കേരളത്തിലെ ജില്ലകള്‍ - എറണാകുളം

കുളുമുനി തന്റെ ശിഷ്യനായ ദേവാലനെ ശപിച്ചുവെന്നും അയാളുടെ തല പത്തിവളര്‍ന്നതോടെ "നാഗര്‍ഷി' എന്ന് ആളുകള്‍ വിളിച്ചുവെന്ന് പറയുന്നു. ഒടുവില്‍ ദേവാലയന്‍ ശിവനെ തപസ്സുചെയ്ത് ശാപമോക്ഷം നേടി. ആ സ്ഥലം പിന്നീട് "ഋഷി നാഗക്കുളം' എന്നറിയപ്പെട്ടു. "ശിവന്റെ സ്ഥലം' എന്ന അര്‍ഥം വരുന്ന "ഇറെയ്നാര്‍ കുലം' എന്ന പേരില്‍ അറിയപ്പെട്ട സ്ഥലമാണ് എറണാകുളം ആയി മാറിയതെന്ന് പറയുന്നു.

എറണാകുളം



ആലുവമണപ്പുറം കൊച്ചി തുറമുഖം
കൊച്ചി തുറമുഖം കൊച്ചി തുറമുഖം
കൊച്ചി കനാല്‍ മഹാരാജാസ് കോളേജ്- എറണാകുളം
സെന്റ് ഫ്രാൻസിസ് പള്ളി, കൊച്ചി കൊച്ചി റെസിഡന്‍സ്സി
മഹാരാജാസ് കോളേജ്- എറണാകുളം കൊച്ചിൻ സിനഗോഗ് (Synagoue)
പഴയ എറണാകുളം റെയിൽവേ സ്റ്റേഷൻ സെന്റ് അബ്ലെർട്ട്സ് ഹൈസ്കൂൾ, എറണാകുളം 1950
ബോള്‍ഗാട്ടി പാലസ്  

ഒറ്റനോട്ടത്തില്‍

യൂറോപ്യന്മാരുടെ എത്രയോ സ്മരണകള്‍ എറണാകുളം
വിസ്തീര്‍ണത്തില്‍ : 4-ാം സ്ഥാനം
ജില്ലാരൂപീകരണം : 1958 ഏപ്രില്‍ 1
വിസ്തീര്‍ണം : 3068 ച.കി.മീ.
നിയമസഭാമണ്ഡലങ്ങള്‍ : 14 (ആലുവ, എറണാകുളം, കുന്നത്തുനാട് (എസ്.സി.).  പെരുമ്പാവൂര്‍, കളമശ്ശേരി, അങ്കമാലി, മൂവാറ്റുപുഴ,  വൈപ്പിന്‍, തൃക്കാക്കര, കൊച്ചി, പറവൂര്‍, കോതമംഗലം,  തൃപ്പൂണിത്തുറ, പിറവം)
റവന്യൂ ഡിവിഷനുകള്‍ : 2
താലൂക്കുകള്‍ : 7 (കുന്നത്തുനാട്, ആലുവ, പറവൂര്‍, കോതമംഗലം,  കൊച്ചി, കണയന്നൂര്‍, മൂവാറ്റുപുഴ)
വില്ലേജുകള്‍ : 121
കോര്‍പ്പറേഷന്‍ : 1 (കൊച്ചി)
നഗരസഭകള്‍ : 13 (പെരുമ്പാവൂര്‍, അങ്കമാലി, ആലുവ,  പറവൂര്‍ നോര്‍ത്ത്, കളമശ്ശേരി, തൃപ്പൂണിത്തുറ,  മൂവാറ്റുപുഴ, കോതമംഗലം, ഏലൂര്‍, മരട്, തൃക്കാക്കര,  തൃപ്പൂണിത്തുറ, പിറവം, കൂത്താട്ടുകുളം)
ബ്ലോക്ക് പഞ്ചായത്തുകള്‍ : 14
ഗ്രാമപഞ്ചായത്തുകള്‍ : 97
ജനസംഖ്യ (2011) : 3282388
പുരുഷന്മാര്‍ : 1617602
സ്ത്രീകള്‍ : 1662258
ജനസാന്ദ്രത : 1070/ച.കി.മീ.
സ്ത്രീപുരുഷ അനുപാതം : 1027/1000
സാക്ഷരത : 95.89%
നദികള്‍ : പെരിയാര്‍, മൂവാറ്റുപുഴ, തൊടുപുഴയാര്‍.
റവന്യൂ ഡിവിഷനുകള്‍ : മൂവാറ്റുപുഴ, ഫോര്‍ട്ട് കൊച്ചി.
കായലുകള്‍ : കൊടുങ്ങല്ലൂര്‍, വാരാപ്പുഴ, വേമ്പനാട്.

