കേരള സർക്കാരിന്റെ ഐടി, ടൂറിസം വ്യവസായ മേഖലകളിലെ സെക്രട്ടറിമാരുടെ അവതരണങ്ങളോടൊപ്പം, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലിയും കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. യുഎഇയിലെ പ്രമുഖകരും ചടങ്ങിൽ മുഖ്യ ആകർഷകരായി.
അബുദാബിയിൽ മേയ് 8 മുതൽ 10 വരെ നടന്ന എഐഎം ഗ്ലോബൽ 2023ൽ കേരളത്തിന് പുതു പ്രതീക്ഷ. കേരളത്തിലെ മുതിർന്ന് ഉദ്യോഗസ്ഥരും, വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്ത മീറ്റിൽ വിവിധ അറബ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള നിക്ഷേപങ്ങൾക്കുള്ള സാധ്യതകൾ വർദ്ധിച്ചു.
അഗ്രോ, ഗ്രീൻ എനർജി, ടൂറിസം, മാനുഫാക്ടറിംഗ്, റിസർച്ച് ആൻഡ് ഡെവല്പമെന്റ്, പുതുസംരംഭങ്ങൾ എന്നിവയിലാണ് മീറ്റിൽ കേരളം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ആനുവൽ ഇൻവെസ്റ്റ്മെന്റ് മീറ്റിംഗിലെ കേരള പവലിയനിൽ വെച്ച് കേരള സർക്കാർ സംഘടിപ്പിച്ച കേരളത്തിലെ വ്യവസായ രംഗത്ത് വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താനുള്ള സാധ്യതകളെക്കുറിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി സംസാരിച്ചു. നോർക്ക- വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐഎഎസ്, ടൂറിസം സെക്രട്ടറി ബി. ശ്രീനിവാസ് ഐഎഎസ്, ഐടി സെക്രട്ടറി വി ഖേൽക്കർ ഐഎഎസ്, ലുലു ഫിനാഷ്യൽ ഹോൾഡിംസ് എം ഡി അദീബ് അഹമ്മദ് തുടങ്ങിയവും പങ്കെടുത്തു.
കേരളം കാലഘട്ടത്തിനുള്ള ആവശ്യാനുസരണം നിക്ഷേപ സൗഹൃദപരമായ സംസ്ഥാനമാണെന്നും അത് കൊണ്ട് തന്നെ കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ കടന്ന് വരുമെന്നും മൂന്ന് ദിവസം നീണ്ട് നിന്ന മീറ്റിൽ മുഴുവൻ സമയവും പങ്കെടുത്ത യുവ ഇന്ത്യൻ സംരംഭകരനും, ലുലു ഫിനാഷ്യൽ ഹോൾഡിംഗ്സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. ഇന്ത്യയിലും, യുഎഇയിലും സാമ്പത്തിക മേഖലയിൽ നിക്ഷേപം ഉള്ള സംരംഭകരനാണ് അദീബ് അഹമ്മദ്. ഇന്ത്യയും- യുഎഇയും തമ്മിൽ വ്യാവസായിക, സാമൂഹിക, സാംസ്കാരിക രംഗത്ത് വർഷങ്ങളായി നല്ല ബന്ധം പുലർത്തുന്നവരാണ്. കൂടാതെ യുഎഇയിൽ നിന്നുള്ള പ്രമുഖകരുടെ നിക്ഷേപ കേന്ദ്രവുമായി മാറാൻ കേരളത്തിന് കഴിഞ്ഞു. കേരളത്തിലെ വ്യവസായിക മേഖലയിൽ മികച്ച അവസരമാണ് ലഭിക്കുന്നതെന്നും, യുഎഇയിലെ വിദേശ നിക്ഷേപകർക്ക് കേരളത്തിൽ കൂടുതൽ നിക്ഷേപ സാധ്യതയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫുഡ് പ്രോസസിംഗ്, ഗ്രീൻ എനർജി, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, തുടങ്ങിയവയിലാണ് കേരളത്തിന് കൂടുതൽ സാധ്യതയെന്നും ഈ രംഗങ്ങളിൽ വിജയിച്ച അദീബ് അഹമ്മദ് വ്യക്തമാക്കി.
