വര്‍ത്തമാനം - കേരള, ഡച്ച് വാർത്തകൾ


അബുദാബിയിൽ നടന്ന എഐഎം ഗ്ലോബൽ 2023ൽ കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ പ്രദർശിപ്പിച്ചു.

കേരള സർക്കാരിന്റെ ഐടി, ടൂറിസം വ്യവസായ മേഖലകളിലെ സെക്രട്ടറിമാരുടെ അവതരണങ്ങളോടൊപ്പം, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലിയും കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. യുഎഇയിലെ പ്രമുഖകരും ചടങ്ങിൽ മുഖ്യ ആകർഷകരായി.

അബുദാബിയിൽ മേയ് 8 മുതൽ 10 വരെ നടന്ന എഐഎം ഗ്ലോബൽ 2023ൽ കേരളത്തിന് പുതു പ്രതീക്ഷ. കേരളത്തിലെ മുതിർന്ന് ഉദ്യോഗസ്ഥരും, വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്ത മീറ്റിൽ വിവിധ അറബ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള നിക്ഷേപങ്ങൾക്കുള്ള സാധ്യതകൾ വർദ്ധിച്ചു.

അഗ്രോ, ഗ്രീൻ എനർജി, ടൂറിസം, മാനുഫാക്ടറിംഗ്, റിസർച്ച് ആൻഡ് ഡെവല്പമെന്റ്, പുതുസംരംഭങ്ങൾ എന്നിവയിലാണ് മീറ്റിൽ കേരളം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ആനുവൽ ഇൻവെസ്റ്റ്മെന്റ് മീറ്റിംഗിലെ കേരള പവലിയനിൽ വെച്ച് കേരള സർക്കാർ സംഘടിപ്പിച്ച കേരളത്തിലെ വ്യവസായ രംഗത്ത് വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താനുള്ള സാധ്യതകളെക്കുറിച്ച്‌ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി സംസാരിച്ചു. നോർക്ക- വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐഎഎസ്, ടൂറിസം സെക്രട്ടറി ബി. ശ്രീനിവാസ് ഐഎഎസ്, ഐടി സെക്രട്ടറി വി ഖേൽക്കർ ഐഎഎസ്, ലുലു ഫിനാഷ്യൽ ഹോൾഡിംസ് എം ഡി അദീബ് അഹമ്മദ് തുടങ്ങിയവും പങ്കെടുത്തു.

കേരളം കാലഘട്ടത്തിനുള്ള ആവശ്യാനുസരണം നിക്ഷേപ സൗഹൃദപരമായ സംസ്ഥാനമാണെന്നും അത് കൊണ്ട് തന്നെ കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ കടന്ന് വരുമെന്നും മൂന്ന് ദിവസം നീണ്ട് നിന്ന മീറ്റിൽ മുഴുവൻ സമയവും പങ്കെടുത്ത യുവ ഇന്ത്യൻ സംരംഭകരനും, ലുലു ഫിനാഷ്യൽ ഹോൾഡിംഗ്സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. ഇന്ത്യയിലും, യുഎഇയിലും സാമ്പത്തിക മേഖലയിൽ നിക്ഷേപം ഉള്ള സംരംഭകരനാണ് അദീബ് അഹമ്മദ്. ഇന്ത്യയും- യുഎഇയും തമ്മിൽ വ്യാവസായിക, സാമൂഹിക, സാംസ്കാരിക രംഗത്ത് വർഷങ്ങളായി നല്ല ബന്ധം പുലർത്തുന്നവരാണ്. കൂടാതെ യുഎഇയിൽ നിന്നുള്ള പ്രമുഖകരുടെ നിക്ഷേപ കേന്ദ്രവുമായി മാറാൻ കേരളത്തിന് കഴിഞ്ഞു. കേരളത്തിലെ വ്യവസായിക മേഖലയിൽ മികച്ച അവസരമാണ് ലഭിക്കുന്നതെന്നും, യുഎഇയിലെ വിദേശ നിക്ഷേപകർക്ക് കേരളത്തിൽ കൂടുതൽ നിക്ഷേപ സാധ്യതയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫുഡ് പ്രോസസിംഗ്, ഗ്രീൻ എനർജി, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, തുടങ്ങിയവയിലാണ് കേരളത്തിന് കൂടുതൽ സാധ്യതയെന്നും ഈ രംഗങ്ങളിൽ വിജയിച്ച അദീബ് അഹമ്മദ് വ്യക്തമാക്കി.

Image

ലോകം ശ്രദ്ധിച്ച കേരളത്തിലെ അദ്യ തെരഞ്ഞെടുപ്പ്
അന്നത്തെ കേരളം അഥാവാ മലബാര്‍ എന്ന് വിദേശികള്‍ വിളിച്ചിരുന്ന മലയാളക്കരയില്‍ തെക്ക് വേണാട് ...

