വിമോചനസമരവും ആദ്യ ഇ.എം.എസ് മന്ത്രിസഭയുടെ തകര്‍ച്ചയും

ഭരണവും ഭരണരീതിയും മാറിമറിഞ്ഞപ്പോള്‍...
രാജാക്കന്മാരും ദിവാന്മാരും ഭരിച്ചിരുന്ന ഹജൂര്‍ കച്ചേരി അഥവാ സെക്രട്ടേറിയറ്റില്‍ ഐക്യകേരളത്തെ പ്രതിനിധീകരിച്ച് ആദ്യമന്ത്രിസഭയിലെ മന്ത്രിമാര്‍ എത്തിയത് മാധ്യമങ്ങള്‍ക്ക് പുതിയ വാര്‍ത്തയായിരുന്നു.
രാജാവും ദിവാനും ബ്രിട്ടീഷ് കളക്ടറും ഇല്ലാത്തതും തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നിവയായി വേര്‍തിരിഞ്ഞുകിടന്ന കേരളം ഒന്നായി അവിടെ ജനങ്ങളുടെ ഭരണം വരണമെന്ന് ആഗ്രഹിച്ചതുമായ മലയാളികളുടെ ചിരകാലസ്വപ്നസാക്ഷാത്ക്കാരമായിരുന്നു ഐക്യകേരളവും ആദ്യമന്ത്രിസഭയും. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് സാധാരണക്കാര്‍ ആദ്യമന്ത്രിസഭയെ കണ്ടത്. ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യമന്ത്രിസഭാകാലത്തെ ചില പഴയ ചിത്രങ്ങള്‍.

ഇ.എം.എസ് നമ്പൂതിരിപ്പാട്


രാജാവും ദിവാനും ബ്രിട്ടീഷ് കളക്ടറും ഇല്ലാത്തതും തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നിവയായി വേര്‍തിരിഞ്ഞുകിടന്ന കേരളം ഒന്നായി അവിടെ ജനങ്ങളുടെ ഭരണം വരണമെന്ന് ആഗ്രഹിച്ചതുമായ മലയാളികളുടെ ചിരകാല സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഐക്യകേരളവും ആദ്യമന്ത്രിസഭയും. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് സാധാരണക്കാര്‍ ആദ്യമന്ത്രിസഭയെ കണ്ടത്.



വിമോചനസമരം വിമോചനസമരം വിമോചനസമരം വിമോചനസമരം വിമോചനസമരം വിമോചനസമരം വിമോചനസമരം

ആര്‍.എസ്.പി. നേതാവ് എന്‍. ശ്രീകണ്ഠന്‍ നായര്‍ വിമോചനസമരത്തിന് അനുകൂലമായി രംഗത്ത്.

വിമോചനസമരം

1959 ജൂലൈ 31ന് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പ്രകാരം ഭരണഘടനയുടെ 356-ാം വകുപ്പുപ്രകാരം സംസ്ഥാന സര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിടുകയും സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.

വിമോചനസമരം വിമോചനസമരം വിമോചനസമരം വിമോചനസമരം വിമോചനസമരം വിമോചനസമരം വിമോചനസമരം വിമോചനസമരം വിമോചനസമരം വിമോചനസമരം വിമോചനസമരം വിമോചനസമരം

കേന്ദ്രപ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോനും കേരളമന്ത്രി സഭാംഗങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇ.എം.എസ്.

ഇ.എം.എസ്സും വി.കെ. കൃഷ്ണമേനോനും തമ്മില്‍ ചര്‍ച്ച നടത്തുന്നു.

കേന്ദ്രപ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോന്‍ തിരുവനന്തപുരത്തുവച്ച് മദ്രാസ് ഏരിയ ജി.ഒ.സി. ലഫ്റ്റനന്റ് കേണല്‍ എന്‍. ശങ്കരന്‍നായരുമായി സംസാരിക്കുന്നു.

വി.കെ.കൃഷ്ണമേനോന് എറണാകുളം വിമാനത്താവളത്തില്‍വച്ച് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു.