ലോകം ശ്രദ്ധിച്ച കേരളത്തിലെ അദ്യ തെരഞ്ഞെടുപ്പ്
അന്നത്തെ കേരളം അഥാവാ മലബാര്‍ എന്ന് വിദേശികള്‍ വിളിച്ചിരുന്ന മലയാളക്കരയില്‍ തെക്ക് വേണാട് ...
മാതാ അമൃതാനന്ദമയി നെതര്‍ലണ്ടില്‍
നെതര്‍ലണ്ടിലെത്തിയ മാതാ അമൃതാനന്ദമയിയെ അമ്പാസിഡര്‍ വേണു രാജാമണിക്കും ഭാര്യ സരോജ് താപ്പക്കും ഒപ്പം...
അഞ്ചാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം അറ്റ്‌ലാന്റയിൽ.
അറ്റ്‌ലാന്റ: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് അഞ്ചാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം...
കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിന് നെതര്‍ലണ്ട് (ഡച്ച്) സാങ്കേതിക സഹായം.
കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിന് നെതര്‍ലണ്ടിന്‍റെ സാങ്കേതിക സഹായം ലഭിക്കും...
ലോകചരിത്രത്തില്‍ സഹസ്രാബ്ദങ്ങളായി വിദേശബന്ധമുള്ള ഒരു ഭൂപ്രദേശമാണ് കേരളം അഥവാ മലബാര്‍ . 'കേരളം', 'മലബാര്‍ ' എന്ന പേരുകള്‍ ഉണ്ടാകാനുള്ള കാരണങ്ങളെപ്പറ്റി തര്‍ക്കങ്ങള്‍ ഇന്നും തുടരുന്നു. അതേപ്പറ്റി പുതിയ പുതിയ സിദ്ധാന്തങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
കരകാണാക്കടലിലൂടെ മലബാറില്‍ എത്തിയ ഡച്ച് സംഘം
ഈ കടലിന് അവസാനമില്ലേ? യാത്ര തുടങ്ങിയിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു....
കേരളം ഇംഗ്ലീഷ് ഭരണത്തില്‍
ഹോര്‍ത്തൂസ് മലബാറിക്കൂസ്
ഡച്ചുകാര്‍ കേരളത്തിനെന്നല്ല ലോകത്തിന് നല്കിയ മഹത്തായ സംഭാവനയാണ്, 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന....
ഡച്ചുകാര്‍ വിടപറയുന്നു.
ഇന്ത്യയില്‍ മൂന്നാം മൈസൂര്‍ യുദ്ധം തുടരുമ്പോള്‍ ഫ്രാന്‍സില്‍ 'ഫ്രഞ്ച്...
പോര്‍ട്ടുഗീസുകാരുടെയും ഡച്ചുകാരും ഇംഗ്ലീഷുകാരുടെയും ഫ്രഞ്ചുകാരുടെയും യൂറോപ്പ്യന്‍ ശക്തികളുടെയും വ്യാപാരത്തിനും രാഷ്ട്രീയാധികാരത്തിനുംവേണ്ടിയുള്ള പരസ്പര പോരാട്ടത്തിന്റെ വേദിയായി കേരളം.
കേരളത്തിലെ ആദ്യസംരംഭങ്ങള്‍
ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകം (നെതര്‍ലണ്ടിലെ ആംസ്റ്റര്‍ഡാമില്‍) 1686 ആദ്യമായി മലയാളത്തില്‍ പൂര്‍ണ്ണമായി അച്ചടിച്ച പുസ്തകം - സംക്ഷേപവേദാര്‍ത്ഥം(റോം)-1772 ....
