തിരുവിതാംകൂറിനെയും കൊച്ചിയെയും കരാര്‍ വഴി ഇംഗ്ലീഷുകാരുടെ മേധാവിത്വം അംഗീകരിപ്പിച്ചു. രണ്ടു സ്ഥലത്തെയും രാജാക്കന്മാരുടെ ഭരണം നിയന്ത്രിക്കാന്‍ "റസിഡന്‍റ്" എന്ന ഉദ്യോഗസ്ഥനെ നിയമിച്ചു. ഇങ്ങനെ മൂന്നുഭാഗങ്ങളായി (ബ്രിട്ടീഷ് മലബാര്‍, തിരുവിതാംകൂര്‍, കൊച്ചി) എന്നിവിടങ്ങളില്‍ ഇംഗ്ലീഷുകാര്‍ക്ക് എതിരെ ഉണ്ടായ ആദ്യകാല സമരങ്ങളെപ്പറ്റിയാണ് താഴെ പറയുന്നത്. ഇതില്‍ കുഞ്ഞാലിമരയ്ക്കാരുടെ സമരം പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെയായിരുന്നു.
യൂറോപ്യന്മാര്‍ വരുന്ന കാലത്ത് കേരളം ചെറുതും വലുതുമായ നാട്ടുരാജ്യങ്ങളായിരുന്നു. ഇതില്‍ തെക്ക് വേണാടും മധ്യഭാഗത്ത് കൊച്ചിയും അതിനപ്പുറത്ത് കോഴിക്കോട് സാമൂതിരി രാജ്യവും വടക്കേയറ്റം കോലത്തുനാടുമായിരുന്നു വലിയ രാജ്യങ്ങള്‍. പില്‍ക്കാലത്ത് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1729-59) കാലത്ത് വേണാട് എന്ന ചെറിയ രാജ്യം കന്യാകുമാരി മുതല്‍ കൊച്ചിയുടെ പടിവാതില്‍ വരെയുള്ള "തിരുവിതാംകൂര്‍" ആയി. ആ തിരുവിതാംകൂറിനെയാണ് മാര്‍ത്താണ്ഡവര്‍മ ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിച്ചത് (1750). അതോടെ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ശ്രീപദ്മനാഭാദസന്മാരായി. എന്നാല്‍ മൈസൂര്‍ ആക്രമണത്തെ തുടര്‍ന്ന് കേരളത്തിലെ രാജാക്കന്മാര്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായം തേടി. 1792ല്‍ ശ്രീരംഗപട്ടണം കരാര്‍ വഴി വയനാട് ഒഴികെയുള്ള മലബാര്‍ പ്രദേശങ്ങള്‍ ടിപ്പുസുല്‍ത്താന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വിട്ടുകൊടുത്തു. ഈ പ്രദേശങ്ങള്‍ മലബാര്‍ ജില്ലയാക്കി (1793). ഇംഗ്ലീഷുകാര്‍ നേരിട്ട് ഭരിച്ചു. തിരുവിതാംകൂറിനെയും കൊച്ചിയെയും കരാര്‍ വഴി ഇംഗ്ലീഷുകാരുടെ മേധാവിത്വം അംഗീകരിപ്പിച്ചു. രണ്ടു സ്ഥലത്തെയും രാജാക്കന്മാരുടെ ഭരണം നിയന്ത്രിക്കാന്‍ "റസിഡന്‍റ്" എന്ന ഉദ്യോഗസ്ഥനെ നിയമിച്ചു. ഇങ്ങനെ മൂന്നുഭാഗങ്ങളായി (ബ്രിട്ടീഷ് മലബാര്‍, തിരുവിതാംകൂര്‍, കൊച്ചി) എന്നിവിടങ്ങളില്‍ ഇംഗ്ലീഷുകാര്‍ക്ക് എതിരെ ഉണ്ടായ ആദ്യകാല സമരങ്ങളെപ്പറ്റിയാണ് താഴെ പറയുന്നത്. ഇതില്‍ കുഞ്ഞാലിമരയ്ക്കാരുടെ സമരം പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെയായിരുന്നു.