മുഖ്യമന്ത്രി ഇ.എം.എസ്. വെളളായണി കാര്‍ഷികകോളേജ് വിദ്യാര്‍ഥി യൂണിയന്‍ ഉദ്ഘാടനം ചെയ്യുന്നു.

മുഖ്യമന്ത്രി പരിഷത്ത് സംഘടിപ്പിച്ച പ്രദര്‍ശനസമ്മേളനത്തില്‍ പ്രസംഗിക്കുന്നു.

കേന്ദ്ര ആഭ്യന്തരഡെപ്യൂട്ടി വളയറ്റ് ആല്‍വ, മുഖ്യമന്ത്രി ഇ.എം.എസ്സുമായി സംഭാഷണം നടത്തുന്നു.

യു.എസ്.എയിലെ സി.സി.സി. മെമ്മോറിയല്‍ ഫണ്ടിന്റെ പ്രവര്‍ത്തക മിസിസ്സ് അന്നാസ് ട്രൗസ പൂജപ്പുര മഹിളാമന്ദിരത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി മനസ്സിലാക്കാന്‍ എത്തിയപ്പോള്‍.

രണ്ടാമത് പോലീസ് സ്പോര്‍ട്സ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവു ഉദ്ഘാടനംചെയ്യുന്നു.

രണ്ടാമത് പോലീസ് സ്പോര്‍ട്സ് സമാപനസമ്മേളനത്തില്‍ വിജയികള്‍ക്ക് നിയമമന്ത്രി വി.ആര്‍. കൃഷ്ണയ്യര്‍ സമ്മാനം നല്‍കുന്നു.

സാഹിത്യഅക്കാദമി പ്രസിഡന്റ് കെ.പി. കേശവമേനോന്‍ 5000 രൂപയുടെ ചെക്ക് കേസരി ബാലകൃഷ്ണപിള്ളയ്ക്ക് പറവൂരിലെ വസതിയില്‍ വച്ച് നല്‍കുന്നു.

സാഹിത്യഅക്കാദമി പ്രസിഡന്റ് കെ.പി. കേശവമേനോന്‍ 5000 രൂപയുടെ ചെക്ക് കേസരി ബാലകൃഷ്ണപിള്ളയ്ക്ക് പറവൂരിലെ വസതിയില്‍ വച്ച് നല്‍കുന്നു. എസ്.കെ. പൊറ്റക്കാട്, വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി, വിദ്യാഭ്യാസ സെക്രട്ടറി പി.കെ. നമ്പ്യാര്‍, കുറ്റിപ്പുഴ, പ്രാക്കുളം ഭാസി, കെടാമംഗലം, വയലാര്‍ രാമവര്‍മ എന്നിവരേയും കാണാം.

