ലോകം ശ്രദ്ധിച്ച കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ്


കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ്


അന്നത്തെ കേരളം അഥാവാ മലബാര്‍ എന്ന് വിദേശികള്‍ വിളിച്ചിരുന്ന മലയാളക്കരയില്‍ തെക്ക് വേണാട്(തിരുവിതാംകൂറും മധ്യഭാഗം കൊച്ചി അതിനപ്പുറം കോഴിക്കോട് സാമുതിരി രാജ്യം വടക്കേ അറ്റം കോലത്തുനാട് എന്ന വലിയ നാടുകളും അനേകം ചെരിയ നാടുകളുമായി ചിതറിക്കിടക്കുകയായിരുന്നു.
കച്ചവടത്തിനു വന്ന വിദേശികളുടെ പോര്‍ക്കളമായി മലയാളക്കര മാറി. കച്ചവടത്തിനു വന്ന വൈദേശിക ശക്തികളുടെ ലക്ഷ്യം പിന്നീട് രാഷ്ട്രീയാധികാരം പിടിച്ചെടുക്കലിലായി.
അവസാന വിജയം ഇംഗ്ലീഷ്കാര്‍ക്കായിരുന്നു.അവര്‍ മലബാര്‍ പ്രദേശം നേരിട്ട് ഭരിച്ചു. തിരുവിതാംകൂറിനേയും കൊച്ചിയേയും ഉടമ്പടികളിലൂടെ അവരുടെ ആശ്രിത രാജ്യങ്ങളാക്കി. മയ്യഴി പിടിച്ചെടുത്ത്‌ മാഹിയാക്കി ഫ്രഞ്ചുകാര്‍ ഭരിച്ചു.
ഇന്ത്യയുടെ ദേശീയ നവേഥാനത്തിന്‍റേയും ദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റേയും പ്രവര്‍ത്തനം പിന്നീട് മലായളക്കരയിലും ശക്തിപ്പെട്ടു. സ്വന്തം നാടുഭരിക്കാനുള്ള മുറവിളികള്‍ക്ക്‌ സ്വദേശികള്‍ ബഹളം തുടങ്ങി.
ഇതോടെ മദ്രസിന്റെ ഭാഗമായ മലബാറിലും രാജാക്കډാര്‍ ഭരിച്ച തിരുവിതാംകൂറിലും കൊച്ചിയിലും കരംതീരുവ ഉള്ളവര്‍ക്ക്‌ വോട്ട വകാശം ലഭിച്ചു. എന്നാല്‍ സ്വാതന്ത്ര്യ ലബ്ധിക്കുശേഷമേ സകലര്‍ക്കും പായപൂര്‍ത്തി വോട്ടവകാശം ലഭിച്ചുള്ളു.
മൂന്നായി കിടന്ന മലയാളക്കരയെ ഐക്യ കേരളമാക്കണമെന്നത് മലയാളികളുടെ ചിരകാല സ്വപ്നമായിരുന്നു.
1949 ജൂലൈ ഒന്നിന് തിരുവിതാംകൂറിനേയും കൊച്ചിയേയും ഒന്നക്കി തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്നു. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രി. ചിത്തിരതിരനാള്‍ പുതിയ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് തുല്ല്യമായ 'രാജപ്രമുഖന്‍' അയി. കൊച്ചി രാജാവ് പരീക്ഷത്ത് തമ്പുരാന്‍ സ്ഥാനങ്ങളൊന്നും സ്വീകരിക്കാതെ പെന്‍ഷന്‍ പറ്റി സദാ പൗരനാകാന്‍ ആഗ്രഹിച്ചു.
1956 നവംബര്‍ ഒന്നിന് മലായാളികളുടെ സ്വപ്നമായ ഐക്യകേരളം നിലവില്‍ വന്നു.തെക്കന്‍ കാനറയിലെ കാസര്‍കോടും മലബാറും തിരു-കൊച്ചിയോട് ചേര്‍ത്തും തിരു-കൊച്ചിയുടെ തെക്കന്‍ താലൂക്കുകളായ അഗസ്തീശ്വരം, വിളവന്‍കോട്, കല്‍ക്കുളം,തോവാള എന്നീ പ്രദേശങ്ങളും ചെങ്കോട്ടയുടെ ഒരു ഭാഗവും മദ്രാസിന് വിട്ടുകൊടുത്തു കൊണ്ടായിരുന്നു കേരള സംസ്ഥാന രൂപീകരണം.
പി.എസ് റാവു ആയിരുന്നു കേരളത്തിലെ ആദ്യത്തെ അക്ടീംഗ് ഗവര്‍ണര്‍. അതിനു ശേഷം എത്തിയ ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവുവിന്റെ നേതൃത്വത്തില്‍ നടന്ന കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി (സി.പി.ഐ)യുടെ നേതൃത്വത്തിലള്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി ഇന്ത്യയിലെ ആദ്യത്തെ കമ്മ്യുണിസ്റ്റ് മന്ത്രിസഭാ അധികാരത്തില്‍ വന്നു


