കണ്ണൂര്‍
![]() |
|
![]() |
|
അറക്കൽ മ്യൂസിയം കണ്ണൂർ | |
![]() |
|
ഇംഗ്ലീഷുകാര്‍ തലശ്ശേരിയില്‍ കെട്ടിയ കോട്ട | |
![]() |
|
ബ്രണ്ണൻ കോളേജ്, ധർമടം, തലശ്ശേരി | |
![]() |
|
ഏഴിമല നാവിക അക്കാദമി | |
![]() |
|
പഴശ്ശിരാജ ക്ഷേത്രം |
ചരിത്രത്തിന്‍റെ സംഗമഭൂമി കണ്ണൂര്‍ | |
വിസ്തൃതിയില്‍ | : 6-ാം സ്ഥാനം |
ജില്ലാരൂപീകരണം | : 1957 ജനുവരി 1 |
വിസ്തീര്‍ണം | : 2996 ച.കി.മീ. |
നിയമസഭാമണ്ഡലങ്ങള്‍ | : 11 (പയ്യന്നൂര്‍, തളിപ്പറന്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, മട്ടന്നൂര്‍, തലശ്ശേരി, കൂത്തുപറന്പ്, ധര്‍മടം, പേരാവൂര്‍, കല്യാശ്ശേരി) |
റവന്യൂ ഡിവിഷനുകള്‍ | : 1 |
താലൂക്കുകള്‍ | : 4 (കണ്ണൂര്‍, തലശ്ശേരി, തളിപ്പറന്പ്, ഇരിട്ടി) |
വില്ലേജുകള്‍ | : 132 |
കോര്‍പ്പറേഷനുകള്‍ | : 1 (കണ്ണൂര്‍) |
നഗരസഭകള്‍ | : 9 (പയ്യന്നൂര്‍, തളിപ്പറന്പ്, മട്ടന്നൂര്‍, കൂത്തുപറന്പ്, തലശ്ശേരി, പാനൂര്‍, ആന്തൂര്‍, ശ്രീകണ്ഠപുരം, ഇരിട്ടി) |
ബ്ലോക്ക് പഞ്ചായത്തുകള്‍ | : 11 |
ഗ്രാമപഞ്ചായത്തുകള്‍ | : 71 |
ജനസംഖ്യ (2011) | : 2523003 |
പുരുഷന്മാര്‍ | : 1181446 |
സ്ത്രീകള്‍ | : 1341557 |
ജനസാന്ദ്രത | : 851 / ച.കി.മീ. |
സ്ത്രീപുരുഷ അനുപാതം | : 1136 / 1000 |
പ്രധാന നദികള്‍ : | വളപട്ടണം പുഴ, കുപ്പംപുഴ, മയ്യഴിപ്പുഴ, തലശ്ശേരി പുഴ, രാമപുരം പുഴ, അഞ്ചരക്കണ്ടി പുഴ |
ചിറയ്ക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് "കണ്ണന്‍ ഊര്' എന്നതില്‍ നിന്നാണ് കണ്ണൂര്‍ എന്ന പേര് വന്നതെന്നാണ് പ്രധാന ഐതിഹ്യം. "കാണന്നൂര്‍' ഗ്രാമത്തില്‍ നിന്നാണ് പേര് ഉണ്ടായതെന്നും അഭിപ്രായം ഉണ്ട്.
കേരളചരിത്രത്തില്‍ ഇത്രയും പ്രാധാന്യമുള്ള മറ്റൊരു ജില്ല ഉണ്ടാകില്ല. കാരണം ചിറയ്ക്കല്‍ (കോലത്തിരി) പഴശ്ശിരാജ ഉള്‍പ്പെടെയുള്ളവരുടെ കോട്ടയം, അറയ്ക്കല്‍ എന്നീ രാജകുടുംബങ്ങള്‍ കണ്ണൂരിലാണ്. കേരളത്തിലെ ഏക മുസ്ലിം രാജകുടുംബം ആണ് അറയ്ക്കല്‍. പോര്‍ട്ടുഗീസുകാരും, ഡച്ചുകാരും, ഫ്രഞ്ചുകാരും, ഇംഗ്ലീഷുകാരും ഇവിടെ ആധിപത്യം നേടാന്‍ കോട്ടകെട്ടി. കണ്ണൂരിലെ മയ്യഴി പിടിച്ചെടുത്താണ് ഫ്രഞ്ചുകാര്‍ മാഹിയാക്കിയത്. പോര്‍ട്ടുഗീസുകാര്‍ ഇവിടെ കെട്ടിയ സെയിന്‍റ് ആഞ്ചലോസ് കോട്ട പില്‍ക്കാലത്ത് ഡച്ചുകാരും അവരില്‍നിന്നും ഇംഗ്ലീഷുകാരും പിടിച്ചെടുത്തു. ഇംഗ്ലീഷുകാര്‍ തലശ്ശേരിയില്‍ കെട്ടിയ കോട്ട പിന്നീട് അവരുടെ വന്‍ വ്യാപാരകേന്ദ്രമായി മാറി. കോട്ടയ്ക്കകത്ത് ചതുരാകൃതിയില്‍ രണ്ടേക്കര്‍ സ്ഥലം ഉണ്ടായിരുന്നു. കുതിരപ്പടയാളികളുടെ കൊത്തളങ്ങളും ഖജനാവ് സൂക്ഷിക്കാനുള്ള സംവിധാനവും എല്ലാം ഇവിടെ ഉണ്ടായിരുന്നു. തെയ്യങ്ങളുടെ നാടാണ് കണ്ണൂര്‍, സര്‍ക്കസും ക്രിക്കറ്റും എല്ലാം കേരളത്തില്‍ ജന്മംകൊണ്ടത് കണ്ണൂരിലെ തലശ്ശേരിയാണ്. ബേക്കറികളുടെ തുടക്കവും ഇവിടെ നിന്നാണ്. ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ഇല്ലിക്കുന്നില്‍ നിന്നും ആരംഭിച്ച രാജ്യസമാചാരം ആണ് കേരളത്തിലെ ആദ്യത്തെ പത്രം. ലോകത്തെ തന്നെ ആദ്യത്തെ വലിയ കറുവാതോട്ടം ജില്ലയിലെ അഞ്ചരക്കണ്ടിയിലായിരുന്നു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേയും, ഹൈദരാലിയുടേയും ടിപ്പുസുല്‍ത്താന്റേയും നിരവധി പടയോട്ടങ്ങള്‍ക്ക് സാക്ഷിയാണ് ഈ പ്രദേശങ്ങള്‍. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരെ വയനാട് കേന്ദ്രീകരിച്ച് കലാപം സംഘടിപ്പിച്ച പഴശ്ശിരാജയുടെ ധീരോദാത്തമായ ആക്രമണങ്ങള്‍ക്കും ഇവിടെ വേദിയായി. ഒരുസമയത്ത് അഞ്ചരക്കണ്ടിയിലെ സുഗന്ധകൃഷിയെ പഴശ്ശിയുടെ പടയാളികള്‍ നശിപ്പിച്ചു. പിന്നീട് പഴശ്ശിയുടെ കൊട്ടാരം ഇംഗ്ലീഷുകാര്‍ ഇടിച്ചുനിരത്തി. അവിടെ നിര്‍മ്മിച്ച കുളത്തിന്റെ കരയിലൂടെയാണ് മട്ടന്നൂര്‍ റോഡ് കടന്നുപോകുന്നത്. കൊട്ടാരം നിന്ന സ്ഥലത്തിന് സമീപത്തായിട്ടുള്ള കുന്നിലാണ് പഴശ്ശിരാജയുടെ അവസാനത്തെ അനന്തരാവകാശിയും സംഗീതജ്ഞനുമായ പി.കെ. ശങ്കരവര്‍മ്മ വലിയ രാജ താമസിച്ചിരുന്നത്. ഇദ്ദേഹം 2011 മാര്‍ച്ച് ഒന്നിന് അന്തരിച്ചു. അദ്ദേഹത്തിന്റെ വീടിനോടു ചേര്‍ന്ന് ഒരു "പഴശ്ശി അമ്പലം' ഉണ്ട്. പഴശ്ശിരാജയുടെ ആത്മാവിനുവേണ്ടിയുള്ള അമ്പലമാണിത്. സ്വാതന്ത്ര്യസമരത്തിന്റേയും വിപ്ലവങ്ങളുടേയും നാടാണ് കണ്ണൂര്‍. 1865ല്‍ ഇവിടെ ആരംഭിച്ച ബാസല്‍ മിഷനാണ് കണ്ണൂരില്‍ വിദ്യാഭ്യാസസംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ബ്രണ്ണന്‍ സായിപ്പിന്റെ പേരില്‍ തലശ്ശേരിയില്‍ സ്ഥാപിച്ച സ്കൂളാണ് ബ്രണ്ണന്‍ കോളേജായി മാറിയത്. ബ്രണ്ണന്റെ മൃതദേഹം അന്ത്യവിശ്രമം കൊള്ളുന്നതും തലശ്ശേരിയിലെ പള്ളിയിലാണ്.
സൈന്യാധിപനായ ആര്‍തര്‍ വെല്ലസ്ലി (പില്‍ക്കാലത്ത് വെല്ലിങ്ടണ്‍ പ്രഭു എന്ന പേരില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി) താമസിച്ചതുള്‍പ്പെടെ ധാരാളം കെട്ടിടങ്ങള്‍ തലശ്ശേരിയില്‍ ഇന്നും കാണാം. ധര്‍മ്മടം ദ്വീപ്, ഏഴിമല നാവിക അക്കാദമി, അറയ്ക്കല്‍ മ്യൂസിയം, പൂര്‍ണേശ്വരി ഭഗവതിക്ഷേത്രം, ഫാത്തിമാപള്ളി, മാലിക് ദിനാര്‍ സ്ഥാപിച്ചതായി വിശ്വസിക്കുന്ന ധര്‍മ്മടത്തെ മുസ്ലിം പള്ളി, കൊട്ടിയൂരിലെ ശിവക്ഷേത്രം, മാടായിപ്പള്ളി, തലശ്ശേരിയിലെ സെന്‍റ് ജോണ്‍ പള്ളി, ഏഷ്യയിലെ ഒരേ ഒരു ഡ്രൈവിങ് ബീച്ചായ മുഴപ്പിലങ്ങാട് തുടങ്ങിയവയെല്ലാം കണ്ണൂരിലാണ്.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later