കേരളം ഒറ്റനോട്ടത്തില്‍

ലോകചരിത്രത്തില്‍ സഹസ്രാബ്ദങ്ങളായി വിദേശബന്ധമുള്ള ഒരു ഭൂപ്രദേശമാണ് കേരളം അഥവാ മലബാര്‍ . 'കേരളം', 'മലബാര്‍ ' എന്ന പേരുകള്‍ ഉണ്ടാകാനുള്ള കാരണങ്ങളെപ്പറ്റി തര്‍ക്കങ്ങള്‍ ഇന്നും തുടരുന്നു. അതേപ്പറ്റി പുതിയ പുതിയ സിദ്ധാന്തങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ഇന്ത്യന്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഉപനിഷത്തുക്കളിലും സംഘകാല സാഹിത്യത്തിനും 'കേരളം' എന്ന രാജ്യത്തെപ്പറ്റി പറയുന്നുണ്ടെങ്കിലും പ്രാചീനകേരളത്തെപ്പറ്റിയുള്ള ചരിത്രരേഖകള്‍ കുറവാണ്. അതുകാരണം കേരളത്തിന്റെ പ്രാചീന ചരിത്രം ഇരുള്‍മൂടി കിടക്കുന്നു.

വേഴാമ്പല്‍ ആന
തെങ്ങ് കണിക്കൊന്ന
പെരിയാര്‍ ആനമുടി (2695 മീ.)
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
പാലക്കാട്
തൃശ്ശൂ൪
എറണാകുളം
കണ്ണൂര്‍
മലപ്പുറം
വയനാട്
കോഴിക്കോട്
കാസ൪‍‍ഗോഡ്
കേരളം അടിസ്ഥാനവിവരങ്ങള്‍ (സെന്‍സസ് 2011)
നിലവില്‍വന്നത് 1956 നവംബര്‍ 1
വിസ്തീര്‍ണം 38.863 ച. കി.മീ.
തീരദേശ ദൈര്‍ഘ്യം 580 കി.മീ.
നദികള്‍ 44
ജില്ലകള്‍ / ജില്ലാപഞ്ചായത്തുകള്‍ 14
ഏറ്റവും വലിയ ജില്ല പാലക്കാട്
ഏറ്റവും ചെറിയ ജില്ല ആലപ്പുഴ
ഏറ്റവും ഒടുവില്‍ രൂപംകൊണ്ട ജില്ല കാസര്‍കോട്
ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നന്പൂതിരിപ്പാട്
ആദ്യത്തെ ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവു
ആയുര്‍ദൈര്‍ഘ്യം 74 വയസ്സ് (പുരുഷന്മാര്‍ 71.4, സ്ത്രീകള്‍ 76.3)
നിയമസഭാഅംഗങ്ങള്‍ 141
ലോക്സഭാ സീറ്റ് 20
രാജ്യസഭാ സീറ്റ് 9
കന്‍റോണ്‍മെന്‍റ് 1 (കണ്ണൂര്‍)
താലൂക്കുകള്‍ 75
റവന്യൂ വില്ലേജ് 1664 (ഗ്രൂപ്പ് വില്ലേജുകളുള്‍പ്പെടെ)
കോര്‍പ്പറേഷന്‍ 6
നഗരസഭകള്‍ 87
ഗ്രാമപഞ്ചായത്തുകള്‍ 941
ബ്ലോക്ക് പഞ്ചായത്തുകള്‍ 152
ജനസംഖ്യ (2011 സെന്‍സസ്) 3,34,06,061
ജനസാന്ദ്രത (ച.കി.മീ.) 860
സ്ത്രീപുരുഷ അനുപാതം 1084/1000
സാക്ഷരത 94%
സ്ത്രീ സാക്ഷരത 92.07%
പുരുഷ സാക്ഷരത 96.11%
ജനസംഖ്യ കൂടുതലുള്ള ജില്ല മലപ്പുറം
ജനസംഖ്യ കുറവുള്ള ജില്ല വയനാട്
ഔദ്യോഗികമൃഗം ആന (Elephas maximus indicus)
ഔദ്യോഗിക പക്ഷി മലമുഴക്കി വേഴാന്പല്‍ (Bensyrus bicemis)
സംസ്ഥാന മത്സ്യം കരിമീന്‍ (Etroplus suratensis)
ഔദ്യോഗികവൃക്ഷം തെങ്ങ് (Cocos nucifera)
ഔദ്യോഗിക പുഷ്പം കണിക്കൊന്ന (Cassia fistula)
നീളം കൂടിയ നദി പെരിയാര്‍
ഉയരം കൂടിയ കൊടുമുടി ആനമുടി (2695 കി.മീ.)

