സ്വാതന്ത്ര്യ സമരം ഇന്ത്യയില്‍ പ്രധാന ചരിത്രമൂഹൂര്‍ത്തങ്ങളിലൂടെ


Azadi Ka Amrit Mahotsavസ്വാതന്ത്ര്യ സമരം ഇന്ത്യയില്‍ പ്രധാന ചരിത്രമൂഹൂര്‍ത്തങ്ങളിലൂടെ ലോകം ശ്രദ്ധിച്ച കേരളത്തിലെ അദ്യ തെരഞ്ഞെടുപ്പ് ഐക്യകേരളം വരെ കേരള രാഷ്ട്രീയം മുന്നണികളും നിയമസഭാ തെരഞ്ഞെടുപ്പുകളും രാഷ്ട്രീയ ഡയറി 1957 മുതല്‍ വിമോചന സമരവും ഇ.എം.എസ്‌ മന്ത്രിസഭയുടെ തകര്‍ച്ചയും വിമോചനസമരവും ആദ്യ ഇ.എം.എസ് മന്ത്രിസഭയുടെ തകര്‍ച്ചയും നയപ്രഖ്യാപനം - 1957 ഏപ്രില്‍ അഞ്ചിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ഇ.എം.എസ്. ജനങ്ങളോടായി ചെയ്ത പ്രസംഗം ലോകത്ത് തെരഞ്ഞെടുപ്പിലൂടെവന്ന ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്റേതല്ല 1957-ലെ വിദ്യാഭ്യാസബില്‍ അവതരിപ്പിച്ചുകൊണ്ട് ജോസഫ് മുണ്ടശ്ശേരി നടത്തിയ പ്രസംഗം