സ്വാതന്ത്ര്യ സമരം ഇന്ത്യയില്‍ പ്രധാന ചരിത്രമൂഹൂര്‍ത്തങ്ങളിലൂടെ ലോകം ശ്രദ്ധിച്ച കേരളത്തിലെ അദ്യ തെരഞ്ഞെടുപ്പ് ഐക്യകേരളം വരെ കേരള രാഷ്ട്രീയം മുന്നണികളും നിയമസഭാ തെരഞ്ഞെടുപ്പുകളും രാഷ്ട്രീയ ഡയറി 1957 മുതല്‍ വിമോചന സമരവും ഇ.എം.എസ്‌ മന്ത്രിസഭയുടെ തകര്‍ച്ചയും വിമോചനസമരവും ആദ്യ ഇ.എം.എസ് മന്ത്രിസഭയുടെ തകര്‍ച്ചയും നയപ്രഖ്യാപനം - 1957 ഏപ്രില്‍ അഞ്ചിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ഇ.എം.എസ്. ജനങ്ങളോടായി ചെയ്ത പ്രസംഗം ലോകത്ത് തെരഞ്ഞെടുപ്പിലൂടെവന്ന ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്റേതല്ല 1957-ലെ വിദ്യാഭ്യാസബില്‍ അവതരിപ്പിച്ചുകൊണ്ട് ജോസഫ് മുണ്ടശ്ശേരി നടത്തിയ പ്രസംഗംആദ്യത്തെ കേരള തെരഞ്ഞെടുപ്പ്‌

ലോകം കരുത്തുറ്റ രണ്ട് രാഷ്ട്രങ്ങളുടെ ചേരിയിലും അവര്‍ പരസ്പര ശീതസമരത്തിലും പെട്ടിരുന്ന കാലം. ഒരു ഭാഗത്ത് സോവിയറ്റ് യൂണിയന്റെ പ്രതാപം. എതിര്‍ ഭാഗത്ത് കമ്മ്യൂണിസത്തിനെതിരെ അമേരിക്കയുടെ കരുനീക്കങ്ങള്‍. മറ്റൊരു കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയുടെ മുന്നേറ്റം. ഇതിനിടയിലാണ് 1957-ല്‍ ഐക്യ കേരളത്തിലെ ആദ്യത്ത നിയമസഭാ തെരഞ്ഞെടുപ്പും ഇന്ത്യന്‍ ലോകസഭയിലേക്കുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പും നടന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് മേല്‍കോയ്മന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നതിനാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന സംഭവമായിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറു പ്രധാനമന്ത്രിയായിട്ടുള്ള ഇന്ത്യയുടെ പ്രധാന ഭാഗങ്ങളെല്ലാം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്വീധീനത്തിലായിരുന്നു. കേരളത്തിലെ ഏകീകൃത ജനാധിപത്യ ഭരണത്തിനുവേണ്ടിയുള്ള ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു 1957- ലേത്. 1498-ല്‍ പോര്‍ട്ടൂഗീസ് കപ്പിത്താനായ വാസ്ഗോഡിഗാമ കോഴിക്കോട് എത്തുന്നതിന് മുമ്പ് കേരളം അഥവാ മലയാളക്കര തിരുവിതാംകൂര്‍ (വേണാട്, കൊച്ചി, സാമൂതിരിരാജ്യമായ കോഴിക്കോട്, വടക്കേ അറ്റം കോലത്തുനാട് എന്നീ വലിയ നാടുകളും അനേകം ചെറുനാടുകളുമായ ചിതറികിടക്കുകയായിരുന്നു. മലയാളക്കര ആകെ പിടിച്ചെടുത്ത് കേരള ചക്രവര്‍ത്തിയാകാന്‍ ആദ്യം ആഗ്രഹിച്ചത് കോഴിക്കോട് സാമുതിരിയായിരുന്നു. പോര്‍ട്ടുഗീസുകാരുടെ വരവ് അതിന് തടസമായി. പിന്നീട് തിരുവിതാംകൂറിലെ (വേണാട്) മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കേരളം ഒന്നക്കാനാഗ്രിച്ചു. എന്നാല്‍ കൊച്ചിയിലെ ഡച്ചുകാര്‍ അതിന് തടസമായി. ഒടുവില്‍ കേരളം മുഴുവന്‍ ഇംഗീഷുകാര്‍ കൈപിടിയിലമര്‍ത്തി. മലാബാര്‍ അവര്‍ നേരിട്ടും, കൊച്ചിയും തിരുവിതാംകൂറും രാജാക്കൻമാര്‍ വഴിയും അവര്‍ ഭരണം നടത്തി. പിന്നീട് തിരുവി്താംകൂറും കൊച്ചിയും ചേര്‍ന്ന് തിരു-കൊച്ചി ആയതോടെ രാജഭരണം രണ്ടു സ്ഥലത്തേയും രാജഭരണം എന്നെന്നേക്കുമായി അവസാനിച്ചു. 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്കാകുകയും ഭരണഘടന നിലവില്‍ വരുകയും ചെയ്തു. 1956 നവംബര്‍ ഒന്നിന് ഐക്യകേരളം നിലവില്‍വന്നു. അതോടെ പുതിയതായി രൂപം കൊണ്ട സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് പ്രതീക്ഷയോടെയാണ് ലോകത്തെമ്പാടുമുള്ള മലായാളികള്‍ കാത്തിരുന്നത്.ആദ്യത്തെ തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച വിവരങ്ങള്‍