കേരള ജനസംഖ്യ ഒറ്റനോട്ടത്തില്‍ (സെന്‍സസ് 2011)

ആകെ ജനസംഖ്യ 3,34,06,061
പുരുഷന്മാര്‍ 1,60,27,412
സ്ത്രീകള്‍ 1,73,78,649
ഗ്രാമവാസികള്‍ 1,74,71,135
നഗരവാസികള്‍ 1,59,34,926
6 വയസ്സിനുതാഴെയുള്ള കുട്ടികള്‍ 34,72,955
ആണ്‍ 17,68,244
പെണ്‍ 17,04,7 11

ജനസംഖ്യ വിവിധ ജില്ലകളില്‍ (സെന്‍സസ് 2011)

ജില്ല പുരുഷന്മാര്‍ സ്ത്രീകള്‍ ആകെ ശതമാനം
മലപ്പുറം 1960328 (47.7) 2152592 (52.3) 4112920 12.3
തിരുവനന്തപുരം 1581678 (47.9) 1719749 (52.1) 3301427 9.9
എറണാകുളം 1619557 (49.3) 1662831 (50.65) 3282388 9.8
തൃശ്ശൂര്‍ 1480763 (47.4) 1640437 (52.6) 3121200 9.3
കോഴിക്കോട് 1470942 (47.7) 1615351 (52.3) 3086293 9.2
പാലക്കാട് 1359478 (48.4) 1450456 (51.6) 2809934 8.4
കൊല്ലം 1246968 (47.3) 1388407 (52.7) 2635375 7.9
കണ്ണൂര്‍ 1181446 (46.8) 1341557 (53.2) 2523003 7.6
ആലപ്പുഴ 1013142 (47.6) 1114647 (52.4) 2127789 6.4
കോട്ടയം 968289 (49.0) 1006262 (51.0) 1974551 5.9
കാസര്‍കോട് 628613 (48.1) 678762 (51.9) 1307375 3.9
പത്തനംതിട്ട 561716 (46.9) 635696 (53.1) 1197412 3.6
ഇടുക്കി 552808 (49.8) 556166 (50.2) 1108974 3.3
വയനാട് 401684 (49.1) 415736 (50.9) 817420 2.4
ആകെ 16027412 (48.0) 17378649 (52.0) 33406061  

സാക്ഷരത വിവിധ ജില്ലകളില്‍ (സെന്‍സസ് 2011)

ജില്ല ആകെ (%) പുരുഷസാക്ഷരത (%) സ്ത്രീ സാക്ഷരത (%)
കാസര്‍കോട് 90.09 94.05 86.49
കണ്ണൂര്‍ 95.1 97.19 93.29
വയനാട് 89.03 92.51 85.7
കോഴിക്കോട് 95.08 97.42 92.99
മലപ്പുറം 93.57 95.76 91.62
പാലക്കാട് 89.31 93.1 85.79
തൃശ്ശൂര്‍ 95.08 96.78 93.56
എറണാകുളം 95.89 97.36 94.46
ഇടുക്കി 91.99 94.56 89.45
കോട്ടയം 97.21 97.97 96.48
ആലപ്പുഴ 95.72 97.36 94.24
പത്തനംതിട്ട 96.55 97.36 95.83
കൊല്ലം 94.09 96.09 92.31
തിരുവനന്തപുരം 93.02 95.06 91.17
കേരളം ശരാശരി 94.0 96.11 92.07

ശുദ്ധജലതടാകങ്ങള്‍

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ശാസ്താംകോട്ട തടാകം
(കൊല്ലം ജില്ല). "F" ആകൃതിയിലുള്ള ഈ തടാകത്തിന്റെ വിസ്തീര്‍ണം 3.75 സ്ക്വയര്‍ കി.മീ.
* ശാസ്താംകോട്ട തടാകം അംഗീകൃത റാംസര്‍ സൈറ്റാണ്
* കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജലതടാകമാണ് വെള്ളായണി ശുദ്ധജലതടാകം (തിരുവനന്തപുരം ജില്ല). ചെറിയ കുന്നുകളാല്‍ ചുറ്റപ്പെട്ട വെള്ളായണി ശുദ്ധജലതടാകത്തിന്റെ ഇപ്പോഴുള്ള വിസ്തീര്‍ണം 2.20 ചതുരശ്ര കിലോമീറ്ററാണ്.
* വയനാട് ജില്ലയില്‍ വൈത്തിരി താലൂക്കിലെ കുന്നത്തിടവക എന്ന ഗ്രാമത്തില്‍ പൂക്കോട്ട് ശുദ്ധജലതടാകം സ്ഥിതിചെയ്യുന്നു. തടാകത്തിന്റെ വിസ്തീര്‍ണം 7.5 ഹെക്ടറാണ്.
* തൃശ്ശൂര്‍ ജില്ലയിലെ എനമാക്കല്‍, ഇടുക്കി ജില്ലയിലെ ദേവികുളം എലിഫന്‍റ് ലേക്ക്, ഇടുക്കി ജില്ലയിലെ ഇരവികുളം എന്നിവയാണ് വളരെ ചെറുതെങ്കിലും ശ്രദ്ധേയമായ മറ്റു ശുദ്ധജലതടാകങ്ങള്‍.