1885-ല്‍ ബോംബേയില്‍ കൂടിയ ആദ്യ കോണ്‍ഗ്രസ് യോഗം

മദ്രാസിലെ സ്വാതന്ത്ര്യ സമരത്തിന്റെ ദൃശ്യങ്ങൾ

മദ്രാസിലെ സ്വാതന്ത്ര്യ സമരത്തിന്റെ ദൃശ്യങ്ങൾ

മദ്രാസിലെ സ്വാതന്ത്ര്യ സമരത്തിന്റെ ദൃശ്യങ്ങൾ

മദ്രാസിലെ സ്വാതന്ത്ര്യ സമരത്തിന്റെ ദൃശ്യങ്ങൾ

സത്യാഗ്രഹസമരത്തിൽ പരിക്കേറ്റവർ

സ്ത്രീ സത്യാഗ്രഹികൾ

സത്യാഗ്രഹികൾ മദ്രാസ്സിൽ ഉപ്പുണ്ടാക്കുന്നത്

മദ്രാസ്സിൽ സത്യാഗ്രഹ നേതാക്കൻമാരെ അറസ്റ്റ്ചെയ്യുന്നത്

ചന്‍പാരന്‍ ഗ്രാമത്തിലെ ജനങ്ങളെ ഗാന്ധി അതിസംബോധന ചെയ്യുന്നു

മദ്രാസിലെ സ്വാതന്ത്ര്യ സമരത്തിന്റെ ദൃശ്യങ്ങൾ

1857-ഇന്ത്യയില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പിടിമുറുക്കിയ പ്ലാസി യുദ്ധത്തിന്‍റെ നൂറാം വര്‍ഷത്തിലായിരുന്നു ഉത്തരേന്ത്യയില്‍ രാജാക്കന്മാരും പട്ടാളക്കാരും ചേര്‍ന്ന് കലാപം തുടങ്ങിയത്. ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യസമരമായിരുന്നു അത്. ഇംഗ്ലീഷുകാര്‍ അതിനെ 'ശിപായി ലഹള' എന്ന് മുദ്രകുത്തി. മീററ്റിലാരംഭിച്ച ലഹള പതുക്കെ നാടെങ്ങും വ്യാപിച്ചു. നാനാസാഹി്, താന്തിയോതോപ്പി, റാണി ലക്ഷ്മിഭായ് തുടങ്ങിയവര്‍ ലഹളയുടെ മുന്‍നിരയിലുണ്ടായിരുന്നു. കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച ഈ കലാപം അതിവേഗം അടിച്ചമര്‍ത്താന്‍ ഇംഗ്ലീഷുകാര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ബ്രീട്ടീഷ് ഗവണ്‍മെന്‍റിന് ചില പാഠങ്ങള്‍ പഠിപ്പിക്കാന്‍ ഈ ലഹളയ്ക്ക് കഴിഞ്ഞു. അതേവരെ ഇന്ത്യയിലെ ഭരണംനടത്തിയിരുന്നത് ബ്രീട്ടീഷ് പാര്‍ലമെന്‍റിനു വിധേയമായ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയായിരുന്നു. ഈ കലാപത്തോടെ കമ്പനിയില്‍ നിന്നും ഭരണം ബ്രിട്ടീഷ്സര്‍ക്കാര്‍ നേരിട്ടേറ്റെടുത്തു. ബ്രിട്ടീഷ് രാജ്ഞി ഇന്ത്യയുടെ ചക്രവര്‍ത്തിയായി. ഇന്ത്യന്‍ ഭരണത്തിന്‍റെ ഉത്തരവാദിത്വം ക്യാിനറ്റ് പദവി ഉണ്ടായിരുന്ന 'സെക്രട്ടറി ഓഫ് സ്റ്റേറ്റും' അദ്ദേഹത്തിന്‍റെ കീഴിലുള്ള ഇന്ത്യ കൗണ്‍സിലിന്‍റെയും കീഴിലായി. ഗവര്‍ണര്‍ ജനറലിന്‍റെ പേര് രാജ്ഞിയുടെ അഥവാ രാജാവിന്‍റെ പ്രതിനിധി എന്ന അര്‍ഥമുള്ള 'വൈസ്രോയി' എന്നാക്കി. കലാപം നടത്തിയവര്‍ക്ക് പൊതുമാപ്പ് നല്‍കി. ഈ കലാപത്തില്‍ പങ്കെടുക്കാന്‍ നേതൃത്വം കൊടുത്ത മുഗള്‍ചക്രവര്‍ത്തി ബഹദൂര്‍ഷായെ റംഗൂണിലേക്ക് നാടുകടത്തുകയും അദ്ദേഹത്തിന്‍റെ കുടുംബത്തെ ഉന്മൂലനാശം വരുത്തുകയും ചെയ്തതാണ് ഇതിലെ ദുഃഖകഥ. പിന്നീട് ഇന്ത്യന്‍ ഭരണമെന്ന ബഹദൂര്‍ഷായുടെ ആഗ്രഹം പോലും സാധിച്ചുകൊടുത്തില്ല.

1885 - കോണ്‍ഗ്രസിന്‍റെ പിറവി

ഒന്നാം സ്വതന്ത്ര്യ സമരത്തിന്‍റെ ഫലമായി ഇന്ത്യയിലെ സാമൂഹിക-സാംസ്കാരിക- വിദ്യാഭ്യാസ മേഖലയിലുണ്ടായ ഉണര്‍വ് 1885-ലെ ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിന്‍റെ പിറവിക്ക് വഴിതെളിച്ചു.ആ വര്‍ഷം ഡിസംര്‍ 28നു ബോംബെയിലെ ഗോകുലദാസ് തേജ്പാല്‍ സംസ്കൃത കോളേജിന്‍റേയും ട്രസ്റ്റിന്‍റേയുംആസ്ഥാനത്താണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രഥമ യോഗം നടന്നത്. ഐ.സി.എസ് ഉദ്യോഗം രാജിവെച്ച അലന്‍ ഒക്ടോവിന്‍ ഹ്യൂം എന്ന ബ്രിട്ടീഷുകാരനായിരുന്നു അധ്യക്ഷന്‍, 72 പേരാണ് പങ്കെടുത്തത്. ഡബ്ല്യു.സി. ബാനര്‍ജിയെആദ്യ അധ്യക്ഷനായി തെരഞ്ഞെടുത്തു. ഇന്ത്യയിലെ ഭരണത്തെപ്പറ്റി പഠിക്കാന്‍ റോയല്‍ കമ്മീഷനെ ഏര്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ആണ്ടുതോറും യോഗംകൂടി പ്രമേയങ്ങള്‍ പാസാക്കുകയും നിവേദനം നല്‍കുകയുമായിരുന്നു. ആദ്യകാലത്തെ കോണ്‍ഗ്രസ് ചെയ്തിരുന്നത്. (ഇതിനിടയില്‍ ദാദാഭായ് നവറോജി, ബഹറൂദ്ദീമന്‍ താബ്ജി, ജോര്‍ജ് യൂള്‍, വില്ല്യംവെര്‍ഡര്‍ ബോണ്‍, ഫിറോസ്ഷാമേത്ത, ആനന്ദാ ചാര്‍ലു, ഡബ്ല്യു.സി. ബാനര്‍ജി, ദാദാഭായ് നവറോജി, ആല്‍ര്‍ട്ട് വെഞ്ച്, സുരേന്ദ്രനാഥ ബാനര്‍ജി, റഹ്മത്തുള്ള സയാനി എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്മാരായി)

