കേരളത്തിലെ പത്രപ്രവര്‍ത്തനചരിത്രം

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

കേരളത്തിലാദ്യമായി പ്രസിദ്ധീകരിച്ച പത്രം ഇംഗ്ലീഷിലായിരുന്നു. കൊച്ചിയില്‍ നിന്നുള്ള 'വെസ്റ്റേണ്‍ സ്റ്റാര്‍' എന്ന ഈ പത്രം 1860-ല്‍ ആണ് പ്രസിദ്ധീകരിച്ചത്. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇതിന്‍റെ മലയാളപതിപ്പായ 'പശ്ചിമതാര' പ്രസിദ്ധീകരിച്ചു. 1870-ല്‍ കൊച്ചിയില്‍ നിന്നും 'കേരളപാത' എന്ന പത്രം തുടങ്ങി.

കേരളത്തിലെ പത്രപ്രവര്‍ത്തനചരിത്രം




ക്രിസ്ത്യന്‍ മിഷണറിമാര്‍, മതപ്രചാരണത്തിന് വേണ്ടിയാണ് ആദ്യം പത്രപ്രവര്‍ത്തനത്തിന് തുടക്കമിട്ടതെങ്കിലും അത് സാമൂഹ്യ-രാഷ്ട്രീയരംഗത്തെ ചലനാത്മകമാക്കുന്ന ആയുധമായി മാറാന്‍ ദശാബ്ദങ്ങള്‍ വേണ്ടിവന്നു. 1847-ല്‍ അതായത് ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് എതിരെ ആദ്യത്തെ സ്വാതന്ത്ര്യസമരം നടന്നതിന് 100 വര്‍ഷം മുമ്പാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ആദ്യമായി കേരളത്തില്‍ 'രാജ്യസമാചാരം' എന്ന മാസിക തുടങ്ങിയത്.

കേരളത്തിലെ പത്രപ്രവര്‍ത്തനചരിത്രം കേരളത്തിലെ പത്രപ്രവര്‍ത്തനചരിത്രം കേരളത്തിലെ പത്രപ്രവര്‍ത്തനചരിത്രം കേരളത്തിലെ പത്രപ്രവര്‍ത്തനചരിത്രം കേരളത്തിലെ പത്രപ്രവര്‍ത്തനചരിത്രം കേരളത്തിലെ പത്രപ്രവര്‍ത്തനചരിത്രം കേരളത്തിലെ പത്രപ്രവര്‍ത്തനചരിത്രം കേരളത്തിലെ പത്രപ്രവര്‍ത്തനചരിത്രം

അതിമഹത്തായ ഒരു പാരമ്പര്യം ആണ് കേരളത്തിലെ പത്രപ്രവര്‍ത്തനത്തിനുള്ളത്.

1498-ല്‍ പോര്‍ട്ടുഗീസ് കപ്പിത്താന്‍ വാസ്കോ-ഡ-ഗാമ യൂറോപ്പില്‍നിന്നും കടല്‍മാര്‍ഗം കേരളത്തിലെ കോഴിക്കോട് എത്തുന്നതുമുതലാണ് ആധുനിക ചരിത്രത്തിന്‍റെ ആരംഭം. ഗുണ്ടന്‍ബര്‍ഗ് പ്രസ് കണ്ടുപിടിച്ചതിന് അരനൂറ്റാണ്ട് കഴിയുന്നതിനു മുമ്പായിരുന്നു ഈ സംഭവം.

