പാലക്കാട്
![]() |
|
![]() |
![]() |
പാലക്കാട്ടെ കൊങ്ങന്‍പട | പാലക്കാട് കോട്ട |
![]() |
|
കിള്ളിക്കുറിശ്ശിമംഗലത്തുള്ള കുഞ്ചൻ സ്മാരകം | |
![]() |
|
കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ ഭാരതപ്പുഴ | |
![]() |
|
മമ്പലമ്പുഴ അണക്കെട്ട് | |
![]() |
|
ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അട്ടപ്പാടി |
കേരളത്തിലെ സിവില്‍ സര്‍വീസുകാരെ ഊട്ടിവളര്‍ത്തിയ ഭൂമി പാലക്കാട് |
|
വിസ്തൃതിയില്‍ | : ഒന്നാമത് |
ജില്ലാആസ്ഥാനം | : പാലക്കാട് |
വിസ്തീര്‍ണം | : 4480 ച.കി.മീ. |
നിയമസഭാമണ്ഡലങ്ങള്‍ | : 12 (തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍, തരൂര്‍ (എസ്.സി.). നെന്മാറ, ആലത്തൂര്‍, കോങ്ങാട് (എസ്.സി.) |
റവന്യൂ ഡിവിഷനുകള്‍ | : 2 |
താലൂക്കുകള്‍ | : 6 (പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട്) |
വില്ലേജുകള്‍ | : 157 |
നഗരസഭകള്‍ | : 7 (ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പാലക്കാട്, ചിറ്റൂര്‍, പട്ടാമ്പി, ചെര്‍പ്പളശ്ശേരി, മണ്ണാര്‍ക്കാട്) |
ബ്ലോക്ക് പഞ്ചായത്തുകള്‍ | : 13 |
ഗ്രാമപഞ്ചായത്തുകള്‍ | : 88 |
ജനസംഖ്യ (2011) | : 2809934 |
പുരുഷന്മാര്‍ | : 1359478 |
സ്ത്രീകള്‍ | : 1450456 |
ജനസാന്ദ്രത | : 627 / ച.കി.മീ. |
സ്ത്രീപുരുഷ അനുപാതം | : 1067 /1000 |
സാക്ഷരത | : 89.31% |
റവന്യൂ ഡിവിഷനുകള്‍ | : പാലക്കാട്, ഒറ്റപ്പാലം |
പ്രധാന നദികള്‍ | : ഭാരതപ്പുഴ, കണ്ണാടി, കല്‍പ്പാത്തി, ചിറ്റൂര്‍ പുഴ, ഭവാനി, ശിരുവാണി, ഗായത്രി, ഇരുപ്പുഴ |
കൃഷിചെയ്യാത്ത പാറകള്‍ നിറഞ്ഞ (പാല) പ്രദേശം എന്നതില്‍ കാട് കൂടി ചേര്‍ന്നപ്പോഴാണ് പാലക്കാടിന് ആ പേര് ഉണ്ടായതെന്ന് പറയുന്നു. ജൈനക്ഷേത്രമായ ജയിനിമേട്, അവരുടെ പാലിഭാഷ എന്നതില്‍ നിന്നാണ് 'പാലക്കാട്' ഉണ്ടായതെന്ന് വേറൊരു വാദം. ധാരാളം പാലമരങ്ങള്‍ ഉള്ളതുകൊണ്ടാണ് പേര് വന്നതെന്ന വാദവും ഉണ്ട്. കേരളീയര്‍ പുറംലോകവുമായി ബന്ധപ്പെട്ടതും, ആക്രമണകാരികള്‍ കടന്നുവന്നതും സംസ്കാരങ്ങള്‍ പുറത്തേക്ക് പ്രവഹിച്ചത് ആധുനികചിന്താഗതികള്‍ കേരളത്തിലേക്ക് വീശിയതുമെല്ലാം പാലക്കാട് ചുരം വഴിയാണ്. സഹ്യപര്‍വതത്തിലെ ഈ വിള്ളലിന് 32 കിലോമീറ്റര്‍ വീതിയുണ്ട്.
