മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍
ഓണം അന്നും ഇന്നും
ഇന്ന് ഓണം കെങ്കേമമാണ്. പക്ഷേ അതില്‍ തനിമയുടെ അംശം ഇല്ലെന്നുതന്നെ പറയാം. കാലം എല്ലാറ്റിനേയും മാറ്റിമറിച്ചിരിക്കുന്നു. ഓണത്തിനു മുമ്പുള്ള കൊയ്ത്ത് ഇന്ന് ഓര്‍മയായി മാറി. നൂറുമേനി നെല്ല് വിളഞ്ഞിരുന്ന പാടങ്ങള്‍ സിമന്‍റ് സൗധങ്ങള്‍ക്കും വാണിജ്യവിളകള്‍ക്കും വഴിമാറി.
ഗൃഹാതുരത്വസ്മരണകളുണര്‍ത്തി ഒരു ഓണക്കാലം കൂടി പടികടന്നെത്തുന്നു. എന്നാല്‍ ഓണത്തിന്റെ തനിമ പഴമക്കാരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത് മറ്റൊരു തരത്തിലാണ്. അവര്‍ക്ക് ഓര്‍മിക്കാന്‍ എത്രയെത്ര കാര്യങ്ങളാണ് ഓണം സമ്മാനിച്ചിട്ടുള്ളത്. ഓണനിലാവും ഓണക്കോടിയും തുമ്പിതുള്ളലും അമ്മാനിആട്ടവും കൈകൊട്ടിക്കളിയും തലപ്പന്ത് കളിയും ഊഞ്ഞാലാട്ടവുമെല്ലാം അവരുടെ മനസ്സിനെ ഇന്നും മഥിക്കുന്നു. അതൊക്കെ കുളിരുള്ള പൂനിലാവില്‍ ഈണത്തില്‍ ഉയരുന്ന ഊഞ്ഞാല്‍പ്പാട്ടും നാട്ടിമ്പുറങ്ങളില്‍ റോഡിലും പറമ്പുകളിലും പന്തുകളിയുടെ ആരവവും തിരുവോണദിവസത്തെ തുമ്പിതുള്ളലും ഓണക്കോടിക്കു വേണ്ടി ഭയഭക്തിയോടെ കാരണവന്മാരുടെ മുമ്പിലുള്ള നില്‍പ്പും മഞ്ഞക്കോടി ഉടുത്ത് ഉത്സാഹഭരിതരായി ഓടിച്ചാടി നടക്കുന്ന കുട്ടികളും കൊയ്ത്തുകഴിഞ്ഞ പാടത്തിന്റെ വരമ്പത്തുകൂടി ഓണക്കോടി ഉടുത്ത് ക്ഷേത്രത്തിലേക്ക് പോകുന്ന മങ്കമാരുമെല്ലാം പഴമക്കാരുടെ മനസ്സില്‍ മായ്ക്കാന്‍ കഴിയാത്ത ചിത്രങ്ങളാണ്. ഓണക്കാലത്താണ് അന്നൊക്കെ വിഭവസമൃദ്ധമായ സദ്യ ഉണ്ടാക്കിയിരുന്നത്. പായസവും പ്രഥമനും കിച്ചടിയും പച്ചടിയും നാരങ്ങാക്കറിയും ഇഞ്ചിക്കറിയും പരിപ്പും പര്‍പ്പടകവുമായിട്ടുള്ള ആ സദ്യയുടെ സ്വാദ് ഒന്നുവേറെ തന്നെയായിരുന്നു. തിരുവോണത്തിന് കൂടാതെ നാലാം ഓണത്തിനാണ് പിന്നീട് സദ്യയുള്ളത്. പിന്നീട് ഇങ്ങനെ ഒരു സദ്യയ്ക്കും പുതുവസ്ത്രത്തിനും പിന്നീട് ഒരു വര്‍ഷംകൂടി കാത്തിരിക്കണം. ഇന്ന് ഓണം കെങ്കേമമാണ്. പക്ഷേ അതില്‍ തനിമയുടെ അംശം ഇല്ലെന്നുതന്നെ പറയാം. കാലം എല്ലാറ്റിനേയും മാറ്റിമറിച്ചിരിക്കുന്നു. ഓണത്തിനു മുമ്പുള്ള കൊയ്ത്ത് ഇന്ന് ഓര്‍മയായി മാറി. നൂറുമേനി നെല്ല് വിളഞ്ഞിരുന്ന പാടങ്ങള്‍ സിമന്‍റ് സൗധങ്ങള്‍ക്കും വാണിജ്യവിളകള്‍ക്കും വഴിമാറി. ഓണത്തുമ്പികളെ കാണാനില്ല. ഓണപ്പക്ഷി കരയുന്നില്ല. തുമ്പപ്പൂവ് കുട്ടികള്‍ക്ക് അറിയില്ല. നാടന്‍ പന്തുകളി വിട പറഞ്ഞു. ഓണക്കൃഷി ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്. ഓണത്തിനുവേണ്ട പച്ചക്കറികളും പൂക്കളും എന്തിന് വാഴയില പോലും ഇന്ന് തമിഴ്നാട്ടില്‍ നിന്നാണ് എത്തുന്നത്. ബിസിനസ് ഉത്സവമായി ഓണം മാറി, ഓണത്തനിമയുടെ വിടവ് ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കും. ചുരുക്കത്തില്‍ നാളത്തെ ഓണസദ്യകളെല്ലാം ഒരുക്കുന്നത് വീടുകളിലല്ല, വന്‍കിട ഹോട്ടലുകളിലോ മാളുകളിലോ ആയിരിക്കും.
കൊച്ചിരാജാവ് അത്തച്ചമയത്തിന് സമ്മാനം നല്‍കാന്‍ കാത്തിരിക്കുന്ന ദൃശ്യം
കൊച്ചിയിലെ അത്തച്ചമയം. കൊച്ചിരാജാവ് സ്വര്‍ണപ്പല്ലക്കില്‍ എഴുന്നള്ളുന്നു. ദിവാന്‍ ഷണ്‍മുഖം ഷെട്ടിയും ഉദ്യോഗസ്ഥരും അനുഗമിക്കുന്നു
എന്താ തുമ്പി തുള്ളാത്തേ... തുമ്പിതുള്ളല്‍
കാരണവരില്‍നിന്നും കുട്ടികള്‍ ഓണക്കോടി വാങ്ങുന്നു
ചിത്രങ്ങള്‍ കടപ്പാട്: മാതൃഭൂമിയുടെ പഴയ ഓണപ്പതിപ്പ്
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later