പോര്‍ട്ടുഗീസുകാര്‍ക്ക് പുറമെ ഡച്ചുകാരും, ഡെന്‍മാര്‍ക്കുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും എല്ലാം കേരളത്തിലെത്തി. ഈ യൂറോപ്യډാരാണ് ഇവിടെ ആദ്യമായി പ്രസ്സും പത്രവുമെല്ലാം കൊണ്ടുവന്നത്. ഇതില്‍ പോര്‍ട്ടുഗീസുകാരാണ് ആദ്യം ഇവിടെ പ്രിന്‍റിങ് പ്രസ് തുടങ്ങിയത്. എന്നാല്‍ അത് വ്യാപകമായത് ഇംഗ്ലീഷുകാരുടെ അതല്ലെങ്കില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴില്‍ കേരളം അമര്‍ന്നപ്പോഴാണ്. യൂറോപ്യډാര്‍ വരുന്നകാലത്ത് കേരളം ചെറുതും വലുതുമായ നാട്ടുരാജ്യങ്ങളായിരുന്നു. എന്നാല്‍ മൈസൂറിലെ ടിപ്പുസുല്‍ത്താന്‍െറ പതനത്തിനുശേഷം കേരളം മുഴുവന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ കീഴിലായി. വടക്കുഭാഗം ബ്രിട്ടീഷ് മലബാര്‍ എന്ന പേരില്‍ കമ്പനി നേരിട്ടുഭരിച്ചു. മധ്യഭാഗത്തുള്ള കൊച്ചിയും തെക്കുഭാഗത്തുള്ള തിരുവിതാംകൂറും രാജാക്കډാരെ ഭരിക്കാന്‍ കമ്പനി അനുവദിച്ചു. എന്നാല്‍ അവര്‍ക്കുമുകളില്‍ ഭരണം നിയന്ത്രിക്കാന്‍ റസിഡന്‍റ് എന്ന ഇംഗ്ലീഷ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. ഇതില്‍ ബ്രിട്ടീഷ് മലബാറില്‍ തലശ്ശേരി (ഇന്നത്തെ കണ്ണൂര്‍ ജില്ല) യിലെ ഇല്ലിക്കുന്നില്‍ ബാസല്‍മിഷന്‍ പ്രവര്‍ത്തകനും ജര്‍മന്‍ സ്വദേശിയുമായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് 1847-ല്‍ മലയാളത്തിലെ ആദ്യത്തെ പത്രം തുടങ്ങിയത്. കല്ലച്ചില്‍ അടിച്ച ആ മാസികയ്ക്ക് 'രാജ്യസമാചാരം' എന്നായിരുന്നു പേര്. ക്രിസ്ത്യന്‍ പ്രചരണാര്‍ഥം ആണ് ഈ മാസികയുടെ തുടക്കം. ബാസല്‍മിഷനുമുമ്പ് ഇവിടെ ക്രിസ്ത്യന്‍ പ്രചരണാര്‍ഥം എത്തിയ എല്‍.എം.എസ്, സി.എം.എസ് സംഘടനകളിലെ പ്രവര്‍ത്തകരും പ്രസ് സ്ഥാപിച്ചു. ദൈവസ്തുതികള്‍ അച്ചടിച്ചും മതപ്രചരണം നടത്തിയിരുന്നു. ഇതെല്ലാമാണ് ആധുനികപത്രപ്രവര്‍ത്തനത്തിലേക്കും അതുവഴി സാമൂഹ്യപ്രവര്‍ത്തനത്തിലേക്കും പില്‍ക്കാലത്ത് സ്വാതന്ത്ര്യസമരകാലത്തെ ജനങ്ങളെ സജ്ജമാക്കാനുമെല്ലാം പത്രപ്രവര്‍ത്തനം പ്രാപ്തമാക്കിയത്. ഇംഗ്ലീഷ് വിദ്യാഭ്യാസം കൂടുതല്‍ വ്യാപകമായതോടെ പടിഞ്ഞാറന്‍ സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലുമെല്ലാം കേരളത്തിലെ വിദ്യാസമ്പന്നര്‍ ആകൃഷ്ടരായി. അതോടെ പത്രങ്ങളും വ്യാപകമായി. ഇന്ത്യന്‍ പത്രരംഗത്ത് അഭിമാനകരമായ പ്രതിഭകളെ പില്‍ക്കാലത്ത് സംഭാവന ചെയ്യാന്‍ കേരളത്തിന് കഴിഞ്ഞു. മഹാത്മാഗാന്ധിക്ക് മാര്‍ഗദര്‍ശിയും ഗാന്ധിജിയുടെ ആത്മകഥയില്‍ പറയുന്ന ഏകമലയാളിയുമായ ബാരിസ്റ്റര്‍ ജി.പി. പിള്ള മദ്രാസ് സ്റ്റാന്‍ഡേര്‍ഡ് എന്ന ഇംഗ്ലീഷ് പത്രത്തിന്‍റെ പത്രാധിപരായിരുന്നു. ഗാന്ധിജിയെ ഇന്ത്യയിലെത്തുംമുമ്പ് അദ്ദേഹത്തെക്കുറിച്ച് ജീവചരിത്രപുസ്തകം എഴുതിയ കേരളപത്രപ്രവര്‍ത്തനരംഗത്ത് ഇതിഹാസമായി നില്‍ക്കുന്നതുമായ കെ. രാമകൃഷ്ണപിള്ള 'സ്വദേശാഭിമാനി' എന്ന പത്രത്തിന്‍റെ പത്രാധിപരായിരുന്നു. കേരളത്തിന്‍റെ പത്രരംഗത്തെ ആചാര്യനായി കണക്കാക്കുന്ന കേസരി ബാലകൃഷ്ണപിള്ള (കേസരി പത്രത്തിന്‍റെ പേര്) യും ഇന്ത്യന്‍ ചരിത്രത്തിനും സാഹിത്യ-സാംസ്കാരിക രംഗത്തിനും നല്‍കിയ സംഭാവന വലുതാണ്.