1897-അമരാവതി കോണ്‍ഗ്രസ് അധ്യക്ഷന്‍ സര്‍. സി. ശങ്കരന്‍നായര്‍. രാജ്യദ്രോഹകുറ്റം ചുമത്തി ലോകമാന്യതിലകനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന പശ്ചാത്തലത്തില്‍ മലയാളിയായ സര്‍. സി. ശങ്കരന്‍നായരാണ് അമരാവതി കോണ്‍ഗ്രസിന്‍റെ അധ്യക്ഷത വഹിച്ചത് (ആനന്ദബോസ്, രമേശ് ചന്ദ്രോത്ത്, നാരായണ്‍ ഗണേശ് ചന്ദ്രാവര്‍ക്കര്‍, ദില്‍ഷാഅടല്‍വാച്ചാ, സുരേന്ദ്രാനര്‍ജി, ലാല്‍മോഹന്‍ഘോഷ്, ഹെന്‍ട്രി കോട്ടണ്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റുമാരായി).

1905-ബംഗാള്‍ വിഭജനം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെയും ഐക്യത്തെയും തകര്‍ക്കുക എന്നലക്ഷ്യത്തോടെ വൈസ്രോയി കഴ്സണ്‍ പ്രഭു ബംഗാളിനെ വിഭജിച്ചു. 1905-ല്‍ ബംഗാളിനെ വിഭജിച്ചതോടെ പ്രതിഷേധ കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഹിന്ദുക്കളും മുസ്ലീങ്ങളും ഇതിനെതിരെ രംഗത്തിറങ്ങി.

1905-ബനാറസ് സമ്മേളനം

1905-ല്‍ ബനാറസില്‍ നടന്ന സമ്മേളനത്തില്‍ ഗോപാലകൃഷ്ണഗോഖലെയായിരുന്നു അധ്യക്ഷന്‍.

1906-ല്‍ കല്‍ക്കട്ടയില്‍ നടന്ന സമ്മേളനത്തില്‍ ദാദാഭായ് നവറോജി ആധ്യക്ഷത വഹിച്ചു. ഈ സമ്മേളനം കോണ്‍ഗ്രസിന്‍റെ ലക്ഷ്യം 'സ്വരാജ്' ആണെന്ന്പ്രഖ്യപിച്ചു

1907-സൂററ്റ് സമ്മേളനത്തില്‍ രാഷ്ിഹാരി ഘോഷ് അധ്യക്ഷന്‍-മിതവാദികളും തീവ്രവാദികളും തമ്മില്‍ സമ്മേളനത്തില്‍ ഏറ്റുമുട്ടി, തര്‍ക്കം കോണ്‍ഗ്രസിനെ പിളര്‍പ്പിലേക്ക് നയിച്ചു. ഇരു കൂട്ടരും പ്രത്യേകം പ്രത്യേകം സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി.

1908-മദ്രാസ് സമ്മേളനം. മിതവാദികളുടെ ചുമതലയില്‍ നടന്ന സമ്മേളനത്തില്‍ രാഷ്ിഹാരി ബോസ് അധ്യക്ഷത വഹിച്ചു.

1909-മിന്‍റോ മോര്‍ലി പരിഷ്ക്കാരം ഇന്ത്യാസെക്രട്ടറി മോര്‍ലിപ്രഭു ഇന്ത്യക്കാരെ പ്രീണിപ്പിക്കാനായി ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അന്നത്തെ വൈസ്രോയി മോര്‍ലി പ്രഭുവുമായി ചേര്‍ന്ന് കൊണ്ടുവന്ന പരിഷ്ക്കാരങ്ങള്‍ ഇന്ത്യാക്കാരെ നിരാശപ്പെടുത്തി-കോണ്‍ഗ്രസ് സമ്മേളനം ലാഹോറില്‍ പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയുടെ അധ്യക്ഷതയില്‍ (സര്‍ വില്ല്യം വെര്‍ഡര്‍ബേണ്‍, ബി. ഷണ്‍നാരായണന്‍, ആര്‍.എല്‍. മധോല്‍ക്കര്‍, സെയ്തുമുഹമ്മദ് ബഹാദൂര്‍, ഉപേന്ദനാഥ് ബാസു, പ്രസന്ന സിന്‍ഹ, ആംികാ ചരണ്‍ മജൂംദാര്‍ എന്നിവര്‍ ആധ്യക്ഷത വഹിച്ചു)

1916-ഹോംറൂള്‍ പ്രസ്ഥാനം

1916-ല്‍ ബാലഗംഗാധര തിലകന്‍ മുന്‍കൈയ്യെടുത്ത് ഹോം റൂള്‍ ലീഗ് ആരംഭിച്ചു. ആനിസന്‍റിന്‍റെ നേതൃത്വത്തില്‍ മദ്രാസിലും ഒരു ഹോം റൂള്‍ ലീഗ് ഉടലെടുത്തു. കോണ്‍ഗ്രസും മുസ്ലീം ലീഗും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഗോപാലകൃഷ്ണ ഗോഖലയും ഫിറോസ്മേത്തയും അന്തരിച്ചു.