കുളുമുനി തന്റെ ശിഷ്യനായ ദേവാലനെ ശപിച്ചുവെന്നും അയാളുടെ തല പത്തിവളര്‍ന്നതോടെ "നാഗര്‍ഷി' എന്ന് ആളുകള്‍ വിളിച്ചുവെന്ന് പറയുന്നു. ഒടുവില്‍ ദേവാലയന്‍ ശിവനെ തപസ്സുചെയ്ത് ശാപമോക്ഷം നേടി. ആ സ്ഥലം പിന്നീട് "ഋഷി നാഗക്കുളം' എന്നറിയപ്പെട്ടു. "ശിവന്റെ സ്ഥലം' എന്ന അര്‍ഥം വരുന്ന "ഇറെയ്നാര്‍ കുലം' എന്ന പേരില്‍ അറിയപ്പെട്ട സ്ഥലമാണ് എറണാകുളം ആയി മാറിയതെന്ന് പറയുന്നു.

കേരളത്തിലെ ഏറ്റവും വലിയ വ്യവസായതരംഗമായ എറണാകുളത്തിന് അതിവിപുലമായ ചരിത്രമാണ് ഉള്ളത്. സംഘകാലകൃതികളില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം, പൂഴിനാട്, കുടനാട്, കുട്ടനാട്, വേണാട് എന്നീ നാടുകളായിരുന്നു. ഇതില്‍ കുട്ടനാട്ടിലാണ് എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളും കൊല്ലം ജില്ലയുടെ ഒരുഭാഗവും ഉണ്ടായിരുന്നതായി പറയപ്പെടുന്നത്. 12-ാം ശതകത്തില്‍ എറണാകുളം ജില്ലയുടെ ചരിത്രത്തില്‍ പെരുമ്പടപ്പു സ്വരൂപം (കൊച്ചി)യുമായി ബന്ധപ്പെടുന്നു. പഴയന്നൂരിലെ (തലപ്പിള്ളി)യിലായിരുന്ന പെരുമ്പടുപ്പു മൂപ്പിലി (രാജാവ്)ന്റെ ആസ്ഥാനം പിന്നീട് വന്നേരി (പൊന്നാനി)യിലേക്ക് മാറ്റി. 1405ല്‍ ആണ് തലസ്ഥാനം കൊച്ചി ആക്കിയതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. പെരുമ്പടപ്പു സ്വരൂപത്തിലെ ആഭ്യന്തരകലഹങ്ങള്‍ മുതലെടുത്ത് കോഴിക്കോട്ടെ സാമൂതിരി രാജാവ് കൊച്ചിയെ ചൊല്‍പ്പടിയ്ക്കു നിര്‍ത്താന്‍ തുടങ്ങി. ഭരണം നടത്തിയിരുന്ന ഇളയതായ്വഴിയെ സാമൂതിരിയുടെ സഹായത്തോടെ പുറത്താക്കി മൂത്തതായ്വഴി അധികാരം പിടിച്ചെടുത്തു. എറണാകുളത്തിന് സമീപമുള്ള പ്രദേശങ്ങള്‍ കൈയടക്കി വച്ചിരുന്ന അഞ്ചിക്കൈമള്‍മാരും രാജാവിനെ ധിക്കരിച്ചു. ഇങ്ങനെ ഇരിക്കുമ്പോഴാണ് പോര്‍ട്ടുഗീസുകാര്‍ കൊച്ചിയിലെത്തിയത്. അവര്‍ക്ക് ആദ്യം കച്ചവടതാല്പര്യമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പിന്നീട് ഭരണത്തില്‍ പിടിമുറുക്കാന്‍ തുടങ്ങി. അങ്ങോട്ട് കൊച്ചിയുടെ ചരിത്രം കുറക്കൊലത്തേക്ക് പോര്‍ട്ടുഗീസ് സഹായത്തോടെ സാമൂതിരിയോടുള്ള ഏറ്റുമുട്ടല്‍ ആയിരുന്നു. 1503ല്‍ പോര്‍ട്ടുഗീസുകാര്‍ കൊച്ചിയില്‍ കോട്ടകെട്ടി. ഒരു യൂറോപ്പ്യന്‍ ശക്തി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യകോട്ടയായ ഇതിനെ പോര്‍ട്ടുഗീസ് രാജാവ് മാനുവലിന്റെ പേര് നല്‍കി. പിന്നീട് 1662ല്‍ ഡച്ചുകാര്‍ കൊച്ചി പിടിച്ചെടുക്കുന്നതുവരെ പോര്‍ട്ടുഗീസുകാരാണ് ഭരണം നിയന്ത്രിച്ചിരുന്നത്.

