കേരളത്തിലെ ഡച്ച് സമൂഹവും അവരുടെ പരാജയവും
ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരെപ്പോലെ ജനങ്ങളെ പിണക്കാത്ത ഭരണമാണ് കേരളത്തില്‍ നടത്തിയതെന്നതിന് തര്‍ക്കമില്ല. എന്നാല്‍ അവരുടെ അടിമകളുടെ വില്പനയും, കടുത്ത ശിക്ഷാരീതികളും ഭരണരംഗത്തെ കറുത്ത പാടാണ്. അതൊഴിച്ചാല്‍ അവര്‍ കേരളത്തിന് മഹത്തായ സംഭാവനകളാണ് നല്കിയിട്ടുള്ളത്
(1) ഒരു ഇന്ത്യന്‍ ഭരണാധികാരിയും ഡച്ചുകാരും തമ്മില്‍ ആദ്യത്തെ രാഷ്ട്രീയധാരണയ്ക്ക് കാരണമായത് വാന്‍ഡര്‍ഹാഗന്റെ 1604-ലെ സന്ദര്‍ശനത്തോടെയാണ്. കൊച്ചിയുടെ രാഷ്ട്രീയാധികാരം പിടിച്ചെടുത്ത് മലബാറിലെ (കേരളത്തിലെ) മറ്റ് രാജാക്കന്മാരുമായി സന്ധി ഉണ്ടാക്കി അധികാരം ഉറപ്പിയ്ക്കുന്നതാണ് 1678 വരെ.
(2) 1679 മുതല്‍ 1728 വരെ ഈ കാലഘട്ടത്തെ ഡച്ചുഭരണത്തിന്റെ പാരമ്യം എന്ന് വിശേഷിപ്പിയ്ക്കാം. കൂടുതല്‍ രാജാക്കന്മാരെ കൊണ്ട് തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാനം ഉറപ്പിച്ചു വ്യാപാരബന്ധം ശക്തിപ്പെടുത്തിയും കൊച്ചിയിലെ ഭരണത്തില്‍ പിടിമുറുക്കിയും അവര്‍ ശക്തരായി തുടര്‍ന്നു.
(3) 1729 മുതല്‍ 1758 വരെ ഡച്ചുകാര്‍ വെല്ലുവിളി നേരിടുകയും തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ്മ കുളച്ചല്‍ യുദ്ധത്തിലൂടെ അവരുടെ ശക്തി ക്ഷയിപ്പിയ്ക്കുകയും ചെയ്ത കാലഘട്ടം ആയിരുന്നു ഇത്. പിന്നീട് തിരുവിതാംകൂറുമായി മാവേലിക്കര കരാര്‍ ഒപ്പിട്ടതോടെ സുഹൃത്തുക്കളായിരുന്ന മറ്റ് രാജാക്കന്മാര്‍ക്ക് ഡച്ചുശക്തിയിലുള്ള വിശ്വാസം തകര്‍ന്നു. മാവേലിക്കര കരാറിന്റെ ബലത്തില്‍ തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരുടെ സുഹൃത്ത് രാജ്യങ്ങള്‍ ഓരോന്നായി പിടിച്ചെടുക്കാന്‍ തുടങ്ങി.
(4) 1759 മുതല്‍ 1795 വരെ മൈസൂറിന്റെ കേരളാ ആക്രമണം, മൈസൂര്‍ ശക്തിയെ തടഞ്ഞുനിര്‍ത്താന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ രക്ഷകരായി കേരളത്തിലെ രാജാക്കന്മാര്‍ കണ്ട് അവരുമായി ബന്ധം സ്ഥാപിക്കല്‍, ഫ്രഞ്ചുവിപ്ലവത്തെ തുടര്‍ന്ന് യൂറോപ്പില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ തുടങ്ങിയവ കാരണം ഡച്ചുശക്തി കേരളത്തില്‍ പൂര്‍ണമായി ക്ഷയിച്ചു.
മാര്‍ത്താണ്ഡവര്‍മ്മയുടെ ഉയര്‍ച്ച, ഡച്ച് പട്ടാളത്തില്‍ നിന്നും കൂറുമാറിവന്ന ഡിലനോയി എന്ന സൈന്യാധിപനെ ഉപയോഗിച്ച് മാര്‍ത്താണ്ഡവര്‍മ്മ തന്റെ സൈന്യത്തെ പരിഷ്ക്കരിക്കല്‍, നാട്ടുരാജാക്കന്മാര്‍ക്ക് ഡച്ച് ശക്തിയിലുള്ള വിശ്വാസത്തകര്‍ച്ച, ഹൈദരാലിയുടേയും, ടിപ്പുസുല്‍ത്താന്റേയും കേരളാക്രമണങ്ങള്‍, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ കേരളരാജാക്കന്മാര്‍ രക്ഷകനായി കണ്ട പുതിയ കാഴ്ചപ്പാട്, ഇംഗ്ലീഷുകാരുടെ തന്ത്രങ്ങള്‍, യൂറോപ്പില്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് നടത്തിയ ആക്രമങ്ങള്‍ തുടങ്ങിയവയെല്ലാം ഡച്ചുശക്തി ക്ഷയത്തിന്റെ പ്രധാനകാരണങ്ങളായിരുന്നു. ഇംഗ്ലീഷുകാരെപ്പോലെ തന്നെ ഉത്തരകേരളത്തില്‍ പ്രത്യേകിച്ച് മാഹിയില്‍ ഫ്രഞ്ചുകാരും ശക്തി പ്രാപിച്ചിരുന്നു. നെപ്പോളിയനുമായിട്ടുള്ള യുദ്ധത്തില്‍ യൂറോപ്പില്‍ ഡച്ചുകാര്‍ ഫ്രഞ്ചുകാര്‍ക്ക് അനുകൂലമായിരുന്നു. അവസാനം ഫ്രഞ്ചുകാര്‍ നെതര്‍ലണ്ട് ആക്രമിച്ചതോടെ അവിടത്തെ രാജാവ് ഇംഗ്ലണ്ടില്‍ അഭയം പ്രാപിച്ചു. ഡച്ച് കോളനികള്‍ ഫ്രഞ്ചുകാര്‍ പിടിച്ചെടുക്കുന്നതില്‍ നിന്നും തടയാന്‍ ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുക്കാന്‍ പിന്നീട് ഉത്തരവ് ഉണ്ടായി. അവസരം കാത്തിരുന്ന ഇംഗ്ലീഷുകാര്‍ അങ്ങനെ ഡച്ചുകാരില്‍ നിന്നും കൊച്ചി കോട്ട കൈയ്യടക്കി. അതോടെ ഡച്ച് ശക്തി കേരളത്തില്‍ അസ്തമിച്ചു. എന്നാല്‍ 1814-ലെ പാരീസ് കരാറിനെ തുടര്‍ന്നാണ് ഔദ്യോഗികമായി കൈമാറ്റം നടന്നത്.
ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരെപ്പോലെ ജനങ്ങളെ പിണക്കാത്ത ഭരണമാണ് കേരളത്തില്‍ നടത്തിയതെന്നതിന് തര്‍ക്കമില്ല. എന്നാല്‍ അവരുടെ അടിമകളുടെ വില്പനയും, കടുത്ത ശിക്ഷാരീതികളും ഭരണരംഗത്തെ കറുത്ത പാടാണ്. അതൊഴിച്ചാല്‍ അവര്‍ കേരളത്തിന് മഹത്തായ സംഭാവനകളാണ് നല്കിയിട്ടുള്ളത്
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later