 • ലോകസഭയിലേക്കും നിയമസഭയിലേക്കും ഒന്നിച്ചായിരുന്നു 1957ലെ തെരഞ്ഞെടുപ്പ്‌ നടന്നത്
 • തെരഞ്ഞെടുപ്പ്‌ തിയതി-1957 ഫെബ്രുവരി 28 (ഇരുപത്തി എട്ട്‌) മുതല്‍ മാര്‍ച്ച്‌ 11 (പതിനൊന്ന്‌) വരെയാണ് തെരഞ്ഞെടുപ്പ്‌ നടന്നിരുന്നത്‌
 • ഒറ്റ ദിവസം കൊണ്ടല്ല വോട്ടെണ്ണല്‍ നടന്നിരുന്നത്
 • ഓരോടത്തും തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനിടയില്‍ തന്നെ നേരത്തെ ന്ടന്ന തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിച്ചിരുന്നു
 • ആദ്യ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ അടയാളമുള്ള പെട്ടികളാണ് ഉണ്ടായിരുന്നത്. വോട്ടര്‍മാര്‍ ബാലറ്റ് പേപ്പര്‍ അവര്‍ക്ക്‌ ഇഷ്ടമുള്ള പെട്ടിയിലാണ് നിക്ഷേപിച്ചിരുന്നത്
 • 1957-ലെ തെരഞ്ഞെടുപ്പിന് കേരളത്തില്‍ കേരളത്തിന് 126 നിയമസഭാ മണ്ഡലങ്ങളും 16 പാര്‍ലമെന്‍റ്‌ മണ്ഡലങ്ങളുമാണ് ഉണ്ടായിരുന്നത്
 • നിയമസഭാ മണ്ഡലങ്ങളില്‍ 102 ഏകാംഗ മണ്ഡലങ്ങളും 12 ദ്വയാംഗ മണ്ഡലങ്ങളും അയിരുന്നു
 • 12 ദ്വയാംഗ മണ്ഡലങ്ങളില്‍ 11 സീറ്റ്‌ പട്ടികജാതിക്കും ഒരു സീറ്റ്‌ പട്ടികവര്‍ഗത്തിനും സംവരണം ചെയ്‌തിരുന്നു
 • ആദ്യകാലത്ത് സ്ഥാനാര്‍ഥിയുടെ ചിഹ്നം പതിച്ച പെട്ടികളാണ് ഉണ്ടായിരുന്നത്. വോട്ടര്‍ ബാലറ്റ്‌ അവര്‍ക്ക്‌ ഇഷ്ടമുള്ള പെട്ടികളിലായിരുന്നു നിക്ഷേപിച്ചിരുന്നത്.ആദ്യകാലത്ത്‌ മൃഗങ്ങളേയും ചിഹ്നമായി അംഗീകരിച്ചിരുന്നു. പിന്നീടാണ് മൃഗങ്ങളെ ചിഹ്നത്തില്‍ നിന്നും മാറ്റിയത്
 • ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കാളയും കലപ്പയും, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ അരിവാള്‍ നെല്‍കതിര്‍, പ്രജാസോഷ്യലിസ്റ്റ്‌ പാര്‍ടിക്ക്‌ കുടില്‍, റവലൂഷ്ണറി സോഷ്യലിസ്റ്റ്‌ പാര്‍ടിക്ക്‌ മണ്‍വെട്ടിയും മണ്‍കോരിയും ആയിരുന്നു ആദ്യ തെരഞ്ഞെടുപ്പിലെ അടയാളങ്ങള്‍. ആദ്യ തെരഞ്ഞെടുപ്പ്‌ നടക്കുന്ന കാലത്ത്‌ സി.പി.ഐ പിളര്‍ന്നിരുന്നില്ല. തരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് രജിസ്റ്റേര്‍ഡ്‌ പാര്‍ടി ആയിരുന്നില്ല. അതിനാല്‍ അവരെ സ്വതന്ത്ര സ്ഥാനാര്‍ഥികളായിട്ടാണ് ഉള്‍പ്പെടുത്തിയിരുന്നത്‌.