കേരളത്തിലെ പത്രങ്ങള്‍ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയരംഗത്ത്

ക്രിസ്ത്യന്‍ മിഷണറിമാര്‍, മതപ്രചാരണത്തിന് വേണ്ടിയാണ് ആദ്യം പത്രപ്രവര്‍ത്തനത്തിന് തുടക്കമിട്ടതെങ്കിലും അത് സാമൂഹ്യ-രാഷ്ട്രീയരംഗത്തെ ചലനാത്മകമാക്കുന്ന ആയുധമായി മാറാന്‍ ദശാബ്ദങ്ങള്‍ വേണ്ടിവന്നു. 1847-ല്‍ അതായത് ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് എതിരെ ആദ്യത്തെ സ്വാതന്ത്ര്യസമരം നടന്നതിന് 100 വര്‍ഷം മുമ്പാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ആദ്യമായി കേരളത്തില്‍ 'രാജ്യസമാചാരം' എന്ന മാസിക തുടങ്ങിയത്. എന്നാല്‍ മതപ്രചരണത്തില്‍ നിന്നും വ്യത്യസ്തമായി എല്ലാ വിഭാഗം ആളുകള്‍ക്കും വേണ്ടി 'പശ്ചിമോദയം' എന്ന മാസിക കൂടി പിന്നീട് പ്രസിദ്ധീകരിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 1848-ല്‍ തിരുവിതാംകൂറിലെ കോട്ടയം സി.എം.എസ് പ്രസ്സില്‍ നിന്നും 'ജ്ഞാനനിക്ഷേപം' എന്ന മൂന്നാമത്തെ പത്രം ഇറങ്ങി. മതവും വിജ്ഞാനവും സമന്വയിച്ചുകൊണ്ടുള്ള മാസികയായിരുന്നു അത്. നാട്ടുവാര്‍ത്തകളും സര്‍ക്കാര്‍ അറിയിപ്പുകളും പ്രസിദ്ധീകരിച്ച ആദ്യ മാസികയായിരുന്നു ഇത്. കോട്ടയം സി.എം.എസ്. കോളേജിന്‍റെ വകയായി 1867-ല്‍ പ്രസിദ്ധീകരിച്ച 'വിദ്യാസംഗ്രഹം' ആണ് കൂടുതല്‍ ലോകവാര്‍ത്തകള്‍ മലയാളത്തിലെത്തിച്ച ആദ്യമാസിക.

