ഗാന്ധിജിയും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

സാമൂതിരി രാജവംശത്തിന്റെ ശാഖകളിലൊന്നായ കിഴക്കേ കോവിലകത്തെ കുടുംബങ്ങളും അവരുടെ ആരാധനാലയങ്ങളും കൊട്ടാരങ്ങളും അധ്വാനശീലരായ കര്‍ഷകരും കൃഷിക്കാരും ഉള്‍പ്പെടെ നാനാജാതി മതസ്ഥര്‍ പാര്‍ത്തിരുന്ന ഒരു പ്രദേശമായിരുന്നു ഇന്നത്തെ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ഒരു കാലത്ത്. അവിടമാണ് ആയുര്‍വേദത്തിന്റെ പര്യായമായി ഇന്ന് ലോകം അറിയപ്പെടുന്ന പി.എസ്. വാര്യര്‍ (പന്നീമ്പള്ളി ശങ്കുണ്ണിവാര്യര്‍) സ്ഥാപിച്ച കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ആസ്ഥാനം.

ഗാന്ധിജിയും
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും




കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും ഗാന്ധിജിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഒരുപക്ഷേ ഗാന്ധിജിക്ക് ഒരു ആയൂര്‍വേദസ്ഥാപനം ആദ്യമായി മരുന്ന് അയച്ചുകൊടുത്തതും അതിന് നന്ദിപറഞ്ഞുകൊണ്ട് മഹാത്മാവ് കത്ത് അയച്ചതും കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയ്ക്കായിരിക്കും.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ സ്ഥാപകന്‍ പി.എസ്. വവാര്യര്‍

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും ഗാന്ധിജിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഒരുപക്ഷേ ഗാന്ധിജിക്ക് ഒരു ആയൂര്‍വേദസ്ഥാപനം ആദ്യമായി മരുന്ന് അയച്ചുകൊടുത്തതും അതിന് നന്ദിപറഞ്ഞുകൊണ്ട് മഹാത്മാവ് കത്ത് അയച്ചതും കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയ്ക്കായിരിക്കും.

എല്ലാ വന്‍സ്ഥാപനങ്ങളുടെയും തുടക്കം എളിമയില്‍ നിന്നാണ്. ആര്യവൈദ്യശാലയുടെ ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന ഔഷധനിര്‍മാണശാല

സാമൂതിരി രാജവംശത്തിന്റെ ശാഖകളിലൊന്നായ കിഴക്കേ കോവിലകത്തെ കുടുംബങ്ങളും അവരുടെ ആരാധനാലയങ്ങളും കൊട്ടാരങ്ങളും അധ്വാനശീലരായ കര്‍ഷകരും കൃഷിക്കാരും ഉള്‍പ്പെടെ നാനാജാതി മതസ്ഥര്‍ പാര്‍ത്തിരുന്ന ഒരു പ്രദേശമായിരുന്നു ഇന്നത്തെ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ഒരു കാലത്ത്. അവിടമാണ് ആയുര്‍വേദത്തിന്റെ പര്യായമായി ഇന്ന് ലോകം അറിയപ്പെടുന്ന പി.എസ്. വാര്യര്‍ (പന്നീമ്പള്ളി ശങ്കുണ്ണിവാര്യര്‍) സ്ഥാപിച്ച കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ആസ്ഥാനം.

ചരിത്രം ഉറങ്ങുന്ന കെട്ടിടം.
ഈ കെട്ടിടത്തിന്റെ മുകളിലാണ് വൈദ്യരത്നം പി.എസ്. വാര്യര്‍ വളരെക്കാലം താമസിച്ചത്

ഇന്ത്യയുടെ നവോത്ഥാനവും ദേശീയതയും ഉള്‍ക്കൊണ്ട് ഉരുത്തിരിഞ്ഞുവന്ന സ്ഥാപനമാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല. അതുകൊണ്ടുതന്നെ അതിന്റെ പാരമ്പര്യം മറ്റ് സ്ഥാപനങ്ങളില്‍നിന്നും വ്യത്യസ്തമാണ്. ഇന്ന് ആഗോളതലത്തില്‍ ആയുര്‍വേദത്തിന് ലഭിച്ച അംഗീകാരത്തിനും ഇംഗ്ലീഷ് വൈദ്യ ശാസ്ത്രത്തെ പ്പോലും അതിശയിപ്പിക്കുന്ന ചികിത്സാരീതി തേടി നൂറുകണക്കിന് വിദേശികള്‍ കേരളത്തില്‍ എത്തുന്നതിനു പ്രധാന കാരണം കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയാണ്.