പോര്‍ട്ടുഗീസുകാര്‍ ചതിയില്‍ പിടികൂടിയ കുഞ്ഞാലിമരയ്ക്കാരെ ഗോവയില്‍ കൊണ്ടുപോയി 1600-ല്‍ തൂക്കിക്കൊന്നു.
ആറ്റിങ്ങല്‍ കലാപം : ഇംഗ്ലീഷുകാര്‍ക്ക് എതിരെ നടന്ന ഈ കലാപത്തിന്റെ പ്രധാന കാരണം അഞ്ചുതെങ്ങ് കോട്ടയിലെ വ്യാപാരപ്രമുഖനായ ഗിഫോര്‍ട്ടിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റമായിരുന്നു.
ഇംഗ്ലീഷുകാരും വേണാടും തമ്മില്‍ കരാര്‍.
ഒന്നാം പഴശ്ശികലാപം : കലാപത്തില്‍ 140 ഇംഗ്ലീഷുകാര്‍ മരിച്ചു.
ചിറയ്ക്കല്‍ രാജാവിന്റെ മധ്യസ്ഥതയില്‍ ഒന്നാം പഴശ്ശികലാപം അവസാനിച്ചു.
രണ്ടാം പഴശ്ശികലാപം. ഇംഗ്ലീഷുകാര്‍ വയനാട് കൈയടക്കാനുള്ള നീക്കത്തിനെതിരെ പഴശ്ശി വീണ്ടും കലാപം തുടങ്ങി.
ഇംഗ്ലീഷുകാരുടെ പനമരം കോട്ടയ്ക്കുനേരെ ആക്രമണം.
നവംബര്‍ 30- വയനാട്ടിലെ പുല്‍പ്പള്ളിയില്‍ മാവിലാതോട്ടിന്‍കരയില്‍ വെച്ച് പഴശ്ശിരാജ വീരമൃത്യു വരിച്ചു.
തിരുവിതാംകൂര്‍ ദളവ വേലുത്തമ്പിയും കൊച്ചി പ്രധാനമന്ത്രി പാലിയത്ത് അച്ഛനും ഇംഗ്ലീഷുകാര്‍ക്ക് എതിരെയുള്ള കലാപം. വേലുത്തമ്പിയുടെയും പാലിയത്തച്ഛന്റെയും പടയാളികള്‍ കൊച്ചിയില്‍ ഇംഗ്ലീഷ് റസിഡന്‍റ് മെക്കാളെ താമസിച്ചിരുന്ന വസതി ആക്രമിച്ചു. റസിഡന്‍റ് അത്ഭുതകരമായി രക്ഷപ്പെട്ടു.
ജനുവരി 11 വേലുത്തമ്പി ദളവ ഇംഗ്ലീഷുകാര്‍ക്ക് എതിരെ കുണ്ടറ വിളംബരം നടത്തി.
ജനുവരി 19 കൊച്ചിതിരുവിതാംകൂര്‍ സൈന്യം കൊച്ചിയിലെ ഇംഗ്ലീഷുകാര്‍ക്ക് എതിരെ ആക്രമണം.
കൊച്ചിദിവാന്‍ എടമന ശങ്കരമേനോന്‍ അഴിമതിക്ക് എതിരെ വിവിധ സമുദായ പ്രതിനിധികള്‍ മദ്രാസ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ പിരിച്ചുവിട്ടു. പിന്നീട് വിചാരണയ്ക്ക് ശേഷം അദ്ദേഹത്തെ കഠിനതടവിന് വിധിച്ചു.
കൊച്ചി ദിവാന്‍ വെങ്കടറാവുവിനെതിരെ ജനങ്ങള്‍ കൊച്ചിയിലെത്തിയ ഗവര്‍ണര്‍ക്ക് ദിദേവനം നല്‍കി. ബോള്‍ഗാട്ടി കൊട്ടാരത്തില്‍ വിശ്രമിച്ച ഗവര്‍ണറെ കാണാന്‍ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകള്‍ എത്തി.
വെങ്കടറാവുവിനെ നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കി പിരിച്ചുവിട്ടു.