വഷളായ ക്രമസമാധാനനില, സെല്‍ഭരണം, അഴിമതി, അടിച്ചമര്‍ത്തല്‍, ആന്ധ്ര അരികുംഭകോണം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് സമരരംഗത്തിറങ്ങാന്‍ പ്രതിപക്ഷം തീരുമാനിച്ചു. 1959 ഏപ്രില്‍ അഞ്ചിന് മന്ത്രിസഭയുടെ രണ്ട-ാംവാര്‍ഷികം ആഘോഷിക്കുമ്പോള്‍ പ്രതിപക്ഷം "അഴിമതിവിരുദ്ധദിന"മായി ആചരിച്ചു. കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ ആ ദിനം വിമോചനദിനമായി ആചരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് പനമ്പിള്ളി ഗോവിന്ദമേനോനാണ് ആഹ്വാനം ചെയ്തത്. ഇതുമുതലാണ് സമരത്തിന് "വിമോചനസമരം" എന്ന പേര് വന്നത്. രാഷ്ട്രീയപ്രശ്നങ്ങള്‍ അനുദിനം മൂര്‍ച്ഛിച്ചുകൊണ്ടിരുന്നു. സര്‍ക്കാരിനെതിരേയുള്ള നീക്കത്തിനെതിരേ സി.പി.ഐയും എതിര്‍ത്ത് പ്രതിപക്ഷവും കത്തോലിക്കാസഭയും ശക്തമായി പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടു. മേയ് 14ന് പി.എസ്.പി. സമരത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. ജൂണ്‍ 12ന് ആര്‍.എസ്.പി. ഒഴികെയുള്ള പ്രതിപക്ഷകക്ഷികള്‍ സംസ്ഥാനവ്യാപകമായി പൊതുഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇതാണ് വിമോചനസമരത്തിന്റെ കേളികൊട്ടല്‍. പ്രതിപക്ഷപാര്‍ട്ടികളോടൊപ്പം മതമേലധ്യക്ഷന്മാരും സമുദായപ്രമാണിമാരും അണിനിരന്ന് സമരത്തിന് ശക്തികൂട്ടി. ഇതിനിടയില്‍ തിരുവനന്തപുരത്ത് പഴവങ്ങാടിയില്‍ നടന്ന പൊതുയോഗത്തില്‍ മന്നത്ത് പദ്മനാഭന്‍ വിമോചനസമരത്തിന് പൂര്‍ണപിന്തുണ നല്‍കുകയും കമ്യൂണിസ്റ്റുകളെ തൂത്തെറിയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സമരം അതോടെ ശക്തമായി. പള്ളികള്‍ കേന്ദ്രീകരിച്ച് സന്നദ്ധഭടന്മാര്‍ക്ക് പരിശീലനം തുടങ്ങി. ഞായറാഴ്ചകളില്‍ പള്ളികളില്‍ സര്‍ക്കാരിനെതിരേ ആഹ്വാനം ഉണ്ടായി. അതോടെ സമരം അതിരൂക്ഷമായി. യോഗങ്ങള്‍ക്ക് നേരേ ആക്രമണം ഉണ്ടായി. പോലീസ് സമരത്തെ നേരിടാന്‍ തുടങ്ങി. സമരത്തിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ഉണ്ടായിരുന്നതിനാല്‍ അഖിലേന്ത്യ നേതാക്കള്‍ പ്രസ്താവനകളുമായി രംഗത്തുവന്നു. കേരളം പ്രതിഷേധങ്ങളുടെ വേദികളായി മാറി. പിന്നീട് നടന്ന പ്രധാനസംഭവങ്ങള്‍ താഴെക്കൊടുക്കുന്നു.

ജൂണ്‍ 13 അങ്കമാലി പോലീസ് സ്റ്റേഷനില്‍ സമരക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് നടന്ന വെടിവെയ്പില്‍ അഞ്ചുപേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലും മരിച്ചു.

ജൂണ്‍ 15 തിരുവനന്തപുരം വെട്ടുകാട് കടപ്പുറത്ത് വെടിവയ്പ്. മൂന്നുപേര്‍ മരിച്ചു.

തിരുവനന്തപുരം പുല്ലുവിള കടപ്പുറത്തും വെടിവയ്പ്. രണ്ടുപേര്‍ മരിച്ചു.

നാടാകെ സമരം. വിദ്യാലയങ്ങള്‍ പൂട്ടി. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പലേടത്തും നടന്നില്ല. ഇതിനിടയില്‍ ചന്ദനത്തോപ്പിലെ കശുവണ്ടി ഫാക്ടറിയില്‍ നടന്ന വെടിവെയ്പില്‍ രണ്ട് യു.ടി.യു.സി. തൊഴിലാളികള്‍ മരിച്ചു. ഇതോടെ ആര്‍.എസ്.പിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

മൂന്നാറിലുണ്ടായ വെടിവെയ്പില്‍ മൂന്നുപേര്‍ മരിച്ചു.

