സ്വാതന്ത്ര്യസമരവും കൊച്ചിയും

ഡിസംബര്‍ 20 - കൊച്ചിയിലെ എല്ലാ ക്ഷേത്രങ്ങളും മുഴുവന്‍ ഹിന്ദുക്കള്‍ക്കും തുറന്നുകൊടുത്ത് ഉത്തരവായി. സെപ്റ്റംബര്‍- പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രജാമണ്ഡലം വ്യക്തമായ ഭൂരിപക്ഷം നേടി. ഇക്കണ്ടവാര്യര്‍ പ്രധാനമന്ത്രിയായി മന്ത്രിസഭ അധികാരമേറ്റു. ജൂലൈ 1- തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരുകൊച്ചിയായി.
ഡിസംബര്‍ 20 - കൊച്ചിയിലെ എല്ലാ ക്ഷേത്രങ്ങളും മുഴുവന്‍ ഹിന്ദുക്കള്‍ക്കും തുറന്നുകൊടുത്ത് ഉത്തരവായി.
സെപ്റ്റംബര്‍- പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രജാമണ്ഡലം വ്യക്തമായ ഭൂരിപക്ഷം നേടി. ഇക്കണ്ടവാര്യര്‍ പ്രധാനമന്ത്രിയായി മന്ത്രിസഭ അധികാരമേറ്റു.
ജൂലൈ 1- തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരുകൊച്ചിയായി.

 1919

തൃശ്ശൂരിലും എറണാകുളത്തും കോണ്‍ഗ്രസ് ശാഖകള്‍ ആരംഭിച്ചു


 1925

കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് കൊച്ചി ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്. കൊച്ചിയില്‍ ആദ്യത്തെ നിയമസഭ ഉദ്ഘാടനം ചെയ്തു. (ഏപ്രില്‍)


 1928

ഏപ്രില്‍- എറണാകകുളത്ത് ലാലാ ലജ്പത്റോയിയുടെ അധ്യക്ഷതയില്‍ നാട്ടുരാജ്യപ്രജാസമ്മേളനം


 1930

കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനെ അറസ്റ്റ് ചെയ്തു


 1931

മദ്യഷാപ്പുകളിലും വിദേശവസ്്ത്രാലയങ്ങളിലും പിക്കറ്റിങ്. ഗാന്ധജി, നെഹ്റു, രാജാജി തുടങ്ങിയ ദേശീയ നേതാക്കളുടെ സന്ദര്‍ശനം ആവേശം ഉയര്‍ത്തുന്നു.


 1932

കൊടുങ്ങല്ലൂരില്‍ കര്‍ഷകതൊഴിലാളി സമ്മേളനം. വൈസ്രോയി വെല്ലിങ്ടണ്‍ പ്രഭു കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ പ്രകടനം നടത്തിയതിന്റെ പേരില്‍ പോലീസ് ഏറ്റുമുട്ടല്‍


 1936

ദിവാന്‍ ആര്‍.കെ. ഷണ്‍മുഖംഷെട്ടി വിദ്യുച്ഛക്തി വിതരണച്ചുമതല തന്റെ സേവകനായ വ്യക്തിയെ ഏല്‍പ്പിച്ചതിന്റെ പേരില്‍ പ്രക്ഷോഭണം


 1937

നവംബര്‍ 21- തൃശ്ശൂരിലെ രാഷ്ട്രീയ സമ്മേളനത്തില്‍ പട്ടാഭിസീതാരാമയ്യ അധ്യക്ഷത വഹിച്ചു. കൊച്ചിയില്‍ ഉത്തരവാദഭരണം അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.


 1938

കൊച്ചിയില്‍ ജനാധിപത്യ ഭരണത്തിന് തുടക്കം. കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്, കൊച്ചിന്‍ കോണ്‍ഗ്രസ് തമ്മിലാണ് തിരഞ്ഞെടുപ്പില്‍ പ്രധാനമത്സരം. കൊച്ചിന്‍ കോണ്‍ഗ്രസ് നേതാവായ അമ്പാട്ടു ശിവരാമമേനോന്‍ ആദ്യ ജനകീയ മന്ത്രിയായി. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ഡോ. എ.ആര്‍. മേനോന്‍ മന്ത്രിയായി. രണ്ട് കോണ്‍ഗ്രസ്സില്‍ നിന്നും തെറ്റിപ്പിരിഞ്ഞവര്‍ ചേര്‍ന്ന് "പ്രോഗ്രസീവ് പാര്‍ട്ടി"ക്ക് രൂപംനല്‍കി.


