീകരിച്ച് പ്രസംഗസ്ഥലത്തേക്ക് നയിക്കുന്നു.
ഇ.എം.എസ്., മദ്രാസ് ധനമന്ത്രി സി. സുബ്രഹ്മണ്യം, സി. അച്യുതമേനോന്‍.
മദ്രാസ് മന്ത്രിമാരായ എം.കെ. ഭക്തവത്സലം, പി. കക്കന്‍, സി. സുബ്രഹ്മണ്യം എന്നിവര്‍ കന്യാകുമാരിക്കുള്ള യാത്രാമധ്യേ ഇ.എം.എസ്സുമായി ചര്‍ച്ച നടത്തുന്നു. സംസ്ഥാന മന്ത്രിമാരായ കെ.പി. ഗോപാലന്‍, സി. അച്യുതമേനോന്‍ എന്നിവര്‍ സമീപത്ത്.
മന്ത്രിമാരായ ടി.വി. തോമസും കെ.ആര്‍. ഗൗരിയമ്മയും വിവാഹിതരായപ്പോള്‍.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രദര്‍ശനം കാണാന്‍ ഗവര്‍ണര്‍ ഡോ. ബി. രാമകൃഷ്ണറാവുവും ഭാര്യയും എത്തിയപ്പോള്‍.
മൂന്നാമത്തെ നാളികേര കൃഷിമത്സരത്തില്‍ ഒന്നാംസമ്മാനം നേടിയ കെ.വി. അയ്യപ്പന്‍കുഞ്ഞിന് മന്ത്രി സി. അച്യുതമേനോന്‍ സമ്മാനം നല്‍കുന്നു.
പി.ഡബ്ല്യു.ഡി. എന്‍ജിനീയര്‍മാരുടെ സമ്മേളനത്തില്‍ പൊതുമരാമത്ത് മന്ത്രി ടി.എ. മജീദ് പ്രസംഗിക്കുന്നു.
ദക്ഷിണമേഖല സമിതിയോഗത്തില്‍ പങ്കെടുത്തവര്‍ക്ക് മദ്രാസ് മേയര്‍ സ്വീകരണം നല്‍കിയപ്പോള്‍.
മദ്രാസില്‍ നടന്ന ദക്ഷിണമേഖലാസമിതിയില്‍ മുഖ്യമന്ത്രി ഇ.എം.എസ്., ആന്ധ്ര മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, മദ്രാസ് ഗവര്‍ണര്‍, മദ്രാസ് മുഖ്യമന്ത്രി, മൈസൂര്‍ മുഖ്യമന്ത്രി എന്നിവര്‍.
ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യമന്ത്രിസഭാകാലത്തെ ചില പഴയ ചിത്രങ്ങളാണ്. പല പഴയ പത്രങ്ങളില്‍നിന്നും ശേഖരിച്ചതിനാല്‍ ഗുണനിലവാരം കുറവാണ്. നല്ല ചിത്രങ്ങള്‍ കിട്ടിയാല്‍ മാറ്റിക്കൊടുക്കും.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later