ഫാ. വടക്കന്‍ വിമോചനസമരത്തിന് പിന്തുണയുമായി കേരളത്തിലെങ്ങും സഞ്ചരിച്ചു. അദ്ദേഹം "ക്രിസ്റ്റഫേഴ്സ്" എന്ന സന്നദ്ധസംഘടന രൂപീകരിച്ച് സമരത്തെ കൂടുതല്‍ ശക്തമാക്കി. കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ പള്ളികളില്‍ വായിച്ച ഇടയലേഖനം ക്രിസ്ത്യന്‍ സമുദായത്തെ സര്‍ക്കാരിനേതിരേ പ്രതിഷേധം ആളിക്കത്തിച്ചു. പല പള്ളികളും വിമോചനസമരവേദികളായി മാറി. ആളെക്കൂട്ടാന്‍ പല പള്ളികളിലും കൂട്ടമണികളടിച്ചു.

ജൂലൈ മൂന്നിന് തിരുവനന്തപുരം ചെറിയതുറയിലുണ്ടായ വെടിവെയ്പില്‍ ഫ്ളോറി എന്ന ഗര്‍ഭിണി മരണമടഞ്ഞു.

ജൂലൈ 10 കെ.പി.സി.സി. പ്രസിഡന്റ് ആര്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള നിവേദകസംഘം ഡല്‍ഹിയിലെത്തി കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു. ഇതിനിടയില്‍ ഗവര്‍ണര്‍ ബി.രാമകൃഷ്ണറാവു സംസ്ഥാനത്തിന്റെ ക്രമസമാധാനനില തകര്‍ന്നുവെന്ന് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കി. അതിനുമുമ്പുതന്നെ അങ്കമാലി കല്ലറയില്‍ നിന്നും മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തില്‍ പുറപ്പെട്ട "ജീവശിഖാ ജാഥ" തിരുവനന്തപുരത്തും എത്തി ഗവര്‍ണര്‍ക്ക് സര്‍ക്കാരിനെതിരേ നിവേദനം നല്‍കിയിരുന്നു.

പോലീസ് വെടിയേറ്റ് ചെറിയ തുറയില്‍ ഫ്ളോറി എന്ന ഗര്‍ഭിണി മരിച്ച ചിത്രം. മിനര്‍വാ കൃഷ്ണന്‍കുട്ടി എടുത്ത ഈ ചിത്രം കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ചു.

വിമോചനസമരത്തിന് മന്നത്ത് പദ്മനാഭന്‍ രംഗത്ത്.

വിമോചനസമരത്തോടനുബന്ധിച്ച് തിരുവനന്തപുരത്തുനടന്ന പ്രകടനം.

വിമോചനസമരക്കാര്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കളക്ടറേറ്റിനു മുകളില്‍ കൊടി ഉയര്‍ത്തുന്നു.

വിമോചനസമരത്തിന് സ്ത്രീകള്‍ രംഗത്ത്.

ആലപ്പുഴയിലെ വനിതകളുടെ പിക്കറ്റിംഗ് ശ്രീമതി ലളിത ഉല്‍ഘാടനം ചെയ്യുന്നു.

കൊല്ലം കളക്ട്രേറ്റില്‍ ജൂലൈ 23-ാം തീയതിയിലെ ആര്‍.എസ്.പി. യുടെ പിക്കറ്റിംഗ്.

കൊല്ലം കളക്ട്രേറ്റില്‍ ജൂലൈ 23-ാം തീയതിയിലെ ആര്‍.എസ്.പി. യുടെ പിക്കറ്റിംഗ്.

തിരുവനന്തപുരം കളക്ട്രേറ്റു പരിസരത്ത് 144 ലംഘിക്കുവാന്‍ ജാഥയായിവന്ന 144 വനിതകള്‍.

കൊല്ലം കളക്ട്രേറ്റു പിക്കറ്റുചെയ്ത് അറസ്റ്റ് വരിച്ച് ജയില്‍ മുക്തരായ മുക്കാട്ടു വനിതകള്‍.



ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യമന്ത്രിസഭാകാലത്തെ ചില പഴയ ചിത്രങ്ങളാണ്. പല പഴയ പത്രങ്ങളില്‍നിന്നും ശേഖരിച്ചതിനാല്‍ ഗുണനിലവാരം കുറവാണ്. നല്ല ചിത്രങ്ങള്‍ കിട്ടിയാല്‍ മാറ്റിക്കൊടുക്കും.



top