കേരളത്തിലാദ്യമായി പ്രസിദ്ധീകരിച്ച പത്രം ഇംഗ്ലീഷിലായിരുന്നു. കൊച്ചിയില്‍ നിന്നുള്ള 'വെസ്റ്റേണ്‍ സ്റ്റാര്‍' എന്ന ഈ പത്രം 1860-ല്‍ ആണ് പ്രസിദ്ധീകരിച്ചത്. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇതിന്‍റെ മലയാളപതിപ്പായ 'പശ്ചിമതാര' പ്രസിദ്ധീകരിച്ചു. 1870-ല്‍ കൊച്ചിയില്‍ നിന്നും 'കേരളപാത' എന്ന പത്രം തുടങ്ങി.

പത്രങ്ങള്‍ക്ക് ആദ്യം ഭരണാധികാരികള്‍ നല്ല സ്വീകരണം നല്‍കി. എന്നാല്‍ വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതോടെ ഭരണാധികാരികള്‍ പത്രങ്ങള്‍ക്ക് നേരെ തിരിഞ്ഞു. 1867-ല്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'സന്ദിഷ്ടവാദി'എന്ന മലയാളപത്രവും 'ട്രാവന്‍കൂര്‍ ഹെറാള്‍ഡ്' എന്ന ഇംഗ്ലീഷ് പത്രവും സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ തുടങ്ങി. ഇതോടെ 'സന്ദിഷ്ടവാദി'യെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിരോധിച്ചു. അങ്ങനെ മലയാളക്കരയിലെ ആദ്യത്തെ രക്തസാക്ഷിയായി ആ പത്രം മാറി.

1881-ല്‍ പ്രസിദ്ധീകരിച്ച 'കേരളമിത്രം' ആയിരുന്നു ലക്ഷണമൊത്ത യഥാര്‍ഥ മലയാളപത്രം. ദേവ്ജി ഭിംജി (1829-94) എന്ന ഗുജറാത്തുകാരനായിരുന്നു ഇതിന്‍റെ ഉടമസ്ഥന്‍. ഇത് പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് സെന്‍സര്‍ നിയമം കര്‍ശനമാക്കിയിരുന്നു. നിയന്ത്രണങ്ങളില്‍നിന്നു പത്രത്തെ ഒഴിവാക്കാന്‍ ഭിംജി അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അച്ചടിശാല പൂട്ടിവയ്ക്കാന്‍ കൊച്ചി സര്‍ക്കാര്‍ ഉത്തരവായി. ഒടുവില്‍ അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചു. അതിനുശേഷമാണ് പത്രപ്രസിദ്ധീകരണത്തിന് അനുവാദം ലഭിച്ചത്.

'കേരളമിത്ര'ത്തിന്‍റെ പത്രാധിപര്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിളയായിരുന്നു. ഇദ്ദേഹമാണ് പിന്നീട് 'മലയാളമനോരമ' പത്രം തുടങ്ങിയത്. 1847 മുതല്‍ 1900 വരെയുള്ള കാലഘട്ടത്തില്‍ നിരവധി പത്രങ്ങള്‍ പ്രസിദ്ധീകരിച്ചുവെങ്കിലും മിക്കതും നിലച്ചുപോയി. തിരുവിതാംകൂറിനെയും കൊച്ചിയെയും അപേക്ഷിച്ച് കൂടുതല്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത് ബ്രിട്ടീഷ് മലബാറിലാണ്. അവിടെ 1884 ഒക്ടോബറില്‍ ചെങ്കുളത്ത് കുഞ്ഞുരാമമേനോന്‍ പ്രസിദ്ധീകരിച്ച 'കേരളപത്രിക'യാണു മലബാര്‍ പ്രദേശത്തെ പ്രധാനവര്‍ത്തമാനപത്രം.