പോര്‍ട്ടുഗീസുകാരുടെ മതനയം കൊച്ചിയിലെ സുറിയാനി ക്രിസ്ത്യാനികളെ ക്ഷോഭിപ്പിച്ചു. റോമിലെ പോപ്പിന്റെ കീഴില്‍ എല്ലാ ക്രിസ്ത്യാനികളേയും കൊണ്ടുവരാനായിരുന്നു പോര്‍ട്ടുഗീസുകാരുടെ ശ്രമം. ഇതേത്തുടര്‍ന്നാണ് തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള ഉദയംപേരൂരില്‍ 1599 സുനഹദോസും, 1653ല്‍ മട്ടാഞ്ചേരിയില്‍ "കൂനന്‍കുരിശു' സത്യവും നടന്നത്. 1795 ഒക്ടോബര്‍ 20ന് ആണ് ഡച്ചുകാര്‍, കൊച്ചിയെ ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തത്. അതിനുമുമ്പുതന്നെ ശക്തന്‍ തമ്പുരാന്‍ (1790-1805) കൊച്ചിയില്‍ രാജാവായി. ഇംഗ്ലീഷുകാരുടെ ഭരണത്തോടെ കൊച്ചിയില്‍ ആധുനികഭരണം ആരംഭിക്കുന്നു. സ്വാതന്ത്ര്യലബ്ധി വരെ ഇംഗ്ലീഷുകാര്‍ റസിഡന്‍റുമാര്‍ വഴി കൊച്ചിയിലേയും തിരുവിതാംകൂറിലേയും ഭരണം നിയന്ത്രിച്ചിരുന്നു. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ഒന്നായി തിരുകൊച്ചി സംസ്ഥാനമായി.

കൊച്ചിയില്‍ പോര്‍ട്ടുഗീസുകാര്‍ ആദ്യം നിര്‍മ്മിച്ച മാനുവല്‍കോട്ട ഇന്നില്ല. ആ സ്ഥലമാണ് "ഫോര്‍ട്ട് കൊച്ചി' എന്നറിയപ്പെടുന്നത്. കൊച്ചി വൈപ്പിന്‍ ദ്വീപില്‍ പോര്‍ട്ടുഗീസുകാര്‍ നിര്‍മിച്ച പള്ളിപ്പുറം കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഉണ്ട്. യൂറോപ്പ്യന്മാരുടെ വരവിനുശേഷമുള്ള കോട്ടകളും കൊട്ടാരങ്ങളും അവരുടെ വാസ്തുശില്പരീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങളും ധാരാളം ഇപ്പോഴും നിലനില്‍ക്കുന്ന ജില്ലയാണ് എറണാകുളം. ഒരുകണക്കിന് പറഞ്ഞാല്‍ പോര്‍ട്ടുഗീസുകാരും, ഡച്ചുകാരും, ഇംഗ്ലീഷുകാരും ഭരണം നടത്തിയത് കൊച്ചിയില്‍ മാത്രമാണ്.