കായലുകള്‍ / അഴിമുഖങ്ങള്‍ / ജില്ല

പൂവാര്‍കായല്‍ തിരുവനന്തപുരം
പൂന്തുറ കായല്‍ തിരുവനന്തപുരം
വേളി കായല്‍ തിരുവനന്തപുരം
കഠിനംകുളം കായല്‍ തിരുവനന്തപുരം
അഞ്ചുതെങ്ങ് കായല്‍ തിരുവനന്തപുരം
ഇടവനടയറ കായല്‍ തിരുവനന്തപുരം
പരവൂര്‍ കായല്‍ കൊല്ലം
അഷ്ടമുടി കായല്‍ കൊല്ലം
കായംകുളം കായല്‍ ആലപ്പുഴ
വേമ്പനാട് കായല്‍ കോട്ടയം / ആലപ്പുഴ
കൊച്ചിന്‍ അഴിമുഖം എറണാകുളം
അകത്തുമുറി കായല്‍ തൃശ്ശൂര്‍
കൊടുങ്ങല്ലൂര്‍ കായല്‍ തൃശ്ശൂര്‍
അഴീക്കോട് കായല്‍ തൃശ്ശൂര്‍
ചേറ്റുവ കായല്‍ തൃശ്ശൂര്‍
പൊന്നാനി അഴിമുഖം തൃശ്ശൂര്‍
പൂരപ്പറമ്പ കായല്‍ മലപ്പുറം
കടലുണ്ടി അഴിമുഖം കോഴിക്കോട് / മലപ്പുറം
ബേപ്പൂര്‍ അഴിമുഖം കോഴിക്കോട്
കല്ലായി കായല്‍ കോഴിക്കോട്
ഇലത്തൂര്‍ കായല്‍ കോഴിക്കോട്
പയ്യോളി കായല്‍ കോഴിക്കോട്
കോരപ്പുഴ അഴിമുഖം കോഴിക്കോട്
കോട്ട കായല്‍ കോഴിക്കോട്
കാട്ടമ്പള്ളി അഴിമുഖം കണ്ണൂര്‍
മയ്യഴി അഴിമുഖം കണ്ണൂര്‍
മണ്ണയേഡ അഴിമുഖം കണ്ണൂര്‍
ധര്‍മപട്ടണം കായല്‍ കണ്ണൂര്‍
കാവാകായല്‍ കണ്ണൂര്‍
നീലേശ്വരം കായല്‍ കാസര്‍കോട്
കരിങ്ങോട്ട് അഴിമുഖം കാസര്‍കോട്
കിഴക്കോട്ട് ഒഴുകുന്ന നദികള്‍
പടിഞ്ഞാറോട്ട് ഒഴുകുന്ന നദികള്‍

അണക്കെട്ടുകള്‍

പെരിയാര്‍ നദിയിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ അണക്കെട്ടുകളുള്ളത് 10 എണ്ണം. (പല അണക്കെട്ടുകളും പോഷകനദികളിലാണ്)
മാട്ടുപ്പെട്ടി അണക്കെട്ടാണ് ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കോണ്‍ക്രീറ്റ് അണക്കെട്ട്. 238 മീറ്റര്‍ നീളവും 85 മീറ്റര്‍ ഉയരവുമുണ്ട്.