1917-റഷ്യന്‍ വിപ്ലവം. കോണ്‍ഗ്രസിന്‍റെ 33-ാം സമ്മളനം ആനിസന്‍റിന്‍റെ അധ്യക്ഷതയില്‍ കല്‍ക്കട്ടയില്‍ ചേര്‍ന്നു.

1918-ഒന്നാം ലോക മഹായുദ്ധത്തിന്‍റെ ആരംഭം. കോണ്‍ഗ്രസിന്‍റെ 34-ാം സമ്മേളനം പണ്ഡിറ്റ് മാളവ്യയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ 1918 മോണ്ടേഗു-(ബ്രിട്ടനിലെ ഇന്ത്യ സെക്രട്ടറി), ചെംസ്ഫോര്‍ഡ് (വൈസ്രോയി) ഭരണപരിഷ്ക്കാരങ്ങള്‍ ഇന്ത്യാക്കാരെ നിരാശപ്പെടുത്തുന്നു.

1919-മോട്ടിലാല്‍ നെഹ്റുവിന്‍റെ അധ്യക്ഷതയില്‍ 35-ാം കോണ്‍ഗ്രസ് സമ്മേളനം അമൃത്സറില്‍. മൊണ്‍ടേഗു-ചെംസ്ഫോര്‍ഡ് പരിഷ്ക്കാരങ്ങളില്‍ എതിര്‍പ്പ് ഇന്ത്യാക്കാര്‍ക്ക് എതിരെ റൗളറ്റ് ആക്ട്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല (ഏപ്രില്‍ 13) പഞ്ചാിലെ ജാലിയന്‍വാലാാഗില്‍ സര്‍ക്കാര്‍ നിരോധനം വകവയ്ക്കാതെ നടത്തിയ പൊതുയോഗത്തിനു നേരെ ജനറല്‍ ഡയറിന്‍റെ നേതൃത്വത്തിലുള്ള സൈന്യം വെടിവെച്ചു. അറുനൂറിലെറെപേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് അംഗഭംഗം വരുകയും ചെയ്തു.

ഖിലാഫത്ത് സമരം: ഗാന്ധിജി എത്തുന്നു ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗാന്ധിജി ഇന്ത്യയിലെത്തുന്നു 1919 ഓടെ അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നു. അദ്ദേഹത്തിന്‍റെ ദക്ഷിണാഫ്രിക്കയിലും പിന്നീട് ചമ്പാരന്‍, അഹമ്മദാാദ് എന്നിവിടങ്ങളിലും പരീക്ഷിച്ച സമരായുധങ്ങളായ സത്യാഗ്രഹവും അക്രമരാഹിത്യവും അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് പുത്തന്‍ മാനങ്ങള്‍ നല്‍കുന്നു. പൗരസ്വാതന്ത്ര്യം ഹനിക്കുന്ന റൗലറ്റ് ആക്ടിനെതിരെ 1919 ഏപ്രില്‍ 6നു അഖിലേന്ത്യാ ഹര്‍ത്താല്‍ നടത്തണമെന്ന് ഗാന്ധിജി ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യസമരത്തിലെ ആദ്യത്തെ അഖിലേന്ത്യ സമരവും ഹര്‍ത്താലുമായി ഇത് മാറി. പലേടത്തും സംഘട്ടനങ്ങള്‍ നടന്നു. പോലീസ് മര്‍ദ്ദനം ശക്തമായി. ഇതില്‍ പ്രതിഷേധിച്ചാണ് സര്‍. സി. ശങ്കരന്‍നായര്‍ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്നും രാജിവച്ചത്.

1920-കോണ്‍ഗ്രസ്സിന്‍റെ 36-ാം സമ്മേളനം നാഗ്പ്പൂരില്‍ വിജയരാഘവാചാര്യയുടെ അധ്യക്ഷതയയില്‍ ചേര്‍ന്നു. ഭാഷാടിസ്ഥാനത്തില്‍ കോണ്‍ഗസിനെ പുന:സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്‍റെ ഫലമായി പിന്നീട് കെ.പി.സി.സി രൂപംകൊണ്ടു. ബാലഗംഗാധരതിലകന്‍ അന്തരിച്ചു. ആഗസ്റ്റ് ഒന്നിന്.

