കേരളത്തിലെ ആദ്യസംരംഭങ്ങള്‍

രാജാക്കന്മാര്‍ തമ്മിലുള്ള പിണക്കവും മറ്റ് നാട്ടുരാജ്യങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം കിട്ടാന്‍ നടത്തിയ യുദ്ധങ്ങളും യഥേഷ്ടം തുടര്‍ന്നു. ഈ അനൈക്യം മുതലെടുത്താണ് പോര്‍ട്ടുഗീസുകാര്‍ കേരളത്തിന്റെ കുറച്ചു ഭാഗത്തെങ്കിലും രാഷ്ട്രീയാധികാരം നിയന്ത്രിച്ചതും കേരളം മുഴുവന്‍ അവരുടെ കച്ചവടം വികസിപ്പിച്ചതും. ചിന്നിച്ചിതറി കിടന്ന ഈ നാട്ടുരാജ്യങ്ങളെ തമ്മിലടുപ്പിച്ചും, യുദ്ധത്തില്‍ പക്ഷംപിടിച്ചും യൂറോപ്പ്യന്മാര്‍ കേരളം മുഴുവന്‍ അവരുടെ കൊടിക്കീഴിലാക്കുന്ന കാഴ്ച തുടര്‍ന്ന് കേരളജനത ദര്‍ശിച്ചു.
ഹെർമൻ ഗുണ്ടർട്ട്  ഹോര്‍ത്തൂസ് മലബാറിക്കൂസ്
ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകം (നെതര്‍ലണ്ടിലെ ആംസ്റ്റര്‍ഡാമില്‍) 1686
ആദ്യമായി മലയാളത്തില്‍ പൂര്‍ണ്ണമായി അച്ചടിച്ച പുസ്തകം - സംക്ഷേപവേദാര്‍ത്ഥം (റോം)-1772
കരമനയില്‍ ആദ്യകോണ്‍ക്രീറ്റ് പാലം
കോട്ടയം സി.എം.എസ് (1840)
തിരുവനന്തപുരം സിവില്‍ (ജനറല്‍) ആശുപത്രി (1864)
തിരുവനന്തപുരം പബ്ലിക് ലൈബ്രറി (1829)

ആദ്യപത്രം : രാജ്യസമാചാരം (1847) ഹെര്‍മ൯ ഗുണ്ടര്‍ട്ട്
ആദ്യപ്രസ് : ജസ്യൂട്ട് പ്രസ്, വൈപ്പിന്‍കോട്ട (1577)
ആദ്യത്തെ ലിമിറ്റഡ് കമ്പനി : പുനലൂര്‍ പേപ്പര്‍മില്‍ (1877)
ആദ്യ കയര്‍ ഫാക്ടറി : ഡറാസ് മെയിന്‍ കമ്പനി (1859)
ആദ്യകാപ്പിത്തോട്ടം : അഞ്ചരക്കണ്ടി (1799)
ആദ്യറബ്ബര്‍ തോട്ടം : നിലമ്പൂര്‍ (1896)
ആദ്യഗ്രന്ഥശാല : തിരുവനന്തപുരം പബ്ലിക് ലൈബ്രറി (1829)
ആദ്യത്തെ കാഴ്ചബംഗ്ലാവ് : തിരുവനന്തപുരം (1853)
ആദ്യത്തെ ഗവണ്‍മെന്റ് ആശുപത്രി : തിരുവനന്തപുരം സിവില്‍ (ജനറല്‍) ആശുപത്രി (1864)
ആദ്യ ഇംഗ്ലീഷ് സ്കൂള്‍ : മട്ടാഞ്ചേരി (1818)
ആദ്യത്തെ സര്‍ക്കാര്‍ ഇംഗ്ലീഷ് സ്കൂള്‍ : തിരുവനന്തപുരത്ത് രാജാഫ്രി സ്കൂള്‍ (1836)
ആദ്യ കോളേജ് : കോട്ടയം സി.എം.എസ് (1840)
ആദ്യമലയാളം അച്ചടി : ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകം (നെതര്‍ലണ്ടിലെ ആംസ്റ്റര്‍ഡാമില്‍) 1686
ആദ്യമായി മലയാളത്തില്‍ പൂര്‍ണ്ണമായി അച്ചടിച്ച പുസ്തകം - സംക്ഷേപവേദാര്‍ത്ഥം(റോം)-1772
ആദ്യത്തെ മലയാളം പ്രസ് : സി.എം.എസ് പ്രസ് (1829)
ആദ്യമോട്ടാര്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് : തിരുവനന്തപുരത്ത് (1912)
ആദ്യകോണ്‍ക്രീറ്റ് പാലം : തിരുവനന്തപുരം കരമനയില്‍ (1900)
ആദ്യത്തെ കോണ്‍ക്രീറ്റ് റോഡ് : തിരുവനന്തപുരം എല്‍.എം.എസ് മുതല്‍ ഫൈന്‍ ആര്‍ട്സ് കോളേജു വരെ - 1933
ആദ്യത്തെ വിമാനസര്‍വ്വീസ് : തിരുവനന്തപുരം-ബോംബെ (1935 ഒക്ടോബര്‍ 29)
ആദ്യം വൈദ്യുതീകരിച്ച പട്ടണം : തിരുവനന്തപുരം (1933)
ആദ്യ ബാങ്ക് : നെടുങ്ങാടി ബാങ്ക് (1899)
ആദ്യ റെയില്‍വേ : തിരൂര്‍-ബേപ്പൂര്‍ (1861)
ആദ്യസിനിമ : വിഗതകുമാര്‍ (1928)
ആദ്യത്തെ സര്‍വ്വകലാശാല : ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റി (1937 നവംബര്‍ 1)
ആദ്യ മെഡിക്കല്‍കോളേജ് : തിരുവനന്തപുരം മെഡിക്കല്‍കോളേജ് (1951)
ആദ്യത്തെ റേഡിയോ സ്റ്റേഷന്‍ : തിരുവനന്തപുരം (1943 മാര്‍ച്ച് 12)
ആദ്യം വൈദ്യുതി ഉപയോഗിച്ച കമ്പനി : കണ്ണന്‍ ദേവന്‍
ആദ്യ കോര്‍പ്പറേഷന്‍ : തിരുവനന്തപുരം (1940)
ആദ്യ എന്‍ജിനീയറിംഗ് കോളേജ് : തിരുവനന്തപുരം (1939)



top