ആര്യവ്യൈശാലയുടെ ഒരു കാലത്തെ പാഠശാലയും ധര്‍മാശുപത്രിയും

1902 ഒക്ടോബര്‍ 12ന് വിജയദശമിനാളില്‍ ആണ് ദക്ഷിണേന്ത്യയില്‍ അന്നാദ്യമായി വ്യാവസായികാടിസ്ഥാനത്തില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സ്ഥാപിച്ചത്. ഇതു സംബന്ധിച്ച് പി.എസ്. വാര്യര്‍ ഇറക്കിയ വിജ്ഞാപനമാണ് ശ്രദ്ധേയം. ഇന്ത്യയുടെ പ്രത്യേക ധനമായി അഭിമാനിച്ചുവരുന്ന ആര്യവൈദ്യശാസ്ത്രം കാലത്തിനൊപ്പം പരിഷ്കരിക്കുകയും വൈദ്യന്മാര്‍ അന്യോന്യം വിശ്വസിച്ചും യോജിച്ചും പ്രവര്‍ത്തിക്കാത്തതിനാല്‍ ഉണ്ടാകുന്ന ദോഷങ്ങളെ അകറ്റാനും ഇംഗ്ലീഷ് വൈദ്യത്തെപ്പോലെ മരുന്നുകളും ചികിത്സാരീതികളും എല്ലായിടത്തും ലഭ്യമാക്കുന്നതിനും വേണ്ടിയാണ് സ്ഥാപനം തുടങ്ങുന്നതെന്ന് അതില്‍ പറഞ്ഞിട്ടുണ്ട്. ലാഭേച്ഛയേക്കാള്‍ തുച്ഛമായ തുകയിലൂടെ ആരോഗ്യം വീണ്ടെടുക്കുകയാണ് ലക്ഷ്യമായി അദ്ദേഹം കണ്ടത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന അക്കാലത്തും ജാതിക്കും മതത്തിനും അതീതമായ എല്ലാ മനുഷ്യരെയും തുല്യരായിക്കണ്ട് ചികിത്സ നല്‍കുന്ന സ്ഥാപനമായിരുന്നു ആര്യവൈദ്യശാല. പി.എസ്. വാര്യര്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായിരുന്നു. വെറും ആയുര്‍വേദ സ്ഥാപനവും ആശുപത്രിയും മാത്രമല്ല, നാനാജാതി മതസ്ഥരെ ഒന്നിച്ചുനിര്‍ത്താനും കേരളത്തിലെ കലാസാംസ്കാരികരംഗത്തിനും അളവറ്റ സംഭാവന നല്‍കാനും പി.എസ്.വാര്യര്‍ നടത്തിയ ശ്രമം ശ്ലാഘനീയമാണ്. 

പി.എസ്.വി. നാട്യസംഘം (കഥകളി)