1921-സി. ആര്‍ ദാസിന്‍റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് സമ്മേളനം അഹമ്മദാാദില്‍ നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് സമരവും. ഗാന്ധിജിയുടെ നിസ്സഹരണ പ്രസ്ഥാനവും മുസ്ലീങ്ങളുടെ ഖിലാഫത്ത് സമരത്തിനുള്ള പിന്തുണയും ബ്രിട്ടീഷ് സര്‍ക്കാരിന് തലവേദനയാകുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് തുര്‍ക്കി സുല്‍ത്താന്‍ ബ്രീ്ട്ടീഷുകാരുടെ എതിര്‍ചേരിയിലായിരുന്നു. അതേസമയം ഇന്ത്യ ബ്രിട്ടീഷുകാര്‍ക്ക് അനുകൂലവും. ഈ പ്രശ്നം പരിഹരിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശം വച്ചു. യുദ്ധത്തില്‍ ബ്രിട്ടണ്‍ ജയിക്കുകയോ തോല്‍ക്കുകയോ ആയാലും സുര്‍ക്കി സുല്‍ത്താന്‍റെ പദവിക്ക് ഒരു കുറവും വരുത്തില്ലെന്നതായിരുന്നു ആ നിര്‍ദ്ദേശം. എന്നാല്‍ ഇതുലംഘിച്ചുകൊണ്ട് ബ്രീട്ടീഷുകാര്‍ തുര്‍ക്കി സുല്‍ത്താനോട് കാട്ടിയ വാഗ്ദാനലംഘനത്തിനെതിരെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ നടത്തിയ ഖിലാഫത്ത് സമരത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ഈ സമയത്താണ് കോണ്‍ഗ്രസിന്‍റെ നിസ്സഹരണ പ്രസ്ഥാനവും ഉടലെടുത്തത്. ബഹുമതികള്‍ ഉപേക്ഷിക്കുക, വിദ്യാലയങ്ങളും കോളേജും ബഹിഷ്ക്കരിക്കുക, ഖാദി പ്രചരണം ശക്തമാക്കുക, വിദേശ വസ്ത്രങ്ങള്‍ ബഹിഷ്ക്കരിക്കുക തുടങ്ങിയവയായിരുന്നു പ്രധാന നടപടികള്‍. ഈ പരിപാടികളില്‍ പങ്കെടുത്ത മുപ്പതിനായിരത്തോളം പേര്‍ 1921 അവസാനത്തോടെ അറസ്റ്റിലായി എന്നാണ് കണക്ക്.

നിയമലംഘനവും ചൗരി ചൗരാ സംഭവവും

നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെയും ഖിലാഫത്ത് സമരത്തിന്‍റെയും പേരില്‍ അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കില്‍ നികുതി നിഷേധം ഉള്‍പ്പെടയുള്ള സമരമാര്‍ഗങ്ങളിലേക്ക് സമരം മാറുമെന്ന് ഗാന്ധിജി 1922 ഫിബ്രുവരി 17 നു വൈസ്രോയിക്കു മുന്നറിയിപ്പു നല്‍കി. രാജ്യമൊട്ടുക്ക് നിയമലംഘനത്തിന് തയ്യാറെടുപ്പ് തുടങ്ങി. ഉത്തര്‍പ്രദേശിലെ ചൗരിചൗരാ ഗ്രാമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. ഇതില്‍ 22 പോലീസുകാര്‍ മരിച്ചു. ഇത് ഗാന്ധിജിയെ ഞെട്ടിപ്പിച്ചു. അതോടെ സിവില്‍ നിയമലംഘനം ഗാന്ധിജി നിര്‍ത്തിവച്ചു.

1922-ഗാന്ധിജി അറസ്റ്റില്‍. 1922 മാര്‍ച്ച് 10നു ഗാന്ധിജിയെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് യാര്‍വാദ ജയിലിലടച്ചു. ആറുവര്‍ഷത്തേക്ക് ആയിരുന്നു തടവ്. യങ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തിന്‍റെ പേരിലായിരുന്നു അറസ്റ്റ്.

സ്വരാജ് പാര്‍ട്ടിയുടെ പിറവി

നിസ്സഹരണ സമരം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് സി.ആര്‍. ദാസ്, മോട്ടിലാല്‍ നെഹ്റു എന്നിവരുടെ നേതൃത്വത്തില്‍ സ്വരാജ് പാര്‍ട്ടി രൂപീകരിച്ചു. തെരെഞ്ഞടുപ്പില്‍ മത്സരിച്ച് വിജയിച്ചെങ്കിലും ഇവര്‍ക്കും ബ്രിട്ടീഷുകാരോട് എതിര്‍പ്പായിരുന്നു. അധികം കഴിയുന്നതിനു മുമ്പ് സ്വരാജ് പാര്‍ട്ടി ദുര്‍ലമായി.