കേരളത്തില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ

1957-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ തെരഞ്ഞൈടുക്കപ്പെട്ട ആദ്യ വിജയി മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള കര്‍ണാടക പ്രാന്തിയ സമിതി സ്ഥാനാര്‍ഥി ഉമേഷ്റാവുവാണ്. മഞ്ചേശ്വരത്ത് വോട്ടെടുപ്പിനു വേണ്ടി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്‌ ഉമേഷ്റാവു മാത്രമായിരുന്നു. ഔദ്യോഗിക രേഖകളില്‍ സ്വതന്ത്രനായിട്ടാണ് ഇദ്ദേഹത്തെ രരഖപ്പെടുത്തിയിരിക്കുന്നത്

ആദ്യ നിയമസഭയിലെ ഓരോ പാര്‍ടിയുടേയും നില

പാര്‍ട്ടി മത്സരിച്ച സീറ്റുകള്‍ ജയിച്ചവരുടെ എണ്ണം വോട്ടിംഗ് ശതമാനം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 124 43 37.84
സി.പി.ഐ 100 60 35.28
പി.എസ്‌.പി 62 9 10.76
ആര്‍.എസ്‌.പി 28 0 3.22
സ്വതന്ത്രർ 75 13 12.87
       

(സ്വതന്ത്രരില്‍ 8 പേര്‍ മുസ്ലീം ലീഗിന്‍റേയും 5 പേര്‍ സി.പി.ഐ യുടേയും പിന്തുണയോയെ ജയിച്ചവരായിരുന്നു)

രണ്ടാം ലോക സഭാ മണ്ഡല വിജയികള്‍

പാര്‍ടി ജയിച്ചവരുടെ എണ്ണം വോട്ടിംഗ്‌ ശതമാനം
സി.പി.ഐ 9 37.48
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 6 34.75
പി.എസ്.പി 1 7.24
സ്വതന്ത്രരുള്‍പ്പെടെയുള്ളവര്‍ 2 20.50