തിരുവിതാംകൂറില്‍ വിശാഖം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് കൊച്ചിയിലെ ഇംഗ്ലീഷ് പത്രങ്ങളില്‍ ദിവാനെതിരെ ലേഖനം എഴുതിയതിന്റെ പേരില്‍ "മഹാരാജാസ്" കോളേജില്‍ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്) നിന്നും നാല് വിദ്യാര്‍ഥികളെ പുറത്താക്കുന്നു. ഇതില്‍ ജി.പരമേശ്വരമ്പിള്ള എന്ന വിദ്യാര്‍ഥിയാണ് പില്‍ക്കാലത്ത് ചരിത്രത്തില്‍ ബാരിസ്റ്റര്‍ ജി.പി. പിള്ള എന്നറിയപ്പെട്ടത്. മഹാത്മാഗാന്ധിയുടെ ആത്മകഥയില്‍ പറയുന്ന ഏകമലയാളിയും ഇദ്ദേഹമാണ്. തിരുവിതാംകൂറിലെ ആദ്യത്തെ കോണ്‍ഗ്രസ്സുകാരനും തിരുവിതാംകൂറില്‍നിന്നും ലണ്ടനില്‍ പോയ ആദ്യ രാഷ്ട്രീയനേതാവും ഇന്ത്യയൊട്ടാകെ അറിയപ്പെട്ട പത്രാധിപരും കോണ്‍ഗ്രസ് അഖിലേന്ത്യനേതാവുമായിരുന്ന ജി.പി. മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവായിരുന്നു. 1903 മെയ് 21ന് അദ്ദേഹം അന്തരിച്ചു.
മലയാളി മെമ്മോറിയല്‍ സമര്‍പ്പണം പരദേശി ബ്രാഹ്മണരെ മാത്രം തിരുവിതാംകൂര്‍ രാജകീയ സര്‍വീസില്‍ നിയമിക്കുന്നതിനെതിരെ നാനാജാതി മതസ്ഥരായ പതിനായിരത്തിലധികം പേര്‍ ഒപ്പിട്ട് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ച ഈ നിവേദനം മലയാളക്കരയിലെ ആദ്യത്തെ ജനകീയവിപ്ലവം എന്ന് കണക്കാക്കാം.
ഈഴവ മെമ്മോറിയല്‍. ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ 13176 ഈഴവര്‍ ഒപ്പിട്ട് തിരുവിതാംകൂര്‍ മഹാരാജാവിന് നല്‍കിയ നിവേദനം.
ഉപരിപഠനത്തിന് യൂറോപ്പില്‍ പോയ ചെമ്പകരാമമ്പിള്ള ഇന്ത്യന്‍ വിപ്ലവകാരികളെ സംഘടിപ്പിച്ച് ഇന്ത്യയ്ക്കനുകൂലമായ അന്തര്‍ദേശീയ സമിതി രൂപീകരിച്ചു.
തിരുവിതാംകൂര്‍ ഭരണകൂടം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തി. (ഗാന്ധിജിയെയും കാറല്‍ മാര്‍ക്സിനെയും പറ്റി ആദ്യമായി പുസ്തകം എഴുതിയത് ഇദ്ദേഹമാണ്. 1916 മാര്‍ച്ച് 28ന് കണ്ണൂരില്‍ അദ്ദേഹം അന്തരിച്ചു.)
1911 ജൂണ്‍ - വഞ്ചി അയ്യര്‍ എന്ന വിപ്ലവകാരി കളക്ടര്‍ ആഷ്നെ വെടിവച്ചുകൊന്നു. ഭീകരവിപ്ലവപ്രസ്ഥാനത്തിലാകൃഷ്ടനായ പുനലൂരിലെ വനം ഉദ്യോഗസ്ഥനാായിരുന്ന വഞ്ചി അയ്യര്‍ തമിഴ്നാട്ടിലെ മണിയാച്ചി റെയില്‍വേ സ്റ്റേഷനില്‍ വച്ച് തിരുനെല്‍വേലി കളക്ടര്‍ ആഷ്നെ വെടിവച്ചുകൊന്ന ശേഷം ആത്മഹത്യ ചെയ്തു.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later