 1941

ജനുവരി- വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം "കൊച്ചിരാജ്യപ്രജാമണ്ഡലം" എന്ന പാര്‍ട്ടി രൂപീകരിച്ചു. സംഘടനയുടെ പ്രസിഡന്‍റായി എസ്. നീലകണ്ഠയ്യരെയും സെക്രട്ടറിയായി കൃഷ്ണനെഴുത്തച്ഛനെയും തിരഞ്ഞെടുത്തു. അഖിലേന്ത്യ കോണ്‍ഗ്രസ്സിന്റെ പിന്തുണയുള്ള പ്രജാമണ്ഡലം കൊച്ചിരാജ്യത്ത് ശക്തിപ്രാപിച്ചപ്പോള്‍ ഭരണകൂടം അതിനെതിരെ നീങ്ങി.


 1941

ഫെബ്രുവരി- പ്രജാമണ്ഡലത്തിന്റെ പ്രചരണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന പേരില്‍ സി. കുട്ടന്‍നായരെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ചുരുങ്ങിയ കാലംകൊണ്ട് പ്രജാമണ്ഡലം കരുത്താര്‍ജിക്കുന്നു. കൃഷ്ണന്‍ എഴുത്തച്ഛന്‍ പ്രസിഡന്‍റും സി. അച്യുതമേനോന്‍ സെക്രട്ടറിയുമായി കൊച്ചി കര്‍ഷകസംഘം രൂപീകരിച്ചു.


 1942

ജനുവരി- പ്രജാമണ്ഡലത്തിന്റെ ഒന്നാം വാര്‍ഷികസമ്മേളനം ഇരിങ്ങാലക്കുടയില്‍ നടത്താന്‍ തീരുമാനിച്ചത് സര്‍ക്കാര്‍ നിരോധിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്തു. എന്നാല്‍ പോലീസിനെ വെട്ടിച്ച് വാര്‍ഷികം നടത്തി.


 1942

ഫെബ്രുവരി 8- പ്രജാമണ്ഡലവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ "ദിനബന്ധു" പത്രം തുടങ്ങി.


 1942

ആഗസ്റ്റ് : ക്വിറ്റ് ഇന്ത്യസമരത്തോടനുബന്ധിച്ച് എറണാകുളത്തുനടന്ന യോഗം പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തു പിരിച്ചുവിട്ടു. പനമ്പള്ളി ഗോവിന്ദമേനോന്‍ അടക്കം പലര്‍ക്കും പരിക്കേറ്റു. മര്‍ദനത്തെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എ.ആര്‍. മേനോന്‍, ഇക്കണ്ടവാര്യര്‍, പനമ്പള്ളി, സി.ആര്‍. ഇയ്യുണ്ണി, പുത്തൂര്‍ അച്യുതമേനോന്‍ തുടങ്ങിയവര്‍ നിയമസഭാംഗത്വം രാജിവെച്ചു. "സ്നേഹിതന്‍", "ദീനബന്ധു" തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ നിരോധിച്ചു.
കൊച്ചിയിലാകെ പ്രതിഷേധം. സ്കൂളുകള്‍ അടഞ്ഞുകിടന്നു. കോളേജ് വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി. ഇതിനിടയില്‍ പി. രാമചന്ദ്രന്‍ എന്ന യുവാവ് കൊച്ചി സെക്രട്ടേറിയറ്റിലും രാമകുട്ടിയച്ചന്‍ ബ്രിട്ടീഷ് റസിഡന്‍റിന്റെ ഔദ്യോഗികവസതിയായ ബോള്‍ഗാട്ടി പാലസിന്റെ മുകളിലും ദേശീയപതാക ഉയര്‍ത്തി.
ബോംബെയില്‍ നിന്നും എത്തിയ ഡോ. കെ.ബി. മേനോന്റെയും മത്തായി മാഞ്ഞൂരാന്റെയും നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളക്യാമ്പിന് തീവെച്ചു.


