പറഞ്ഞത് പ്രളയ കേരളത്തെക്കുറിച്ച്;
പ്രാർഥിക്കാമെന്നു ഫ്രാൻസിസ് പാപ്പ

മഹാപ്രളയത്തെ അതിജീവിച്ച കേരളവും ഫ്രാൻസിസ് പാപ്പയുടെ പ്രാർഥനാപട്ടികയിൽ.

പറഞ്ഞത് പ്രളയ കേരളത്തെക്കുറിച്ച്;
പ്രാർഥിക്കാമെന്നു ഫ്രാൻസിസ് പാപ്പ
മഹാപ്രളയത്തെ അതിജീവിച്ച കേരളവും ഫ്രാൻസിസ് പാപ്പയുടെ പ്രാർഥനാപട്ടികയിൽ.


വത്തിക്കാൻ സിറ്റി: മഹാപ്രളയത്തെ അതിജീവിച്ച കേരളവും ഫ്രാൻസിസ് പാപ്പയുടെ പ്രാർഥനാപട്ടികയിൽ. നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡർ മലയാളിയായ വേണു രാജാമണി കഴിഞ്ഞദിവസം പൊതുസദസിൽ മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചപ്പോൾ, കേരളം നേരിട്ട പ്രതിസന്ധിയെക്കുറിച്ചാണ് സൂചിപ്പിച്ചത്. പ്രാർഥിക്കാമെന്നായിരുന്നു മാർപാപ്പയുടെ പ്രതികരണമെന്നും സന്ദർശനത്തെക്കുറിച്ച് വേണു രാജാമണി പറഞ്ഞു. ഭാര്യ സരോജ് ഥാപ്പയ്ക്കൊപ്പമാണ് വത്തിക്കാൻ സന്ദർശനവേളയിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പയുടെ ബുധനാഴ്ചത്തെ ജനറൽ ഓഡിയൻസിൽ പങ്കെടുത്തത്.


കഴിഞ്ഞദിവസത്തെ പ്രമുഖ സന്ദർശകരിൽ അസർബെയ്ജാൻ ഫസ്റ്റ് വൈസ് പ്രസിഡന്റ് മെഹ്റിബാൻ അലിയേവ ഉൾപ്പെടുന്നു. ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ എന്നിവടങ്ങളിലെ സന്ദർശനത്തെക്കുറിച്ച് പ്രതിപാദിച്ച മാർപാപ്പ, ചൈനയിൽ കത്തോലിക്കാ സഭ മെത്രാന്മാരെ നിയോഗിക്കുന്നത് സംബന്ധിച്ച വിവരങ്ങളും പൊതുസദസിൽ പങ്കുവച്ചു.


top