ഡച്ചുകാര്‍ വിടപറഞ്ഞശേഷം ഐക്യകേരളം വരെ നാഴികക്കല്ലുകള്‍
ഡച്ചുകാര്‍ വിടപറഞ്ഞശേഷം ഐക്യകേരളം വരെ നാഴികക്കല്ലുകള്‍...
യൂറോപ്പ്യന്മാരുടെ വരവ് മുതല്‍ ഐക്യകേരളം വരെ
കഴിയുന്നെത്ര കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ ശേഖരിച്ച് യൂറോപ്പ്യന്‍ രാജ്യങ്ങളിലെത്തിച്ച് ലാഭം ഉണ്ടാക്കുക, യൂറോപ്പിലെ സാധനങ്ങള്‍ ഇവിടെ നിന്നും കൊണ്ടുപോയി വില്‍ക്കുക തുടങ്ങിയ ലക്ഷ്യമേ ആദ്യം ഉണ്ടായിരുന്നുള്ളൂ...
രാജാവും ദിവാനും ബ്രിട്ടീഷ് കളക്ടറും ഇല്ലാത്തതും തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നിവയായി വേര്‍തിരിഞ്ഞുകിടന്ന കേരളം ഒന്നായി അവിടെ ജനങ്ങളുടെ ഭരണം വരണമെന്ന് ആഗ്രഹിച്ചതുമായ മലയാളികളുടെ ചിരകാല സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഐക്യകേരളവും ആദ്യമന്ത്രിസഭയും. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് സാധാരണക്കാര്‍ ആദ്യമന്ത്രിസഭയെ കണ്ടത്.
ലോകത്ത് തെരഞ്ഞെടുപ്പിലൂടെവന്ന ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്റേതല്ല
ആദ്യ കേരളസര്‍ക്കാരിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് 1997ല്‍ ഇ.എം.എസ്സുമായി മാതൃഭൂമിക്കുവേണ്ടി മലയിന്‍കീഴ് ഗോപാലകൃഷ്ണന് നടത്തിയ അഭിമുഖം...
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം
1956 നവംബര്‍ ഒന്നിന് ഐക്യകേരളം നിലവില്‍വന്നതോടെ രാജപ്രമുഖന്റെ ഉപദേഷ്ടാവായിരുന്ന വി.എസ്.റാവു ആക്ടിങ് ഗവര്‍ണര്‍ ആയി. അധികം താമസിയാതെ കേരള ഗവര്‍ണര്‍ ആയി ഡോ.ബി. രാമകൃഷ്ണറാവു നിയമിതനായി...
മലബാറിലെ മുസ്ലിംലീഗിന്റെ തുടക്കം
1917-ല്‍ ഡാക്കായില്‍ സ്ഥാപിച്ച മുസ്ലിംലീഗിന്റെ ശാഖ മലബാറിലും ആരംഭിച്ചു...
മുന്നണികളും നിയമസഭാതിരഞ്ഞെടുപ്പുകളും
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചരിത്രവിജയം. കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഏതാനും ചില കോണ്‍ഗ്രസ്സിതര കക്ഷികളും പരോക്ഷധാരണയില്‍....
അസംബ്ലി ഇലക്ഷന് 1957 മുതല്‍
അസംബ്ലി ഇലക്ഷന് : പാര്‍ട്ടികള്‍ നേടിയ സീറ്റുകള്‍ (1957-2011)...
വിമോചനസമരവും ആദ്യ ഇ.എം.എസ് മന്ത്രിസഭയുടെ തകര്‍ച്ചയും
1957 ഏപ്രില്‍ അഞ്ചിനാണ് ഇ.എം.എസ്. സര്‍ക്കാര്‍ അധികാരത്തിലേറിയത്. വിദ്യാഭ്യാസകാര്ഷികമേഖലകളില് ഇ.എം.എസ്. സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ ഒരുവിഭാഗം ആളുകളെ ചൊടിപ്പിച്ചു.....
നയപ്രഖ്യാപനം -
1957 ഏപ്രില്‍ അഞ്ചിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ഇ.എം.എസ്. ജനങ്ങളോടായി ചെയ്ത പ്രസംഗം....