കൈക്കൂലിക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്ന കേരളപത്രികയുടെ 200 പ്രതികള്‍ വരിസംഖ്യ അടച്ച് തിരുവിതാംകൂര്‍ മഹാരാജാവ് വാങ്ങി ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ വിതരണം ചെയ്തിരുന്നു. ലണ്ടനില്‍നടന്ന അഖില ലോക പത്രാധിപസമ്മേളനത്തില്‍ ചെങ്കുളത്ത് കുഞ്ഞുരാമമേനോന്‍ പങ്കെടുത്തിട്ടുണ്ട്. 1886-ല്‍ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ച മലയാളി, 1887-ല്‍ ബഹുഭാഷാപണ്ഡിതനും സമുദായപ്രവര്‍ത്തകനുമായ നിധീരിക്കല്‍ മാണികത്തനാര്‍ കോട്ടയം മാന്നാനത്തു നിന്നും തുടങ്ങിയ 'നസ്രാണി ദീപിക (പിന്നീട് ഇതിന്‍റെ പേര് ദീപിക എന്നാക്കി), 1890 കോട്ടയത്തുനിന്ന് കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'മലയാളമനോരമ' എന്നിവ മലയാളത്തിലെ ദിനപത്രങ്ങളായി പിന്നീട് മാറി. നസ്രാണിദീപിക ആദ്യം മാസത്തില്‍ മൂന്നുതവണയും 1899 മുതല്‍ വാരികയായും 1927 മുതല്‍ ദിനപത്രമാകുകയും ചെയ്തു. 1938-ല്‍ ആണ് ഇതിന്‍റെ പേര് ദീപിക എന്നാക്കിയത്. ഇപ്പോള്‍ മലയാളത്തിലെ പ്രധാന ദിനപത്രങ്ങളിലൊന്നാണത്. മലയാള മനോരമ 1901 മുതല്‍ ആഴ്ചയില്‍ രണ്ടും 1918 മുതല്‍ ആഴ്ചയില്‍ മൂന്നും പ്രസിദ്ധീകരിച്ചു. 1928-ല്‍ അത് ദിനപത്രമായി. 1938-ല്‍ ഈ പത്രത്തെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിരോധിക്കുകയും പ്രസ് അടച്ചുപൂട്ടുകയും ചെയ്തു. പിന്നീട് സ്വാതന്ത്ര്യലബ്ധിക്കുശേഷം പുനഃപ്രസിദ്ധീകരിച്ച ഈ പത്രം ഇന്ന് ഇന്ത്യയിലെ പത്രങ്ങളുടെ നിരയില്‍ മുന്നിലാണ്. മലയാളപത്രരംഗചരിത്രത്തില്‍ 'സ്വദേശാഭിമാനി' ഇന്നും വികാരമായി നില്‍ക്കുന്നു.

