ലോകത്തെ വിസ്മയിപ്പിച്ച ആ പ്രസംഗത്തിന് 125 വയസ്

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

ഭാരതത്തിന്റെ സഹിഷ്ണതയും സര്‍വ്വജനീന സൗഹാര്‍ദ്ദവും ലോകത്തിന് ആദ്യമായി കാട്ടികൊടുത്ത സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന് 2018 സെപ്റ്റംബര്‍ 11ന് നൂറ്റി ഇരുപത്തി അഞ്ച് വയസ്.

ലോകത്തെ വിസ്മയിപ്പിച്ച ആ പ്രസംഗത്തിന്
125 വയസ്




ഭാരതത്തിന്റെ സഹിഷ്ണതയും സര്‍വ്വജനീന സൗഹാര്‍ദ്ദവും ലോകത്തിന് ആദ്യമായി കാട്ടികൊടുത്ത സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന് 2018 സെപ്റ്റംബര്‍ 11ന് നൂറ്റി ഇരുപത്തി അഞ്ച് വയസ്.




1893സെപ്തംബര്‍ 11ന് അയിരുന്നു അദ്യപ്രസംഗം. കോളംബസ്, അമേരിക്കയുടെ ഒരു ഭാഗത്ത് എത്തിയതിന്റെ നാനൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാമഗമായി ചിക്കാഗോയില്‍ നടന്ന മതമഹാസമ്മേളനത്തിലാണ് വിവേകാനന്ദന്‍ എന്ന മുപ്പതകാരനായ സന്ന്യാസി ഏതാനും മിന്നിട്ടിലെ വാക്ക്ധോരണികൊണ്ട് പണ്ഡിതരും പ്രഗല്‍ഭരും ഉള്‍പ്പെട്ട ആയിരക്കണക്കിനാളുകളുടെ മനസ് പിടിച്ചെടുത്തത്. ശരിക്കും പറഞ്ഞല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറു അഭിപ്രായപ്പെട്ടതപോലെ ആശയറ്റ് അഭിമാനം തകര്‍ന്ന് കഴിഞ്ഞിരുന്ന ഭാരതീയ സമൂഹത്തിന് ലഭിച്ച മൃതസഞ്ജീവനിയായിരുന്നു ചിക്കാഗോയിലേയും തുടര്‍ന്നും സ്വാമി നടത്തിയ പ്രസംഗങ്ങള്‍. ഇരുളടഞ്ഞ രാജ്യമെന്ന് വിദേശികള്‍ വിശേഷിപ്പിച്ചിരുന്ന ഭാരതത്തിന്റെ യഥാര്‍ഥ ചരിത്രവും അത് നല്‍കിയിട്ടുള്ള അനര്‍ഘങ്ങളായ സംഭാവനകളും എന്താണെന്നും വിവേകാനന്ദല്‍ ലോകത്തെ പഠിപ്പിച്ചു. ദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നത് വിവേകാനന്ദന്റെ പ്രസംഗങ്ങളാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. രണ്ട് ദൗത്യങ്ങളാണ് വിവേകാനന്ദന്‍ നിര്‍വഹിച്ചത്. ഒന്ന് ഇന്ത്യയുടെ ചിരപുരാതനമായ സംസ്ക്കാരത്തേയും വിവിധരംഗങ്ങളില്‍ ആര്‍ജിച്ചിട്ടുള്ള നേട്ടങ്ങളേയും ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചു. രണ്ട് അടിമത്വത്താണ്ട് സ്വദേശികളുടേയും വിദേശികളുടേയും പൗരോഹിത്യത്തിന്‍റേയും ചവിട്ടടി പാടുകളില്‍ കഴിഞ്ഞിരുന്ന ഇന്ത്യയിലെ സാധാരണ ജനങ്ങളെ ഉണര്‍ന്ന് ഏണീക്കാന്‍ അദ്ദേഹത്തിന്റെ പ്രആസംഗം സഹായകമായി. ഒരു സന്ന്യാസിയെന്നതിലുപരി കാഷ്യായ വസ്ത്രം ധരിച്ച സമൂഹ്യ - രാഷ്ട്രിയ പ്രവര്‍ത്തകനെ പോലെയാണ് അദ്ദേഹം പലപ്പോഴും പ്രവര്‍ത്തിച്ചത്. അഅതെ സമയം ഒരു രാഷ്ട്രീയക്കാരന്റെ കുപ്പായം അദ്ദേഹം ഇഷ്ടപ്പെട്ടില്ല. തന്റെ പ്രവര്‍ത്തനം കളത്തിന് പുറത്താണെന്നും നിലം ഒരുക്കുക മതത്രമാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം പല്പ്പോഴും പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ ആദ്ദേഹം സ്വാഗതം ചെയ്തു. എന്നാല്‍ ചില സമയത്ത് കോണ്‍ഗ്രസിനെ 'ആള്‍കൂട്ടം' എന്ന് സ്വാമി വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജനത്തിന് വേണ്ട വിദ്യാഭ്യാസവും അവരുടെ പട്ടിണി അകറ്റാനുള്ള പദ്ധതികളും ഇല്ലാതെ ബ്രിട്ടിഷ്കാരില്‍ നിന്നു സ്വാതന്ത്രം കിട്ടിയിട്ട് കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കളെല്ലാം സ്വാമിയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. അവരോടെല്ലാം ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദാരിദ്രവും പട്ടിണിയും മാറ്റാനുള്ള മാര്‍ഗങ്ങളെപ്പറ്റി സ്വാമി ചര്‍ച്ച ചെയ്തിട്ടുണ്ട്. സ്ത്രിവിദ്യാഭാസത്തിന് വിദ്യാലയങ്ങള്‍ തുടങ്ങാനും, തൊഴില്‍ ശാലകള്‍ ആരംഭിച്ച് പട്ടിണി അകറ്റാനും അദ്ദേഹത്തെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് ബാലഗംഗാധര തിലകനോട് വിവേകാനന്ദന്‍ ഉപദേശിച്ചു.

