ഭൂമിശാസ്ത്ര കണ്ടുപിടിത്തങ്ങളും അനന്തരഫലങ്ങളും

ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ജനതയെ കടലുകള്‍ താണ്ടിയും അതിര്‍ത്തികള്‍ ഭേദിച്ചും പരസ്പരം ബന്ധപ്പെടാന്‍ സഹായിച്ച മഹാസംഭവങ്ങളാണ് പതിനഞ്ചാം നൂറ്റാണ്ടിലെ ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങളും പരിവേഷണങ്ങളും.
പായ്കപ്പലുകളിലും പത്തേമാരികളിലും സമുദ്രയാത്രയും, കാല്‍നടയായും മൃഗങ്ങളുടെ മുകളിലോ, അവ വലിയ്ക്കുന്ന വണ്ടികളിലോ ആയിരുന്നു ആളുകള്‍ സഞ്ചരിച്ചിരുന്നത്.


ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ജനതയെ കടലുകള്‍ താണ്ടിയും അതിര്‍ത്തികള്‍ ഭേദിച്ചും പരസ്പരം ബന്ധപ്പെടാന്‍ സഹായിച്ച മഹാസംഭവങ്ങളാണ് പതിനഞ്ചാം നൂറ്റാണ്ടിലെ ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങളും പരിവേഷണങ്ങളും. പായ്കപ്പലുകളിലും പത്തേമാരികളിലും സമുദ്രയാത്രയും, കാല്‍നടയായും മൃഗങ്ങളുടെ മുകളിലോ, അവ വലിയ്ക്കുന്ന വണ്ടികളിലോ ആയിരുന്നു ആളുകള്‍ സഞ്ചരിച്ചിരുന്നത്. വിവിധ രാജ്യങ്ങള്‍ തമ്മില്‍ പരിമിതമായ തോതില്‍ ബന്ധപ്പെട്ടിരുന്നത് കച്ചവടക്കാരായിരുന്നു. മാര്‍ക്കോ പോള (Marco Polo)അവര്‍ നല്കുന്ന വിവരണങ്ങള്‍ അനുസരിച്ചാണ് ഭൂമിശാസ്ത്രജൂതന്മാര്‍ രാജ്യങ്ങളെപ്പറ്റിയുള്ള വിജ്ഞാനം തയ്യാറാക്കിയിരുന്നത്. കച്ചവടക്കാരുടെ സഹായത്തോടെ സഞ്ചാരികള്‍ പല രാജ്യങ്ങളിലും സഞ്ചരിച്ചിരുന്നു. അവരുടെ സഞ്ചാരകൃതികള്‍ വഴിയാണ് വിവിധ രാജ്യങ്ങളിലെ ജനവിഭാഗങ്ങളെക്കുറിച്ചും, ഭരണസമ്പ്രദായത്തെക്കുറിച്ചുമെല്ലാം വിവരങ്ങള്‍ ലഭിച്ചിരുന്നത്. ഇത്തരത്തില്‍ കിഴക്കന്‍ രാജ്യങ്ങളെക്കുറിച്ച് യൂറോപ്പില്‍ വിവരങ്ങള്‍ നല്കിയ പ്രധാന സഞ്ചാരികളിലൊരാളായിരുന്നു വെനീസ്കാരനായ മാര്‍ക്കോ പോള (1254-1324).

