കേരളത്തിലെ ജില്ലകള്‍ - ആലപ്പുഴ

സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് വിദേശവാണിജ്യബന്ധം ഉണ്ടായിരുന്ന ആലപ്പുഴയെ "കിഴക്കിന്റെ വെന്നീസ്' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് ഇവിടം വിനോദസഞ്ചാര ലോകഭൂപടത്തില്‍ ജലോത്സവങ്ങളുടെ നാടാണ്. കേരളത്തിലെ ഏറ്റവും വലിയ ജലോത്സവമായ നെഹ്റുട്രോഫി വള്ളംകളി വേമ്പനാട്ടുകായലിലെ പുന്നമടയില്‍ ആണ്. ഈ വള്ളംകളി കണ്ട് ആവേശഭരിതനായ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പിന്നീട് വെള്ളികൊണ്ട് ട്രോഫി ഉണ്ടാക്കി ഭാരവാഹികള്‍ക്ക് അയച്ചുകൊടുത്തു. ഈ ട്രോഫിക്കായിട്ടാണ് വര്‍ഷംതോറും നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്.

ആലപ്പുഴ



   
ആലപ്പുഴയിലെ പഴയ ഫാക്ടറി വിപ്ലവഭൂമിയായ വയലാര്‍പുന്നപ്ര
പുന്നപ്ര പോലീസ് ക്യാമ്പ് വയലാര്‍ വെടിവയ്പില്‍ വെടിയേറ്റ ഒരു തെങ്ങ
ആലപ്പുഴയിലെ മുല്ലക്കല്‍ ക്ഷേത്രം ആലപ്പുഴയിലെ ലൈറ്റ്ഹൗസ്
ആലപ്പുഴയിലെ പഴയ ദൃശ്യം ആലപ്പുഴയിലെ പഴയ ദൃശ്യം
കരുമാടിയിലെ ബുദ്ധവിഗ്രഹം എടത്വപള്ളി

ഒറ്റനോട്ടത്തില്‍

കേരളത്തിലെ ആദ്യത്തെ ആധുനിക തുറമുഖ നഗരം ആലപ്പുഴ
വിസ്തീര്‍ണത്തില്‍ : 14ാം സ്ഥാനം
ജില്ലാരൂപീകരണം : 1957 ആഗസ്റ്റ് 17
വിസ്തീര്‍ണം : 1414 ച.കി.മീ.
നിയമസഭാമണ്ഡലങ്ങള്‍ : 9 (അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂര്‍,  മാവേലിക്കര (എസ്.സി.)
റവന്യൂ ഡിവിഷനുകള്‍ : 2
താലൂക്കുകള്‍ : 6 (ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി,  ചെങ്ങന്നൂര്‍, മാവേലിക്കര)
വില്ലേജുകള്‍ : 93
നഗരസഭകള്‍ : 6 (ചേര്‍ത്തല, ആലപ്പുഴ, കായംകുളം, ഹരിപ്പാട്,  ചെങ്ങന്നൂര്‍, മാവേലിക്കര)
ബ്ലോക്ക് പഞ്ചായത്തുകള്‍ : 12
ഗ്രാമപഞ്ചായത്തുകള്‍ : 72
ജനസംഖ്യ (2011) : 2127789
പുരുഷന്മാര്‍ : 1013142
സ്ത്രീകള്‍ : 1114647
ജനസാന്ദ്രത : 1505 ച.കി.മീ.
സ്ത്രീപുരുഷ അനുപാതം : 1100/1000
സാക്ഷരത : 95.72
ഡിവിഷനുകള്‍ : ചെങ്ങന്നൂര്‍, ആലപ്പുഴ
നദികള്‍ : മണിമല, പമ്പ, അച്ചന്‍കോവില്‍
കായല്‍ : വേമ്പനാട്ടുകായല്‍

വീതിയുള്ളതും നീളമുള്ളതും എന്ന് അര്‍ത്ഥം വരുന്ന "ആലം' എന്ന വാക്കും പുഴയും കൂടി ചേര്‍ന്നാണ് "ആലപ്പുഴ'യുടെ പേര് ഉണ്ടായതായി പറയുന്നു. ഇവിടത്തെ പുഴകളുടെ മനോഹാരിതയും ഗതാഗതസൗകര്യത്തേയുംപ്പറ്റി ഡച്ച് ക്യാപ്റ്റന്‍ ന്യൂഹാഫ് തുടങ്ങി എത്രയോ വിദേശികള്‍ എഴുതിയിട്ടുണ്ട്.

സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് വിദേശവാണിജ്യബന്ധം ഉണ്ടായിരുന്ന ആലപ്പുഴയെ "കിഴക്കിന്റെ വെന്നീസ്' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് ഇവിടം വിനോദസഞ്ചാര ലോകഭൂപടത്തില്‍ ജലോത്സവങ്ങളുടെ നാടാണ്. കേരളത്തിലെ ഏറ്റവും വലിയ ജലോത്സവമായ നെഹ്റുട്രോഫി വള്ളംകളി വേമ്പനാട്ടുകായലിലെ പുന്നമടയില്‍ ആണ്. ഈ വള്ളംകളി കണ്ട് ആവേശഭരിതനായ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പിന്നീട് വെള്ളികൊണ്ട് ട്രോഫി ഉണ്ടാക്കി ഭാരവാഹികള്‍ക്ക് അയച്ചുകൊടുത്തു. ഈ ട്രോഫിക്കായിട്ടാണ് വര്‍ഷംതോറും നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്. ഇന്ത്യയിലെ യൂറോപ്യന്‍ അധിനിവേശത്തിന്റെ തുടക്കമായ പോര്‍ട്ടുഗീസുകാര്‍ മുതല്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവരെ നീളുന്നതാണ് ആധുനിക ആലപ്പുഴയുടെ ചരിത്രം.

പോര്‍ട്ടുഗീസുകാര്‍ മാത്രമല്ല ഡച്ചുകാരും ഇംഗ്ലീഷുകാരും സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടകേന്ദ്രമായ ഈ മണ്ണിനെ കൈയ്ക്കലാക്കാന്‍ മോഹിച്ചു. കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ഉള്‍പ്പെട്ട ആലപ്പുഴയ്ക്ക് കേരളചരിത്രത്തില്‍ എത്രയോ കഥകള്‍ ആണ് പറയാനുള്ളത്. അമ്പലപ്പുഴ, കുട്ടനാട് ഉള്‍പ്പെട്ട പ്രദേശങ്ങള്‍ "പുറക്കാട്' അഥവാ ചെമ്പകശ്ശേരി എന്നാണ് അറിയപ്പെട്ടിരുന്നത്. യൂറോപ്പ്യന്‍ രേഖകളില്‍ ഇതിനെ "പൊര്‍ക്ക' എന്ന് രേഖപ്പെടുത്തി കാണുന്നു. ദേവന്‍ നാരായണന്മാര്‍ എന്ന് അറിയപ്പെട്ടിരുന്ന ബ്രാഹ്മണ രാജാക്കന്മാരാണ് ഇവിടം ഭരിച്ചിരുന്നത്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് അയല്‍രാജ്യങ്ങള്‍ ഓരോന്നായി കിഴടക്കിയപ്പോള്‍ ചെമ്പകശ്ശേരിയേയും പിടിച്ചെടുത്ത് തിരുവിതാംകൂറിനോട് ചേര്‍ത്തു. ഇതോടെ ഈ ഭാഗത്തെ പുതിയ ചരിത്രം ആരംഭിക്കുന്നു. മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം അധികാരമേറ്റ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ (ധര്‍മ്മരാജാവ്)ന്റെ ദിവാന്‍ രാജാ കേശവദാസന്‍ (1788-1799) ആണ് ആലപ്പുഴ തുറമുഖത്തിനും, പട്ടണത്തിനും തുടക്കം കുറിച്ചത്.

വേലുത്തമ്പി ദളവ (1800-1809)യുടെ ആസ്ഥാനം കുറച്ചുകാലം ആലപ്പുഴ ആയിരുന്നു. 1859ല്‍ ഉത്രം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ആലപ്പുഴ ആദ്യത്തെ പോസ്റ്റാഫീസ് തുറന്നതും ജെയിംസ് ഡാറ എന്ന അമേരിക്കക്കാരന്റെ കീഴില്‍ നവീന രീതിയിലുള്ള കയര്‍ ഫാക്ടറി ആരംഭിച്ചതും. 1863ന് ആലപ്പുഴയില്‍ ടെലഗ്രാഫ് ഓഫീസ് ആരംഭിച്ചു. കരുമാടിയിലെ ബുദ്ധവിഗ്രഹം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എടത്വപള്ളി, നാഗരാജ ക്ഷേത്രമായ മണ്ണാറശാല, പ്രസിദ്ധമായ കൃഷ്ണപുരം കൊട്ടാരം, വിപ്ലവഭൂമിയായ വയലാര്‍പുന്നപ്ര, കുഞ്ചന്‍നമ്പ്യാരുടെ തുള്ളലിന്റെ ജന്മഭൂമി, വഞ്ചിപ്പാട്ട് പ്രസ്ഥാനമായ രാമപുരത്ത് വാര്യരുടെ കര്‍മ്മഭൂമി, വിശ്വസാഹിത്യകാരനായ തകഴി ശിവശങ്കരപിള്ളയുടെ ജന്മഭൂമി, കായംകുളം താപനിലയം തുടങ്ങിയവയെല്ലാം ആലപ്പുഴയിലാണ്.



top