നാടകസംഘത്തിനും കഥകളി സംഘത്തിനും വേണ്ടി എല്ലാം അദ്ദേഹം മലയാളക്കരയിലെ വിവിധ ഭാഗങ്ങളില്‍ ഓടിനടന്നു. സാഹിത്യസാംസ്കാരികരംഗത്ത് അദ്ദേഹം നടത്തിയ ശ്രമം വളരെ വലുതാണെങ്കിലും ആയുര്‍വേദരംഗത്തെ മേന്മയാണ് മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നത്. അതുകൊണ്ടാണ് മലയാളത്തിന്റെ വരദാനമായി ഒ.എന്‍.വി. കുറുപ്പ് ഇങ്ങനെ രേഖപ്പെടുത്തിയത് ആയുര്‍വേദചികിത്സയ്ക്ക് ഒരു മഹാസ്ഥാപനം ഉണ്ടാക്കുകയും ആതുരശുശ്രൂഷയുടെ വിവിധ ശാഖകളില്‍ ഒരേസമയം വ്യാപരിക്കുകയും ഭാവിയിലെ ഭിഷഗ്വരന്മാരെ പരിശിലിപ്പിക്കുകയും അടിസ്ഥാന ശാസ്ത്രങ്ങളിലെ വിധിപ്രകാരം വിപുലരമായ തോതില്‍ ഔഷധങ്ങള്‍ തയ്യാറാക്കുകയും ചെയ്യുന്ന സംഘടിതശ്രമം എന്ന നിലയ്ക്കുണ്ടായ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല കേരള നവോത്ഥാനത്തിന്റെ ദീപസ്തംഭമായി നിലകൊള്ളുന്നു.

ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി.കെ. വാര്യര്‍ പത്മശ്രീ പുരസ്കാരം രാഷ്ട്രപതി കെ.ആര്‍. നാരായണനില്‍ നിന്ന് സ്വീകരിക്കുന്നു.

പി.എസ്. വാര്യര്‍ ആഗ്രഹിച്ചതുപോലെ കുടില്‍ തൊട്ട് കൊട്ടാരം വരെയുള്ള ആളുകള്‍ക്ക് ആരോഗ്യപ്രദാനം ചെയ്യുന്ന വിശ്വസ്ത സ്ഥാപനമായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാല വളര്‍ന്നുകഴിഞ്ഞു. ഇന്ത്യന്‍ രാഷ്ട്രപതിമാരും വിദേശരാഷ്ട്രത്തലവന്മാരും ഉള്‍പ്പെടെ എത്രയെത്ര പ്രമുഖര്‍ ആരോഗ്യത്തിനുവേണ്ടി ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണ് ഈസ്ഥാപനം. ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ആര്യവൈദ്യശാലയുടെ ഇപ്പോഴത്തെ ഭരണചക്രം തിരിക്കുന്നത് പ്രശസ്ത ഭിഷഗ്വരനായ ഡോ. പി. കെ. വാര്യര്‍ ആണ്. രാഷ്ട്രം അദ്ദേഹത്തിന് പദ്മശ്രീയും പദ്മഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്.