1905-ല്‍ വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ ഉടമസ്ഥതയില്‍ ആരംഭിച്ച പത്രമാണ് 'സ്വദേശാഭിമാനി'. 1906-ല്‍ അതിന്‍റെ പത്രാധിപരായി കെ. രാമകൃഷ്ണപിള്ള ചാര്‍ജ് എടുത്തു. അഴിമതിക്കും അനാചാരങ്ങള്‍ക്കും അനീതിക്കും സര്‍ക്കാര്‍ ധൂര്‍ത്തിനും എതിരെ പടവാളായി സ്വദേശാഭിമാനി മാറി, രാജഭരണത്തെ പിടിച്ചുകുലുക്കി. പത്രഉടമസ്ഥനായ മൗലവിയെ സ്വാധീനിക്കാനുള്ള ശ്രമം രാജകീയഭരണം നടത്തിയത് പരാജയപ്പെട്ടു. പത്രാധിപരെ സ്വാധീനിക്കാനും പിന്നീട് ശ്രമം നടന്നു. അത് പരാജയപ്പെട്ടതോടെ സ്വദേശാഭിമാനി പ്രസ് കണ്ടുകെട്ടാനും പത്രാധിപരെ നാടുകടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. 1910-ല്‍ സെപ്റ്റംബര്‍ 26-ാം തീയതി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍നിന്നും നാടുകടത്തി. പിന്നീട് മലബാറിലെത്തിയ അദ്ദേഹം അവിടെ വച്ചാണ് മരിച്ചത്. നവോത്ഥാന കാലത്തും സ്വാതന്ത്ര്യസമരകാലത്തും എത്രയോ പത്രങ്ങള്‍ കേരളത്തിലാരംഭിച്ചു. സമുദായോദ്ധാരണത്തിനുവേണ്ടിയുള്ള പത്രങ്ങളും അതില്‍ ധാരാളം ഉണ്ടായിരുന്നു. അതിലൊന്നാണ് 1911-ല്‍ സി.വി. കുഞ്ഞുരാമന്‍ ആരംഭിച്ച 'കേരളകൗമുദി'. അത് ഇന്ന് മലയാളത്തിലെ പ്രധാന ദിനപത്രമാണ്. സ്വാതന്ത്ര്യസമരകാലത്ത് ജډമെടുത്ത പല പത്രങ്ങളും അധികാരികളുടെ നടപടി മൂലമോ സാമ്പത്തിക പ്രതിസന്ധി കാരണമോ നിന്നുപോയി. എന്നാല്‍ ദേശീയവാര്‍ത്തകള്‍ പ്രചരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരംഭിച്ച 'മാതൃഭൂമി'യാണ് ഇന്ന് മലയാളത്തിലെ രണ്ടാമത്തെ പ്രധാനപത്രം. ഗാന്ധിജിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന്‍റെ ഒന്നാം വാര്‍ഷികമായ 1923 മാര്‍ച്ച് 18ന് കെ.പി. കേശവമേനോന്‍റെ പത്രാധിപത്യത്തില്‍ ആരംഭിച്ച 'മാതൃഭൂമി' ഗാന്ധിജി ഉപ്പുനിയമം ലഭിച്ച 1930 ഏപ്രില്‍ 6ന് ആണ് ദിനപത്രമായത്. സ്വാതന്ത്ര്യസമരകാലത്ത് കൊച്ചിയിലും തിരുവിതാംകൂറിലും നിരവധി പത്രങ്ങള്‍ നിലച്ചുപോയി. ഇതില്‍പ്രധാനമായ ഒന്നാണ് എ. ബാലകൃഷ്ണപിള്ളയുടെ കേസരിപത്രം. ഇത്തരം പത്രങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നിയമം തന്നെകൊണ്ടുവന്നു. അല്‍ അമിന്‍, പ്രഭാതം, ദിനബന്ധു, ഗോമതി തുടങ്ങി പലതും ഇതില്‍ പെടും. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പല പ്രാവശ്യം നിരോധിച്ച 'ദേശാഭിമാനി' ഇന്ന് സി.പി.എമ്മിന്‍റെ മുഖപത്രമാണ്. ജനയുഗം സി.പി.ഐയുടെയും ചന്ദ്രിക ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെയും ജډഭൂമി ബിജെപിയുടെയും മുഖപത്രങ്ങളാണ്. മാധ്യമം, മംഗളം തുടങ്ങിയ മലയാളപത്രങ്ങള്‍ക്കും ഇന്ന് പല എഡിഷനുകളുണ്ട്. മലയാള പത്രപ്രവര്‍ത്തനം വളരെ ശക്തമാണിന്ന്. പല അഴിമതികളും സാമൂഹ്യപ്രശ്നങ്ങളും ഉയര്‍ത്തിക്കൊണ്ടുവരുന്നത് പത്രങ്ങളാണ്.

കേരളത്തിലെ പത്രപ്രവര്‍ത്തനചരിത്രം കേരളത്തിലെ പത്രപ്രവര്‍ത്തനചരിത്രം കേരളത്തിലെ പത്രപ്രവര്‍ത്തനചരിത്രം കേരളത്തിലെ പത്രപ്രവര്‍ത്തനചരിത്രം


top