മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍
കൊച്ചിയിലെ ചീനവല കാണാന്‍
ചൈനീസ് പ്രസിഡന്റ്
പ്രാകൃതമെന്നും പഴഞ്ചനെന്നും പലരും പുച്ഛിച്ച് തള്ളുന്ന കൊച്ചിയിലെ ചീനവലകള്‍ കാണാന്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്.
പ്രാകൃതമെന്നും പഴഞ്ചനെന്നും പലരും പുച്ഛിച്ച് തള്ളുന്ന കൊച്ചിയിലെ ചീനവലകള്‍ കാണാന്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്. ചൈന അവരുടെ പൈതൃകസമ്പത്തിന് എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്നതാണ് ഈ സംഭവം തെളിയിക്കുന്നത്. രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷത്തോളം പഴക്കമുള്ള ഇന്ത്യ-ചൈന വാണിജ്യബന്ധത്തിന്റെ കണ്ണിയാണ് കൊച്ചിയിലെ ചീലവലകള്‍. ഡച്ചുകാരാണ് ചൈനയുടെ ഈ പ്രാചീന വലകള്‍ മെഡഗാസ്കര്‍ ദ്വീപില്‍ നിന്നും പതിനെട്ടാം നൂറ്റാണ്ടില്‍ കൊച്ചിയില്‍ കൊണ്ടുവന്നതെന്ന് പ്രശസ്ത ചരിത്രകാരനായ പ്രൊഫ. എം.ജി.എസ്. നാരായണന്‍ അഭിപ്രായപ്പെട്ടു.
തങ്ങളുടെ പൈതൃകം പേറുന്ന വലകള്‍ ചൈനയില്‍ ഇല്ലെന്നും കൊച്ചിയില്‍ ഉണ്ടെന്നും മനസ്സിലാക്കിയാണ് അവിടത്തെ പ്രസിഡന്റ് തന്നെ കാണാന്‍ വരുന്നത്. കൊച്ചിയുടെ മുഖമുദ്രയാണ് ചീനവലകള്‍ എന്ന് ചൈനയിലെ ഭരണത്തലവനെ പോലും അതിശയിപ്പിച്ചിരിക്കുന്നു. ചൈന എംബസിയിലെ അഡ്മിനിസ്ട്രേറ്റര്‍ ജിയാംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചി മേയര്‍ ടോണി ചമ്മണിയെ സന്ദര്‍ശിച്ച് പ്രസിഡന്റിന്റെ സന്ദര്‍ശനത്തെപ്പറ്റി അറിയിച്ചത്. സ്പെതംബറിലാണ് സിജിന്‍പിങ് കൊച്ചി സന്ദര്‍ശിക്കാനാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്.
കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ചീനവലകള്‍ വ്യാപകമായിക്കാണാം. സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചയാണ് ഈ വലകള്‍. കുട മലര്‍ത്തിയതുപോലെയാണ് ഇതിന്റെ ആകൃതി. വളഞ്ഞ നാല്‍ മുകളിലാണ് വല ഉറപ്പിച്ചിട്ടുള്ളത്. ഒരറ്റത്ത് കെട്ടിയ ഭാരമുള്ള കല്ലിന്റെ സഹായത്തോടെ ഉത്തോലകം പ്രവര്‍ത്തിക്കുന്ന മട്ടില്‍ വെള്ളത്തിലേക്ക് താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യാം. വലയോട് ചേര്‍ത്തുള്ള തട്ട് വെള്ളത്തിലേക്ക് ഏതാനും അടി നീങ്ങിയിട്ടുണ്ടാവും. രാത്രികാലങ്ങളില്‍ വലയ്ക്കു മുകളില്‍ തൂക്കിയ റാന്തല്‍ വിളക്കിന്റെ പ്രകാശം മത്സ്യങ്ങളെ ആകര്‍ഷിക്കുന്നു.
കളസാന്തി, ബ്രാസ്, കുഞ്ഞാല്‍, ആഷ, അറുവാള എന്നിങ്ങനെ വലകള്‍ക്ക് പല പേരുകളും ഉണ്ട്. മത്സ്യം വലയില്‍ നിന്നും കോരിയെടുക്കുന്ന കോരുവലയാണ് ബോള്‍സ.
പൗരാണികകാലം മുതല്‍ ചൈനയും കേരളവും തമ്മില്‍ വിപുലമായ കച്ചവടബന്ധം നടന്നിരുന്നു. അതിന്റെ ഫലമായി പല സ്ഥലനാമങ്ങള്‍ പോലും ഇപ്പോള്‍ നിലനില്‍ക്കുന്നു. കൊല്ലത്തെ 'ചിന്നക്കട' അത്തരത്തിലൊന്നാണെന്നും 'ചീനക്കട'യില്‍ നിന്നാണ് ആ പേര്‍ വന്നതെന്നും ഒരു വിഭാഗം ചരിത്രകാരന്മാര്‍ക്ക് അഭിപ്രായമുണ്ട്. ചീനച്ചട്ടി, ചീനഭരണി, ചീനപ്പുട്ട്, ചീനക്കുട തുടങ്ങിയ പല സാധനങ്ങളും ചൈനയുമായി ഉണ്ടായിരുന്ന വ്യാപാരബന്ധത്തിന്റെ അവശിഷ്ടങ്ങളാണ്. ധാരാളം ചൈനീസ് സഞ്ചാരികള്‍ മുമ്പ് കേരളം സന്ദര്‍ശിച്ചിട്ടുണ്ട്.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later