1957-ലെ വിദ്യാഭ്യാസബില്‍ അവതരിപ്പിച്ചുകൊണ്ട് ജോസഫ് മുണ്ടശ്ശേരി നടത്തിയ പ്രസംഗം
സര്, ഈ ബില്ലിനെ സംബന്ധിച്ച് വളരെ ചുരുക്കത്തില്‍ മാത്രം പ്രതിപാദിച്ചുകൊണ്ട് ഇതു
ബഹുമാനപ്പെട്ട സഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുകയാണ്....
സ്വാതന്ത്യലബ്ധി വരെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍
വേണാട് എന്ന ചെറിയ രാജ്യത്തെ 1729-നും 1758-നും മധ്യേ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, അനേകം കൊച്ചുരാജ്യങ്ങളെ....
ആദ്യകാല സ്വാതന്ത്ര്യസമരവും കേരളവും
യൂറോപ്യന്മാര് വരുന്ന കാലത്ത് കേരളം ചെറുതും വലുതുമായ നാട്ടുരാജ്യങ്ങളായിരുന്നു. ഇതില്‍ തെക്ക് വേണാടും മധ്യഭാഗത്ത് കൊച്ചിയും അതിനപ്പുറത്ത് കോഴിക്കോട് സാമൂതിരി രാജ്യവും വടക്കേയറ്റം കോലത്തുനാടുമായിരുന്നു വലിയ രാജ്യങ്ങള്‍....
പോര്‍ട്ടുഗീസുകാരുടെയും ഡച്ചുകാരും ഇംഗ്ലീഷുകാരുടെയും ഫ്രഞ്ചുകാരുടെയും യൂറോപ്പ്യന്‍ ശക്തികളുടെയും വ്യാപാരത്തിനും രാഷ്ട്രീയാധികാരത്തിനുംവേണ്ടിയുള്ള പരസ്പര പോരാട്ടത്തിന്റെ വേദിയായി കേരളം.
കേരളത്തിന് ഡച്ചുകാരുടെ സംഭാവന
ഡച്ചുകാര്‍ കേരളത്തിന് നല്കിയ സംഭാവന ദൂരവ്യാപകമായ ഫലങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഒരു നൂറ്റാണ്ടിലധികം കൊച്ചി കേന്ദ്രീകരിച്ച് ഭരണം നടത്തിയ പോര്ട്ടുഗീസുകാരെക്കാള് ....
ഡച്ചുശക്തിക്കുമുമ്പില് തലകുനിക്കുന്ന രാജാക്കന്മാര്
കൊച്ചി കൈയ്യില്‍ കിട്ടിയതോടെ ഡച്ചുകാരുടെ ശക്തിയും പ്രതാപവും ഉയര്‍ന്നു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ബന്ധമുള്ള രാജാക്കന്മാര് പോലും മാറി ചിന്തിയ്ക്കാന്‍ തുടങ്ങി....
കേരളത്തിലെ ഡച്ച് സമൂഹവും അവരുടെ പരാജയവും
ഒരു ഇന്ത്യന്‍ ഭരണാധികാരിയും ഡച്ചുകാരും തമ്മില്‍ ആദ്യത്തെ രാഷ്ട്രീയധാരണയ്ക്ക് കാരണമായത് വാന്ഡര്ഹാഗന്റെ...
ശരിക്കും പറഞ്ഞാല്‍ 1498ല്‍ പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്ഗോഡിഗാമയും സംഘവും വന്നതോടെയാണ് കേരളത്തിന്റെ ആധുനികചരിത്രം ആരംഭിക്കുന്നത്.
ചരിത്ര ചതുരംഗപലകയിലെ കരുക്കള്‍ മാറിക്കൊണ്ടിരിക്കുന്നു. കാലം മാത്രം എല്ലാ സംഭവങ്ങള്‍ക്കും സാക്ഷിയായി നില്‍ക്കുന്നു.