പ്രധാന അണക്കെട്ടുകള്‍ ഒറ്റനോട്ടത്തില്‍ (ജില്ല തിരിച്ച്)
നമ്പര്‍ അണക്കെട്ടിന്‍റെ പേര് ജില്ല നദി
1 പെരുവണ്ണാമൂഴി കോഴിക്കോട് കുറ്റ്യാടിപ്പുഴ
2 കുറ്റ്യാടി കോഴിക്കോട് കുറ്റ്യാടിപ്പുഴ
3 മലന്പുഴ പാലക്കാട് ഭാരതപ്പുഴ
4 മീന്‍കര പാലക്കാട് ഭാരതപ്പുഴ
5 ചുള്ളിയാര്‍ പാലക്കാട് ഭാരതപ്പുഴ
6 പോത്തുണ്ടി പാലക്കാട് ഭാരതപ്പുഴ
7 വാളയാര്‍ പാലക്കാട് ഭാരതപ്പുഴ
8 പീച്ചി തൃശ്ശൂര്‍ മണലിപ്പുഴ
9 വാഴാനി തൃശ്ശൂര്‍ കേച്ചേരിപ്പുഴ
10 പറന്പിക്കുളം പാലക്കാട് ചാലക്കുടിയാറ്
11 തൂണക്കടവ് പാലക്കാട് ചാലക്കുടിയാറ്
12 ഷോളയാര്‍ തൃശ്ശൂര്‍ ചാലക്കുടിയാറ്
13 പെരിങ്ങല്‍ക്കുത്ത് തൃശ്ശൂര്‍ ചാലക്കുടിയാറ്
14 പൊന്മുടി ഇടുക്കി പെരിയാര്‍
15 ആനയിറങ്കല്‍ ഇടുക്കി പെരിയാര്‍
16 കുണ്ടള ഇടുക്കി പെരിയാര്‍
17 മാട്ടുപ്പെട്ടി ഇടുക്കി പെരിയാര്‍
18 ചെങ്കുളം ഇടുക്കി പെരിയാര്‍
19 നേരിയമംഗലം ഇടുക്കി പെരിയാര്‍
20 ഭൂതത്താന്‍കെട്ട് എറണാകുളം പെരിയാര്‍
21 മുല്ലപ്പെരിയാര്‍ ഇടുക്കി പെരിയാര്‍
22 ചെറുതോണി ഇടുക്കി പെരിയാര്‍
23 പമ്പ പത്തനംതിട്ട പമ്പയാറ്
24 കക്കി പത്തനംതിട്ട പമ്പയാറ്
25 തെന്മല കൊല്ലം കല്ലടയാറ്
26 പേപ്പാറ തിരുവനന്തപുരം കരമനയാറ്
27 അരുവിക്കര തിരുവനന്തപുരം കരമനയാറ്
28 നെയ്യാര്‍ തിരുവനന്തപുരം നെയ്യാറ്
29 ഇടമലയാര്‍ എറണാകുളം പെരിയാര്‍
30 കക്കാട് പത്തനംതിട്ട പമ്പ
31 മംഗലം പാലക്കാട് ചെറുകുന്നപ്പുഴ

പ്രധാനമലകള്‍

നമ്പര്‍ പേര് ഉയരം (മീറ്ററില്‍)
1 ആനമുടി 2817
2 ഷോലെ മല 2698
3 ദേവിമല 2643
4 കാട്ടുമല 2590
5 കുമാരികല്‍ 2575
6 വാഗവരൈ 2560
7 പാമ്പാടുംചോല 2560
8 കൊറുമ്പാര 2529
9 ഇരവിമല 2381
10 വാവല്‍മല 2338
11 പൈറത്ത് മല 2254
12 വെള്ളാരമല 2244
13 ചൊക്കന്‍ മു ടി 2224
14 ചെമ്മന്‍ മുണ്ടി 2163
15 കൂര്‍ക്ക കൊമ്പ് 2132
16 അല്ലിമല 2103
17 ബാണാസുരമല 2061
18 കരിമല 1998
19 പെരുമ്പുട്ടി 1981
20 അഗസ്ത്യമല 1863
21 എളബിലേരി 1838
22 ശിവഗിരിമല 1744
23 മീമ്മല 1734
24 ബ്രഹ്മഗിരി 1608
25 കുറിച്ചി പാണ്ടി 1606
26 കോയില്‍ മല 1601
27 പദഗിരി 1585
28 ചങ്കുമല 1556
29 താനോട്ടെമല 1553
30 പാലമല 1502
31 അലസിമല 1452
32 കരിമല ഗോപുരം 1439
33 നെടുവാരം 1389
34 മണിക്കുന്ന് 1374
35 വേദല്‍ മല 1371
36 വന്തോളം മല 1231
37 കക്കിയാര്‍ മല 1228
38 വിരപ്പിള്ളിക്കുന്ന് 1222
39 വെള്ളിച്ചിമുടി 1219
40 കല്ലടിക്കോട് 1219
41 വലിയ വനം 1219
42 മയമ്മൂടി 1219
43 മുടിയമ്പാറ 1217
44 കാഞ്ചിലക്കുന്ന് 1204
45 മുക്കോട്ടു മുടി 1203
46 പമ്പമല 1179
47 വേലകള്ളിമല 1165
48 ശബരിമല 1155top