1923-മുപ്പത്തിയെട്ടാം കോണ്‍ഗ്രസ് സമ്മേളനം മൗലാന മുഹമ്മദാലിയുടെ അധ്യക്ഷതയില്‍ കാക്കിനദയില്‍. 1924- മുപ്പത്തിഒന്‍പതാം സമ്മേളനം ഗാന്ധിജിയുടെ അധ്യക്ഷതയില്‍ ബെല്‍ഗാമില്‍.

1925-40-ാം സമ്മേളനം കാണ്‍പൂരില്‍ സരോജിനി നായിഡു അധ്യക്ഷത വഹിച്ചു- സി.ആര്‍. ദാസ് അന്തരിച്ചു- (ജൂണ്‍ 16)

1926-41-ാം കോണ്‍ഗ്രസ് ഗോഹാട്ടിയില്‍ ശ്രീനിവാസ അയ്യര്‍ അധ്യക്ഷന്‍.

ഭീകരവാദം വീണ്ടും

ഒന്നാം ലോക മഹായുദ്ധകാലത്ത് ഉണ്ടായിരുന്ന ഭീകരവാദം വീണ്ടും 1925 കാലത്ത് വീണ്ടും സജീവമായി. ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കല്‍ അസോസിയേഷന്‍ എന്ന തീവ്രവാദി സംഘടന രൂപം കൊണ്ടു. കക്കോരി ഗൂഢാലോചനക്കേസില്‍ നിരവധിപേര്‍ അറസ്റ്റിലായി. ചന്ദ്രശേഖര ആസാദ് പിന്നീട് സംഘടനയുടെ നേതൃത്വം ഏറ്റെടുത്തു.

1927-42-ാം കോണ്‍ഗ്രസ് മദ്രാസില്‍ എം.എ. അന്‍സാരിയുടെ അധ്യക്ഷതയില്‍ സൈമണ്‍ കമ്മിഷന്‍ ഗോാക്ക് ഇന്ത്യയില്‍ കൊണ്ടുവരേണ്ട ഭരണപരിഷ്ക്കാരങ്ങളെ സംന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സൈമണ്‍ കമ്മിഷനെ ബ്രിട്ടീഷ് സര്‍ക്കാര് നിയോഗിച്ചു. ഇന്ത്യക്കാര്‍ക്ക് പ്രാതിനിധ്യമില്ലാത്ത ഈ കമ്മിഷനെതിരെ ദേശവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു, 1928 ഫെബ്രുവരി മൂന്നിന് ബോംബെയിലെ അലക്സാന്‍ഡ്ര തുറമുഖത്ത് കമ്മിഷന്‍ എത്തിയതോടെ പ്രതിഷേധം തുടങ്ങി. അതോടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് മര്‍ദ്ദനം ഏറ്റു.

ഭഗത്സിംഗും കൂട്ടരും അറസറ്റില്‍

പോലീസിന്‍റെ ലാത്തിച്ചാര്‍ജില്‍ ലാലാലജ്പത് റോയ് മരണമടഞ്ഞത് രാജ്യത്തെ യുവാക്കളെ പ്രകോപിപ്പിച്ചു. നിയമസഭാഹാളില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ക്കുനേരെ ബോംബെറിഞ്ഞ ഭഗത് സിംഗ്, രാജഗുരു, ശകദേവ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു ജയിലിലടച്ചു. 1931 മാര്‍ച്ച് 23 നു ഇവരെ ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിക്കൊന്നു.

1928-43-ാം കോണ്‍ഗ്രസ് കല്‍ക്കട്ടയില്‍ മോത്തിലാല്‍ നെഹ്റുവിന്‍റെ അധ്യക്ഷതയില്‍ നടന്നു.

1929-മീററ്റ് ഗൂഢാലോചന കേസ് - ലാഹോറില്‍ ജവഹര്‍ലാല്‍ നെഹറുവിന്‍റെ അധ്യക്ഷതയില്‍ കൂടിയ കോണ്‍ഗ്രസ് സമ്മേളനം പൂര്‍ണസ്വാതന്ത്ര്യ പ്രമേയം പാസ്സാക്കി. ലാഹോര്‍ കോണ്‍ഗ്രസിന്‍റെ തീരുമാനപ്രകാരം സിവില്‍ ലംഘന പ്രസ്ഥാനം ആരംഭിക്കാനുള്ള ചുമതല ഗാന്ധി ഏറ്റെടുത്തു.