Image

മാതാ അമൃതാനന്ദമയി നെതര്‍ലണ്ടില്‍
നെതര്‍ലണ്ടിലെത്തിയ മാതാ അമൃതാനന്ദമയിയെ അമ്പാസിഡര്‍ വേണു രാജാമണിക്കും ഭാര്യ സരോജ് താപ്പക്കും ഒപ്പം...

Image

അഞ്ചാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം അറ്റ്‌ലാന്റയിൽ.
അറ്റ്‌ലാന്റ: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് അഞ്ചാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം...

Image

കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിന് നെതര്‍ലണ്ട് (ഡച്ച്) സാങ്കേതിക സഹായം.
കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിന് നെതര്‍ലണ്ടിന്‍റെ സാങ്കേതിക സഹായം ലഭിക്കും...


ഡച്ച് - കേരളം - ഇന്ത്യ - ലോകം

ലോകചരിത്രത്തില്‍ സഹസ്രാബ്ദങ്ങളായി വിദേശബന്ധമുള്ള ഒരു ഭൂപ്രദേശമാണ് കേരളം അഥവാ മലബാര്‍ . 'കേരളം', 'മലബാര്‍ ' എന്ന പേരുകള്‍ ഉണ്ടാകാനുള്ള കാരണങ്ങളെപ്പറ്റി തര്‍ക്കങ്ങള്‍ ഇന്നും തുടരുന്നു. അതേപ്പറ്റി പുതിയ പുതിയ സിദ്ധാന്തങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.


കരകാണാക്കടലിലൂടെ മലബാറില്‍ എത്തിയ ഡച്ച് സംഘം

ഈ കടലിന് അവസാനമില്ലേ? യാത്ര തുടങ്ങിയിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു....

കേരളം

പോര്‍ട്ടുഗീസുകാരുടെയും ഡച്ചുകാരും ഇംഗ്ലീഷുകാരുടെയും ഫ്രഞ്ചുകാരുടെയും യൂറോപ്പ്യന്‍ ശക്തികളുടെയും വ്യാപാരത്തിനും രാഷ്ട്രീയാധികാരത്തിനുംവേണ്ടിയുള്ള പരസ്പര പോരാട്ടത്തിന്റെ വേദിയായി കേരളം.

Image

ഡച്ചുകാര്‍ വിടപറഞ്ഞശേഷം ഐക്യകേരളം വരെ നാഴികക്കല്ലുകള്‍
ഡച്ചുകാര്‍ വിടപറഞ്ഞശേഷം ഐക്യകേരളം വരെ നാഴികക്കല്ലുകള്‍...


സ്വാതന്ത്ര്യവും ജനാധിപത്യവും

രാജാവും ദിവാനും ബ്രിട്ടീഷ് കളക്ടറും ഇല്ലാത്തതും തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നിവയായി വേര്‍തിരിഞ്ഞുകിടന്ന കേരളം ഒന്നായി അവിടെ ജനങ്ങളുടെ ഭരണം വരണമെന്ന് ആഗ്രഹിച്ചതുമായ മലയാളികളുടെ ചിരകാല സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഐക്യകേരളവും ആദ്യമന്ത്രിസഭയും. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് സാധാരണക്കാര്‍ ആദ്യമന്ത്രിസഭയെ കണ്ടത്.കേരളം ഇന്നലെ ഇന്ന്

പോര്‍ട്ടുഗീസുകാരുടെയും ഡച്ചുകാരും ഇംഗ്ലീഷുകാരുടെയും ഫ്രഞ്ചുകാരുടെയും യൂറോപ്പ്യന്‍ ശക്തികളുടെയും വ്യാപാരത്തിനും രാഷ്ട്രീയാധികാരത്തിനുംവേണ്ടിയുള്ള പരസ്പര പോരാട്ടത്തിന്റെ വേദിയായി കേരളം.കേരളത്തിന്റെ ഇന്നലെകള്‍

ശരിക്കും പറഞ്ഞാല്‍ 1498ല്‍ പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്ഗോഡിഗാമയും സംഘവും വന്നതോടെയാണ് കേരളത്തിന്റെ ആധുനികചരിത്രം ആരംഭിക്കുന്നത്.കേരള വാര്‍ത്താ പത്രിക

ചരിത്ര ചതുരംഗപലകയിലെ കരുക്കള്‍ മാറിക്കൊണ്ടിരിക്കുന്നു. കാലം മാത്രം എല്ലാ സംഭവങ്ങള്‍ക്കും സാക്ഷിയായി നില്‍ക്കുന്നു.

top