ആദ്യവോട്ടിംഗ്‌ രീതി

ആദ്യകാലത്ത് നിറങ്ങളുള്ള പെട്ടികളിലായിരുന്നു ബാലറ്റ് പേപ്പര്‍ നിക്ഷേപിച്ചിരുന്നത്. പെട്ടികളില്‍ സ്ഥാനാര്‍ഥിയുടെ പേരും രേഖപ്പെടുത്തിയിരുന്നു.1952-ല്‍ ഇതിന് മാറ്റം വന്നു. പെട്ടികള്‍ക്ക്‌ നിറത്തിനുപകരം സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും കൊടുക്കാന്‍ തുടങ്ങി.ആദ്യകാലത്ത് മൃഗങ്ങളുടെ ചിഹ്നം ഉപയോഗിക്കാമായിരുന്നു. അങ്ങനെ കാളപെട്ടി, ആനപ്പെട്ടി തുടങ്ങിയ പെട്ടികള്‍ തെരഞ്ഞെടുപ്പ്‌ രംഗത്ത് എത്തി. എന്നാല്‍ മൃഗങ്ങളുടെ ചിഹ്നങ്ങള്‍ക്ക്‌ പിന്നീട് ന്ിരോധനം വന്നു. 1957-ലെ തെരഞ്ഞെടുപ്പില്‍ ദേവികൂളത്തുനിന്നും മത്സരിച്ച്‌ ജയിച്ച സി.പി.ഐയിലെ റോസമ്മ പുന്നൂസിന്റെ എം.എല്‍ സ്ഥാനം കോടതി റദ്ദു ചെയ്‌തു. അതോടെ അവിടെ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടി വ്ന്നു. കേരളത്തിലെ ആദ്യത്തെ ഉപതെരഞ്ഞെടുപ്പായിരുന്നു അത്‌. അപ്പോഴും സി.പി.ഐ സ്ഥാനാര്‍ഥി റോസമ്മ പുന്നൂസ് തന്നെയായിരുന്നു.ആ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ബാലറ്റ്‌ു പേപ്പറില്‍ മാര്‍ക്കിംങ്‌ സിസ്‌റ്റം ഉപയോഗിച്ചു തടങ്ങിയത്. പിന്നീട് മുഴുവന്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഒരോ ബാലറ്റ്‌ പേപ്പറില്‍ ഉള്‍പ്പെടുത്തിയുള്ള മാര്‍ക്കിംങ്‌ സമ്പ്രദായം നിലവില്‍വന്നു. ഇലട്രോണിക് വോട്ടിംങ്‌ സമ്പ്രദായം പിന്നീട് വന്നത്. ഇന്ത്യയില്‍ ആദ്യമായി ഇലട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ്‌ നടന്നത് കേരളത്തിലെ 1982-ല്‍ എറണാകുളം ജില്ലയിലെ പറവൂര്‍ നിയോജക മണ്ഡലത്തിലെ 56 ബൂത്തുകളിലാണ്. പക്ഷെ ഇതേ തുടര്‍ന്നുള്ള വിവാദങ്ങള്‍ അവസാനം കോടതിയിലെത്തി. വോട്ടിംഗ യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിന് സാധുതയില്ലെന്ന്‌ സുപ്രീം കോടതി വിധിച്ചു. തുടര്‍ന്ന്‌ പറവൂരിലെ വോട്ടിംങ്‌ യന്ത്രം ഉപയോഗിച്ച നടത്തിയ ബൂത്തുകളിലെ തെരഞ്ഞെടുപ്പ്‌ ഫലം റദ്ദു ചെയ്‌ത്‌ അവിടെ ബാലറ്റ്‌ പേപ്പറിലൂടെ വോട്ടെടുപ്പ്‌ നടത്തി. പിന്നീട് തെരഞ്ഞെടുപ്പില്‍ വോട്ടിംങ്‌ യന്ത്രം ഉപയോഗിക്കാമെന്നുള്ള നിയമ ഭേദഗതി സര്‍ക്കാര്‍ കൊണ്ടു വന്നു. 2001് മുതല്‍ നടന്ന തെരഞ്ഞെടുപ്പ്‌ മുതല്‍ ഇലട്രോണിക്‌ വോട്ടിംഗ്‌ യന്ത്രം ഉപയോഗിക്കാന്‍ തുടങ്ങി.

ചരിത്രം സൃഷ്ടിച്ച റോസമ്മ പൂന്നൂസ്‌

ദേവികൂളം ദ്വയാംഗ മണ്ഡലത്തില്‍ നിന്നും സി.പി.ഐ സ്ഥാനാര്‍ഥിയായില 1957-ല്‍ ജയിച്ച റോസമ്മ പുന്നൂസ് കേരള രാഷ്‌ട്രീയ ചരിത്രത്തിലെ പല റെക്കാര്‍ഡുകള്‍ക്കും തുടക്കം കുറിച്ച വനിതയാണ്. അവരാണ് കേരളത്തിലെ ആദ്യം സത്യ പ്രതിജ്ഞ ചെയ്‌ത അംഗം അഥവാ പ്രോട്ടം സ്‌്പിക്കര്‍. അവര്‍ ഗവര്‍ണര്‍ രാമകൃഷ്ണ റാവുവിന്റെ മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ ആദ്യ മെമ്പര്‍ ആയി. പിന്നീട് മറ്റ്‌ അംഗങ്ങള്‍ അവരുടെ മുമ്പിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്. എന്നാല്‍ റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പ്‌ ഫലം റദ്ദു ചെയ്‌തതിനെത്തുടര്‍ന്ന്‌ ദേവികൂളത്ത് ആദ്യത്തെ ഉപതെരഞ്ഞെടുപ്പ്‌ നടന്നത് മറ്റോരു റെക്കാര്‍ഡ്‌ ആയി. അതില്‍ വിജയിച്ചതോടെ റോസമ്മ പൂന്നൂസ് ആദ്യ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സമാജികയായി. അന്ന്‌ നടന്ന തെരഞ്ഞെടുപ്പിലാണ് ബാലറ്റ്‌ പേപ്പറില്‍ മാര്‍ക്കിംങ്‌ സമ്പ്രദായം നിലവില്‍ വന്നതെന്നത്‌ മറ്റോരു റെക്കാര്‍ഡാണ്