 1943

നവംബര്‍- ദക്ഷിണ്യേന്‍ രാഷ്ട്രീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ നിന്നുംപോയ കെ.എന്‍. നമ്പീശന്‍, കെ.ജി. നമ്പ്യാര്‍, ആര്‍.എം. പിഷാരടി എന്നിവരെ അറസ്റ്റ് ചെയ്്ത് ആലിപുരം ജയിലിലാക്കി. ആര്‍.എം. മനയ്ക്കലാത്ത്, കെ.കെ. ഭാസ്കര്‍ എന്നിവര്‍ അറസ്റ്റില്‍.


 1945

കൊച്ചി നിയമസഭ പിരിച്ചുവിട്ടു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ 12 ഉം പ്രജാമണ്ഡലം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പറമ്പി ലോനപ്പന്റെ "നാഷണലിസ്റ്റ് പാര്‍ട്ടി", കെ. അയ്യപ്പന്റെ "സോഷ്യലിസ്റ്റ് പാര്‍ട്ടി", ടി.കെ. നായരുടെ പ്രോഗ്രസീവ് പാര്‍ട്ടി എന്നിവയായിരുന്നു നിയമസഭയിലെ മറ്റ് പാര്‍ട്ടികള്‍. പ്രജാമണ്ഡലം മന്ത്രിസ്ഥാനം സ്വീകരിക്കാന്‍ തയ്യാറായില്ല. പറമ്പി ലോനപ്പന്‍ മന്ത്രിയായി.


 1945

ജൂണ്‍ 14- തൃശ്ശൂരില്‍ പ്രജാമണ്ഡലവാര്‍ഷികം ഇക്കണ്ട വാര്യര്‍ പ്രസിഡന്‍റ്.


 1945

ഡിസംബര്‍- ദക്ഷിണ്യേന്‍ നാട്ടുരാജ്യപ്രജകളുടെ സമ്മേളനം തൃശ്ശൂരില്‍ കൂടി. നാട്ടുരാജ്യങ്ങളില്‍ "ഉത്തരവാദഭരണം" അനുവദിക്കണമെന്നാവശ്യപ്പെട്ടു.


 1946

മാര്‍ച്ച്- ഭരണപരിഷ്കാരം അനുസരിച്ച് രണ്ടാമത്തെ മന്ത്രിയെക്കൂടി നിയമിക്കാന്‍ തീരുമാനിച്ചു. പ്രജാമണ്ഡലം മന്ത്രിസ്ഥാനം സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് "നാഷണലിസ്റ്റ് പാര്‍ട്ടി"യിലെ കെ. ബാലകൃഷ്ണമേനോന്‍ മന്ത്രിയായി.


 1946

ജൂലൈ 29- പ്രജാമണ്ഡലം കൊച്ചിയില്‍ ഉത്തരവാദഭരണദിനമാചരിച്ചു.


 1946

ജൂലൈ 2- കേളപ്പന്റെ അധ്യക്ഷതയില്‍ എറണാകുളത്ത് കൂടിയ യോഗം ഐക്യകേരള സംയുക്ത പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചു. കൊച്ചിയിലെ ക്ഷേത്രങ്ങളില്‍ സമസ്തഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പിടിന്റെ നേതൃത്വത്തില്‍ മഹാരാജാവിന് നിവേദനം നല്‍കി. "അഖിലകൊച്ചി ക്ഷേത്രപ്രവേശനനകര്‍മസമിതി" രൂപീകരിച്ചു.


 1946

ജൂലൈ 29- ഉത്തരവാദദിനാചരണത്തോടനുബന്ധിച്ച് കൊച്ചിയിലാകെ പ്രകടനങ്ങളും യോഗങ്ങളും ഹര്‍ത്താലുകളും. എം.എല്‍.എ മാര്‍ യോജിച്ച് മഹാരാജാവിന് നല്‍കിയ നിവേദനത്തില്‍ ദിവാന്റെ കൈവശമുള്ള വകുപ്പുകള്‍ ജനകീയ മന്ത്രിമാര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിമാര്‍ക്ക് എതിരെ പനമ്പള്ളി ഗോവിന്ദമേനോന്‍ അവതരിപ്പിച്ച പ്രമേയം പാസായി. ബദല്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള ക്ഷണം പ്രജാമണ്ഡലം നിരാകരിച്ചു.


 1946

ആഗസ്റ്റ് 17- നിയമവകുപ്പും ക്രമസമാധാനവകുപ്പും ഒഴികെയുള്ള വകുപ്പുകള്‍ ജനകീയ മന്ത്രിമാര്‍ക്ക് കൈമാറാന്‍ മഹാരാജാവ് തയ്യാറായി.


