ആറ്റിങ്ങല്‍ കലാപം
ഇംഗ്ലീഷ് മേധാവിത്വത്തിനെതിരെ ആദ്യ സമരമായിരുന്നു ഇതെങ്കിലും, കൂടുതല്‍ അധികാരം ഉറപ്പിക്കാനുള്ള കരാറുകള്‍ നേടിയെടുക്കാന്‍ ഈ കലാപം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സഹായകമായി എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കേരളത്തില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായി 1721ലെ 'ആറ്റിങ്ങല്‍ കലാപം'. ആറ്റിങ്ങല്‍ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷുകാര്‍ നിര്‍മ്മിച്ച കോട്ടയില്‍ മേധാവിയായി എത്തിയ ഗിഫോര്‍ട്ടിന്റെ ധാര്‍ഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്. എന്നാല്‍ റാണിയുടെ അറിവോടു കൂടിയാണ് സംഭവം നടന്നതെന്ന് ഒരുവിഭാഗം ചരിത്രകാരന്മാര്‍ക്ക് അഭിപ്രായം ഉണ്ട്. സംഗതി എന്തായാലും ഗിഫോര്‍ട്ടിനെ തദ്ദേശവാസികള്‍ വെറുത്തിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. റാണിക്ക് എല്ലാവര്‍ഷവും ഇംഗ്ലീഷുകാര്‍ അഞ്ചുതെങ്ങ് കോട്ടയില്‍ നിന്ന് വിലപ്പെട്ട സമ്മാനം കൊടുത്തയയ്ക്കുക പതിവുണ്ടായിരുന്നു. 1721ല്‍ ഇങ്ങനെ സമ്മാനവുമായി 140 ഇംഗ്ലീഷുകാരുടെ സംഘം അഞ്ചുതെങ്ങില്‍ നിന്നും ആറ്റിങ്ങല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. തങ്ങള്‍ വഴി സമ്മാനം റാണിയ്ക്ക് നല്കണമെന്ന് അവിടെ ഭരണം നടത്തിയിരുന്ന പിള്ളമാര്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ ഗിഫോര്‍ട്ട് തയ്യാറായില്ല. ആളുകള്‍ ഇംഗ്ലീഷ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തി. പിന്നീട് നാട്ടുകാര്‍ കോട്ട വളഞ്ഞു. ആറുമാസത്തോളം ഉപരോധം തുടര്‍ന്നുവെന്നാണ് പറയുന്നത്. തലശ്ശേരിയില്‍ നിന്നും ഇംഗ്ലീഷ് പട്ടാളം എത്തിയാണ് കലാപത്തെ അടിച്ചമര്‍ത്തിയത്. ഇംഗ്ലീഷ് മേധാവിത്വത്തിനെതിരെ ആദ്യ സമരമായിരുന്നു ഇതെങ്കിലും, കൂടുതല്‍ അധികാരം ഉറപ്പിക്കാനുള്ള കരാറുകള്‍ നേടിയെടുക്കാന്‍ ഈ കലാപം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സഹായകമായി എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later