ആദ്യഫലം അറിഞ്ഞത് പട്ടംതാണുപിള്ളയുടേയും കൂഞ്ഞുകൃഷ്ണന്‍ നാടാരുടേയും വിജയം

കേരളത്തില്‍ നടന്ന ആദ്യ നിയമസഭാഫലം പുറത്തുവന്നത് മാര്‍ച്ച്‌ രണ്ടിന് തിരുവനന്തപുരം രണ്ടില്‍ മത്സരിച്ച പി.എസ്‌.പി യിലെ പട്ടം താണുപിള്ളയുടേയും പാറശാല മണ്ഡലത്തില്‍ മത്സരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഞ്ഞുകൃഷ്ണന്‍ നാടാരുടേയും വിജയ പ്രഖ്യാപനത്തോടെയാണ്. തിരുവനന്തപുരം രണ്ടാ മണ്ഡലത്തില്‍ സി.പി.ഐ യിലെ കെ. അനിരൂദ്ധനെയാണ് , പട്ടം പരാജയപ്പെടുത്തിയത്.അവിടെ പട്ടത്തിന് 6784 വോട്ട്‌ ഭൂരിപക്ഷം ലഭിച്ചു. പാറശാലയില്‍ കുഞ്ഞുകൃഷ്ണന്‍ നാടാര്‍ പി.എസ്‌ പി യിലെ കൈപ്പള്ളി കൃഷ്ണപിള്ളയെയാണ് പരാജയപ്പെടുത്തിയത്. ഫല പ്രഖ്യാപനത്തോടെ തിരുവനന്തപുരം സിറ്റിയുടെ പല ഭാഗ്ത്തും കമ്മ്യൂണിസ്റ്റുകാരും പി.എസ്‌ പിക്കാരും തമ്മില്‍ വഴക്കും കൈയ്യേറ്റങ്ങളും നടന്നു ചാല, ചാക്ക, പാളയം തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന കൈയ്യാംകളികള്‍ പോലീസ് ഇടപെട്ട്‌ നിയന്ത്രിച്ചു. അതിനിടയില്‍ പി.എസ്‌. പി സ്ഥാനാര്‍ഥിയായി ഇ.പി. ഈപ്പനെ ചിലര്‍ മ്യൂസിയം ജംഗ്‌ഷനില്‍ കൈയ്യേറ്റം ചെയ്‌തതായി പരാതി ഉണ്ടായി.

കോണ്‍ഗ്രസ് പ്രസിഡന്‍റും കേന്ദ്ര ആഭിയന്തര മന്ത്രിയും കേരളത്തില്‍

കേരളത്തിലെ തെരഞ്ഞെടുപ്പ്‌ പ്രചരണാര്ഥം കോണ്‍ഗ്രസ് പ്രസിഡന്‍റ് യു.എന്‍ ധേബറും കേന്ദ്ര ആഭ്യന്തര മന്ത്രി പാന്തും കേരളത്തിലെത്തി. സി.പി.ഐ ക്ക്‌ എതിരെ രൂക്ഷമായ പ്രചാരണമാണ് രണ്ടുപേരും നടത്തിയത്. കേരളത്തിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ഒരിക്കലും സി.പി.ഐ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉണ്ടാകാന്‍ പാടില്ലെന്ന് പലേടത്തും ന്ടത്തിയ പ്രസംഗത്തില്‍ പാന്ത്‌ പറഞ്ഞു. അദ്ദേഹത്തിന് വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. സ്ഥാനം ഒഴിഞ്ഞ തിരു-കൊച്ചി രാജപ്രമുഖന്‍ ശ്രിചിത്തിരതിരുനാള്‍ ബാലരാമവര്‍ മഹാരാജാവും പാന്തിനെ സന്ദര്‍ശിച്ച്‌ സംഭാഷണം നടത്തി.

