എം.എസ്. നമ്പൂതിരിപ്പാട്
ആലപ്പുഴയിലെ പുന്നപ്രവയലാര്‍ രക്തസാക്ഷികളുടെ ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം അനന്തപുരിയില്‍ എത്തിയപ്പോഴാണ് വാച്ച് നില്‍ക്കുന്നത് അദ്ദേഹം അറിഞ്ഞത്. ദേശാഭിമാനി ലേഖകന്‍ പവനന്റെ "ഹിന്ദുസ്ഥാന്‍" വാച്ച് കടംവാങ്ങിക്കെട്ടി അദ്ദേഹം പിന്നീട് രാജ്ഭവനിലേക്ക് പോയി.
ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുത്ത ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് വാച്ച് നിശ്ചലമായ സംഭവം ഉണ്ടായി. കടം വാങ്ങിയ വാച്ചുകെട്ടിയാണ് ഇ.എം.എസ്. രാജ്ഭവനില്‍ 1957 ഏപ്രില്‍ 5ന് സത്യപ്രതിജ്ഞയ്ക്ക് പോയത്. ആലപ്പുഴയിലെ പുന്നപ്രവയലാര്‍ രക്തസാക്ഷികളുടെ ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം അനന്തപുരിയില്‍ എത്തിയപ്പോഴാണ് വാച്ച് നില്‍ക്കുന്നത് അദ്ദേഹം അറിഞ്ഞത്. ദേശാഭിമാനി ലേഖകന്‍ പവനന്റെ "ഹിന്ദുസ്ഥാന്‍" വാച്ച് കടംവാങ്ങിക്കെട്ടി അദ്ദേഹം പിന്നീട് രാജ്ഭവനിലേക്ക് പോയി. ഇവിടെ സ്തംഭിച്ചത് ഇ.എം.എസ്സിന്റെ വാച്ചല്ല, ചരിത്രമാണെന്ന് പവനന്‍ പിന്നീട് എഴുതിയിട്ടുണ്ട്.
എറണാകുളത്തെ വാടകവീട്ടില്‍ നിന്ന് യാത്ര തിരിച്ച നിയുക്ത മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ഒരു പെണ്‍കുട്ടി ചുവന്ന തിലകം ചാര്‍ത്തുന്നു.
1957ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയതോടെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് കേരളത്തിനകത്തും പുറത്തും ചര്‍ച്ച നടന്നു. എറണാകുളത്ത് രവിപുറത്തായിരുന്നു അന്ന് പാര്‍ട്ടി ഓഫീസ്. അവിടെ ജനറല്‍സെക്രട്ടറി അജയ്ഘോഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തി. ഭൂപേശ് ഗുപ്ത, രാജേശ്വരരറാവു, രാമമൂര്‍ത്തി. എസ്.എ. ഡാങ്കേ, ഇ.എം.എസ്. തുടങ്ങിയവരുള്‍പ്പെട്ട പോളിറ്റ് ബ്യൂറോ യോഗം മൂന്നുദിവസം നീണ്ടുനിന്നു. ഇതിലാണ് തീരുമാനങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് പി.ബിിയും സംസ്ഥാനക്കമ്മിറ്റിയും സംയുക്തമായി എറണാകുളം ടിഡിഎം ഹാളില്‍ കൂടി. ഇതിനുശേഷം പാര്‍ട്ടിയുടെ അസംബ്ലി പാര്‍ട്ടി യോഗം നടന്നു. അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി. അച്യുതമേനോന്‍ ആയിരുന്നു. ഈ യോഗത്തിലാണ് ഇ.എം.എസിനെ നിയമസഭാ കക്ഷിനേതാവായി ഐകകണ്ഠേന തിരഞ്ഞെടുത്തത്. സി. അച്യുതമേനോന്‍ (ഡെപ്യൂട്ടി നേതാവ്), ഇ. ഗോപാലകൃഷ്ണമേനോന്‍ (പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി), ടി.സി.നാരായണന്‍ നമ്പ്യാര്‍ (ചീഫ് വിപ്പ്) എന്നിവരെയും തിരഞ്ഞെടുത്തു.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later