കോട്ടക്കലിലെ മരുന്നിനെപ്പറ്റി ഗാന്ധിജി

ഗാന്ധിജിയും പി.എസ്.വാര്യരും സമപ്രായ ക്കാരായിരുന്നു. 1869 മാര്‍ച്ച് 16നാണ് വാര്യരുടെ ജനനം. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ പലതിലും ആകൃഷ്ടനായിരുന്ന വാര്യരുടെ മഹത്വം കാണുന്നത് സമ്പാദിക്കുന്ന ധനം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കണമെന്നും അയിത്തത്തിന്റെ പേരില്‍ മനുഷ്യരെ അകറ്റിനിര്‍ത്തരുതെന്ന ചിന്താഗതിയിലുമാണ്. മലബാറിനെ പിടിച്ചുകുലുക്കിയ മാപ്പിളകലാപകാലത്ത് ഒറ്റയാന്‍പട്ടാളത്തെപ്പോലെ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും രക്ഷയ്ക്ക് നിലകൊണ്ടത് പി.എസ്. വാര്യരായിരുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാലയ്ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് പലരും ഭയപ്പെട്ടു. എന്നാല്‍ അക്രമകാരികളെ പിന്തിരിപ്പിക്കാന്‍ വാര്യര്‍ക്ക് കഴിഞ്ഞു. മാത്രവുമല്ല, മുസ്ലിം സമുദായാംഗങ്ങളാണ് ആര്യവൈദ്യശാലയ്ക്ക് സംരക്ഷണം നല്‍കാന്‍ പിന്നീട് കാവല്‍ നിന്നത്. വാര്യര്‍ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും എന്നുവേണ്ട സമസ്ത ജനവിഭാഗങ്ങളുടെയും ഉറ്റമിത്രമായിരുന്നു. അവരെല്ലാം വാര്യരെ ബഹുമാനിച്ചിരുന്നു. വാര്യരുടെ വിശാലഹൃദയത്തിന്റെ തെളിവാണ് ഭാരതസേവാസംഘത്തിന്റെ അന്നത്തെ പ്രസിഡന്‍റ് ജി.കെ. ദേവധറിനോട് അദ്ദേഹം നടത്തിയ അഭ്യര്‍ഥന. മാപ്പിളകലാപത്തില്‍ ദുരിതം അനുഭവിക്കുന്ന ഹിന്ദുക്കളെ സഹായിക്കാന്‍ എത്തിയ ദേവധറിനോട് മാപ്പിള സ്ത്രീകള്‍ക്കും സഹായം നല്‍കണമെന്ന് വാര്യര്‍ അഭ്യര്‍ഥിച്ചു. ലഹള ഉണ്ടാക്കിയത് പുരുഷന്മാരാണെന്നും അവരുടെ സ്ത്രീകളും കുട്ടികളും എന്തുപിഴച്ചു വെന്നുമായിരുന്നു വാര്യരുടെ ചോദ്യം. ലഹളപ്രദേശങ്ങളിലെത്തിയ ഇംഗ്ലീഷ് ഉദ്യോഗസ്ഥനായ സര്‍ ആര്‍റിനോട് വീടുകളില്‍ പട്ടിണി കിടക്കുന്ന മുസ്ലിം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായം നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു, അതുപോലെ തന്റെ സ്ഥാപനത്തിന് കാവല്‍ നിന്ന മുസ്ലിങ്ങളെ ലഹളയുടെ പേരില്‍ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തേയും വാര്യര്‍ എതിര്‍ത്തു. 

1929ല്‍ കോട്ടയ്ക്കലില്‍ നടന്ന സമസ്തകേരള സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ പങ്കെടുത്ത നാനാജാതിക്കാര്‍ക്കും വേണ്ടി കൈലാസ് മന്ദിരം, വാര്യര്‍ ഒരുക്കിക്കൊടുത്തത് കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ജാതിഭേദം കൂടാതെ എല്ലവരും ഏകോദര സഹോദരങ്ങളെപ്പോലെ അവിടെ കഴിഞ്ഞത് ഹൃദയംഗമമായ കാഴ്ചയായിരുന്നുവെന്ന് വാര്യര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രം സമസ്തഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരം നടക്കുന്ന കാലത്തുതന്നെ കോട്ടയ്ക്കലിലെ തന്റെ ഉടമസ്ഥതയിലുള്ള "വിശ്വംഭരക്ഷേത്രം" ഹരിജനങ്ങള്‍ക്ക് വാര്യര്‍ തുറന്നുകൊടുത്തു. തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശനത്തിന് വാര്യര്‍ എല്ലാ പിന്തുണയും നല്‍കി. 

തിരുവിതാംകൂറിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശനത്തിന് മുമ്പ് സമസ്തഹിന്ദുക്കള്‍ക്ക് പി.എസ്. വാര്യര്‍ തുറന്നുകൊടുത്ത വിശ്വംഭരക്ഷേത്രം.

പി.എസ്.വാര്യര്‍ ഗാന്ധിജിക്ക് അയച്ച രണ്ട് കത്തുകളും ഗാന്ധിജിയുടെ മറുപടിയും ശ്രദ്ധേയമാണ്. ആദ്യത്തെ കത്തിന് 1926 ഫെബ്രുവരി 12ന് സബര്‍മതി ആശ്രമത്തില്‍ നിന്നും ഗാന്ധി ഇങ്ങനെ മറുപടി എഴുതി:

പ്രിയസുഹൃത്തേ,
താങ്കളുടെ കത്ത് കിട്ടി. കത്തിനുമുമ്പ് തന്നെ അയച്ച പാഴ്സലും ലഭിച്ചു. നിങ്ങളുടെ മരുന്ന് എനിക്കും പ്രയോജനപ്പെടില്ലെന്നാണ് തോന്നുന്നത്. കാരണം ഇരുപത്തിനാല് മണിക്കൂറിനിടയില്‍ എനിക്ക് ഒന്നോ രണ്ടോ പ്രാവശ്യമേ അതു കഴിക്കാന്‍ പറ്റൂ. മരുന്നിന്റെ രൂപത്തിലായാലും ആഹാരത്തിന്റെ രൂപത്തിലായാലും 24 മണിക്കൂറിനുള്ളില്‍ ഞാന്‍ അഞ്ചുതവണയായേ എന്തെങ്കിലും കഴിക്കൂ. അതുകൊണ്ട് താങ്കളുടെ ഗുളിക ഒന്നിലധികം തവണ കഴിക്കണമെന്നാണെങ്കില്‍ എനിക്ക് അത് ഉപയോഗിക്കാന്‍ പറ്റുകയില്ല.

ശ്രീ. പി.എസ്. വാര്യര്‍

ആര്യവൈദ്യശാല, കോട്ടയ്ക്കല്‍

ഈ കത്തില്‍നിന്നും കോട്ടയ്ക്കലിലെ മരുന്ന് ഗാന്ധിജിക്ക് കിട്ടിയെന്ന് ഊഹിക്കാം. ഗാന്ധി എഴുതിയിരിക്കുന്നത് അദ്ദേഹത്തിന് അത് കഴിക്കാന്‍ പറ്റാത്ത കാരണമാണ്. 1926 ഏപ്രില്‍ മാസത്തില്‍ ഗാന്ധിജി വീണ്ടും പി.എസ്. വാര്യര്‍ക്ക് എഴുതുന്നുണ്ട്. അതില്‍ ഇങ്ങനെ പറയുന്നു:

പ്രിയസുഹൃത്തേ,
താങ്കളുടെ അഷ്ടാംഗശരീരത്തിന്റെ പ്രതിയും അതോടൊപ്പം അയച്ച കത്തും കിട്ടി. നന്ദിപറയുന്നു. 'യംഗ് ഇന്ത്യ' യില്‍ നിരൂപണങ്ങള്‍ പ്രസിദ്ധീകരിക്കാറില്ലെന്ന് അറിയിച്ചുകൊള്ളട്ടെ. അസാധാരണഗുണമുള്ളവയും യങ്ഇന്ത്യയില്‍ സാധാരണ ചര്‍ച്ച ചെയ്യപ്പെടാറുള്ള വിഷയങ്ങള്‍ പരാമര്‍ശിക്കുന്നവയും ആയ പുസ്തകങ്ങളെക്കുറിച്ച് ചിലപ്പോഴൊക്കെ എഴുതാറുണ്ടെന്ന് മാത്രം.

പി.എസ്. വാര്യര്‍

കോട്ടയ്ക്കല്‍

ഈ കത്തില്‍ നിന്നും യങ് ഇന്ത്യയില്‍ നിരൂപണം നടത്താന്‍ വാര്യര്‍ "അഷ്ടാംഗശരീരം" എന്ന പുസ്തകം അയച്ചുകൊടുത്തു എന്ന് ഗാന്ധിജിയുടെ കത്തില്‍നിന്നും വ്യക്തമാണ്. ഏതായാലും മഹാത്മാഗാന്ധിക്ക് മരുന്ന് അയച്ചുകൊടുക്കാനും അതിന് മറുപടി കിട്ടാനും ഭാഗ്യം ലഭിച്ച ഏകസ്ഥാപനമാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല. 1944 ജനുവരി 30ന് ആണ് 75-ാം വയസ്സില്‍ പി.എസ്. വാര്യര്‍ ലോകത്തോട് വിടപറഞ്ഞത്.

പി.എസ്. വാര്യരുടെ അന്ത്യയാത്ര.

top