കേരളത്തിന് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ അനുമോദനം

കേരളത്തിലെ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ടിയുടെ വിജയത്തില്‍ അഭവാദനം അര്‍പ്പിച്ചുകൊണ്ട്‌ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ്‌ പാര്‍ടി സന്ദേശം അയച്ചു.


അന്നത്തെ കേരളം

 • അന്നത്തെ കേരളം പല നാടുകളായിരുന്നു
 • ഇവിടത്തെ സുഗന്ധം വെഞ്ജനങ്ങള്‍ തേടി ലോകത്തിന്റെ പലഭാഗത്തുനിന്നും പത്തേമാരികളിലും പായ്കപ്പലുകളിലുമായി എത്ര എത്ര വ്യാപാരികളാണ് ഈ സുഗന്ധം പുരണ്ട മണ്ണിലെത്തിയത്
 • 1498-ല്‍ പോര്‍ട്ടുഗീസ് കപ്പിത്താന്‍ വാസ്ഗോഡിഗാമ യൂറോപ്പില്‍ നിന്നും കടല്‍ മാര്‍ഗം കോഴിക്കോട്ട് എത്തിയത് ലോക ചരിത്രത്തിലെ പുതിയ അധ്യായമായി
 • അതിനുശേഷം ഡച്ചുകാരും ഡന്‍മാര്‍ക്കുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ഈ മണ്ണിലെത്തി.
 • അന്നത്തെ കേരളം അഥാവാ മലബാര്‍ എന്ന് വിദേശികള്‍ വിളിച്ചിരുന്ന മലയാളക്കരയില്‍ തെക്ക് വേണാട്(തിരുവിതാംകൂറും മധ്യഭാഗം കൊച്ചി അതിനപ്പുറം കോഴിക്കോട് സാമുതിരി രാജ്യം വടക്കേ അറ്റം കോലത്തുനാട് എന്ന വലിയ നാടുകളും അനേകം ചെരിയ നാടുകളുമായി ചിതറിക്കിടക്കുകയായിരുന്നു
 • കച്ചവടത്തിനു വന്ന വിദേശികളുടെ പോര്‍ക്കളമായി മലയാളക്കര മാറി. കച്ചവടത്തിനു വന്ന വൈദേശിക ശക്തികളുടെ ലക്ഷ്യം പിന്നീട് രാഷ്ട്രീയാധികാരം പിടിച്ചെടുക്കലിലായി
 • അവസാന വിജയം ഇംഗ്ലീഷ്കാര്‍ക്കായിരുന്നു.അവര്‍ മലബാര്‍ പ്രദേശം നേരിട്ട് ഭരിച്ചു. തിരുവിതാംകൂറിനേയും കൊച്ചിയേയും ഉടമ്പടികളിലൂടെ അവരുടെ ആശ്രിത രാജ്യങ്ങളാക്കി. മയ്യഴി പിടിച്ചെടുത്ത്‌ മാഹിയാക്കി ഫ്രഞ്ചുകാര്‍ ഭരിച്ചു.
 • ഇന്ത്യയുടെ ദേശീയ നവേഥാനത്തിന്‍റേയും ദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റേയും പ്രവര്‍ത്തനം പിന്നീട് മലായളക്കരയിലും ശക്തിപ്പെട്ടു. സ്വന്തം നാടുഭരിക്കാനുള്ള മുറവിളികള്‍ക്ക്‌ സ്വദേശികള്‍ ബഹളം തുടങ്ങി
 • ഇതോടെ മദ്രസിന്റെ ഭാഗമായ മലബാറിലും രാജാക്കൻമാര്‍ ഭരിച്ച തിരുവിതാംകൂറിലും കൊച്ചിയിലും കരംതീരുവ ഉള്ളവര്‍ക്ക്‌ വോട്ട വകാശം ലഭിച്ചു. എന്നാല്‍ സ്വാതന്ത്ര്യ ലബ്ധിക്കുശേഷമേ സകലര്‍ക്കും പായപൂര്‍ത്തി വോട്ടവകാശം ലഭിച്ചുള്ളു
 • മൂന്നായി കിടന്ന മലയാളക്കരയെ ഐക്യ കേരളമാക്കണമെന്നത് മലയാളികളുടെ ചിരകാല സ്വപ്നമായിരുന്നു.
 • 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറിനേയും കൊച്ചിയേയും ഒന്നക്കി തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്നു. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രി. ചിത്തിരതിരനാള്‍ പുതിയ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് തുല്ല്യമായ 'രാജപ്രമുഖന്‍' അയി. കൊച്ചി രാജാവ് പരീക്ഷത്ത് തമ്പുരാന്‍ സ്ഥാനങ്ങളൊന്നും സ്വീകരിക്കാതെ പെന്‍ഷന്‍ പറ്റി സദാ പൗരനാകാന്‍ ആഗ്രഹിച്ചു
 • 1956 നവംബര്‍ ഒന്നിന് മലായാളികളുടെ സ്വപ്നമായ ഐക്യകേരളം നിലവില്‍ വന്നു.തെക്കന്‍ കാനറയിലെ കാസര്‍കോടും മലബാറും തിരു-കൊച്ചിയോട് ചേര്‍ത്തും തിരു-കൊച്ചിയുടെ തെക്കന്‍ താലൂക്കുകളായ അഗസ്തീശ്വരം, വിളവന്‍കോട് ,കല്‍ക്കുളം,തോവാള എന്നീ പ്രദേശങ്ങളും ചെങ്കോട്ടയുടെ ഒരു ഭാഗവും മദ്രാസിന് വിട്ടുകൊടുത്തു കൊണ്ടായിരുന്നു കേരള സംസ്ഥാന രൂപീകരണം
 • പി.എസ് റാവു ആയിരുന്നു കേരളത്തിലെ ആദ്യത്തെ അക്ടീംഗ് ഗവര്‍ണര്‍. അതിനു ശേഷം എത്തിയ ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവുവിന്റെ നേതൃത്വത്തില്‍ നടന്ന കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി (സി.പി.ഐ)യുടെ നേതൃത്വത്തിലള്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി ഇന്ത്യയിലെ ആദ്യത്തെ കമ്മ്യുണിസ്റ്റ് മന്ത്രിസഭാ അധികാരത്തില്‍ വന്നു
 • 23-ാം കേരള മുഖ്യമന്ത്രിക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്