 1946

സെപ്റ്റംബര്‍ 9- പനമ്പള്ളി ഗോവിന്ദമേനോന്‍, സി.ആര്‍. ഇയ്യുണ്ണി എന്നീ പ്രജാമണ്ഡലം നേതാക്കളും കെ. അയ്യപ്പന്‍, ടി.കെ.നായരും മന്ത്രിമാരായി. ആദ്യത്തെ കൂട്ടുമന്ത്രിസഭയായിരുന്നു ഇത്.


 1947

മാര്‍ച്ച് 16- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആചാര്യ കൃപലാനി കൊച്ചിയിലെത്തി. എറണാകുളം ജെട്ടി മൈതാനത്തിന് അദ്ദേഹം "രാജേന്ദ്രമൈതാനം" എന്ന് നാമകരണം ചെയ്തു.


 1947

മാര്‍ച്ച് 16- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആചാര്യ കൃപലാനി കൊച്ചിയിലെത്തി. എറണാകുളം ജെട്ടി മൈതാനത്തിന് അദ്ദേഹം "രാജേന്ദ്രമൈതാനം" എന്ന് നാമകരണം ചെയ്തു.


 1947

ഏപ്രില്‍ - തൃശ്ശൂരില്‍ ചേര്‍ന്ന ഐക്യകേരളസമ്മേളനത്തില്‍ കൊച്ചിയെ കേരളത്തില്‍ ലയിപ്പിക്കാന്‍ തയ്യാറാണെന്ന് കൊച്ചിരാജാവ് പ്രഖ്യാപിച്ചു.


 1947

മെയ് 17, 18 - ചാലക്കുടിയില്‍ ചേര്‍ന്ന പ്രജാമണ്ഡലം വാര്‍ഷികസമ്മേളനം ഡോ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രജാമണ്ഡലത്തിലെ മിതവാദികളും തീവ്രവാദികളും തമ്മില്‍ അഭിപ്രായഭിന്നത. ജോണ്‍ മാഞ്ഞൂരാന്‍, ആര്‍.എം. മനയ്ക്കലാത്ത്, എം.വി. മേനോന്‍, എം.ടി. ലാസര്‍, കെ.സി.എം. മേത്തര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഇടതുപക്ഷ വിഭാഗം ഇറങ്ങിപ്പോയി.


 1947

ജൂണ്‍ 1 - കൊച്ചിയിലെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നിരോധിച്ചുകൊണ്ട് മഹാരാജാവിന്റെ കല്പന.


 1947

ആഗസ്റ്റ് 1- പ്രജാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവിതാംകൂര്‍ ദിനം ആചരിച്ചു.


 1947

ആഗസ്റ്റ് 14 - കൊച്ചിരാജാവ് ധനവകുപ്പും നിയമസമാധാനവകുപ്പും ദിവാനില്‍ നിന്നും എടുത്തുമാറ്റി മന്ത്രിസഭയിലെ അംഗമായ ടി.കെ. നായരെ ഏല്പിച്ചു.


 1947

ഒക്ടോബര്‍ 21 - രാജേന്ദ്രമൈതാനത്ത് നടന്ന ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ടി.കെ. നായര്‍ ഒഴികെയുള്ള മന്ത്രിമാര്‍ രാജിവെച്ചു.


 1947

ഡിസംബര്‍ 4- പാലിയത്തച്ചന്മാരുടെ തറവാടായ പാലിയത്ത് കൂടി സമസ്ത ഹിന്ദുക്കള്‍ക്കും വഴിനടക്കണമെന്നാവശ്യപ്പെട്ട് പ്രജാമണ്ഡലം സത്യാഗ്രഹം ആരംഭിച്ചു.


 1947

ഡിസംബര്‍ 20 - കൊച്ചിയിലെ എല്ലാ ക്ഷേത്രങ്ങളും മുഴുവന്‍ ഹിന്ദുക്കള്‍ക്കും തുറന്നുകൊടുത്ത് ഉത്തരവായി.


 1948

സെപ്റ്റംബര്‍- പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രജാമണ്ഡലം വ്യക്തമായ ഭൂരിപക്ഷം നേടി. ഇക്കണ്ടവാര്യര്‍ പ്രധാനമന്ത്രിയായി മന്ത്രിസഭ അധികാരമേറ്റു.


 1949

ജൂലൈ 1- തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരുകൊച്ചിയായി.




top