പൗരസ്ത്യദേശത്തെ സ്വര്‍ണ്ണനിക്ഷേപങ്ങളെക്കുറിച്ചും ധനത്തെക്കുറിച്ചുമുള്ള മാര്‍ക്കോ പോളയുടെ വിവരണങ്ങളിലാകര്‍ഷിച്ച് ധാരാളം പേര്‍ കിഴക്കന്‍ രാജ്യങ്ങളിലെത്താന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു. ഭൂമിശാസ്ത്രവിജ്ഞാനത്തിന് വിലപ്പെട്ട സംഭാവന നല്കിയ ഗ്രീക്ക് ശാസ്ത്രജ്ഞനായ ടോളമിയുടെ ഗ്രന്ഥം 1410-ല്‍ ഗ്രീസില്‍ നിന്നും ലാറ്റിനിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ഈ രംഗത്ത് വിജ്ഞാനദാഹികളായ സാഹസികര്‍ക്ക് പ്രയോജനകരമായി. ഭൂമി ഗോളാകൃതിയിലാണെന്ന് മനസ്സിലാക്കിയ ശാസ്ത്രജ്ഞന്മാര്‍ യൂറോപ്പില്‍ നിന്നും കടല്‍മാര്‍ഗ്ഗം വടക്കുപടിഞ്ഞാറോട്ടോ, തെക്ക് കിഴക്കോട്ടോ യാത്ര ചെയ്താല്‍ ഏഷ്യയിലെത്താമെന്ന് അഭിപ്രായപ്പെട്ടു. സമുദ്രയാത്രയെ സഹായിക്കുന്ന അസ്ട്രോലാബും, വടക്കുനോക്കിയന്ത്രവും, നേരത്തെ തന്നെ കണ്ടുപിടിച്ചിരുന്നു. പുതിയ സാഹചര്യങ്ങളോടെ സമുദ്രയാത്രകളെപ്പറ്റി കൂടുതല്‍ ഗവേഷണങ്ങളും അതിന് ഉതകുന്ന പുസ്തകങ്ങളും പഞ്ചാംഗങ്ങളും ഉണ്ടായി. ഇങ്ങനെ ഇരിക്കുമ്പോഴാണ് 1453-ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയത്. അതോടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്പ്യന്‍ വിപണികളില്‍ എത്തിക്കൊണ്ടിരുന്ന വാണിജ്യസാധനങ്ങളുടെ വരവ് നിലച്ചു.

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ യൂറോപ്പിലെത്തിയിരുന്നത് കടലിലൂടേയും കരയിലൂടേയും ആയിരുന്നു. ചീനയില്‍ നിന്നും മധ്യേഷ്യ വഴി കരമാര്‍ഗ്ഗമായും പൂര്‍വ്വ മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെത്തിയിരുന്ന ഏഷ്യന്‍ ഉല്പന്നങ്ങള്‍ പശ്ചിമ യൂറോപ്പ് മുഴുവന്‍ വിതരണം ചെയ്തിരുന്നത് ഇറ്റാലിയന്‍ കച്ചവടക്കാരായിരുന്നു. അന്ന് സൂയസ് തോട് ഉണ്ടായിരുന്നില്ല. ക്രിസ്റ്റഫര്‍ കൊളംബസ് (Christopher Columbus) അതിനാല്‍ കപ്പലുകള്‍ക്ക് മെഡിറ്ററേനിയയില്‍ നിന്നും ചെങ്കടലിലേയ്ക്ക് കടക്കാന്‍ കഴിയുമായിരുന്നില്ല. ചരക്കുകള്‍ മെഡിറ്ററേനിയന്‍ തീരത്ത് ഇറക്കി കരവഴി ഒട്ടകപ്പുറത്ത് ചെങ്കടലില്‍ കൊണ്ടുപോയി കപ്പലില്‍ അയയ്ക്കുകയായിരുന്നു പതിവ്. കോണ്‍സ്റ്റാന്റിനോപ്പിള്‍ തുര്‍ക്കികളുടെ കൈയ്യിലായതോടെ അതുവഴി യൂറോപ്പിലേക്ക് കൊണ്ടുപോയ സാധനങ്ങള്‍ക്ക് വിഘ്നം നേരിട്ടു. ഇതാണ് കടലിലൂടെ ഏഷ്യയിലും പ്രത്യേകിച്ച് ഇന്ത്യയിലും എത്താനുള്ള പാത കണ്ടുപിടിക്കാന്‍ യൂറോപ്യന്‍ രാജാക്കന്മാരെ പ്രേരിപ്പിച്ച വസ്തുത. ഇതോടെ സാഹസകരമായ നിരവധി നാവികര്‍ കപ്പല്‍ യാത്രയ്ക്ക് മുന്നോട്ടുവന്നു. ഇതിലൊരാളായിരുന്നു ക്രിസ്റ്റഫര്‍ കൊളംബസ്.

