അന്ന് യൂറോപ്പ്യന്മാര്‍ പരസ്പരം യുദ്ധം ചെയ്ത പ്രദേശങ്ങള്‍ ഇന്നത്തെ കേരളം.
കേരളം മുഴുവന്‍ ഇംഗ്ലീഷ് കൊടിക്കീഴില്‍.
സ്വാതന്ത്ര്യത്തിനുശേഷം ഐക്യകേരളസ്വപ്നം പൂവണിയുന്നു.
ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍
സി.പി. രാമസ്വാമി അയ്യര്‍ (ദിവാന്‍ പദവിയില്‍ 1936-1947) |
ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് |
പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി മേയ് 25, 2016 - |
വിദേശികളുടെ പറുദീസയും ദൈവത്തിന്റെ സ്വന്തം നാടുമായ കേരളം അഥവാ മലബാര്‍ എ.ഡി. പതിനഞ്ചുമുതല്‍ പതിനെട്ടാം നൂറ്റാണ്ടുവരെ പോര്‍ട്ടുഗീസുകാരുടെയും ഡച്ചുകാരും ഇംഗ്ലീഷുകാരുടെയും ഫ്രഞ്ചുകാരുടെയും യൂറോപ്പ്യന്‍ ശക്തികളുടെയും വ്യാപാരത്തിനും രാഷ്ട്രീയാധികാരത്തിനുംവേണ്ടിയുള്ള പരസ്പര പോരാട്ടത്തിന്റെ വേദിയായി. അറബിക്കടലിനും സഹ്യപര്‍വ്വതത്തിനും ഇടയ്ക്കുള്ള സുഗന്ധവ്യഞ്ജനഭൂമിയാണ് കേരളം. കേരളം 8° 18', 12° 48' എന്നീ ഉത്തരാംക്ഷാംശങ്ങള്‍ക്കും 74° 52', 77° 24' എന്നീ പൂര്‍വ്വരേഖാംശങ്ങള്‍ക്കും ഇടയില്‍ സ്ഥിതിചെയ്യുന്നു. വിസ്തീര്‍ണ്ണം : 38,863 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള കേരളം ഇന്ന് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തെക്കേ അറ്റത്തുള്ള സംസ്ഥാനമാണ്. തമിഴ്നാട്, കര്‍ണാടക എന്നിവയാണ് അയല്‍സംസ്ഥാനങ്ങള്‍ .
പേര്: മലയാളമാണ് കേരളത്തിന്റെ മാതൃഭാഷ. അതിനാല്‍ 'മലയാളനാട്', 'മലയാളിദേശം' എന്നും കേരളം അറിയപ്പെടുന്നു. കേരളീയരെ മൊത്തത്തില്‍ 'മലയാളി' എന്നും വിളിക്കാറുണ്ട്. സാക്ഷരത, സ്ത്രീവിദ്യാഭ്യാസം, രാഷ്ട്രീയം, ആരോഗ്യം, മതസൗഹാര്‍ദം തുടങ്ങിയ കാര്യങ്ങളില്‍ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വളരെ മുന്നിലാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികളുണ്ട്. മതസഹിഷ്ണുത, ശുചിത്വം, സ്ഥിരോത്സാഹം, അതത് രാജ്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാനുള്ള കഴിവ് എന്നിവ മലയാളികളുടെ പ്രത്യേകതയാണ്.