1930 ജനവരി 26 - സ്വാതന്ത്ര്യ ദിനമായി രാജ്യവ്യാപകമായി ആചരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. സ്വാതന്ത്ര്യദിനം ജനങ്ങളുടെ വികാരത്തുടിപ്പായി മാറി. ഇതിനിടയില്‍ വൈസ്രോയി ഇര്‍വിന്‍ പ്രഭു ലണ്ടനില്‍ നടക്കാന്‍പോകുന്ന വട്ടമേശ സമ്മേളനത്തെപ്പറ്റി അറിയിപ്പു നല്‍കി. നവംര്‍ 12-നായിരുന്നു ഒന്നാം വട്ടമേശ സമ്മേളനം. ഗാന്ധിജി പതിനൊന്ന് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം വൈസ്രോയിക്കു നല്‍കിയെങ്കിലും അതിനു നേരെ അദ്ദേഹം കണ്ണടച്ചു. ഇതേതുടര്‍ന്ന് ഗാന്ധി സിവില്‍ നിയമ ലംഘനത്തിനുള്ള ആഹ്വാനം നല്‍കി. ഇതില്‍ പ്രധാനമായിരുന്നു ഉപ്പു നിയമലംഘനം.

1930 മാര്‍ച്ച് 12 - ഗാന്ധിജിയുടെ ചരിത്രപസിദ്ധമായ ദണ്ഡിയാത്ര . സബര്‍മതിയില്‍നിന്നും 78 അനുചരന്മാരോടൊപ്പം ഗാന്ധി നടത്തിയ ഈ യാത്ര ഇന്ത്യയെ ഇളക്കി മറിച്ചു. ഏപ്രില്‍ 5നു ഗാന്ധിജിയും സംഘവും 25 ദിവസത്തിനുശേഷം 241 നാഴിക പിന്നിട്ട് ദണ്ഡിയിലെത്തി. അടുത്ത ദിവസമായിരുന്നു ഉപ്പ് നിയമലംഘനം മേയ് 5നു ഗാന്ധിജിയെ അറസ്റ്റു ചെയ്തു.

1931 ഫെബ്രുവരി 6നു മോട്ടിലാല്‍ നെഹ്റു അന്തരിച്ചു.

ഗാന്ധി-ഇര്‍വിന്‍ സന്ധി. ഗാന്ധി നിയമലംഘന സമരം നിര്‍ത്തിവയ്ക്കാനും ലണ്ടനില്‍ നടക്കുന്ന വട്ടമേഖശ സമ്മേളനത്തില്‍ പങ്കെടുക്കാനും തീരുമാനിച്ചു. രാഷ്ട്രീയ തടവുകാരെ വിട്ടയക്കാന്‍ സര്‍ക്കാരും തീരുമാനിച്ചു. വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഗാന്ധി സെപ്തംര്‍ 12 നു ലണ്ടനിലെത്തി. വട്ടമേശസമ്മളനം കഴിഞ്ഞ് തിരിച്ചെത്തിയ ഗാന്ധിജിയെ അറസ്റ്റ് ചെയ്തത് ഇന്ത്യ ഒട്ടാകെ പ്രതിഷേധത്തിലാക്കി.

1932-പൂന ഒത്തുതീര്‍പ്പ് (പുനാകാര്‍) വട്ടമേശാ സമ്മേളനത്തെതുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസേമാക്ഡോളാള്‍ഡ് കമ്മ്യൂണല്‍ അവാര്‍ഡ് എന്ന പേരില്‍ ഇന്ത്യയിലെ അവശസമുദായങ്ങള്‍ക്ക് പ്രത്യേക നിയോജകമണ്ഡലം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത് ഗാന്ധിജി ക്ഷോഭിപ്പിച്ചു. ഹിന്ദുക്കളേയും അവശ സമുദായങ്ങളേയും തമ്മില്‍ അകറ്റാനുള്ള കുതന്ത്രമായിട്ടാണ് ഗാന്ധിജി ഇതിനെ കണ്ടത്. ഇതിനെതിരെ ഗാന്ധിജി 1932 സെപ്തംര്‍ 20നു പുനയിലെ യര്‍വാദ ജയിലില്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. പ്രത്യേക നിയോജക മണ്ഡലം റദ്ദുചെയ്യാന്‍ കരാര്‍ ഉണ്ടാക്കിയതോടെ ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു.

1933-ല്‍ ഗാന്ധി ജയില്‍ വിമുക്തനായി. വ്യക്തിപരമായ നിയമലംഘനം ആരംഭിച്ചു. ഗാന്ധിജിയെ വീണ്ടും അറസ്റ്റ് ചെയ്തു.

1934-കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഉദയം ഗാന്ധി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു.

1935-ഇന്ത്യ ആക്ട് ഒപ്പു വെച്ചു.

1936-49-ാം കോണ്‍ഗ്രസ് ലക്നോവില്‍ ജവഹര്‍ലാല്‍ നെഹറുവിന്‍റെ അധ്യക്ഷതയില്‍.