യൂറോപ്പില്‍ നിന്നും കപ്പലോടിച്ച് ഏഷ്യയിലെത്താമെന്ന വ്യാമോഹവുമായി പോര്‍ട്ടുഗല്‍, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങിയ രാജാക്കന്മാരോടും സഹായം അഭ്യര്‍ത്ഥിച്ചുവെങ്കിലും കൊളംബസിന് സ്പെയിന്‍ ഫെര്‍ഡിന്‍ഡു രാജാവും, ഇസ്ബെല്ല രാജ്ഞിയും സഹായത്തിനെത്തി. 1492-ല്‍ സ്പെയിനിലെ പാലോസ് തുറമുഖത്തുനിന്നും തിരിച്ച കൊളംബസും സംഘവും ആദ്യം എത്തിയത് വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തായിരുന്നു. അത് ഇന്ത്യ ആണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. 1506-ല്‍ മരിക്കുന്നതുവരെ അങ്ങനെ തന്നെ വിശ്വസിച്ചു. പോര്‍ട്ടുഗലിലെ ഇമ്മാനുവല്‍ രാജാവിന്റെ സഹായത്തോടെ 1497-ല്‍ അവിടെ നിന്നും തിരിച്ച വാസ്ഗോഡിഗാമയും സംഘവും ആഫ്രിക്കന്‍ മുനമ്പ് ചുറ്റി 317 ദിവസത്തെ യാത്രയ്ക്കുശേഷം 1498 മേയ് 20 (ഈ ദിവസം സംബന്ധിച്ച് തര്‍ക്കം ഉണ്ട്) കോഴിക്കോട്ട് കാപ്പാട് എത്തി. പടിഞ്ഞാറും കിഴക്കും തമ്മിലുള്ള കടല്‍മാര്‍ഗബന്ധത്തിന്റെ തുടക്കം ഇവിടെ നിന്ന് ആരംഭിക്കുന്നു.

അമെരിഗോ വെസ്പൂച്ചി (Amerigo Vespucci)1499-ല്‍ ഇന്ത്യയിലേക്ക് പുറപ്പെട്ട പോര്‍ട്ടുഗീസ് നാവികനായ കെബ്രാള്‍ കൊടുങ്കാറ്റില്‍പ്പെട്ട് ബ്രസീല്‍ തീരത്ത് എത്തി. ഇറ്റലിക്കാരനായ ജോണ്‍ കാബട്ട് 1497-ല്‍ അമേരിക്കയുടെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ന്യൂഫൗണ്ട് ലാന്റില്‍ എത്തി. 1507-ല്‍ അമെരിഗോ വെസ്പൂച്ചി എന്ന ഇറ്റാലിയന്‍ നാവികന്‍ അമേരിക്കയുടെ പൂര്‍വ്വതീരത്ത് എത്തി. ഇദ്ദേഹത്തില്‍ നിന്നാണ് 'അമേരിക്ക' എന്ന പേര് ലഭിച്ചത്. ഭൂമിശാസ്ത്ര കണ്ടുപിടിത്തങ്ങളില്‍ മെഗല്ലന്‍ (1480-1521)ന്റെ സേവനം പ്രത്യേകം പറയേണ്ടതാണ്. ശാന്തസമുദ്രത്തില്‍ കൂടി 98 ദിവസത്തെ യാത്രയ്ക്കുശേഷം അദ്ദേഹം എത്തിയ ദ്വീപിന് 'ഫിലിപ്പിന്‍സ്' എന്ന് പേരിട്ടു. പക്ഷെ അവിടെവച്ച് അദ്ദേഹം കൊല്ലപ്പെട്ടു. വന്‍കരകളും വന്‍സമുദ്രങ്ങളും താണ്ടിയുള്ള മനുഷ്യരുടെ യാത്ര, പുതിയ പുതിയ സ്ഥലങ്ങളില്‍ ആരംഭിച്ച വാണിജ്യമത്സരം, രാജ്യങ്ങള്‍ കൈയ്യടക്കാനുള്ള യുദ്ധം, പുതിയ ഭരണസംവിധാനങ്ങള്‍, മുതലാളിത്തത്തിന്റെ ആരംഭം, വ്യവസായവിപ്ലവം തുടങ്ങിയ എത്രയോ സംഭവങ്ങളാണ് ഭൂമിശാസ്ത്രപരമായ ഈ കണ്ടുപിടിത്തങ്ങളിലൂടെ ലോകത്ത് അരങ്ങേറിയത്. ഇതോടൊപ്പം രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ വിട്ടും സംസ്കാരങ്ങളും സാഹിത്യവും വ്യാപിക്കാന്‍ തുടങ്ങി.




top