ഒരുകാലത്ത് ഫലം അറിയാന്‍ പത്രങ്ങളും റേഡിയോയും മാതം

ഒരുകാലത്ത് തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ റേഡിയോയും പത്രങ്ങളും മാത്രമായിരുന്നു്. അതുകൊണ്ടുതന്നെ പത്രമാഫീസുകളിലെല്ലൈേം വന്‍ കൂട്ടമായിരുന്നു. തിരുവനന്തുപുരത്ത് മുമ്പ് പെട്ടെന്ന് ഫലം അറിയിച്ചിരുന്നത് കേരളകൗമുദി പത്രമാണ്. അവിടെ അവസാന ഫലം വരുന്നവരെ വന്‍ കൂട്ടമായിരുന്നു. സെട്രല്‍ സ്റ്റേഡിയത്തിലാണ് ഫലം ഔദ്യേഗികമായി പ്രഖ്യാപിച്ചിരുന്നത്. ഇലക്ഷന്‍ കമ്മിഷന്‍ ഉദ്ദ്യോഗസ്ഥരും പബ്ലീക് റിലേഷന്‍സ് ഉദ്ദ്യോഗസ്ഥډാരും ചേര്‍ന്നാണ് അവിടെ സംവിധാനം ഒരുക്കിയിരന്നത്. സെക്രട്ടേറിയേറ്റിലെ നോര്‍ത്ത് മന്ദിരത്തിലെ പ്രസ്റൂമില്‍ ആണ് പത്രക്കാര്‍ക്ക് ഫലം കിട്ടിയിരുന്നത്. റേഡിയോയില്‍ തെരഞ്ഞെടുപ്പ് ഫലം അപ്പോഴപ്പോള്‍ അറിയിക്കാനുള്ള സ്പെഷ്യല്‍ ബുള്ളറ്റിനുകള്‍ ഉണ്ടായിരുന്നു. ഫലം ഔദ്യോഗികമായി ടൈപ്പ് ചെയ്ത് പത്രക്കാര്‍ക്ക് പ്രസ്റൂമില്‍ നിന്നും നല്‍കുമായിരുന്നു.

2021 ലെ സ്ഥാനാര്‍ഥികള്‍

ഇപ്പോള്‍ മത്സരിക്കുന്ന 957 സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.
അറിയിപ്പ്

ചിത്രങ്ങൾ കടപ്പാട്- പത്രങ്ങളും, ടാഗോര്‍ തിയേറ്ററില്‍ മീഡിയ അക്കാദമിയും പി.എര്‍.ഡിയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രദര്‍ശനത്തിലുള്ളതാണ്.
എഡിറ്റര്‍

top