ലോകത്തിലെ വലിയ ചുരങ്ങളില്‍ ഇതും പെടുന്നു. കേരളത്തിന്റെ കാലാവസ്ഥയുടെ കാര്യത്തിലും ഈ ചുരത്തിന് പ്രധാന പങ്കുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ പാലക്കാടുള്ളവരാണ് ഇന്ത്യയുടെ പല ഭാഗത്ത് എത്തിയതും ഉന്നത ഉദ്യോഗങ്ങള്‍ നേടിയതും. ഇതിനുകാരണം ഇവിടേക്കുള്ള തീവണ്ടിയുടെ വരവാണ്. ഇന്ത്യയുടെ സിവില്‍ സര്‍വീസുകാരുടേയും ഉന്നത ഉദ്യോഗസ്ഥന്മാരുടേയും ഈറ്റില്ലമായി പാലക്കാടിന്റെ ഒറ്റപ്പാലത്തെ വിശേഷിപ്പിക്കാം. പ്രധാന സംഗീതജ്ഞന്മാരുടേയും, സാഹിത്യകാരന്മാരുടേയും സ്വാതന്ത്രസമരസേനാനികളുടേയും എല്ലാം ജന്മദേശം പാലക്കാടാണ്. തമിഴ്നാടുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ ജില്ല എത്രയോ പടയോട്ടങ്ങള്‍ക്ക് സാക്ഷിയാണ്. ഹൈദരാലിയുടേയും ടിപ്പുസുല്‍ത്താന്‍റേയും ഇംഗ്ലീഷുകാരുടേയും സൈന്യം കടന്നുവരുന്നതിന് പാലക്കാട് സാക്ഷിയായി നിന്നു. ബംഗാളില്‍ ആരംഭിച്ച നവോഥാനപ്രസ്ഥാനത്തിന്റെ രണ്ടാം അംരക്കാരനായ സ്വാമി വിവേകാനന്ദന്‍ ഇതുവഴിയാണ് കേരളം സന്ദര്‍ശിച്ചത്. "കാളപൂട്ട്'ന്റെ ആദരവും ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സംഗീതവും കുഞ്ചന്‍ നമ്പയാര്‍ക്ക് ജന്മം നല്‍കിയ കിള്ളിക്കുറിശ്ശി മംഗലവും ഇന്നലെകളുടെ അവശേഷിക്കുന്ന ശേഷിപ്പായ കല്പാത്തി ഗ്രാമവും അവിടത്തെ രഥോത്സവവും ലോകഭൂപടത്തില്‍ സ്ഥാനംപിടിച്ച സൈലന്‍റ് വാലിയും ചരിത്രത്തിനു സാക്ഷിയായി നില്‍ക്കുന്ന ഹൈദരാലിയുടെയും ടിപ്പുസുല്‍ത്താന്റെ കോട്ടയും, അപ്പട്ടിപ്പാടിയും നെല്ലിയാംപതി മലകളും എല്ലാം പാലക്കാടിന്റെ സ്വന്തം. പാലക്കാടിന്റെ ഇന്നലെകളുടേയും ഇന്നിന്‍റേയും സാക്ഷിയായി കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ ഭാരതപ്പുഴ ഒഴുകുന്നു. കേരളത്തില്‍ കൂടുതല്‍ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല, കേരളത്തിലെ ഏറ്റവും വലിയ ജില്ല, കൂടുതല്‍ കര്‍ഷക തൊഴിലാളികള്‍ ഉള്ള ജില്ല എന്നീ വിശേഷണങ്ങളും പാലക്കാടിനുണ്ട്. മമ്പലമ്പുഴ അണക്കെട്ടും, നെല്ലിയാമ്പതിയും കാഞ്ഞിരപ്പുഴ ഡാമും ശിരുവാണി ഡാമും ധോണി വെള്ളച്ചാട്ടവും എല്ലാം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ചിറ്റൂരില്‍ കൊങ്ങന്‍പട നടക്കുന്ന ഭഗവതിക്ഷേത്രം, പാലക്കാട് ടൗണിലെ ജൈനക്ഷേത്രം, നെല്ലികുളങ്ങര ഭഗവതിക്ഷേത്രം രഥോത്സവം നടക്കുന്ന കല്പാത്തി വിശ്വനാഥ സ്വാമി ക്ഷേത്രം, കല്ലിക്കുളങ്ങര ഭഗവതിക്ഷേത്രം, കച്ചംകുറച്ചി ക്ഷേത്രം തുടങ്ങിയവ പ്രധാന ആരാധനാലയങ്ങളാണ്. പറമ്പിക്കുളം വന്യമൃഗസംരക്ഷണകേന്ദ്രം, തുഞ്ചന്‍ ഗുരുമന്ദിരം, കുഞ്ചന്‍ സ്മാരകം, ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അട്ടപ്പാടി, മലമ്പുഴ ഡാം തുടങ്ങിയ പാലക്കാട്ടാണ്.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later