യൂറോപ്പ്യന്മാരുടെ വരവ് : 1498-ല്‍ പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്ഗോഡി ഗാമയും സംഘവും യൂറോപ്പില്‍ നിന്നും കടലിലൂടെ കോഴിക്കോട് എത്തിയതോടെ ആധുനിക കേരളത്തിന്റെ പുതിയ ചരിത്രം ആരംഭിക്കുന്നു. യൂറോപ്പിനെ ഇന്ത്യയുമായി കടല്‍പാതയിലൂടെ ബന്ധിപ്പിക്കുന്ന ലോകചരിത്രത്തിലെ പുതിയ അധ്യായമായിരുന്നു ഈ സംഭവം. അതിനുശേഷം ഡച്ചുകാരും, ഇംഗ്ലീഷുകാരും,
ഫ്രഞ്ചുകാരും വരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെപ്പോലെ കേരളവും ഇംഗ്ലീഷുകാരുടെ കൊടിക്കീഴിലായി. വടക്കന്‍ പ്രദേശങ്ങള്‍ 'മലബാര്‍ പ്രവിശ്യ' ആക്കി നേരിട്ടു, കൊച്ചിയേയും തിരുവിതാംകൂറിനേയും ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ രാജാക്കന്മാരെ കൊണ്ടും ഇംഗ്ലീഷുകാര്‍ ഭരിച്ചു. രാജാക്കന്മാരുടെ ഭരണം നിയന്ത്രിക്കാന്‍ 'റസിഡന്റ്' എന്ന ഉദ്യോഗസ്ഥനുണ്ടായിരുന്നു. ഇംഗ്ലീഷുകാര്‍ ഭരണം നിയന്ത്രിക്കുന്നതുവരെ ഏകീകൃത നിയമമോ വ്യവസ്ഥയോ കേരളത്തിനില്ലായിരുന്നു.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന സ്വാതന്ത്ര്യ സമരകാലത്ത് മലയാളികളുടെ ഏറ്റവും വലിയ സ്വപ്നം 'ഐക്യകേരള രൂപീകരണം' ആയിരുന്നു. മലയാളം സംസാരിക്കുന്ന എല്ലാ ആളുകളേയും ഉള്‍ക്കൊള്ളുന്ന സംസ്ഥാനമായിരുന്നു ആ സ്വപ്നത്തിന്റെ പിന്നില്‍ . ഇതിന്റെ മുന്നോടിയായി തിരുവിതാംകൂറിനേയും കൊച്ചിയേയും 1949 ജൂലായ് ഒന്നാം തീയതി ഒന്നാക്കി 'തിരുകൊച്ചി സംസ്ഥാനം' രൂപീകരിച്ചു. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ പുതിയ സംസ്ഥാനത്തിന്റെ 'രാജപ്രമുഖന്‍' (ഗവര്‍ണര്‍ക്ക് തുല്യം) ആയി.
കൊച്ചി രാജാവ് പരീക്ഷത്ത് തമ്പുരാന്‍ പെന്‍ഷന്‍ വാങ്ങി സാധാരണ പൗരനായി. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിലൂടെയുള്ള നിയമസഭയും മന്ത്രിസഭയും രാജപ്രമുഖന്റെ കീഴില്‍ തിരുകൊച്ചി ഭരിച്ചു. ഇതിനിടയില്‍ മലബാര്‍ കൂടി ഉള്‍പ്പെടുത്തി ഐക്യകേരളം രൂപീകരിക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. 1953 ഡിസംബറില്‍ സയ്യദ് ഫസല്‍ ആലി അധ്യക്ഷനായുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷനെ ഇന്ത്യാ ഗവണ്മെന്റ് നിയോഗിച്ചു. പണ്ഡിറ്റ് ഹൃദയനാഥ് കുല്‍സ്രു, സര്‍ദാര്‍ കെ.എം. പണിക്കര്‍ എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍ . കമ്മീഷന്റെ ശുപാര്‍ശ പ്രകാരം തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവന്‍കോട് എന്നീ തെക്കന്‍ താലൂക്കുകളും, ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും തിരുകൊച്ചിയില്‍ നിന്നും വേര്‍പെടുത്തി മദ്രാസ് സംസ്ഥാനത്തോട് ചേര്‍ക്കാനും, മലബാര്‍ ജില്ലയേയും തെക്കന്‍ കാനയറയിലെ കാസര്‍കോട് താലൂക്കിനേയും തിരുകൊച്ചിയോട് ചേര്‍ത്ത് 'ഐക്യകേരളം' രൂപീകരിക്കാനും തീരുമാനിച്ചു. ഇതുപ്രകാരം 1956 നവംബര്‍ ഒന്നിന് കേരളസംസ്ഥാനം നിലവില്‍ വന്നു. അതോടെ രാജപ്രമുഖന്റെ സ്ഥാനത്ത് 'ഗവര്‍ണര്‍ ' എത്തിയതോടെ കേരളചരിത്രത്തിലെ രാജഭരണത്തിന്റെ അവസാനചിഹ്നവും മറഞ്ഞു. പിന്നീട് പ്രസിഡന്റ് ഭരണത്തിന്‍ കീഴിലാണ്, ഫിബ്രുവരി മാര്‍ച്ച് മാസങ്ങളില്‍
സംസ്ഥാനത്തെ ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ സ്വതന്ത്രരും ഭൂരിപക്ഷം നേടി. 1957 ഏപ്രില്‍ 5ന് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് (ഇ.എം.എസ്)ന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ മന്ത്രിസഭ അധികാരത്തില്‍ വന്നു. ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു അത്. ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി ജനാധിപത്യഭരണം കേരളത്തില്‍ തുടരുന്നു. 'ഐക്യകേരളം' രൂപംകൊണ്ടശേഷം ഇരുപതാമത്തെ മന്ത്രിസഭയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later