ലോകത്തെ വിസ്മയിപ്പിച്ച ആ പ്രസംഗത്തിന് 125 വയസ്

നാം വിയോജിക്കുന്നത് എന്തുകൊണ്ടാണ്

മതങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ കാരണം രക്ത രൂക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിന് നൂറ്റി ഇരുപത്തി അഞ്ച് വര്‍ഷം മുമ്പ് വിവേകാനന്ദന്‍ നല്‍കിയ സന്ദേശം പ്രധാനമാണ്. വിശ്വമാനവികയ്ക്കു വേണ്ടിയുള്ള ആദ്യ സന്ദേശമായി 1893 സെപ്റ്റമ്പര്‍ 15ലെ ചിക്കാഗോ പ്രസംഗത്തെ കാണാവുന്നതാണ്. വിവേകാനന്ദന് മുമ്പ് പ്രസംഗിച്ച വ്യക്തി, മതങ്ങള്‍ പരസ്പരം ചീത്തവിളിക്കുന്നതില്‍നിന്നും പിന്‍മാറണം എന്ന് പരഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. മതങ്ങള്‍ പരസ്പരം മത്സരിക്കുന്നതിന്‍റേയും വിയോജിക്കുന്നതിന്‍റേയും കാരണം വ്യക്തമാക്കാന്‍ വിവേകാനന്ദന്‍ കിണറ്റില്‍ വീണ ഒരു തവളയുടെ കഥ പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. കിണറിനുള്ളില്‍ പണ്ടുമുതലേ ഉണ്ടായിരുന്ന ഒരു തവള പുറം ലോകം കണ്ടിട്ടില്ല. കിണര്‍ തന്നെയാണ് ലോകം എന്ന് അത് വിശ്വസിച്ചു. ഇങ്ങനെ കഴിയുമ്പോഴാണ് ഒരു മഴകാലത്ത് മറ്റൊരുതവള കിണറ്റിലെത്തിയത്. നീ എവിടെ നിന്ന് വന്നു? കിണറ്റിലുണ്ടായിരുന്ന തവള, വന്ന തവളയോട് ചോദിച്ചു. കടലിന്റെ കരയില്‍നിന്നാണ് വന്നതന്ന് തവള പറഞ്ഞു. കടല്‍ ഈ കിണറ്റിന്റെ വീതം വരുമോ? കിണറ്റിലെ തവള ചോദിച്ചു. വന്ന തവള കടല്‍ വളരെ വലുതാണെന്ന് പറഞ്ഞിട്ട് കിണറ്റിലെ തവള വിശ്വസിച്ചില്ല. മാത്രവുമല്ല, തന്റെ ഈ കിണറിനെക്കാള്‍ വലിയ ലോകം ഇല്ലെന്ന് കിണററിലെ തവള തീര്‍ത്ത് പറഞ്ഞു. ഇതാണ് എക്കാലത്തേയും കുഴപ്പമെന്ന് പറഞ്ഞ വിവേകാനന്ദന്‍ തുടര്‍ന്നു: 'ഞാനോരു ഹിന്ദു. ഞാന്‍ എന്റെ കൊച്ചുകിണറ്റിലിരിക്കുകയാണ്. എന്റെ കിണര്‍തന്നെ ലോകം മുഴുവനെന്ന് ഞാന്‍ വിചാരിക്കുന്നു. ക്രിസ്ത്യന്‍ അവരുടെ കൊച്ചു കിണറ്റിലിരിക്കുന്നു. തന്റെ കിണര്‍തന്നെയാണ് ഈ ലോകമെല്ലാം മെന്ന് അവര്‍ വിചാരിക്കുന്നു. മുഹമ്മദിയര്‍ അവരുടെ ചെറുകിണറ്റിലിരിക്കുന്നു. അതുതന്നെ ലോകം മുഴുവനെന്ന് അവരും വിചാരിക്കുന്നു. നമ്മുടേതായ ഈ കൊച്ചുലോകത്തിന്റെ പ്രതിബന്ധങ്ങളെ തകര്‍ത്ത് വീഴ്ത്താവാന്‍ ചെയ്യുന്ന മഹത്തായ അമേരിക്കയിലെ നിങ്ങള്‍ക്ക് നന്ദി പറയേണ്ടിയിരിക്കുന്നു.....'.

ലോക മത സമ്മേളനത്തിന്റെ സമാപനമായ സെപ്തംബര്‍ 27നും വിവേകാനന്ദന്റെ പ്രസംഗം സര്‍വ മത മൈത്രിക്കും വിശ്വ മാനവികതയ്ക്കും വേണ്ടിയായിരുന്നു.ഓരോ മതക്കാരും അവരവരുടെ മതങ്ങളില്‍ നിന്നുകൊണ്ടുതന്നെ മറ്റ് മതങ്ങളെപ്പറ്റി മനസിലാക്കി പരസ്പര ബഹുമാനത്തോടെ കഴിയണമെന്നായിരുന്നു വിവേകാനന്ദന്റെ ര്‍മത മൈത്രിക്കുള്ള ഉപദേശം




top