1937-പ്രവശ്യ തെരഞ്ഞെടുപ്പില്‍ എട്ട് പ്രവിശ്യകളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തില്‍.

1938- കോണ്‍ഗ്രസിന്‍റെ ഹരിപുരാ സമ്മേളനം സുഭാഷ് ചന്ദ്രബോസിന്‍റെ അധ്യക്ഷതയില്‍. രാജാക്കന്മാര്‍ ഭരിക്കുന്ന സ്ഥലങ്ങളില്‍ ഉത്തരവാദ ഭരണത്തി നുവേണ്ടി സമരം ചെയ്യാന്‍ പ്രത്യേക കോണ്‍ഗ്രസ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

1939-സുഭാഷ് ചന്ദ്രബോസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ -രണ്ടാംലോക മഹായുദ്ധത്തിന്‍റെ തുടക്കം.

1940-ലീഗ് പാകിസ്ഥാന്‍ വാദം ഉയര്‍ത്താന്‍ തുടങ്ങി. 53-ാം കോണ്‍ഗ്രസ് രാംഗഡില്‍ മൗലാനാ ആസാദിന്‍റെ അധ്യക്ഷതയില്‍.

1941-സുഭാഷ് ചന്ദ്രബോസ് ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷനായി.

1942-ആഗസ്റ്റ് 8 ക്വിറ്റ് ഇന്ത്യാ പ്രമേയം. ഇതോടെ നേതാക്കളെ കൂട്ടമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

1943-സുഭാഷ് ചന്ദ്രബോസ് ആസാദ്ഹിന്ദ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

1944-ഫിബ്രുവരി 22- കസ്തൂര്‍ാ ഗാന്ധി അന്തരിച്ചു. ഗാന്ധിജിയെ മോചിപ്പിച്ചു.

1945-ലോകമഹായുദ്ധം അവസാനിച്ചു. ബ്രിട്ടനില്‍ ക്ലമന്‍റ് ആറ്റ്ലി അധികാരത്തില്‍.

1946-ബോംബേയില്‍ നാവിക കലാപം -ഇന്ത്യന്‍ സ്വാതന്ത്ര്യത്തെപ്പറ്റി പഠിക്കാന്‍ ഇന്ത്യ സ്റ്റേറ്റ് സെക്രട്ടറി പെത്തിക് ലോറന്‍സ് പ്രഭു, സര്‍. സ്റ്റാഫോര്‍ഡ് ക്രിപ്സ്, എ.വി അലക്സാണ്ടര്‍ എന്നിവരടങ്ങുന്ന 'ക്യാിനറ്റ് മിഷനെ' അയക്കാന്‍ ബ്രിട്ടീഷ് പ്രധാന മന്ത്രി ക്ലമന്‍റ് ആറ്റ്ലി തീരുമാനിച്ചു. അവര്‍ നേതാക്കളുമായി സംസാരിച്ച് ബ്രട്ടിഷ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

1946-സെപ്തംബര്‍ 2നു നെഹ്റുവിന്‍റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഇടക്കാല മന്ത്രിസഭാ അധികാരത്തില്‍- 54-ാം കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആചാര്യ കൃപലാനി അധ്യക്ഷന്‍ ഡിസംബര്‍ 9നു ഭരണഘടന നിര്‍മ്മാണ സമിതി രൂപംകൊണ്ടു -വിഭജനത്തെപ്പറ്റി ചര്‍ച്ചകള്‍ തുടങ്ങി.

1947-ഫെബ്രുവരി 27- ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകാന്‍ തീരുമാനിച്ചതായി ക്ലമന്‍റ് ആറ്റ്ലിയുടെ പ്രഖ്യാപനം. മൗണ്ട് ബാറ്റണ്‍ പുതിയ വൈസ്രോയിയായി എത്തുന്നു (1947 ഫ്രിബ്രുവരി 12).

1947-ആഗസ്റ്റ് 15 നു ഇന്ത്യയും പാകിസ്ഥാനും രണ്ട് രാഷ്ടങ്ങളായി മാറുന്നു. നെഹ്റു മന്ത്രിസഭ അധികാരത്തില്‍. മൗണ്ട് ബാറ്റണ്‍ സ്വതന്ത്ര ഇന്ത്യയിലെ അദ്യത്തെ ഗവര്‍ണര്‍ ജനറലായി.

1948-ജനുവരി 30- ഗാന്ധി വെടിയേറ്റ് മരിച്ചു.

1950-ജനുവരി 26 ഇന്ത്യ റിപ്പബ്ലിക്കായി.തയ്യാറാക്കിയത്: മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

top