കൊച്ചി രാജാക്കന്മാര്‍ക്ക് പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ചുകൊടുത്തതും ഡച്ചുകാര്‍ പുതുക്കിപണിതതുമായ കൊട്ടാരം ഇന്ന് "ഡച്ച് കൊട്ടാരം' എന്നാണ് അറിയപ്പെടുന്നത്. വാസ്ഗോഡിഗാമയുടെ ഭൗതികശരീരം അടക്കംചെയ്തിരുന്ന (പിന്നീട് പോര്‍ട്ടുഗീസിലേക്ക് കൊണ്ടുപോയി) സെന്‍റ് ഫ്രാന്‍സിസ് പള്ളി, ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന് എന്ന് ശ്രീനാരായണ ഗുരു സന്ദേശം നല്‍കിയ ആലുവയിലെ അദ്വൈതാശ്രമം, ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി സ്ഥിതിചെയ്യുന്ന മട്ടാഞ്ചേരി, ഡച്ചുകാര്‍ നിര്‍മ്മിച്ച ബോള്‍ഗാട്ടി പാലസ്, കേരള ഹൈക്കോടതിയുടെ ആസ്ഥാനം, പുരാവസ്തുക്കളുടെ കലവറയായ ഹില്‍പാലസ്, നാവിക സൈന്യകേന്ദ്രം, കപ്പല്‍നിര്‍മാണ കേന്ദ്രം തുടങ്ങിയവയെല്ലാം എറണാകുളത്തുണ്ട്. "അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്ന കൊച്ചി തുറമുഖത്തിന്റെ ശില്പി സര്‍. റോബര്‍ട്ട് ബ്രിസ്റ്റോ ആണ്. ഡച്ച് ഗവര്‍ണര്‍ വാന്‍റീഡ് കൊച്ചിയിലിരുന്നാണ് "ഹോര്‍ത്തൂസ് മലബാറിക്കോസ്' എന്ന ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിശ്വവിഖ്യാതമായ പുസ്തകത്തിന്റെ നിര്‍മാണത്തിന് നേതൃത്വം കൊടുത്തത്.

ഭൂതത്താന്‍ അണക്കെട്ട്, അദ്വൈതാചാര്യനായ ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി, കോടനാട് ആന പരിശീലനകേന്ദ്രം, തട്ടേക്കാട് പക്ഷികേന്ദ്രം തുടങ്ങിയവയെല്ലാം എറണാകുളത്താണ്. ആലുവയിലെ ശിവരാത്രി മഹോത്സവം പ്രസിദ്ധമാണ്. തൃപ്പൂണിത്തുറയിലെ ശ്രീകൃഷ്ണക്ഷേത്രം, തൃക്കാക്കര വാമനക്ഷേത്രം, രവിപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ചേന്ദമംഗലത്തെ കോവിലകം ക്ഷേത്രം, മട്ടാഞ്ചേരിയിലെ വെങ്കിടാചലപതി ക്ഷേത്രം, വെള്ളാരുപള്ളി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, എറണാകുളം, തിരുവാളൂര്‍, ഉദിയന്നൂര്‍, ഉദയംപേരൂര്‍, വാഴൂര്‍, തൃക്കാരിയൂര്‍, തിരുമാറാടി, ചേന്ദമംഗലം ശിവക്ഷേത്രങ്ങള്‍, ചോറ്റാനിക്കര, പുത്തന്‍കാവ്, വെള്ളാരപ്പിള്ളി, ഓണക്കൂര്‍, മട്ടാഞ്ചേരി, നായരമ്പലം ഭഗവതിക്ഷേത്രങ്ങള്‍, പരവൂരിലെ മൂകാംബിക ക്ഷേത്രം, മൂഴികുളത്തെ ലക്ഷ്മണക്ഷേത്രം, ചാക്കന്‍കുളങ്ങര ക്ഷേത്രത്തിലെ നവഗ്രഹക്ഷേത്രം, സുബ്രഹ്മണ്യക്ഷേത്രങ്ങളായ വെറ്റില, ഇളങ്കുന്നപ്പുഴ, പൊന്നുരുത്തി, പെരുമ്പാവൂരിലേയും അമ്പലമുകളിലേയും ശാസ്താക്ഷേത്രങ്ങള്‍ എന്നിവ പ്രധാനമാണ്. ജില്ലയിലെ ഏക ജൈനഗുഹാക്ഷേത്രം പെരുമ്പാവൂരിലേതാണ്. മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി ചരിത്രപ്രസിദ്ധമാണ്. മലയാറ്റൂര്‍, ഞാറയ്ക്കല്‍, ചേന്ദമംഗലം, ഉദയംപേരൂര്‍, വല്ലാര്‍പാടം, കാത്തൂര്‍, കോതമംഗലം, മുളന്തുരുത്തി, കോലഞ്ചേരി, കൊച്ചി, ക്രിസ്ത്യന്‍പള്ളികളും പ്രധാനമാണ്. കാഞ്ഞിരമറ്റം, കരിക്കാട് എന്നിവിടങ്ങളിലാണ് പഴക്കംചെന്ന മുസ്ലിം ആരാധനാലയങ്ങളുള്ളത്.



top